ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യെ വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി

ച​ങ്ങ​നാ​ശേ​രി: പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യ്ക്കു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യെ വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​ത്തി​ക്കാ​നി​ൽ​നി​ന്നു ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ഈ ​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. ആ​രാ​ധ​നാ​ക്ര​മ​പ​ര​വും ആ​ത്മീ​യ​വു​മാ​യ പ്രാ​ധാ​ന്യം, ച​രി​ത്ര​പ​ര​വും ക​ലാ​പ​ര​വു​മാ​യ മൂ​ല്യം, വ​ലി​പ്പ​വും സൗ​ക​ര്യ​ങ്ങ​ളും, മ​തി​യാ​യ ശു​ശ്രൂ​ഷ​ക​രും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു പ​ള്ളി​യെ ക​ത്തോ​ലി​ക്ക സ​ഭ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ​ത​ന്നെ ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ച്ചി​ട്ടു​ണ്ട്. ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ൽ ആ ​ദേ​വാ​ല​യ​ത്തി​ന് മാ​ർ​പാ​പ്പ​യോ​ടും സ​ഭ​യോ​ടു​മു​ള്ള ആ​ത്മീ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കും. ബ​സി​ലി​ക്ക പ​ള്ളി​ക​ൾ​ക്കു പൊ​തു​വേ ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട പ്ര​ത്യേ​ക തി​രു​നാ​ളു​ക​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചി​ഹ്ന​ങ്ങ​ളും ഉ​ണ്ടാ​കും. മ​ധ്യ​കേ​ര​ള​ത്തി​ലെ​ത​ന്നെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി. ഇ​വി​ടെ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ…

Read More

40 കാരിയായ വീട്ടമ്മയില്‍ നിന്നും ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് 48,500 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി

ചെറായി: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് 40കാരിയായ വീട്ടമ്മയില്‍ നിന്നും 48,500 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. മുനമ്പം ജനഹിത ബീച്ച് റോഡ് സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ കുന്നുകര സ്വദേശി അലി കുഞ്ഞിനെതിരെ മുനമ്പം പൊലിസ് കേസ് എടുത്തു. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള ഒരു മാസത്തിനിടയില്‍ പല ഗഡുക്കളായി ഗൂഗിള്‍ പേ വഴിയാണ് വീട്ടമ്മ ഇയാള്‍ക്ക് പണം നല്‍കിയത്. ഖത്തറിലെ പാരീസ് ഫുഡ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ നാളിതുവരെയായി ജോലി തരപ്പെടുത്തുകയോ വാങ്ങിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ പൊലിസില്‍ പരാതി നല്‍കിയത്.

Read More

വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​ര സ്വ​ദേ​ശി പി​ന്‍റു(31)​വാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 872 ഗ്രാം ​ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു മി​ഠാ​യി​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വ് മി​ഠാ​യി എ​ത്തി​ച്ച​തെ​ന്നും കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ൽ​ക്കാ​നാ​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.

Read More

മാ​ളി​ല്‍ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ളി​ല്‍ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​ക്ക​തൊ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ല്‍ (20), തൊ​ട്ടേ​ക്കാ​ട് ആ​ലി​ക്ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ബി​ത (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ 18ന് ​വൈ​കു​ന്നേ​രം ഹൈ​ലൈ​റ്റ് മാ​ളി​ലെ നെ​സ്റ്റോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി വി​ഭാ​ഗ​ത്തി​ൽ വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന എ​ണ്ണാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​തി​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​ജി​ത് കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ സ്ഥ​ല​ത്തെ​യും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യാ​യ സ​ബി​ത​യു​ടെ പേ​രി​ൽ സെ​പ്റ്റം​ബ​ർ 22ന് ​അ​ര​യി​ട​ത്തു​പാ​ലം ഗോ​കു​ലം മാ​ളി​ലെ നെ​സ്റ്റോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും 1000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ചോ​ക്ലേ​റ്റു​ക​ൾ മോ​ഷ​ണം…

