കോട്ടയം: കുറവിലങ്ങാട് വന് കുഴല്പ്പണ വേട്ട. അന്തര് സംസ്ഥാന ബസില് പണം കടത്താന് ശ്രമിച്ച രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരുകോടി രൂപ ഇവരില്നിന്നു കണ്ടെടുത്തു. ബംഗളൂരില്നിന്നു പത്തനാപുരത്തേക്കുള്ള അന്തര് സംസ്ഥാന ബസ് ഇന്നുരാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം പരിശോധിച്ച് ബംഗളൂരു സ്വദേശികളായ രണ്ടുപേരെ പിടികൂടിയത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില് കണ്ടെത്തി.ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.
Read MoreCategory: Edition News
വധശ്രമക്കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയിൽ
പരിയാരം: വധശ്രമക്കേസില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരിയാരം തിരുവട്ടൂര് അരിപ്പാമ്പ്രയിലെ പി.എം.റഷീദിനെയാണ് (42) ഇന്നലെ രാവിലെ വീടിന്റെ അടുക്കളയുടെ പിറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ വധശ്രമക്കേസിൽ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കിയത്. പിന്നീട്, ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പരിയാരം പോലീസ് പരിധിയില് നടന്ന വധശ്രമക്കേസില് പ്രതിയായ ഇയാള് ഒളിവിലായിരുന്നു.
Read Moreട്രെയിനുകളിലെ ഐആർസിറ്റിസി ജീവനക്കാർക്ക് ഇനി ക്യൂആർ കോഡുള്ള യൂണിഫോം
പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിറ്റിസി തീരുമാനം.ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്ന പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്ഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) ഈ നടപടി. ഇതിന്റെ പ്രാരംഭ നടപടികൾ കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു. പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും.ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം.മറ്റ് ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക.യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റുകൾ…
Read Moreദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പ്: കുമരകത്തിന് അഭിമാനമായി ഇരട്ടകൾ
കുമരകം: മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും മെഡലുകൾ നേടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽനിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ചത് ഇവർക്കു മാത്രമാണ്. കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതയുടെയും മക്കളായ ഗോപു കൃഷ്ണ ഏഴു സ്വർണം, 11 വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ആകെ 22 മെഡലുകൾ നേടിയപ്പോൾ, ഗോകുൽ കൃഷ്ണ നാലു സ്വർണം, എട്ടു വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 16 മെഡലുകൾ സ്വന്തമാക്കി. കുമരകം ഇരുവരും എസ്കെഎം സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്.
Read Moreഅതിജീവിതയുടെ പേരുപറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല; രാഹുല് ഈശ്വറിനെതിരേ പോലീസ് എടുത്തത് കള്ളക്കേസെന്ന് ഭാര്യ
തിരുവനന്തപുരം: രാഹുല് ഈശ്വറിനെതിരേ പോലീസ് കള്ളക്കേസാണ് എടുത്തതെന്ന് രാഹുല് ഈശ്വറിന്റെ ഭാര്യ ദീപ. നോട്ടീസ് പോലും നല്കാതെയാണ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്കിയെന്നു പോലീസ് പറയുന്നതു കള്ളമാണ്. രാഹുല് അതിജീവിതയുടെ പേരുപറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. പൂജപ്പുര ജില്ലാ ജയിലില് രാഹുല് നിരാഹാരം അനുഷ്ഠിക്കുന്നത് ജാമ്യം നിഷേധിച്ചതുകൊണ്ടാകാം. രാഹുല്ഈശ്വറിനെതിരേ അതിജീവിത കള്ളം പറയുകയാണെന്നും ദീപ ആരോപിച്ചു.മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreവിദേശത്ത് ജോലി വേണോ, എന്നാൽ എടുക്ക് അഞ്ചു ലക്ഷം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള് പിടിയില്
തൃപ്പൂണിത്തുറ: യു.കെയില് ജോലി വാഗ്ദാനം ചെയ്ത് അമ്പലമുകള് സ്വദേശിനിയില് നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ആള് പിടിയിലായി. തൃപ്പൂണിത്തുറ നടമ മുളക്കര വീട്ടില് വിനയ് വിന്സെന്റിനെയാണ് (31) ഹില്പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലമുകള് അയ്യങ്കുഴി വള്ളക്കോട്ട് വീട് രാജുവിന്റെ ഭാര്യ മിനിയുടെ പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്. ഇവരുടെ മകന് അതുല് രാജിനെ യു.കെയില് ജോലിക്ക് അയയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി മുതല് പല തവണയായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാതെ വന്നതിനെ തുടര്ന്ന് പണം തിരികെ ആവശ്യപ്പെട്ടങ്കിലും ലഭിക്കാതെ വന്നതോടെ 2024 നവംബറില് ഇവര് പോലീസില് പരാതി നല്കുകയായിരുന്നു.
