കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരമായ മലരിക്കലിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസം കൊണ്ട് 1.5 കോടി രൂപ വരുമാനമാണു ലഭിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണു സഞ്ചാരികൾ കൂടുതലായും എത്തുന്നത്. ഈ വര്‍ഷത്തെ ആമ്പല്‍ വസന്തത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ എട്ടിനു മലരിക്കലില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ.മേനോന് അധ്യക്ഷത വഹിക്കും. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, മലരിക്കല്‍ ടൂറിസം സൊസൈറ്റി ഭാരവാഹി വി.കെ. ഷാജിമോന്‍ എന്നിവര്‍ പ്രസംഗിക്കും. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം. രാവിലെ ആറു മുതല്‍…
Read MoreCategory: Kottayam
മുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ മർദിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ വഴിയിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. അകലക്കുന്നം ആലേകുന്നേൽ എം.ജി. ശ്രീജിത്ത് (ഉണ്ണി-27) ആണു പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിൽ അകലക്കുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ എം.ടി. രതീഷ് എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്കുവരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും തുടർന്നു ചവിട്ടിക്കൊല്ലുകയുമായിരുന്നു. പ്രതിക്കു രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപാതകം. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്നു സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, കുറവിലങ്ങാടിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Read Moreകോട്ടയം നഗരസഭയില്‍ അവിശ്വാസം മറ്റന്നാൾ; ബിജെപി നിലപാടു നിര്‍ണായകം
കോട്ടയം: കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും വൈസ് ചെയര്മാന് ബി. ഗോപകുമാറിനുമെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ ചര്‍ച്ചയ്ക്കെടുക്കും. നഗരസഭയിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥന് പെന്ഷന് ഫണ്ടിൽനിന്നു മൂന്നു കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനുമെതിരേ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് ഷീജ അനില്‍ നല്‍കിയിരിക്കുന്ന അവിശ്വാസത്തില്‍ എല്‍ഡിഎഫിലെ 21 പേര് ഒപ്പിട്ടിണ്ട്. ഒരാള്‍ക്ക് വിദേശത്ത് ആയതിനാല്‍ ഒപ്പിടാന്‍ സാധിച്ചില്ല. പ്രമേയ ചര്ച്ചയ്ക്കെടുക്കന്ന ദിവസം അംഗം ഹാജരാകും. ആറുമാസം മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന ആവിശ്വാസം പരാജയപ്പെട്ടിരുന്നു. നഗരസഭയില്‍ ആകെയുള്ള 52 അംഗങ്ങളില്‍ എല്‍ഡിഎഫ്22, യുഡിഎഫ് 21, ബിജെപിഎട്ട്, സ്വതന്ത്രഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്റെ പിന്തുണയിലാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനത്തെത്തിയത്. ബിജെപി പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാനാകൂ. നഗരസഭയിലെ അഴിമതിയാരോപിച്ച് ബിജെപി…
Read Moreഓണം വരവായ്…ഇടുക്കിയിലെ മഴക്കാല നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു; സഞ്ചാരികൾക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുങ്ങി
തൊടുപുഴ: ഓണക്കാലമെത്തുന്നതോടെ ജില്ലയിൽ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നതിനാൽ വലിയ തോതിൽ ഇത് ടൂറിസം മേഖലയെ ബാധിച്ചിരുന്നു. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും സഞ്ചാരികളുടെ എണ്ണം കുറയാനിടയാക്കി. എന്നാൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴയ്ക്ക് ശമനമാകുകയും അലർട്ടുകൾ മെല്ലെ പിൻവലിക്കപ്പെടുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. സ്വാതന്ത്ര്യദിനം ഉൾപ്പെടെ പൊതു അവധികൾ ലഭിച്ചെങ്കിലും സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനയുണ്ടായില്ല. സാധാരണ ഓഗസ്റ്റ് മാസം സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ എത്തിയ സന്ദർശകരുടെ എണ്ണ 10,729 ആണ്. വാഗമണ്ണിലാണ് കൂടുതൽ പേരെത്തിയത് വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 2655 പേരും മൊട്ടക്കുന്നിൽ 3697 പേരും…
Read Moreമജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമം; ദന്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കൊലപാതകശ്രമത്തിനു കേസ്
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ശ്രീനവമി വീട്ടിൽ നിധിൻ പ്രകാശ് (ചക്കര- 27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7.30 ഓടുകൂടി കോട്ടയം ബേക്കർ ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽവച്ച് മജിസ്ട്രേറ്റിനുനേരേ അസഭ്യവർഷം നടത്തുകയും കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതുകൂടാതെ ഇവർ തങ്ങളുടെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പിയെടുത്ത് നിലത്തെറിഞ്ഞുപൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തുടർന്ന് സ്ഥലത്തിനിന്ന് ഇവർ കടന്നുകളഞ്ഞു. പ്രതികൾക്കെതിരേ കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിതിൻ പ്രകാശിന് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ…
