തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നേന്ത്രക്കായ വിലയില്‍ വർധനവ്. നേന്ത്രക്കുലകളുടെ ലഭ്യതക്കുറവും തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതി കുറവുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം വയനാട്ടിൽ നിന്നുള്ള വിളവെടുപ്പ് ഇടിഞ്ഞതിനൊപ്പം മേട്ടുപ്പാളയത്തു നിന്നുള്ള വരവും ചുരുങ്ങി. കൂടാതെ, മുൻ സീസണുകളിൽ അർഹമായ വില ലഭിക്കാതെ വന്നതോടെ കർഷകർ വാഴക്കൃഷി വ്യാപകമായി ഉപേക്ഷിച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ, ഞാലിപ്പൂവൻ ഉൾപ്പെടെയുള്ള ചെറുപഴങ്ങൾക്കും നല്ല വിലയുണ്ട്. കിലോയ്ക്ക് 80 രൂപയിലധികമാണ് ഇവയുടെ വിപണി വില. എങ്കിലും, ഉൽപ്പാദനത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഈ ചെറുപഴങ്ങൾ.
Read MoreCategory: Edition News
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ലുക്ക് ഔട്ട് സർക്കുലറിൽ പ്രതി കുടുങ്ങി
മങ്കൊമ്പ്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ലുക്ക് ഔട്ട് സർക്കുലർ നൽകിയതിനെത്തുടർന്ന് പിടിയിൽ. കുട്ടനാട് സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിലെ പ്രതി പാലക്കാട് തൃത്താല അങ്ങാടി മനക്കടവത്ത് വീട്ടിൽ മുഹമ്മദ് സലിമി(31)നെയാണ് ആലപ്പുഴ സൈബർ പോലീസ് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടിയത്. ഓൺലൈൻ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ആലപ്പുഴ നെടുമുടി സ്വദേശിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തട്ടിപ്പുകാർ വ്യാജ ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തി പരാതിക്കാരനെ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെട്ടത്.വീട്ടിലിരുന്നു ഓൺലൈൻ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തു വ്യാജ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യിച്ച്, റിവ്യു റേറ്റിംഗ് ജോലി എന്ന പേരിലാണ് പണം വാങ്ങിയത്. പ്രതികളുടെ ഉപയോഗത്തിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറിയത്. എന്നാൽ,…
Read Moreഓണം പടിക്കലെത്തി; നാടെങ്ങും പായസം വിൽപന പൊടിപൊടിക്കുന്നു
കോട്ടയം: ഓണം പടിക്കലെത്തിയതോടെ നാടെങ്ങും പായസമേളകള്‍ സജീവമായി. ബേക്കറികളും ഹോട്ടലുകളും വിവിധ കുടുംബശ്രീ യൂണിറ്റുകളും പായസമേകള് ആരംഭിച്ചുകഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ തുടങ്ങിയതോടെ വിവിധ തരത്തിലുള്ള പായസങ്ങള്‍ക്കും ഡിമാന്‍സ് വര്‍ധിച്ചു. കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൗസ് റെസ്റ്ററന്റ് പായസക്കടയില്‍ ആറു വ്യത്യസ്തയിനം പായസങ്ങളാണ് ദിവസവും വില്പനയ്ക്കെത്തിക്കുന്നത്. പാലട, അടപ്രഥമന്‍, കടലപ്പരിപ്പ്, പൈനാപ്പിൾ, മുളയരി എന്നീ പായസങ്ങളാണ് വില്പനയ്ക്കുള്ളത്. ഇവിടത്തെ സ്പെഷല്‍ മുളയരി പായസത്തിന് ലിറ്ററിനു 850 രൂപയാണ് ഈടാക്കുന്നത്. മറ്റു പായസങ്ങള്ക്കെല്ലാം ലിറ്ററിനു 480 രൂപയാണ് വില. എല്ലാസമയത്തും പായസ വില്പന നടത്തുന്ന ഇവിടെ ഓണക്കാലമായതോടെ ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. മറ്റു ബേക്കറികളിലും പായസ വില്പന തകൃതിയായി നടക്കുന്നുണ്ട്. പല കടകളിലും വലിയ തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. അടപ്രഥമനും പാല്പായസത്തിനും ആവശ്യക്കാരേറെയാണ്. വലിയ ഹോട്ടലുകളില്‍നിന്നുള്ള പായസം ഓണ്‍ലൈനില്‍…
Read Moreകുമാരമംഗലം പോക്സോ കേസിൽ വിധി വരാനിരിക്കെ പ്രതി മരിച്ച നിലയിൽ
