കരുവഞ്ചാൽ: കണ്ണൂർ വായാട്ടുപറമ്പ് ഹണി ഹൗസിനു സമീപം ആൾത്താമസം ഇല്ലാത്ത വീടിനോടു ചേർന്നുള്ള പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചതായി കരുതപ്പെടുന്ന തമിഴ്നാട് കന്യാകുമാരി സ്വദേശി സോമന്റെ (61) ബന്ധുക്കൾ ഇന്നു പുലർച്ചെ ആലക്കോട് എത്തി.മകൾ അനീഷ ഉൾപ്പെടെയാണ് ഇന്നലെ കന്യാകുമാരി കൽക്കുളത്തു നിന്നു പുറപ്പെട്ട് ഇന്നു രാവിലെ ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വായാട്ടുപറമ്പിൽനിന്നു കിട്ടിയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും സോമന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അതേസമയം, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആലക്കോട് സി ഐ പറഞ്ഞു. ഇരുമ്പ് അലമാരകളുടെ പെയിന്റിംഗും അറ്റകുറ്റപ്പണികളുമായിരുന്നു സോമന്റെ തൊഴിൽ. പത്തുവർഷം മുമ്പ് രയറോത്ത് ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്. സോമന്റെ ഭാര്യ നേരത്തെ മരിച്ചു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുമെന്നു മകളോട് പറഞ്ഞാണ് മേയ് 27ന് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ടത്. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പോലീസിൽ…
Read MoreCategory: Edition News
റെയിൽവേ ടിക്കറ്റ് റീഫണ്ട്: വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യം; ക്ലറിക്കൽ ചാർജ് കുറച്ചേക്കും
കൊല്ലം: ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുമ്പോൾ ഈടാക്കുന്ന ക്ലറിക്കൽ ചാർജ് കുറയ്ക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഇത് പൂർണമായും ഒഴിവാക്കുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്.ഏസി, നോൺ ഏസി അടക്കം എല്ലാ വിഭാഗത്തിലും ഉള്ള വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുമ്പോഴാണ് ക്ലറിക്കൽ ചാർജ് ഈടാക്കുന്നത്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ ആൾക്കാർ ഇപ്പോൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. അതിനാൽ ടിക്കറ്റിംഗിനുള്ള റെയിൽവേയുടെ പ്രവർത്തന ചെലവുകൾ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റീഫണ്ടിലെ ക്ലറിക്കൽ ചാർജിൽ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏസി, നോൺ ഏസി ടിക്കറ്റുകൾക്ക് നിശ്ചിത നിരക്കിൽ കൺവീനിയൻ സ് ഫീസും ഈടാക്കുന്നുണ്ട്. എന്നാൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കിയാൽ പോലും ക്ലറിക്കൽ ചാർജും കൺവീനിയൻസ് ഫീസും യാത്രക്കാർക്ക് തിരികെ നൽകാറില്ല. ഈ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.…
Read Moreരണ്ടുമാസമായി വയനാട് ചീരാലില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി; മൃഗശാലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് നാട്ടുകാർ
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ബത്തേരി താലൂക്കില്‍പ്പെട്ട ചീരാലിലും സമീപങ്ങളിലും ഭീതി പരത്തിയ പുലി കൂട്ടിലായി. നമ്പ്യാര്‍കുന്ന് ശ്മശാനത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നു രാവിലെ പാല് അളവുകേന്ദ്രത്തിലേക്കു പോയ ക്ഷീര കര്‍ഷകരാണ് കൂട്ടില്‍ അകപ്പെട്ട നിലയില്‍ പുലിയെ ആദ്യം കണ്ടത്. സ്ഥലത്തെത്തിയ വനസേന പുലിയെ രാവിലെ എട്ടരയോടെ ബത്തേരി ആര്‍ആര്‍ടി കര്യാലയ വളപ്പിലേക്ക് മാറ്റി. പുലിയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം നിരീക്ഷിച്ചുവരികയാണ്. പുലിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന. രണ്ട് മാസത്തോളമായി ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന പുലി കൂട്ടിലായത് ജനങ്ങള്‍ക്കും വനസേനയ്ക്കും ആശ്വാസമായി. പശവും ആടും ഉള്‍പ്പെടെ 12 വളര്ത്തുജീവികളെയാണ് ഇതിനകം പുലി വകവരുത്തിയത്. പുലിയ പിടിക്കുന്നതിന് നാല് കുടുകളാണ് വന സേന സ്ഥാപിച്ചത്. ഇതിലൊന്ന് നമ്പ്യാര്കുന്നിനു കുറച്ചകലെ പൂളക്കുണ്ടില്‍ തമിഴ്നാട് വനസേന വച്ചതാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായി അതിരുപങ്കിടുന്നതാണ്…
Read More15 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. രാത്രി ഒൻപതോടെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreവാര്‍ത്താസമ്മേളനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിർദേശം; പ്രതിഷേധിച്ചത് റിട്ടയേര്‍ഡ് പോലീസുകാരൻ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നൽകി. ഇന്നു രാവിലെ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുന്‍ പോലീസുകാരന് പരാതിയുമായി രംഗത്തെത്തിയത്.പെന്ഷന് കാര്‍ഡ് കാണിച്ച് പോലീസ് ആസ്ഥാനത്ത് കയറിയ ഇയാള്‍ മാധ്യമപ്രവര്ത്തകനെന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടന്ന കോണ്‍ഫറന്‍സ് ഹാളിലും കടക്കുകയായിരുന്നു. ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ബഷീര്‍ എന്ന് പേരുള്ള റിട്ടയേര്‍ഡ് പോലീസുകാരനാണ് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ഡിജിപിയോടു ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Read Moreഡിജിപി നിയമനവിവാദത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് എം.വി. ജയരാജൻ
കായംകുളം : രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചത് വിവാദമാക്കുന്നതിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്നും സർക്കാരിനെതിരേ എന്തും ആയുധമാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്ന പ്രതിപക്ഷനേതാവുമാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി. ജയരാജൻ. ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു നേതാവുമായിരുന്ന എം. എ. അലിയാരുടെ നാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരീലക്കുളങ്ങരയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് വെടിവയ്പ്പിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടക്കുന്നതിനു രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽ എഎസ്പിയായി രവാഡ ചന്ദ്രശേഖർ ചാർജെടുക്കുന്നത്. സംഭവത്തിൽ ഡെപ്യൂട്ടി കലക്ടർ പി.പി. ആന്റണി, ഡിവൈഎസ്പി ഹക്കിം ബത്തേരി എന്നിവരാണു കുറ്റക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെടിവയ്പിന് ഉത്തരവിട്ടത് പി.പി.ആന്റണിയാണെന്നും റിപ്പോർട്ടിലുണ്ട്. ചുമതലയുള്ള തലശേരി ആർഡിഒയെ ഒഴിവാക്കി ഡെപ്യൂട്ടി കലക്ടർക്ക് ചുമതല നൽകിയതിൽ ദുരൂഹതയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…
Read Moreഈരാറ്റുപേട്ടയിൽ ദന്പതിമാർ ജീവനൊടുക്കിയ സംഭവം: പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി?
