കോഴിക്കോട്: സിപിഎം വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എം.വി. ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സിപിഎമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സിപിഎമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സിപിഎം. ഏരിയാ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ…
Read MoreCategory: Edition News
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്; മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് പുലർച്ചെ ആറോടെയാണ് വിജിലൻസ് സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പൊതുപ്രവർത്തകനെന്ന നിലയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നുള്ളതാണ് പ്രസിഡന്റിനെതിരേയുള്ള വിജിലൻസ് കേസ്. പരാതിയിൽ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്പെഷ്യൽ സെൽ വിജിലൻസ് ഡിവൈഎസ്പിമാരായ സുരേഷ്, രമേശ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്. ചില വിലപ്പെട്ടരേഖകൾ കിട്ടിയെന്നാണു പുറത്തുവരുന്ന വിവരം. മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ ചെയർമാനും കൂടിയാണ് സഹീദ്. മാടായി ഗ്രാമപഞ്ചായത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലെ വാടകയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടിലും പുതിയങ്ങാടി ഹൈസ്കൂൾ ചെയർമാൻ എന്ന നിലയിൽ നടക്കുന്ന പല ഇടപാടുകളിലും നിയമനങ്ങളിലും അഴിമതി…
Read Moreജന്തുജന്യരോഗം: മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാൽ ഉടൻതന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്
തൊടുപുഴ: ജന്തുജന്യ രോഗങ്ങൾ ജീവന് ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ജനങ്ങൾ ഇതിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 60 ശതമാനം പകർച്ചവ്യാധികളും ജന്തു ജന്യമായതിനാൽ ഏകാരോഗ്യം എന്ന പദ്ധതിയിലൂടെ രോഗവ്യാപനം തടയുന്നതിനായി രോഗ നിരീക്ഷണപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കണമെന്ന് നിർദേശമുണ്ട്. എലിപ്പനി, സ്ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, പക്ഷിപ്പനി എന്നിവയാണ് സാധാരണയായി റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങൾ.ജീവികളിൽനിന്ന് വൈറസ്, ബാക്ടീരിയ, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കൾ മനുഷ്യരിലെത്തിയാണ് ഇത്തരം രോഗങ്ങൾ പിടിപെടുന്നത്. മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സന്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സന്പർക്കം എന്നിവയിലൂടെ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാൽ ഉടൻതന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്…
Read Moreകൃഷിവകുപ്പിന്റെ എതിർപ്പ് മറികടന്ന് ആറന്മുള ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയുമായി ഐടി വകുപ്പ്
പത്തനംതിട്ട: സംസ്ഥാന സർക്കാർ ഉപേക്ഷിച്ച ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയുമായി ഐടി വകുപ്പ്. വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ടിഒഎഫ്എൽ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ച് ഇലക്ട്രോണിക്സ് ക്ലസ്റ്റർ പാർക്ക് സ്ഥാപിക്കാൻ നൽകിയ അപേക്ഷയിൽ, പദ്ധതി പ്രദേശത്തിന്റെ സമ്പൂർണ വിവരങ്ങൾ ആവശ്യപ്പെട്ട് ഐടി വകുപ്പ് സ്പെഷൽ സെക്രട്ടറി പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്തു നൽകി. പദ്ധതിയുടെ സാധ്യതകളും ജില്ലാ കളക്ടറിൽ നിന്നു ആരാഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കൂടി പിന്തുണയിലാണ് ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്ക് കന്പനി മുന്നിട്ടിറങ്ങിയിട്ടുള്ളതെന്നും പറയുന്നു. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട ചില അനുമതികൾ ടിഒഎഫ്എൽ കന്പനി സ്വന്തമാക്കിയിരുന്നതായാണ് സൂചന. ആറന്മുളയിൽ ലഭ്യമായ ഭൂമി, പുരയിടം എത്ര, ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി, 2008ന് മുൻപുള്ള സ്ഥിതി, നെൽപ്പാടം, കരഭൂമി, തണ്ണീർത്തടം തുടങ്ങിയ വിവരങ്ങളാണ് കളക്ടറോടു ചോദിച്ചിരിക്കുന്നത്. 335…
