കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സിഐയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. സിഐ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.
Read MoreCategory: Kozhikode
മലക്കംമറിഞ്ഞ് വനംമന്ത്രി; മരണത്തില്‍ ഗൂഢാലോചന നടന്നെന്നു പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി ശാസിച്ചില്ലെന്നും എ.കെ. ശശീന്ദ്രന്
കോഴിക്കോട്: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽനിന്നു പിൻവലിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രന്. വിദ്യാർഥിയായ അന്തുവിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്നു രാവിലെ മാറ്റിപ്പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഒരുപാട് നടന്നു. സംഭവം പുറത്തറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധപ്രകടനം നടത്തി. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. താന്‍ പറഞ്ഞതുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ ശാസിച്ചു എന്നാണ് മറ്റൊരു വാര്‍ത്ത. ഇത് എവിടെനിന്ന് കിട്ടി. ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കാന്‍ അങ്ങോട്ടു വിളിക്കുകയായിരുന്നു. സംഭവം അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി.
Read Moreകോഴിക്കോട്ടെ സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിന്ദുവിനെതിരേ മുമ്പും അനാശാസ്യ കേന്ദ്രം നടത്തിയതിന് കേസ്
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദുവിനെതിരേ വേറെയും കേസുകളുള്ളതായി പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്റെ പേരില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജസ്വര്‍ണം പണയം വച്ച കേസില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ബിന്ദു പ്രതിയാണ്. വയനാട്ടില്‍ ചെക്ക് കേസും ബിന്ദുവിന്റെ പേരിലുണ്ട്.സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകളുമായും ഇവര്‍ക്കു ബന്ധമുണ്ട്. മറ്റു ജില്ലകളില്‍ ഇവര്‍ക്കു കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ എത്തിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 25 ഇടപാടുകാര്‍ വരെ ഇവരുടെ ഫ്ളാറ്റില്‍ എത്തിയിരുന്നു. അരലക്ഷത്തിലേറെ രൂപയാണ് ഇതുവഴി ബിന്ദു സമ്പാദിച്ചിരുന്നത്. അതിനിടെ, അനധികൃത മസാജ്, സ്പാ കേന്ദ്രങ്ങളുടെ മറവില്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ്…
Read Moreഗോദയിലിറങ്ങാന്‍ മടിക്കുമ്പോഴും 75,000 വോട്ടിന്റെ അവകാശവാദവുമായി അന്‍വര്‍
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഗോദയിലേക്ക് ഇറങ്ങാന്‍ മടിക്കുമ്പോഴും അവകാശവാദവുമായി പി.വി. അന്‍വര്‍. താന്‍ എത്ര വോട്ടുകള്‍ നേടുമെന്നും അത് ആര്‍ക്കൊക്കെ തിരിച്ചടിയാവുമെന്നും വിശദീകരിക്കുകയാണ് അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 75,000 വോട്ട് താന്‍ നേടുമെന്നാണ് അന്‍വറിന്റെ അവകാശ വാദം. പ്രിയങ്കാഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്പൂരില്‍ നിന്ന് ലഭിച്ചത്. അതില്‍ നിന്ന് ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സിപിഎമ്മിന് 29,000 വോട്ടാണ് നിലമ്പൂരിലുള്ളത്. ലീഗിന്റെ ഉറച്ച വോട്ട് 30,000 ആണ്. കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകള്‍ 45,000 വും-അന്‍വര്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അന്‍വര്‍ ആവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടക്കുന്നതിനിടെ ആര്യാടന് ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞിരുന്നു. പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളില്‍ നിന്ന് ഷൗക്കത്തിന് തീരെ വോട്ട് കിട്ടില്ല. എനിക്ക് വി.എസ്. ജോയിയോട് പ്രത്യേക താല്പര്യമില്ല. പക്ഷെ, അദേഹം…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ‘മലപ്പുറം’ ആയുധമാക്കി മുന്നണികളുടെ പോര്
കോഴിക്കോട്: രാഷ്ട്രീയ കേരളം മുഴുവന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ചുരുങ്ങിയതിനിടെ, പ്രചരണം ശക്തമാക്കി മുന്നണികള്‍. ‘മലപ്പുറം’ ആയുധമാക്കി വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. മുഖ്യമ്രന്തി പിണറായി വിജയന് മുന്‍പ് മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമര്‍ശങ്ങളടക്കം യുഡിഎഫ് പ്രചരണ വിഷയമാക്കുമ്പോള്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ചില യുഡിഎഫ് നേതാക്കള്‍ എതിര്‍ത്തിരുന്നുവെന്നത് പ്രചരണ വിഷയമാക്കി തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്. നിലമ്പൂരിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ആരോപിച്ചത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത് എ. വിജയരാഘവനാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു വിജയരാഘവന്. മുനയെടിഞ്ഞ പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് വീണ്ടുമെടുത്ത് പ്രയോഗിക്കുന്നത്. മലപ്പുറം ജില്ലയെ പറ്റി വി.ഡി. സതീശന് ഒന്നും അറിയില്ല. ജില്ലാ രൂപീകരണത്തെ എതിര്‍ത്ത് സമരം നയിച്ചത്…
Read Moreപി.വി. അന്‍വറിനെ പിന്തുണയ്ക്കില്ലെന്ന് എഎപി
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിന് ഒരു സാഹചര്യത്തിലും പിന്തുണ നല്കാന് പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഷെല്ലി ഒബ്റോയിയുടെ പ്രതികരണം ചര്‍ച്ചയാവുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അന്‍വര്‍ നല്കിയ പത്രിക തള്ളിപ്പോവുകയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്കിയ പത്രിക സാധുവാകുകയും ചെയ്തതിനിടെയാണ് ഡല്‍ഹിയിലെ എഎപി നേതാവ് ചാനല്‍ പ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായോ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ അന്‍വറിനെ പാര്‍ട്ടി പിന്തുണക്കില്ല. സ്വതന്ത്രനായി മത്സരിച്ചാലും പി.വി അന്‍വറിനെ പിന്തുണക്കേണ്ട ആവശ്യമില്ലെന്നും ഷെല്ലി ഒബ്റോയ് ഒരു സ്വകാര്യ ചാനലിനോടു വ്യക്തമാക്കി.
