കോട്ടയം: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് വന്‍തോതില്‍ ലഹരി എത്തുന്നതായി സൂചന. പോലീസും എക്സൈസും നിരീക്ഷണം കര്‍ശനമാക്കി. കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോം സ്റ്റേകളിലും പോലീസ് നിരീക്ഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. പുതുവത്സരത്തില്‍ ഇവിടങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നവരുടെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായാണ് സൂചന. പുതുവത്സരാഘോഷങ്ങള്‍ക്കായി ജില്ലയിലേക്കു വന്‍തോതില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി പോലുള്ള സിന്തറ്റിക്ക് ലഹരികള്‍ എത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ പരിശോധകള്‍ക്കായി ഡാന്‍സാഫ് സംഘത്തിനു പുറമെ പ്രത്യേക ദൗത്യസംഘങ്ങള്ക്കും പോലീസും എക്സൈസും രൂപം നല്‍കിയിട്ടുണ്ട്. നാളുകള്‍ക്കു മുമ്പുവരെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സിന്തറ്റിക് രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് വലിയ ഭീഷണിയായിരിക്കുന്നത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ഗുളിക, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ അടുത്ത കാലത്ത് എക്സൈസും പോലീസും വന്‍തോതിലാണ് പിടികൂടിയിട്ടുള്ളത്. കഞ്ചാവിനെക്കാള്‍ ലഹരിയും സൂക്ഷിക്കാന്‍…
Read MoreCategory: Kottayam
കുമരകത്ത് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കുമരകം: ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍നിന്ന് വേമ്പനാട്ടു കായലിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (തമ്പി 56) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 7.30നാണ് ഇയാൾ കായലിലേക്കു ചാടിയത്. കഴിഞ്ഞ ഏഴു മുതല്‍ ഉദയനെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കുമരകത്തുനിന്ന് ബോട്ട് പുറപ്പെട് 20 മിനിറ്റിനു ശേഷമാണ് ഉദയന്‍ കായലിലേക്കു ചാടിയത്. സമീപത്തിരുന്ന യാത്രക്കാരനോട് മുഹമ്മയില്‍ എത്തിച്ചേരാന്‍ എത്ര സമയം എടുക്കുമെന്ന് അന്വേഷിച്ചതിനുശേഷം ബാഗുകള്‍ സീറ്റില്വച്ചു കായലിലേക്കു ചാടുകയായിരുന്നു. ബാഗില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയെ തിരിച്ചറിഞ്ഞതെന്നും രാത്രി തന്നെ ബന്ധുക്കളെ വിവരമറിയിച്ചതായും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു. ജീവനക്കാര്‍ കായലില്‍ തെരച്ചില്‍ നടത്തി. രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും…
Read Moreറോഡ് ഗതാഗതയോഗ്യമാക്കണം: റോഡിൽ കട്ടിലിട്ട് വിശ്രമിച്ച് യുവാവിന്റെ സമരം; രഞ്ജുമോന്‍ പിൻതുണ നൽകി നാട്ടുകാരും
കടുത്തുരുത്തി: തകര്‍ന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു റോഡരികില്‍ കട്ടിലിലില്‍ കിടന്ന് നാട്ടുകാരനായ യുവാവിന്റെ വേറിട്ട സമരം. റോഡിലൂടെ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില് എന്ന പേരിലായിരുന്നു സമരം നടത്തിയത്. കടുത്തുരുത്തി-പെരുവ റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ചാണു നാട്ടുകരനായ അലരി പ്ലാച്ചേരിതടത്തില് രഞ്ജുമോന്‍ (37) ക്രിസ്മസ് ദിനത്തില്‍ വേറിട്ട സമരം നടത്തിയത്. മുമ്പ് തിരുവോണദിനത്തില്‍ ഇതേ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കിയും രഞ്ജു ഒറ്റയാള്‍ സമരം നടത്തിയിരുന്നു. തകര്‍ന്ന റോഡിലൂടെ വണ്ടിയോടിച്ചെത്തുമ്പോള് നടുവിനു പരിക്കേല്‍ക്കുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില് എന്നു കാണിക്കുന്ന ഫ്ളെക്സും സ്ഥാപിച്ചിരുന്നു. നാട്ടുകാരും സമരത്തിനു പിന്തുണയുമായെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. ഗതാഗതത്തിനു തടസമുണ്ടാക്കരുതെന്ന പോലീസ് നിര്‍ദേശം പാലിച്ചായിരുന്നു സമരം. റോഡ് നന്നാക്കാന്‍ പണമില്ലെങ്കില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കട്ടിലിന് സമീപം ഫണ്ട് സ്വീകരിക്കാന്‍ ബക്കറ്റും സ്ഥാപിച്ചിരുന്നു. രാവിലെ പത്തിനു തുടങ്ങിയ സമരം ഒരു മണിക്കൂറോളം നീണ്ടു.