Read Moreവളയം പിടിക്കുന്ന മാലാഖമാര്‍ക്ക് എ.ബി. വിലാസം എന്‍എസ്എസ് യൂണിറ്റിന്റെ ആദരം
ആലപ്പുഴ: പലപ്പോഴും ഡോക്ടര്‍ ആയും നഴ്സ് ആയും ജോലി നോക്കേണ്ടിവരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ ഓര്‍മിക്കുന്ന ദിനമാണ് ജൂലൈ എട്ട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തെ ഒരു വളയം കൊണ്ട് ചേര്‍ത്തുനിര്‍ത്തുവാന്‍ പണിപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ ഓര്‍മിക്കുന്ന ദിനം. ആധുനിക ആംബുലന്‍സ് സേവനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ഡൊമിനിക് ജീന്‍ ലാറിയുടെ ജന്മദിനമാണ് ജൂലൈ എട്ട്. നെപ്പോളിയന് ചക്രവര്‍ത്തിയുടെ ആര്‍മിയിലെ പ്രധാന സര്‍ജനായി മാറിയ ഫ്രഞ്ച് സൈനിക ഡോക്ടറായിരുന്നു അദ്ദേഹം. യുദ്ധമുഖത്ത് മുറിവേറ്റവരെ കൊണ്ടുപോകാനായി ഫളയിംഗ് ആംബുലന്‍സ് എന്ന ആശയവും കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് അസ്ലം, മുഹമ്മദ് സാലിഹ് എന്നിവരെയാണ് എ.ബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ആദരിച്ചത്.പ്രിന്‍സിപ്പല്‍ ബിജോ കെ. കുഞ്ചെറിയ പൊന്നാട അണിയിച്ചു. സീനിയര്‍ അസിസ്റ്റന്റ് എസ്. പ്രവീണ്‍, അധ്യാപകരായ അന്നാ ചെറിയാന്, എം. വി. സാബുമോന്, നാഷണല്‍ സര്‍വീസ്…
Read Moreനെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു ഭീഷണിയായി അനധികൃത മണല്‍കടത്ത്; നാലുപേര്‍ വള്ളങ്ങളുമായി പിടിയില്‍
ചേര്‍ത്തല: ചെങ്ങണ്ട കായലില്‍ രാത്രികാലത്തു നടക്കുന്ന അനധികൃത മണല്‍ കടത്തല്‍ നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച നാലുവള്ളങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടികൂടിയിരുന്നു.നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പള്ളിപ്പുറം, നെടുമ്പ്രക്കാട് സ്വദേശികളായ പ്രസന്നന്, രജിമോന്, അശോകന്, ഉദയകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിടിച്ചെടുത്ത വള്ളങ്ങള്‍ കളക്ടര്‍ക്കു കൈമാറി. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് വള്ളങ്ങളില്‍ സ്ഥിരമായി മണല്‍ കടത്തുന്നത്. കായലില്‍നിന്നും എടുക്കുന്ന മണല്‍ കരയിലെത്തിച്ച് ലോറികളില്‍ കടത്തുകയാണ് പതിവ്. വള്ളത്തിന് 4000 മുതല്‍ 7000 രൂപക്കുവരെ വില്‍ക്കുന്നു. നെടുമ്പ്രക്കാട് വിളക്കുമരം പാലം നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ സജ്ജമായിരിക്കുകയാണ്. 20 കോടിയോളം മുടക്കിയാണ് പാലം പൂര്‍ത്തിയാക്കിയത്. ഏറെ അടിയൊഴുക്കുള്ള കായലിലെ…
Read Moreബാലികയെ വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം; അമ്മയെ വെട്ടുന്നത് തടയുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്
പത്തനംതിട്ട: 12വയുസുള്ള പെണ്‍കുട്ടിയുടെ കൈപ്പത്തിക്ക് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് പറങ്കാം തോട്ടത്തില്‍ ഗീവര്‍ഗീസ് തോമസി (അനിയൻകുഞ്ഞ്, 42) നെയാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണന് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പട്ടികജാതി,വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരിക്കുകള്‍ ഏല്പിച്ചതിനു അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപയും, വീട്ടില്‍ അതിക്രമിച്ചുകടന്നതിനു മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കാനും, ഒടുക്കിയില്ലെങ്കില്‍ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാനും വിധിയില്‍ പറയുന്നു. 2016 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച്…