ഈരാറ്റുപേട്ട: ദമ്പതിമാര്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നെന്ന് ആരോപണം. ജീവനൊടുക്കിയ രാമപുരം തെരുവേല്‍ വിഷ്ണു എസ്. നായര്‍ (36), രശ്മി വിഷ്ണു (35) എന്നിവരെ കുറവിലങ്ങാട് കേന്ദ്രീകരിച്ചുള്ള ബ്ലേഡ് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവർ ഇത്തരത്തില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഇവര്‍ക്ക് പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ പിന്‍ബലമുണ്ടെന്നും ആരോപണമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു കരാര്‍ ജോലിക്കാരനായ വിഷ്ണുവും നഴ്സിംഗ് സൂപ്രണ്ടായ ഭാര്യ രശ്മിയും ജീവനൊടുക്കിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പ്പിറ്റലിലാണ് രശ്മി ജോലി ചെയ്തിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവുമായി പണമിടപാടുള്ളവര്‍ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം തൊഴില്‍സ്ഥലത്ത് അപമാനിതയാകുമോയെന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പറയുന്നു. വിഷ്ണുവിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തത് കുറവിലങ്ങാടുള്ള ബ്ലേഡ് മാഫിയ സംഘവുമായുള്ള ധന ഇടപാടുകളാണ്. കഴിഞ്ഞ ശനിയാഴ്ച ബ്ലേഡ് മാഫിയ സംഘത്തിന്റെ…
Read Moreമൂന്നാറിൽ ജീപ്പ് കൊക്കയിലേക്കുമറിഞ്ഞ് ഒരാള്‍ മരിച്ചു; അപകടത്തിൽപ്പെട്ട ജീപ്പിൽ ഒരു കുട്ടിയടക്കം 11 പേർ
ഇടുക്കി: മൂന്നാറില്‍ ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നാര്‍ പോതമേട്ടില്‍ ഇന്നു രാവിലെ പത്തോടെയായിരുന്നു. ചെന്നൈ കോയംപേട്, ഊരപ്പാക്കാം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഇവര്‍ പോതമേട്ടിലെ റിസോര്‍ട്ടിലായിരുന്നു താമസം. ഇവിടെ നിന്നു മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിനു സമീപമുണ്ടായിരുന്ന ഇവരുടെ വാഹനത്തില്‍ കയറാന്‍ ജീപ്പില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു പതിക്കുകയായിരുന്നു.വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ജീപ്പില്‍ ഒരു കുട്ടി അടക്കം 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവര്‍മാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രികളിലെത്തിച്ചു.
Read Moreപോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ പ്രതി 24 വർഷത്തിനു ശേഷം പിടിയിൽ; തമിഴ്നാട്ടിൽ നിന്ന് ബിലാലിനെ പൊക്കിയത് സ്പെഷൽ ടീം
വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വണ്ടിപ്പെരിയാർ മേലേ ഗൂഡല്ലൂർ സ്വദേശി ബിലാൽ മൊയ്തീനെ(45) യാണ് വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും തമിഴ്നാട്ടിലെ പുതുപ്പെട്ടിയിൽനിന്ന് പിടികൂടിയത്. 2001ൽ ബിലാൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളംവയ്ക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തലിറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു. വാറന്റായതിനെത്തുടർന്ന് പലതവണ പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനയില്ല. എസ്ഐ ടി.എസ്. ജയ കൃഷണന്റെ നേതൃത്വത്തിൽ പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreഒന്നും രണ്ടുമല്ല 36 ലിറ്റർ മദ്യം; നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന് എക്സൈസ് പിടിച്ചെടുത്തത് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികൾ
നെടുംകണ്ടം: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. വാഹനം ഓടിച്ചിരുന്ന കടശിക്കടവ് മണി ഭവനിൽ രാജേഷ് (37) ആണ് പിടിയിലാത്. എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊച്ചറ കടുക്കാസിറ്റിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കൊച്ചറ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന് മൈലാടുംപാറയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികളിലായി വിവിധ ഇനത്തിൽപ്പെട്ട 36 ലിറ്റർ മദ്യം കണ്ടെത്തിയത്. മദ്യം കടശിക്കടവിലും പരിസര പ്രദേശങ്ങളിലും ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അസീസ്, പ്രിവന്റീവ് ഓഫീസർ എം. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ…
Read More