Read More

ക​ൺ​സ​ഷ​ൻ ചാ​ർ​ജു​ക​ൾ കൂ​ട്ട​ണം, ടി​ക്ക​റ്റ് വി​ല വ​ർ​ധ​ന​വ്: ആ​വ​ശ്യ​ങ്ങ​ൾ അ​ന​വ​ധി; സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ൽ​കു​ന്ന പ്രി​യ​ദ​ർ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ വ​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ബ​സു​ട​മ സം​ഘ​ട​ന​. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്ക് പു​റ​മേ നി​ര​ക്ക് വ​ർ​ധ​ന, കു​ട്ടി​ക​ളു​ടെ ക​ൺ​സ​ഷ​ൻ ചാ​ർ​ജി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ മൂ​ന്നി​നു​ള്ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ആ​റ് സ്വ​കാ​ര്യ ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ട്രെ​യി​നി​ൽ മൊ​ബൈ​ൽ മോഷണം: യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ നി​ന്ന് 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​യാ​ൾ ആർപിഎഫിന്‍റെ ​പി​ടി​യി​ൽ. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ൽ നി​ന്ന് 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും ഇ​ന്‍റ​ലി​ജ​ൻ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മി​ഥു​ൻ ധാ​ലി (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പി​റ്റ് ലൈ​ൻ ന​മ്പ​ർ 3-ൽ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ന്റെ എ​സ്-3 കോ​ച്ചി​ൽ നി​ന്നാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി അ​മ​ൽ പ്ര​കാ​ശി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​മോ​ഷ​ണം പോ​യ 55,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Read More

ഇ​ന്ന് തു​ലാ​പ്പ​ത്ത്: മ​ല​ബാ​റി​ൽ ഇ​നി തെ​യ്യാ​ട്ട​ക്കാ​ലം

ക​ണ്ണൂ​ർ: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം തു​ലാം പ​ത്താ​യ ഇ​ന്നോ​ടെ ഓ​ല​ച്ചൂ​ട്ടി​ന്‍റെ​യും ചെ​ണ്ട​യു​ടെ​യും താ​ള​ത്തി​ൽ മു​ഖ​ത്തെ​ഴു​ത്തോ​ടെ ഉ​ത്ത​ര​മ​ല​ബാ​റി​ലെ കാ​വു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ കെ​ട്ടി​യാ​ട​ലു​ക​ളോ​ടെ സ​ജീ​വ​മാ​കും. കൊ​ള​ച്ചേ​രി ചാ​ത്ത​ന്പ​ള്ളി വി​ഷ​ക​ണ്ഠ​ൻ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ന​ട​ക്കു​ന്ന പു​ത്ത​രി​യു​ത്സ​വ​ത​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​ലെ കാ​വു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും തെ​യ്യ​ക്കാ​ല​ത്തി​ന് തു​ട​ക്ക​മാ​കു​ക. ദേ​വ​താ സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കൊ​പ്പം ജാ​തീ​യ​മാ​യ പ​ക​യു​ടെ​യും വൈ​രാ​ഗ്യ​ത്തി​ന്‍റെ​യും ഫ​ല​മാ​യി മേ​ലാ​ള സ​മൂ​ഹം ഇ​ല്ലാ​യ്മ ചെ​യ്ത പി​ന്നാ​ക്ക​ക്കാ​രും ദൈ​വ​ക്ക​രു​വാ​യി മാ​റു​ന്നു​വെ​ന്ന​താ​ണ് തെ​യ്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ജാ​തീ​യ​ത കൊ​ടി​കു​ത്തി​വാ​ണി​രു​ന്ന കാ​ല​ത്തും ദൈ​വ​ക്ക​രു​മാ​യ പി​ന്നാ​ക്ക​ക്കാ​ര​ന്‍റെ തെ​യ്യ​ത്തി​ൽ​നി​ന്ന് സ​വ​ർ​ണ​രും അ​നു​ഗ്ര​ഹം വാ​ങ്ങാ​നെ​ത്തി​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വൈ​ഷ്ണ​വ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ്ണു​മൂ​ർ​ത്തി, തീ​യ്യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മാ​ണ്ട​പ്പ​ൻ ചേ​ക​വ​രു​ടെ ജീ​വി​ത​വും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​തി​വ​ന്നൂ​ർ വീ​ര​ൻ, വാ​ണി​യ സ​മു​ദാ​യ​ത്തി​ന്‍റെ കു​ല ദേ​വ​ത​യാ​യ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി, നാ​ത്തൂ​ൻ​മാ​രു​ടെ അ​സൂ​യ​യി​ലും കു​ശു​ന്പി​ലും സ​ഹോ​ദ​ര​ൻ​മാ​രാ​ൽ മ​ക്ക​ൾ​ക്കൊ​പ്പം കൊ​ല്ല​പ്പെ​ട്ട ക​ടാ​ങ്കോ​ട്ട് മാ​ക്ക​വും മ​ക്ക​ളും, ജാ​തി​വ്യ​വ​സ്ഥ​യ്ക്കും അ​സ​മ​ത്വ​ങ്ങ​ൾ​ക്കു​മെ​തി​രേ ചോ​ദ്യ​വു​മാ​യി ശ​ങ്ക​രാ​ച​ര്യ​രോ​ട് നി​ങ്ക​ളെ കൊ​ത്തി​യാ​ലും…