Read Moreഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ജീവനൊടുക്കി
കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കഴുത്തറത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുമ്പ് രണ്ടുതവണ ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 14 ന് കേണിച്ചിറയിൽ ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ അറസ്റ്റിലായത്. അന്ന് ജീവനൊടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.…
Read Moreഅവർ കണ്ടില്ല,കാമറ എല്ലാം കണ്ടു; ബിവറേജ് ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച യുവാക്കൾ പിടിയിൽ
ചാരുംമൂട്: ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. നൂറനാട് പാറ്റൂർ സ്വദേശികളായ കണ്ണൻ എന്ന കൃഷ്ണപ്രിയേഷ്, കിച്ചു എന്ന ഭരത് എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പ് ഇടപ്പോണുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ രാത്രിയിൽ മദ്യം വാങ്ങാനെത്തിയ യുവാക്കൾ മദ്യം വാങ്ങിയതിനുശേഷം തിരികെ പോകാൻ ശ്രമിക്കുന്നതിനിടെ വില കൂടിയ മറ്റൊരു കുപ്പി മദ്യം കൂടി കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഔട്ട്ലെറ്റിൽ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയുടെ കുറവ് കണ്ടത്. തുടർന്ന് സ്റ്റോക്ക് ഇൻ ചാർജ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മദ്യക്കുപ്പികൾ മോഷണം പോയതായി തെളിയുകയും ചെയ്തത്.തുടർന്ന് നൂറനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലിസ് സംശയമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ പ്രത്യേക അന്വേഷണസംഘത്തിലെ നൂറനാട് പോലീസ് എസ്ഐ ശ്രീജിത്ത്, എസ്സിപിഒമാരായ…
Read Moreകളമശേരിയിലെ കാട് മൂടിയ ചതുപ്പില് അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം; കളമശേരി മെഡിക്കല് കോളജിനെതിരേ മകന്
കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില് പുരുഷന്റെ മൃതദേഹം അഴുകിയ നിലയില് കണ്ടെത്തിയ സംഭവത്തില് ഇന്ന് പോസ്റ്റുമോര്ട്ടം നടക്കും. കളമശേരി മെഡിക്കല് കോളജിലാണ് പോസ്റ്റുമോര്ട്ടം നടക്കുന്നത്.കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില് വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളുരു സ്വദേശി സൂരജ് ലാമയുടേതെന്ന (58) നിഗമനത്തിലാണ് പോലീസ്. സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്നും ഇയാളെ ഒടുവില് കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു. സൂരജ് ലാമയുടെ മകന് സാന്റണ് ലാമയെ ബംഗളൂരുവില് നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്എ പരിശോധനയ്ക്കായി ഇന്നലെ രക്തസാമ്പിള് ശേഖരിച്ചു. സംഭവത്തില് കളമശേരി പോലീസ് കേസെടുത്തു. സൂരജ് ലാമയെ കാണാതാകുമ്പോള് ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില് കണ്ടെത്തിയത്. ഹൈക്കോടതി നിര്ദേശത്തെ തുടര്ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില് നടത്തുന്നതിനിടെയാണ് മൃതദേഹം…
Read Moreഈ അഭ്യാസം കടത്തിൽ നിന്ന് കരകയറാൻ.. ശംഖു മുഖത്തെ നാവികാഭ്യാസം കാണാൻ അരലക്ഷത്തളം പേർ; സർവീസ് നടത്താൻ 263 കെഎസ്ആർടിസി
ചാത്തന്നൂർ: തിരുവനന്തപുരം ശംഖുമുഖത്ത് നാവികസേന മൂന്നിന് നടത്തുന്ന നാവികാഭ്യാസത്തിന് കെഎസ്ആർടിസിയുടെ 263 ബസുകൾ സർവീസ് നടത്തും.വികാഭ്യാസം കാണാൻ അമ്പതിനായിരത്തിലധികം പേർ എത്തിച്ചേരുമെന്നാണ് കെഎസ് ആർടിസിയുടെ വിലയിരുത്തൽ. നാവികാഭ്യാസം നടക്കുന്നതിനാൽ ശംഖുമുഖവും പരിസര പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യവാഹനങ്ങൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ല.സംസ്ഥാനത്തിൻന്റെ വിവിധ ഭാഗങ്ങളിൽനിന്നുംനാവികാഭ്യാസം കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടുകളിൽനിന്നും ശംഖുമുഖത്തേക്കും തിരിച്ചും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ഇതിനായുള്ള ബസുകൾ തീരുമാനിക്കുകയും അറ്റകുറ്റ പണികൾ അടിയന്തിരമായി തീർത്ത് സർവീസിന് തയാറാക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്. രാവിലെ 11 മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ശംഖുമുഖത്തേയ്ക്കുളള കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കും. പാർക്കിംഗ് ഗ്രൗണ്ടുകൾ: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കരിക്കകം ക്ഷേത്ര മൈതാനം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, സെന്റ്…
Read More