ഇടുക്കി: വിധി പറയാനിരിക്കുന്ന പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയും കോട്ടയം കുറിഞ്ഞി സ്വദേശിയുമായ തങ്കച്ചൻ (65) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കുകയാണ് സംഭവം. തങ്കച്ചൻ ഹാജരാവാത്തതിനെ തുടർന്ന് കേസിന്റെ വിധി പറയൽ മാറ്റിവെച്ചിരുന്നു. 2017ലായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:1056, 0471-2552056)
Read Moreസിപിഐയുടെ ആവശ്യം അംഗീകരിക്കേണ്ട; പ്രതിപക്ഷ ഉപനേതാവ് സിപിഎമ്മിൽ നിന്ന് തന്നെ: പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി നിർദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദഹേം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം മൂന്ന് മാസമായി എൽഡിഎഫിൽ തുടരുകയാണ്. സിപിഐയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. അതേസമയം പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐ ഉറച്ചുനിൽക്കുകയാണ്. എൽഡിഎഫിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച അവകാശവാദവും പാർട്ടി ഉന്നയിക്കുന്നത്. വിഷയത്തിൽ സമവായമുണ്ടാക്കാൻ എൽഡിഎഫ് കൺവീനർ എം.എൻ. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി നിലപാടിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിഷയം മാറ്റിവെച്ചാണ് ഇടതുമുന്നണി യോഗം ചേർന്നത്. എന്നാൽ യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം ആരും ഉന്നയിച്ചില്ല. മുന്നണി മര്യാദ…
Read Moreതളിപ്പറന്പിൽ കാൽകിലോ കഞ്ചാവുമായി ആസാം സ്വദേശിയായ വിൽപനക്കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടർ ആൻഡ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി റഷീദുൽ ഹഖിനെയാണ് (37) എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുറുമാത്തൂർ, ചെറുക്കള, കൂനം ഭാഗങ്ങളിൽ നടന്ന മിന്നൽ റെയ്ഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ഇവിടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തിയതിന്റെ ബാക്കി ഭാഗമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു. ആസാമിൽ നിന്ന് കഞ്ചാവെത്തിച്ച് ചെറുപൊതികളായി വിൽപന നടത്തുകയാണ് ഇയാളുടെ രീതി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.അസീസ്, രാജേന്ദ്രൻ, മനോഹരൻ, പ്രിവന്റീവ് ഓഫിസർ കെ. മുഹമ്മദ് ഹാരിസ്, പി കെ. രാജീവ്, സിവിൽ എക്സൈസ് ഓഫിസർ പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സുജിത എന്നിവരും അന്വേഷണ…
Read Moreസിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ല; ചില വിദേശ ശക്തികൾ ജെൻസികളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നെന്ന് മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: ജെൻസികളെ പാറ്റകളെന്ന് വിളിക്കരുതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ. സിജെപി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ ജെൻസികളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. അവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിസി കുറ്റപ്പെടുത്തി. ഇതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ ഒരു വിസിയാകുമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് എതിർശബ്ദം ഉയർന്നത് യാദൃശ്ചികമായി കാണാനാകില്ല. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചത് ചോദ്യം മനസിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായിരുന്നത്. മുതിർന്ന കുട്ടികളായിരുന്നെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിൾ പറഞ്ഞത് മനസിലായില്ലെന്ന് കുട്ടികൾ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്ന പരാമർശത്തിൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭൂമിയെ വണങ്ങുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചത്. തനിക്ക് സംഘി മുദ്ര ചാർത്തുന്നത് ചില…
