20 വ​ര്‍​ഷം കോ​മ​യി​ൽ: സൗ​ദി​യി​ലെ ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ’​ അ​ന്ത​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ’​എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ൽ വ​ലീ​ദ് ബി​ൻ ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ (35) അ​ന്ത​രി​ച്ചു. 2005ൽ ​ല​ണ്ട​നി​ലെ സൈ​നി​കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​ൽ​ക്കു​ക​യും തു​ട​ർ​ന്ന് അ​ദ്ദേ​ഹം കോ​മ​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.

ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​ൻ​മാ​രി​ൽ ഒ​രാ​ളാ​യ ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ അ​ൽ സ​ഊ​ദി​ന്‍റെ​യും റീ​മ ബി​ൻ​ത് ത​ലാ​ലി​ന്‍റെ​യും മ​ക​നാ​ണ് അ​ൽ വ​ലീ​ദ് ബി​ൻ ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ. റി​യാ​ദ് കിം​ഗ് അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ത്തു​മെ​ന്ന് രാ​ജ​കു​ടും​ബം അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം ഒ​രി​ക്ക​ൽ​പോ​ലും ക​ണ്ണു​തു​റ​ന്നി​ട്ടി​ല്ലാ​ത്ത ഇ​ദ്ദേ​ഹ​ത്തെ ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment