തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത നടപടികളിലേക്കു നീങ്ങാൻ സാധ്യത. സിന്‍ഡിക്കേറ്റിനെതിരേ നടപടി എടുക്കാനുള്ള കൂടിയാലോചനകള്‍ ഗവര്‍ണര്‍ തുടങ്ങി. വിസി സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ ഇടത് അനുകുല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നടപടികളിലേക്കു കടക്കുന്നത്. ആദ്യപടിയായി സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും. അതിനുശേഷമായിരിക്കും നടപടികളിലേക്കുകടക്കാന് സാധ്യതയെന്നാണു ലഭിക്കുന്ന സൂചന. സര്‍വകലാശാല ചട്ടങ്ങളുടെ 7 (4) നിയമത്തിന്റെ ലംഘനം സിന്‍ഡിക്കേറ്റ് നടത്തിയെന്നാണു താത്കാലിക വിസിയായ ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ് ഭവന് നിയമോപദേശം തേടിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സിന്‍ഡിക്കേറ്റ് നടത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നാണു വ്യവസ്ഥ. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ട മുന്‍കാല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഈ…
Read MoreCategory: Edition News
മദ്യലഹരിയില്‍ റോഡ് വക്കിൽ തുടങ്ങിയ അടിപിടി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും നിന്നില്ല: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്; യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ രണ്ടു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ സ്വദേശി ഷാറുഖ് ഖാന് (22), കുന്നുപുഴ സ്വദേശി കൃഷ്ണ പ്രസാദ് (20) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം വച്ച് ഇരുവരും മദ്യലഹരിയില്‍ അടിപിടി നടത്തി. കണ്ടുനിന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനകത്തുവച്ച് ഇരുവരും തമ്മില്‍ തല്ലുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ, രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സതീഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreഇതരസംസ്ഥാനത്തൊഴിലാളിയുടെ വാക്ക് വിശ്വസിച്ചില്ല; കൊലപാതകവിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല: രണ്ടു പോലീസുകാർക്കു സസ്പെന്ഷൻ
കോഴിക്കോട്: ലോഡ്ജില്‍ നടന്ന കൊലപാതകം നേരിട്ട് അറിയിച്ചിട്ടും സംഭവവസ്ഥലത്ത് എത്താതിരുന്ന പോലീസുകാര്‍ക്കെതിരേ നടപടി. കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ മല്‍സ്യ തൊഴിലാളിയെ കഴുത്തറുത്തുകൊന്ന കേസിലാണ് ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവരെ സസ്പെന്‍ഡ് ചെയതത്. മേയ് 24 നായിരുന്നു ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പെട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാനത്തൊഴിലാളി അറിയിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉള്ള പോലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഗ്രേഡ് എഎസ്ഐ ആനന്ദന്, സിപിഒ ജിതിന് ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബേപ്പൂരിലെ ത്രീ സ്റ്റാര്‍ ലോഡ്ജിൽ കഴുത്തറുത്ത രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന് തലേ ദിവസം രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച്…
Read Moreനിപ്പ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ സാമ്പിൾ ഫലം നെഗറ്റീവ്
പാലക്കാട്: നിപ്പ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. ഇതിനിടെ നിപ്പ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്‍പതു പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.ഇതിനിടെ യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ദിവസം നിപ്പ സമ്പര്‍ക്കപ്പട്ടിക ആരോഗ്യമന്ത്രി വീണാജോര്‍ജ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തച്ചനാട്ടുകര…
Read Moreനിപ്പ; പാലക്കാട് ഒരു കുട്ടിക്കുകൂടി പനി; ഇതോടെ പനി ബാധിതർ നാലായി; കേന്ദ്രസംഘം കേരളത്തിലേക്ക്
പാലക്കാട്: നിപ്പ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ (38) സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്കുകൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതോടെ ആകെ പനി ബാധിതർ നാലായി. നിപ്പ ബാധിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവിൽ 173 പേരാണ് നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ക്വാറന്റീനിൽ കഴിയുന്നത്. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കണ്ടെയ്മെന്റ് സോണിലുള്ളവർ അനാവശ്യമായി കൂട്ടം കൂടരുത്.…
Read Moreസ്റ്റേഷൻ മാസ്റ്റർമാരെ റെയിൽവേ അധിക ജോലികളിൽനിന്ന് ഒഴിവാക്കും; സുരക്ഷയ്ക്കു മുന്തിയ പരിഗണന നൽകും