Read More

വൈ​ദേ​കം റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് ശ്യാം​ജി​ത്ത്

ക​ണ്ണൂ​ർ: വൈ​ദേ​കം റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​ക്കെ​തി​രാ​യ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് ഇ.​പി. ശ്യാം​ജി​ത്ത്. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ പ​ണ​മാ​ണ് നി​ക്ഷേ​പി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​ത്തി​നും തെ​ളി​വു​ണ്ടെ​ന്നും വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്ന് ശ്യാം​ജി​ത്ത് പ​റ​ഞ്ഞു. അ​തി​നി​ടെ, ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ആ​രും ഹാ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ഫ്ബി പോ​സ്റ്റ് താ​ന​ല്ല ഇ​ട്ട​തെ​ന്നും ഹാ​ക്ക് ചെ​യ്തെ​ന്നും പ​റ​ഞ്ഞ​ത് വൈ​ദേ​കം മാ​നേ​ജ്മെ​ന്‍റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് കാ​ര​ണ​മാ​ണെ​ന്നു​മാ​ണ് ഇ.​പി.​ശ്യാം​ജി​ത്തി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

Read More

ജ​നി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ധോ​ണി​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി-​സു​നീ​ഷ് ദ​മ്പ​തി​മാ​രു​ടെ ന​വ​ജാ​ത​ശി​ശു ആ​ണ് മ​രി​ച്ച​ത്. ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു രാ​ജി​യു​ടെ പ്ര​സ​വം. പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. ജ​ന​ന​സ​മ​യ​ത്ത് കു​ഞ്ഞി​നു മ​തി​യാ​യ ശ​രീ​ര​ഭാ​ര​മി​ല്ലാ​യി​രു​ന്നു. ജ​നി​ച്ച് അ​ൽ​പ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 4.15ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Read More

സേ​വാ സ്പ​ര്‍​ശം പ​ദ്ധ​തി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ബി​ജെ​പി ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്തു: വി​മ​ർ​ശ​നം ശ​ക്തം

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ബി​ജെ​പി ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ. ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ്, വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സേ​വാ സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഇ​തോ​ടെ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വ​യോ​ശ്രീ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണി​വ. കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ലി​ജി​ന്‍ ലാ​ലും വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ കു​ള​ന​ട​യു​മാ​ണ് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഷോ​ണ്‍ ജോ​ര്‍​ജാ​ണ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Read More