കോട്ടയം: ചേര്‍ത്തല സ്വദേശി സെബാസ്റ്റ്യന്‍ നടത്തിയതായി കരുതുന്ന കൊലപാതകങ്ങളില്‍ വ്യക്തമായ തെളിവു നിരത്താനാവാതെ ക്രൈംബ്രാഞ്ച്. അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി രണ്ടു മാസം പിന്നിടുമ്പോഴും പഴുതടച്ച തെളിവു നിരത്തി കുറ്റപത്രം തയാറാക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല. ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അസ്ഥി കൊല്ലപ്പെട്ട ജെയ്നമ്മയുടേതാണോ എന്നറിയാന്‍ നടത്തുന്ന ഡിഎന്‍എ ടെസ്റ്റ് ഫലം ഒന്നര മാസമായിട്ടും ലഭിച്ചിട്ടില്ല. ഒന്നിലേറെ തവണ തീയിടുകയും പിന്നീട് കുഴിച്ചിടുകയും ചെയ്ത അസ്ഥിയില്‍നിന്ന് ഡിഎന്‍എ ലഭിക്കാന്‍ താമസമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. ബിന്ദു പദ്മനാഭന് എവിടെ?അതേസമയം സമാനമായ രീതിയില്‍ സെബാസ്റ്റ്യന്‍ വകവരുത്തിയതായി സംശയിക്കുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്റെ തിരോധാനത്തിലും തെളിവുകള്‍ ലഭ്യമായിട്ടില്ല. സെബാസ്റ്റ്യന്റെ സൗഹൃദവലയത്തിലായിരിക്കെ കാണാതായ വാരനാട് സ്വദേശി ഐഷക്ക് എന്തു സംഭവിച്ചു എന്നതില്‍ ചേര്‍ത്തല പോലീസ് നടത്തിവരുന്ന അന്വേഷണവും ഫലം കണ്ടിട്ടില്ല.…
Read MoreCategory: Edition News
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള വീടുനിർമാണം പൂർത്തിയായി
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണതിനെ തുടർന്ന് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് പണിതു നൽകുന്ന വീടിന്റെ നിർമാണം പൂർത്തിയായി. 12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നവീകരിച്ചത്. നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമനാണ് നേതൃത്വം നൽകിയത്. 26ന് വൈകുന്നേരം അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വീടിന്റെ താക്കോൽ കൈമാറും. മന്ത്രി വി.എൻ.വാസവൻ, സി.കെ. ആശ എംഎൽഎ എന്നിവർ പങ്കെടുക്കും.
Read Moreഎസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയുടെ ആത്മഹത്യ; അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനി വിതുര സ്വദേശി ആനന്ദിന്റെ ആത്മഹത്യ സംബന്ധിച്ച് ഡിഐജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ക്യാമ്പില്‍ കഴിഞ്ഞിരുന്ന ആനന്ദിനെ പരിചരിക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൗണ്സിലംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ആനന്ദിന്റെ ആത്മഹത്യ സംബന്ധിച്ച് കുടുംബത്തിന്റെ ആരോപണം വിശദമായി പരിശോധിക്കും. സഹോദരന്റെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും ഡിഐജി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി ക്യാമ്പിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. മുന്‍പ് കൈഞരന്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആനന്ദ് ക്യാമ്പില്‍ ചികിത്സയില്‍ കഴിയവെയാണ് തൂങ്ങിമരിച്ചത്.
Read Moreഹംഗറിയിലേക്ക് വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആലുവ സ്വദേശികൾക്കെതിരേ കേസ്
ഉളിക്കൽ: ഹംഗറിയിലേക്ക് ഷെങ്കൽ വീസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും 1,79,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ആലുവ സ്വദേശികൾക്കതെിരെ ഉളിക്കൽ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശികളായ യുവാക്കാളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രേറ്റ്സ് ഓവർസീസ് കൺസൾട്ടൻസി ഉടമ നിഷ, നിഷയുടെ സുഹൃത്ത് വില്യംസ് എന്നിവർക്കെതിരെയാണ് കേസ്. യുവാക്കളുടെ സുഹൃത്തായ വില്യംസ് മുഖേനായാണ് ഇവർ നിഷയെ സമീപിക്കുന്നത്. ആലുവയിലെ ഓഫിസിൽ എത്തിയ തങ്ങൾ വീസയ്ക്കായി 10000രൂപ അഡ്വാൻസ് നൽകിയെന്നും പിന്നീട് ബാക്കി തുക ഒറ്റത്തവണയായി ഗൂഗിൾ പേയിലുടെ കൈമാറിയെന്നും പരാതിയിൽ പറയുന്നു. 2024 ഫെബ്രുവരിയിലായിരുന്നു പണം നൽകിയത്. ആറു മാസത്തിനുള്ളിൽ വീസ നൽകുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് വീസ് സ്റ്റാന്പിംഗിനായി മുബൈയിലെ എംബസിയിൽ എത്താൻ നിർദേശിച്ചു. എംബസിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നതെന്നും തുടർന്ന് നിരവധി തവണ ആലുവയിലെ നിഷയുടെ ഓഫീസിൽ നേരിട്ടു പോയിട്ടും…