Read Moreമനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിൽ വയോധികയ്ക്ക് ക്ഷേമനിധി പെൻഷൻ
കണ്ണൂർ: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിൽ 60 വയസ് പൂർത്തിയ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ സാധ്യത തെളിഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ പരാതിക്കാരിയായ പലേരി ശോഭനയ്ക്കാണ് പെൻഷൻ സാധ്യത തെളിഞ്ഞത്. ഇവർ ക്ഷേമനിധിയിൽ അംഗത്വമെടുത്തത് 29 വർഷം അംശദായം അടച്ചിരുന്നു. യഥാസമയം ആവശ്യമായ രേഖകൾ ഹാജരാക്കാതിരുന്നതിനാലാണ് പെൻഷൻഅപേക്ഷ നിരസിച്ചതെന്ന് ക്ഷേമനിധി എക്സിക്യുട്ടീവ് ഓഫിസർ കമ്മിഷനെ അറിയിച്ചു. പരാതിക്കാരിയോട് അപ്പീൽ സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചാൽ ബോർഡിന്റെ തീരുമാനത്തിനായി ഫയൽ സമർപ്പിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫിസർ നൽകിയ റിപ്പോർട്ടിൽ അറിയിച്ചു.
Read Moreചരിത്രത്തിന്റെ ഈടുവയ്പുകള്‍ തേടി പയ്യന്നൂരിൽ ഉത്ഖനനം
പയ്യന്നൂര്‍: പയ്യന്നൂരിലെ മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാശിലായുഗ സ്മാരകങ്ങള്‍ പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി ഉത്ഖനനം തുടങ്ങുന്നു. പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരിവെള്ളൂരില്‍ ഉത്ഖനനം നടത്തുന്നത്. പുളിങ്ങോം ഇടവരമ്പ് മുതല്‍ ഏഴിമലവരെ മൂവായിരം വര്‍ഷം മുമ്പുള്ള ജനജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ മഹാശിലാ സ്മാരകങ്ങളില്‍ പലതും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇരുമ്പുയുഗ സംസ്കൃതിയുടെ ഭാഗമായ ഏച്ചിലാംവയലിലെ തീയത്തിമാളിക, കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ കുടക്കല്ലുകള്‍ എന്നിവ ഇതില്‍ ചിലതുമാത്രമാണ്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവയെല്ലാം സന്ദര്‍ശിച്ചിരുന്നു. പിന്നീട് എംഎല്‍എ വി.കുഞ്ഞികൃഷ്ണന്റെ ഇടപെടലില്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളുള്ള സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ ചില സ്ഥലമുടമകള്‍ തയ്യാറായതോടെയാണ് ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തത്. സ്ഥലമുടമകളുടെയും നാട്ടുകാരുടെ സഹകരണത്തോടെയും ഇവയെല്ലാം സംരക്ഷിക്കാനുള്ള പദ്ധതിയാണൊരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ കരിവെള്ളൂരിലാണ് എട്ടംഗസംഘം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഉത്ഖനനം ആരംഭിക്കുന്നത്. കരിവെള്ളൂരിന്റെ പ്രാചീന…
Read Moreപെരുമ്പാവൂരിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്താന്‍ കേരള പോലീസ് സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍
പെരുമ്പാവൂര്‍: കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ 13കാരിക്കായി കുറുപ്പംപടി പോലിസ് സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒടുവില്‍ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ സാഹസികമായി നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13ന് വൈകിട്ട് ആറോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ എസ്ഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിവിധ രീതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെ കുറിച്ച് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേലത്തെ…
Read More