Read Moreവാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി തർക്കം; പിതാവിനെ മകൻ അടിച്ചു കൊന്നു
കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുൽ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി ഷാജിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് രാഹുൽ പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന് തന്നെ രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു.…
Read Moreമലരിക്കല്‍ ആന്പൽവസന്തത്തിനു തിരക്കേറി; ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രം; നാട്ടുകാർക്കിത് വരുമാനകാലം…
കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രമായ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസംകൊണ്ടു 1.5 കോടി രൂപ വരുമാനമാണ് ലഭിച്ചത്. നെല്‍പ്പാടത്തെ കളയായ ആമ്പല്‍ മലരിക്കല്‍ നിവാസികള്‍ക്ക് വരുമാനത്തിന്റെയും വിളയായി മാറിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് തിരക്കേറെ. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ നദീപുനര്‍സംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയാണ് മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് എന്ന പേരില്‍ പൂക്കളുടെ ഉത്സവം വരുമാനമാര്‍ഗമാക്കി മാറ്റിയത്. രാവിലെ ആറു മുതല്‍ 10 വരെയാണ് മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. ഏഴു മുതല്‍ ഒമ്പതു വരെയാണ് കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കള്‍ വാടും.…
Read Moreകോട്ടയം നഗരസഭയിലെ കോടികളുടെ തട്ടിപ്പ് ; പ്രതി കൊല്ലം സ്വദേശി അഖിൽ കാണാമറയത്ത്; ഒളിവിലെ പ്രതിക്ക് രാഷ്ട്രീയക്കാരുടെ സഹായം ലഭിക്കുന്നതായി സൂചന
കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെന്ഷന് ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലീസ്. തട്ടിപ്പ് പുറത്തുവന്നു 16 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതിയായ കൊല്ലം സ്വദേശി അഖില്‍ സി. വര്‍ഗീസിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു പോലീസിനും കോട്ടയം നഗരസഭയ്ക്കും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇതിനു പുറമെ തട്ടിപ്പ് നടന്ന പെന്ഷന് ഫണ്ടിന്റെ രണ്ടു വര്‍ഷത്തെ രേഖകള്‍ നഗരസഭയില്‍നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. അതിനാല്‍ കേസ് അന്വേഷണവും നഷ്ടമായ പണത്തിന്റെ കണക്കും കൃത്യമായി തിട്ടപ്പെടുത്തണമെങ്കില്‍ അഖിലിനെ പിടികൂടിയാല്‍ മാത്രമേ സാധിക്കൂ. ആദ്യം കോട്ടയം വെസ്റ്റ് പോലീസ് കേസ് അന്വേഷിച്ചപ്പോഴും പിന്നീട് കേസ് കോട്ടയം ക്രൈംബ്രാഞ്ചിനു കൈമാറിയപ്പോഴും അഖിലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തിനു പുറത്ത് ഒളിവില്‍ കഴിയുന്ന അഖിലിനു രാഷ്ട്രീയക്കാരുടെ സഹായം ലഭിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണു കോട്ടയം നഗരസഭയിലെ പെന്ഷന് വിഭാഗം ക്ലാര്‍ക്കായ…
Read Moreസന്ധ്യമയങ്ങിയാൽ നഗരം കൈയടക്കി മദ്യപസഘം; ജഡ്ജിക്കുനേരെ അസഭ്യവർഷം, ബാങ്ക് ജീവനക്കാരന് മർദനം; കാറിലെത്തിയ സംഘത്തെ തിരഞ്ഞ് പോലീസ്
കോട്ടയം: നഗരത്തിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ വൈകുന്നേരം 7.30 ഓടെ ഐസിഐസിഐ ബാങ്കിന്റെ കോട്ടയം കുമരകം റോഡി ലുള്ള ബ്രാഞ്ചിനു മുൻപിലായിരുന്നു സംഭവം. മദ്യപിച്ചു കാറിലെത്തിയ യുവാക്കളുടെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ബാങ്കിനു മുൻപിൽ കാർ പാർക്കു ചെയ്ത ശേഷം ഇവർ ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന ആളുകളെയും ചീത്തവിളിക്കുകയായി രുന്നു. സ്ത്രീകളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയിലാണ് യുവാക്കൾ അസഭ്യവർഷം നടത്തി യത്. ഇത് ചോദ്യം ചെയ്ത ബാങ്ക് ജീവനക്കാരനെ ഇവർ മർദിച്ചു. വനിതാ ജീവനകാർക്കു നേരേയും ചീത്തവിളിയുണ്ടായി. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ വനിതയാണ്. മദ്യലഹരിയിലായിരുന്നു സംഘമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ജില്ലാ സിവിൽ ജഡ്ജി സ്വന്തം വാഹനത്തിൽ സ്ഥലത്തുണ്ടായിരുന്നു. ജഡ്ജിക്കു നേരേയും യുവാക്കൾ അസഭ്യവർഷം നടത്തി. തുടർന്ന് ബാങ്ക് ജീവനക്കാർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പോലീസ് എത്തുമെന്ന് മനസിലാക്കിയതോടെ യുവാക്കൾ വാഹനം തള്ളി സ്റ്റാർട്ടാക്കി…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ചാർജ് വർധനവ് മന്ത്രി വാസവന്റെ അറിവോടെ; നിരക്ക് വർധനവ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 750 രൂപയും രോഗികളില്‍നിന്ന് ഈടാ ക്കാനു ള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി സമരം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് വികസന സമിതി ജനങ്ങളില്‍നിന്ന് പിരിക്കുന്ന പണം അനധികൃതമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് ശമ്പളം നല്‍കാനും ധൂര്‍ത്തടിക്കാനും വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിനു മന്ത്രി വി.എന്‍. വാസവന് കൂട്ടുനില്‍ക്കുകയാണെന്നും എം. മുരളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബ്, ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോബിന്‍ തെക്കേടം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മറിയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Read More