Read More500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്ക്കാന് കഴിയില്ല; പൈസയില്ല; പി.വി. അന്‍വറിന്റെ വിലാപം വീണ്ടും
കോഴിക്കോട്: തന്റെ കൈയിൽ പൈസയില്ലെന്ന വിലാപം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായതിനിടെ വീണ്ടും ആ വിഷയത്തില്‍ പ്രതികരിച്ച് നിലപാട് പി.വി. അന്‍വര്‍. തനിക്ക് ഇപ്പോഴും 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്ക്കാന് കഴിയില്ല. എല്ലാം മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്തി കേസില്‍ പെടുത്തിയിരിക്കുകയാണ്. പൈസ ഇല്ല എന്നത് സത്യമാണ്. കൈയില്‍ ഉണ്ടായിരുന്നത് 25,000 രൂപ മാത്രമാണ്. മത്സരിക്കാന്‍ പണമില്ല എന്നത് വസ്തുതയാണ്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താനൊരു വേദനിക്കുന്ന, നിര്‍ധനനായ കോടീശ്വരനാണെന്ന് പി.വി. അന്‍വര്‍ ആവര്‍ത്തിച്ചത്. ഷര്‍ട്ട് അലക്കി തേക്കാന്പോലും കാശില്ലെന്ന തരത്തില്‍ പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു ശേഷമാണ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാംഗ് മൂലത്തില്‍ തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നു അദേഹം വെളിപ്പെടുത്തിയത്. അന്‍വറിനെ ട്രോളി കൊല്ലാന്‍ ഇതിനേക്കാള്‍ വലിയൊരു വിഷയം കിട്ടാനില്ലെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആഘോഷം.
Read Moreപ്രായം 24, സ്ഥിരം കുറ്റവാളി; ആശുപത്രിയില്‍നിന്ന് ഓടി രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പി ടിയില്‍
കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്തു ദേഹപരിശോധനക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകവേ ചാടിപ്പോയ പ്രതി ഇന്നു പുലര്‍ച്ചെ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്തൊടുക വീട്ടില്‍ അജ്മല്‍ ബിലാലി(24)നെ യാണ് മലപ്പുറം പുളിക്കലില്‍ പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണു സംഭവം. ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കാപ്പ നിയമപ്രകാരം അജ്മല്‍ ബിലാലിനെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. സ്ഥിരം കുറ്റവാളിയായ ഇയാളെ ഒരു വര്‍ഷത്തേക്കു ജില്ലയില്‍ പ്രവേശിക്കുവാനോ മറ്റു കേസുകളില്‍ ഉള്‍പ്പെടുവാനോ പാടില്ല എന്ന നിബന്ധനയോടെയാണു കാപ്പ നിയമപ്രകാരം നാടു കടത്തിയത്. എന്നാല്‍ പ്രതി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു.
Read Moreനാമനിർദേശ പത്രിക തള്ളിയ സാഹചര്യം; പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല
കോഴിക്കോട്: നിലമ്പൂരിൽ പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കി തൃണമൂൽ കോൺഗ്രസ് നല്കിയ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനഘടകം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പി.വി. അൻവറിന്റെ ഒരു പത്രിക തള്ളിയത്. തൃണമൂല്‍ സ്ഥാനാര്‍ഥി എന്ന നിലയിലാണ് അന്‍വറിന് നേരത്തെ ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചിരുന്നത്.
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍; സംഘാംഗങ്ങള്‍ക്കായി അന്വേഷണം
കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസത്തിനുശേഷം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിട്ട കേസില്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടില്‍ ബൈക്കിലെത്തെിയ രണ്ടു പേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് ഇന്നലെ രാത്രി കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്നവഴി കല്‍പ്പറ്റയില്‍നിന്ന് പോലീസ് പിടികൂടിയത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജ്യേഷ്ഠന്റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാം ദിവസം മൈസൂരുവിലെ ഉള്‍പ്രദേശത്തെ ഒരു കെട്ടിടമുറിയില്‍ തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് അന്നൂസിനെ മുറിയില്‍നിന്ന് പുറത്തിറക്കി മൈസൂരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ടാക്സിയില്‍ കൊണ്ടുവന്നു. രണ്ടുപേര്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു. കോയമ്പത്തൂര്‍ കഴിഞ്ഞ് കേരള അതിര്ത്തിയെത്തുന്നതിനു മുന്‍പേ ഇവർ ഇരുവരും…
Read More