Read Moreമലയാളി പൊളിയല്ലേ… കളഞ്ഞുകിട്ടിയ രത്നാഭരണം ഉടമയ്ക്കു നൽകി മാതൃകയായി ബസ് ഡ്രൈവറും കണ്ടക്ടറും
കോട്ടയം: ബസ് യാത്രയ്ക്കിടെ നഷ്ടമായ രത്നാഭരണം തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി. ഇന്നലെ ലുലുമാളില്‍ പോയി മടങ്ങുന്പോഴാണ് ബസില്‍വച്ച് ആഭരണം നഷ്ടമായത്. ഉടനെ വിവരം പോലീസില്‍ അറിയിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ ഫോണിലേക്കു പോലീസിന്റെ വിളിയെത്തി. കോട്ടയം ഞാലിയാകുഴി പൊങ്ങന്താനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഗ ബസിലാണ് ആഭരണം നഷ്ടപ്പെട്ടത്. ബസ് ജീവനക്കാരായ ഡ്രൈവര്‍ ബിജോയ്, കണ്ടക്ടര്‍ ഷിബു എന്നിവര്‍ ആഭരണം യുവതിക്കു കൈമാറി. ഇരുവർക്കും നന്ദി പറഞ്ഞാണു യുവതി വീട്ടിലേക്കു മടങ്ങിയത്.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ; ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രത്യേക ബെഞ്ച്
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയാണ് കോട്ടയം പൊൻകുന്നം പോലീസ് കേസെടുത്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. 2013ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് സജീവ് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ചാണു രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും
Read Moreകാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ഇരട്ടജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്-52) അനുജന് രഞ്ജു കുര്യനെയും (50) മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ(78)യെയും വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വാദി, പ്രതി ഭാഗങ്ങള്‍ക്ക് പറയാനുള്ളത് കേട്ടശേഷമാണ് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. ഇരട്ടജീവപര്യന്തത്തിനൊപ്പം 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.താന്‍ നിരപരാധിയാണെന്നും വൃദ്ധമാതാവിനെയും ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന് ബോധിപ്പിച്ചു. എന്നാല്‍ കരുതിക്കൂട്ടി ആസൂത്രിതമായി നടത്തിയ കൊലയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇരുവരെയും ക്രൂരമായി വെടിവച്ചു മരണം ഉറപ്പാകുംവരെ പ്രതി ഭാവമാറ്റമില്ലാതെ കൃത്യം നടന്ന വീട്ടില്‍ തങ്ങിയെന്നും ഒരിക്കല്‍പോലും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും കേസന്വേഷിച്ച ഉന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും…
Read Moreകോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്കാര ശുശ്രൂഷകള്‍ ഇന്നുച്ചയോടെ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു. മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബക്കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്കരിച്ചു.രാവിലെ മുതല്‍ വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സമാപന ശുശ്രൂഷകള്‍ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. ഭവനങ്ങളില്‍ വിടവാങ്ങൽ പ്രാര്‍ഥനകള്‍ക്കുശേഷം…
Read Moreറോഡപകടങ്ങള്‍ വര്‍ധിച്ചു; പോലീസ്, മോട്ടോര്‍ വാഹനവകുപ്പിന്റെ സംയുക്ത പരിശോധന; ആദ്യഘട്ടത്തില്‍ ബോധവത്കരണവും താക്കീതും മാത്രം
കോട്ടയം: ജില്ലയില്‍ വിവിധ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. റോഡപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഒരു മാസത്തേക്കു നടത്തുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണു ബോധവത്കരണവും പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും റോഡിലിറങ്ങിയത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു ജില്ലയെ വിവിധ സോണുകളായി തിരിച്ച് ഓരോ പോലീസ് സ്റ്റേഷന് പരിധികളിലുമുള്ള ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചു രണ്ടു മൂന്നും മണിക്കൂറുകളാണ് പരിശോധനകള്‍ നടത്തുന്നത്. ഈ റോഡുകളിലുടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായി നിര്‍ദേശങ്ങളും ബോധവത്കരണവും നല്‍കും. മദ്യപിച്ചു വാഹനമോടിക്കല്‍, ഇടതുവശം ചേര്‍ന്നു വാഹനം ഓടിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താക്കീത് നല്‍കും. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സില്ലാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതു കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും ആര്‍സി ഉടമയെയും പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ബോധവത്കരണം ഉള്‍പ്പെടെയുള്ള…
Read Moreഡ്രൈവിംഗിനിടെ ഹൃദയാഘാതം; സമയോചിത ഇടപെടലില്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവരെ ആദരിച്ച് എംഎൽഎ
ചങ്ങനാശേരി: ഹൃദയാഘാതം സംഭവിച്ചിട്ടും സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരുടെ ജീവന് രക്ഷിച്ച ബസ് ഡ്രൈവറെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തി ജോബ് മൈക്കിള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സന്നിഹിതനായിരുന്നു. ചുങ്കപ്പാറയില്‍നിന്ന് ചങ്ങനാശേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ പ്രദീപ് ആര്. നായര്‍ക്ക് (49) കുരിശുംമൂട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചത്. പ്രതികൂലമായ ആരോഗ്യസ്ഥിതിയിയെങ്കിലും മനഃശക്തിയോടെ ഇദ്ദേഹം യാത്രക്കാരെ സുരക്ഷിതരാക്കാനായി ബസ് സമയോചിതമായി ഡിവൈഡറില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒമ്പതിന് രാവിലെ ഏഴിനായിരുന്നു സംഭവം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചപ്പോൾ അതീവ ഗുരുതരമായിരുന്ന ഡ്രൈവറുടെ ജീവന് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. റൂബന്‍ വറുഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇരുപത് റൗണ്ടോളം സിപിആര്‍ നല്‍കിയാണ് തിരികെക്കൊണ്ടുവന്നത്. തുടര്‍ന്ന് സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ഹൃദ്രോഗചികിത്സാ വിഭാഗം മേധാവിയുമായ ഡോ.…
Read Moreറോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം വേണം; ഗർത്തസമരവും “സർവമത പ്രാർഥന’യുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പന
കട്ടപ്പന: കട്ടപ്പന നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത നഗരസഭാ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരേ പ്രതിഷേധവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർഥനയും നടന്നു. പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ്് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ, ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്. കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമടക്കം അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പുതിയ ബസ് സ്റ്റാൻഡിൽ മഴക്കാലമായാൽ…
Read More