Read Moreഒരു മുന്നണിയുമായി സഹകരിക്കും, രാഷ്ട്രീയനീക്കവുമായി സി.കെ.ജാനു
കോഴിക്കോട്: എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരി]ച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ. ജാനു പറഞ്ഞു. എൻഡിഎ വിട്ടശേഷം ഞായാറാഴ്ച ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്. എന്നാൽ, ഏത് മുന്നണി എന്നത് പിന്നീട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പോകുമെന്നും ജാനു പറഞ്ഞു. ഭാരതീയ ദ്രാവിഡ പിന്നാക്ക പാർട്ടിയും മറ്റൊരു പാർട്ടിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പോകാൻ തയ്യാറായിട്ടുണ്ട്. സമാനഗതിയിൽ ചെറിയ ഗ്രൂപ്പുകളെ ജെആർപിക്കൊപ്പം ഒരുമിപ്പിച്ച് നിർത്തും. ഇതിനുശേഷം മുന്നണിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ജാനു പറഞ്ഞു
Read Moreഇ- കോമേഴ്സ് വെബ്സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍; ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഇകോമേഴ്സ് വെബ്സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍ ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പിന് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. പ്രമുഖ ഇകൊമേഴ്സ് സൈറ്റുകളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സും 23 മുതല്‍ ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പരസ്യത്തില്‍ വീഴല്ലേ…ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അടക്കമുള്ളവ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത് തട്ടിപ്പുകാര്‍ മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രമുഖ സൈറ്റുകളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയാണുള്ളത്. യഥാര്‍ഥ വെബ്സൈറ്റിനെപ്പോലെ തോന്നിക്കുന്ന ഈ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഉത്പന്നങ്ങള്‍ നല്കാതയോ ഗുണമേന്മ ഇല്ലാത്ത സാധനങ്ങള്‍ നല്കി കബളിപ്പിച്ചോ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതു ശ്രദ്ധിക്കാംവളരെ വിലക്കുറവ്…
Read Moreബിജെപിയെ വെട്ടിലാക്കി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പ്; നമ്മുടെ ആളുകളെ സഹായിച്ചു; വായ്പ എടുത്തവർ തിരിച്ചടച്ചില്ല
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ഞാനോ ഭരണസമിതിയൊ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ല. ബിനാമി വായ്പകള്‍ നല്‍കിയിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നു. സംഘത്തില്‍ താന്‍ സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ല. പാര്‍ട്ടിയെയൊ പ്രവര്ത്തകരൊയൊ വഞ്ചിച്ചിട്ടില്ല. നമ്മുടെ ആളുകളെ സഹായിച്ചു. വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ല. പണം തിരിച്ച് പിടിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല. ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടവര്‍ സമ്മര്‍ദം ചെലുത്തി. ചിട്ടിയോ ദിവസ വരുമാനമോ ഇപ്പോള്‍ ഇല്ല. ബിജെപിക്കാരെ വായ്പ നല്കി സഹായിച്ചു. അവരാരും വായ്പ തിരിച്ചടച്ചില്ല. ഇതാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം. എഫ്ഡി ഇട്ടവര്‍ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