Read Moreടാങ്കറിൽ എത്തിച്ച ശുചിമുറി മാലിന്യം റോഡിൽ തള്ളി; രണ്ടുപേർ പിടിയിൽ; ഒന്നര ലക്ഷം പിഴ
മുട്ടം: തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്ത് പെരുമറ്റത്തിനു സമീപം ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറിക്ക് പുറമേ ജീവനക്കാരേയും പോലീസ് പിടികൂടി. ഡ്രൈവർ കോട്ടയം ആർപ്പൂക്കര സ്വദേശി കന്പിച്ചിറ ശ്രീക്കുട്ടൻ (28 ), സഹായി കോട്ടയം വെച്ചൂർ നീതു ഭവനിൽ നിധീഷ് മോൻ(32 ) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മാലിന്യംകൊണ്ടുവന്ന് തള്ളിയ ടാങ്കറുകളിൽ ഒന്നാണ് പിടികൂടിയത്. മറ്റൊന്നിന്റെ ഉടമയോട് ടാങ്കർ മുട്ടം സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പോലീസ് പിടികൂടിയ ടാങ്കർ കോടതിക്ക് കൈമാറും. സംഭവത്തിൽ മുട്ടം പഞ്ചായത്ത് വാഹന ഉടമകളിൽനിന്ന് 75000 രൂപ വീതം പിഴ ഈടാക്കും. രണ്ട് ടാങ്കറിനുമായി 1,50,000 രൂപ പിഴ ഒടുക്കണം. ഇതിനിടെ ടാങ്കറിലെ ജീവനക്കാരെ ഇന്നലെ മുട്ടം പഞ്ചായത്ത് ഓഫീസിൽ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു. ഞായറാഴ്ച പുലർച്ചെയാണ് രണ്ട് ടാങ്കർ ലോറികളിലായി എത്തിച്ച…
Read Moreമദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ വീട്ടമ്മ മരിച്ചു; ആക്രമണത്തിൽ പിതാവിനും സാരമായ പരിക്ക്; ജോൺസൺ സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ
അമ്പലപ്പുഴ:മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ് വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് ഇന്നലെ പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് നിർമാണ തൊഴിലാളിയായ മകൻ ജോൺസൺ ജോയി (34) ക്രൂരമായി ആക്രമിച്ചത്. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്നു സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നുള്ള പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് ജോൺസനെ റിമാൻഡ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ജോബിനാണു മറ്റൊരു മകൻ.
Read Moreകോന്നിയിലെ പാറമട അപകടം; രണ്ടാമത്തെയാളെ കണ്ടെത്താന്‍ ശ്രമകരമായ ദൗത്യം; അപകടകരമായ സാഹചര്യം മറച്ചുവച്ചതായി ആക്ഷേപം
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തേയാള്ക്കു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. അത്യന്തം ശ്രമകരമായ ദൗത്യമാണു സംസ്ഥാന ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും സംഘവും രാവിലെ തുടങ്ങിയിരിക്കുന്നത്. സമാനതകളില്ലാത്ത ദൗത്യമാണ് ഇന്നു രാവിലെ 8.55ന് ആരംഭിച്ചത്. പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണു സംഘാംഗങ്ങള്‍ പാറമടയിലേക്ക് ഇറങ്ങിയത്. ആദ്യഘട്ടത്തില്‍ നാലുപേരാണ് പാറമടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. മുകളില്‍ ക്രെയിനില്‍ ഘടിപ്പിച്ച കയറില്‍ നാലുപേരെയും കുടുക്കിയാണ് താഴേക്ക് ഇറക്കിയത്. ഇവര്‍ താഴെകിടക്കുന്ന പാറക്കഷണങ്ങളാണ് നീക്കം ചെയ്യുന്നത്. മനുഷ്യസാധ്യമായ ജോലികളാണ് ഇപ്പോള്‍ നടത്തുന്നത്. കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയുടെ മുകളിലെ പാറകള്‍ നീക്കംചെയ്ത് വാഹനംമാറ്റുകയാണു ലക്ഷ്യം. ഇതിനായി 30 ടണ്‍ ശേഷിയുള്ള ക്രെയിന്‍ കൂടി സംഭവസ്ഥലത്തേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്നു ക്രെയിന്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. രാവിലെ 11 ഓടെ ക്രെയിന്‍ എത്തിക്കഴിഞ്ഞാല്‍ പാറമടയില്‍ കുടുങ്ങിയ ഹിറ്റാച്ചി പുറത്തേക്ക് എടുക്കാമെന്നാണു പ്രതീക്ഷ. ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ജാര്‍ഖണ്ഡ്് സ്വദേശി…
Read More