കൊല്ലം: സ്റ്റേഷൻ മാസ്റ്റർമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കാൻ റെയിൽവേ ബോർഡ് തത്വത്തിൽ തീരുമാനിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.അങ്ങനെയെങ്കിൽ ഇനി മുതൽ സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും സുരക്ഷയും മാത്രമായിരിക്കും. സ്റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത സ്റ്റേഷനിലേയ്ക്ക് കൈമാറുക, സിഗ്നലിംഗ് സംവിധാനത്തിൽ കൃത്യത ഉറപ്പ് വരുത്തുക തുടങ്ങിയവ ആയിരിക്കും സ്റ്റേഷൻ മാസ്റ്റർമാരിൽ നിക്ഷിപ്തമാകുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ.ഇത് സംബന്ധിച്ച് റെയിൽവേയുടെ ഓപ്പറേഷൻസ് വിഭാഗവും കൊമേഴ്സ്യൽ വിഭാഗവും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ കൊമേഴ്സ്യൽ സെക്ഷനുമായി ബന്ധപ്പെട്ട ജോലികളും നിരവധി സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർ തന്നെ ചെയ്യേണ്ടി വരുന്നുണ്ട്. ടിക്കറ്റ് വിൽപ്പന, ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ അനൗൺസ് ചെയ്യൽ, കോച്ച് പൊസിഷൻഅടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൈമാറൽ തുടങ്ങിയവ പലയിടത്തും…
Read Moreമാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം; ഒരു മാസത്തിനുള്ളില്‍ 15 പേര്‍ക്കു കടിയേറ്റു; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
മാന്നാര്‍: മാന്നാറില്‍ വീണ്ടും തെരുവനായ ആക്രമണം. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 15 പേര്‍ക്കാണ് കടിയേറ്റിരിക്കുന്നത്. മാന്നാര്‍ കുട്ടമ്പേരൂര്‍ കോയിക്കല്‍ മുക്ക് ഇന്ത്യന്‍ ഓയില്‍ പമ്പിനു തെക്കുവശം ചായക്കട നടത്തുന്ന ചെന്നിത്തല ഒരിപ്രം മൂന്നാം വാര്‍ഡില്‍ മഠത്തില്‍ പടീറ്റതില്‍ ഗോപിയുടെ ഭാര്യ മണിയമ്മ(66)ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൂടാതെ തൊടുപുഴയില്‍നിന്നും കെട്ടിട നിര്‍മാണ സാമഗ്രികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍, വഴിയാത്രക്കാരായ ബംഗാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളുടെ കടിയേറ്റത്. ചായക്കടയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മണിയമ്മയെ കടയില്‍ കയറിയാണ് കടിച്ചത്. പുലര്‍ച്ചെ നാലിന് കടതുറന്ന് നാലഞ്ചുപേര്‍ക്ക് ചായ കൊടുത്തശേഷം കടയ്ക്കുള്ളിലെ പൈപ്പില്‍നിന്നു വെള്ളം ശേഖരിച്ചുകൊണ്ടിരുന്ന മണിയമ്മയുടെ ദേഹത്തേക്ക് തെരുവുനായ ചാടിക്കയറുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ താഴെ വീണ മണിയമ്മയുടെ വയറിലും ഇടുത്തേ കൈ വിരലുകളിലും കടിയേറ്റു. തുടര്‍ന്ന് വടക്കോട്ട് ഓടിയ നായ അവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ തൊടുപുഴ സ്വദേശിയായ ഡ്രൈവറെയും ജോലിക്കായി പോകുകയായിരുന്ന ബംഗാളികളെയും…
Read Moreവിധവയെയും മക്കളെയും വീടുകയറി ആക്രമിച്ചു; സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനെതിരേ നാട്ടുകാർ നൽകിയ പരാതിയിൽ ഒപ്പിട്ടെന്ന കാരണം
തിരുവല്ല: വിധവയേയും മക്കളേയും വീടു കയറി മര്‍ദിച്ചതായി പരാതി. വെസ്റ്റ് ഓതറ പാണ്ടത്തറയില് ത്രേസ്യാമ്മ വര്‍ഗീസാണ് (65) പരാതിക്കാരി. കഴിഞ്ഞ നാലിന് വൈകുന്നേരം ആറോടുകൂടി ബൈക്കില്‍ എത്തിയ ആറംഗ സംഘം ത്രേസ്യാമ്മയേയും മക്കളായ ജോണ്‍ പി. വര്‍ഗീസ് ( 43 ), റെന്നി പി. വര്‍ഗീസ് (41) എന്നിവരെ മര്‍ദിച്ച് അവശരാക്കുകയായിരുന്നു. മദ്യപിച്ച് എത്തിയ സംഘം ത്രേസ്യാമ്മയെ കാല് മടക്കി അടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നും തടസം പിടിക്കാന്‍ ചെന്ന രണ്ട് ആണ്മക്കളേയും ഇവര്‍ മര്‍ദിച്ച് അവശരാക്കുകയും ജോണിന്റെ തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിക്കുകയും റെന്നിയുടെ ഇടത് കൈ ചവിട്ടി ഒടിക്കുകയും ചെയ്തുവെന്നും പോലീസിനു നല്കിയ പരാതിയില്‍ പറഞ്ഞു. ഇവര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വീടിന് അടുത്തുള്ള കാഞ്ഞരത്താംമൂട് സെമിത്തേരിക്ക് സമീപം സാമൂഹ്യ വിരുദ്ധര്‍ സംഘടിച്ച് ബഹളമുണ്ടാക്കുക പതിവായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് നല്കിയ…
Read Moreനീർനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പ്രാഥമി ചികിത്സ തേടിയെങ്കിലും വൈകുന്നേരത്തോടെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു മരണം
കോട്ടയം: നീർനായയുടെ (കഴുന്ന) കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങി. പിന്നീട്, വൈകുന്നേരം കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മകൾ: ജാസ്മിൻ. മരുമകൻ: മുബാറക്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Read Moreമെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായവുമായി ടെക്സ്റ്റൈൽസ് ഉടമ
തലയോലപ്പറമ്പ്: കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു മരിച്ച ഡി.ബിന്ദുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി ബിന്ദു ജോലി ചെയ്തിരുന്ന ടെക്സ്റ്റൈൽസ് ഉടമ എത്തി. തലയോലപ്പറമ്പിലെ ശിവാസ് ടെക്സ്റ്റൈൽസ് ഉടമ ആനന്ദാക്ഷനാണ് ഇന്നലെ രാവിലെ വീട്ടിലെത്തി ഒരു ലക്ഷം രൂപ കൈമാറിയത്. പുറമെ മാസംതോറും 5000 രൂപ ബിന്ദുവിന്റെ മാതാവിന് നൽകുമെന്നും ആനന്ദാക്ഷൻ പറഞ്ഞു.
Read More