Read Moreകളക്ഷന്‍ ഏജന്റിന്റെ കൈയില്‍ നിന്നും 1.9 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ
അടൂര്‍: കളക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടുപേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില് വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ ആലേഖ് (സൂര്യ, 20) എന്നിവരാണ് അറസ്റ്റിലായത്. 12ന് ഉച്ചയ്ക്ക് അടൂര്‍ ബൈപാസിനു സമീപമുള്ള ചെറുപുഞ്ചയില്‍ ഏനാത്ത് സ്വദേശിയായ ശ്രീദേവിനെ തടഞ്ഞുനിര്‍ത്തി 1.9 ലക്ഷം രൂപയടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. ആമസോൺ, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റായ ശ്രീദേവ് കളക്ഷന്‍ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കില്‍ പോകുന്നതിനിടെയാണ് ഇവര്‍ ഒരു സ്കൂട്ടറില്‍ എത്തി തടഞ്ഞു നിര്‍ത്തി പണം പിടിച്ചുപറിക്കുകയും ശ്രീദേവിനെ തള്ളിയിട്ട ശേഷം കടന്നുകളയുകയും ചെയ്തത്. കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.അടൂര്‍ ഡിവൈഎസ്പി എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ്ഐ അനൂപ് രാഘവൻ, എഎസ്ഐ മഞ്ചുമോള്‍, സിപിഒമാരായ…
Read Moreചൂണ്ട മൂക്കില്‍ കുടുങ്ങി യുവാവ് ആശുപത്രിയിൽ; അപകടാവസ്ഥയിൽ ആശ്വാസമായത് അഗ്നിരക്ഷാ സേന
അടൂർ: ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്നി രക്ഷാ സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തന്റെ ഉടമസ്ഥതയിലുള്ള ലോറിയിലേക്ക് മീന്‍ ലോഡ് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൂണ്ട നൂല് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി ഷിഫാസിന്റെ മൂക്കില്‍ കുടുങ്ങുകയും ചെയ്തു. അടൂര്‍ അഗ്നി രക്ഷാസേന യൂനിറ്റ് എസ്ടിഒ കെ. സി. റെജികുമാര്‍ നേതൃത്വത്തില്‍ എസ്എഫ് ആര്‍ഒ അജീഷ് കുമാർ, ഫയര്‍ റസ്ക്യൂ ഓഫിസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി കട്ടറിന്റെ സഹായത്താല്‍ ചൂണ്ട മുറിച്ച് മാറ്റി മൂക്കില്‍ നിന്നും വേര്‍പെടുത്തി രോഗിയെ അപകടാവസ്ഥയില്‍ നിന്നും ഒഴിവാക്കി.
Read Moreചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് വലിയന്നം എഴുന്നള്ളി; ഭക്തിയിൽ ആറാടി ഗ്രാമവാസികൾ; നീലംപേരൂര്‍ പടയണിക്ക് പരിസമാപ്തി
നീലംപേരൂര്‍: ചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് പടയണിക്കളത്തില്‍ നിറഞ്ഞാടിയ വലിയന്നത്തിന്റെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പൂരം പടയണിക്ക് പരിസമാപ്തി. ഒരു ഗ്രാമത്തിന്റെ ആവേശവും അനുഷ്ഠാനങ്ങളും കണ്‍കുളിര്‍ക്കെ കണ്ട ആവേശത്തിലാണ് നൂറു കണക്കിനാളുകൾ പടയണിക്കളത്തില്നിന്നും പിരിഞ്ഞുപോയത്. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും 50 ചെറിയന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്. വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും ചെറിയ അന്നങ്ങളും പടയണിക്കളത്തില്‍ എത്തി. അരയന്നങ്ങള്‍ക്കൊപ്പം നീലംപേരൂര്‍ നീലകണ്ഠന് എന്നു കരക്കാര് വിളിക്കുന്ന പൊയ്യാന, കോലങ്ങള്‍ തുടങ്ങിയവയും എത്തി. പടയണിക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ആര്‍പ്പു വിളികളോടെയാണ് കോലങ്ങളെയും അന്നങ്ങളെയും എതിരേറ്റത്. ചൂട്ടുവെളിച്ചത്തിന്റെ പ്രഭയില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയാണ് അന്നങ്ങള്‍ ദേവീനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും ഇടത്തരം അന്നങ്ങളും മറ്റു കോലങ്ങളും പടയണിക്കളത്തില്‍ എത്തിയതിനുശേഷം ദേവീവാഹനമായ സിംഹം എഴുന്നള്ളി. അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയില്‍…
Read More
 
  
  
  
  
  
  
  
  
 