ഈരാറ്റുപേട്ട: ദമ്പതിമാര്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നെന്ന് ആരോപണം. ജീവനൊടുക്കിയ രാമപുരം തെരുവേല്‍ വിഷ്ണു എസ്. നായര്‍ (36), രശ്മി വിഷ്ണു (35) എന്നിവരെ കുറവിലങ്ങാട് കേന്ദ്രീകരിച്ചുള്ള ബ്ലേഡ് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവർ ഇത്തരത്തില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഇവര്‍ക്ക് പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ പിന്‍ബലമുണ്ടെന്നും ആരോപണമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു കരാര്‍ ജോലിക്കാരനായ വിഷ്ണുവും നഴ്സിംഗ് സൂപ്രണ്ടായ ഭാര്യ രശ്മിയും ജീവനൊടുക്കിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പ്പിറ്റലിലാണ് രശ്മി ജോലി ചെയ്തിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവുമായി പണമിടപാടുള്ളവര്‍ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം തൊഴില്‍സ്ഥലത്ത് അപമാനിതയാകുമോയെന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പറയുന്നു. വിഷ്ണുവിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തത് കുറവിലങ്ങാടുള്ള ബ്ലേഡ് മാഫിയ സംഘവുമായുള്ള ധന ഇടപാടുകളാണ്. കഴിഞ്ഞ ശനിയാഴ്ച ബ്ലേഡ് മാഫിയ സംഘത്തിന്റെ…
Read MoreCategory: Edition News
മൂന്നാറിൽ ജീപ്പ് കൊക്കയിലേക്കുമറിഞ്ഞ് ഒരാള്‍ മരിച്ചു; അപകടത്തിൽപ്പെട്ട ജീപ്പിൽ ഒരു കുട്ടിയടക്കം 11 പേർ
ഇടുക്കി: മൂന്നാറില്‍ ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നാര്‍ പോതമേട്ടില്‍ ഇന്നു രാവിലെ പത്തോടെയായിരുന്നു. ചെന്നൈ കോയംപേട്, ഊരപ്പാക്കാം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഇവര്‍ പോതമേട്ടിലെ റിസോര്‍ട്ടിലായിരുന്നു താമസം. ഇവിടെ നിന്നു മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിനു സമീപമുണ്ടായിരുന്ന ഇവരുടെ വാഹനത്തില്‍ കയറാന്‍ ജീപ്പില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു പതിക്കുകയായിരുന്നു.വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ജീപ്പില്‍ ഒരു കുട്ടി അടക്കം 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവര്‍മാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രികളിലെത്തിച്ചു.
Read Moreപോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ പ്രതി 24 വർഷത്തിനു ശേഷം പിടിയിൽ; തമിഴ്നാട്ടിൽ നിന്ന് ബിലാലിനെ പൊക്കിയത് സ്പെഷൽ ടീം
വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വണ്ടിപ്പെരിയാർ മേലേ ഗൂഡല്ലൂർ സ്വദേശി ബിലാൽ മൊയ്തീനെ(45) യാണ് വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും തമിഴ്നാട്ടിലെ പുതുപ്പെട്ടിയിൽനിന്ന് പിടികൂടിയത്. 2001ൽ ബിലാൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളംവയ്ക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തലിറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു. വാറന്റായതിനെത്തുടർന്ന് പലതവണ പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനയില്ല. എസ്ഐ ടി.എസ്. ജയ കൃഷണന്റെ നേതൃത്വത്തിൽ പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreഒന്നും രണ്ടുമല്ല 36 ലിറ്റർ മദ്യം; നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന് എക്സൈസ് പിടിച്ചെടുത്തത് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികൾ
നെടുംകണ്ടം: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. വാഹനം ഓടിച്ചിരുന്ന കടശിക്കടവ് മണി ഭവനിൽ രാജേഷ് (37) ആണ് പിടിയിലാത്. എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊച്ചറ കടുക്കാസിറ്റിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കൊച്ചറ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന് മൈലാടുംപാറയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികളിലായി വിവിധ ഇനത്തിൽപ്പെട്ട 36 ലിറ്റർ മദ്യം കണ്ടെത്തിയത്. മദ്യം കടശിക്കടവിലും പരിസര പ്രദേശങ്ങളിലും ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അസീസ്, പ്രിവന്റീവ് ഓഫീസർ എം. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ…
Read Moreമത്സ്യബന്ധന വള്ളം കടലിൽ തകർന്നു; കണ്ടെയ്നറിൽ തട്ടിയെന്ന് സംശയം; എട്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് വള്ളം ഉടമ
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ തകർന്നു. നീർക്കുന്നം തെക്കാലിശേരിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള ഓണം എന്ന ലയ്ലാൻഡ് വള്ളത്തിനാണ് തകരാർ സംഭവിച്ചത്.ി കഴിഞ്ഞദിവസം രാവിലെ 45 തൊഴിലാളികളുമായി കായംകുളം തുറമുഖത്തുനിന്നാണ് വള്ളം പോയത്. മത്സ്യ ബന്ധനത്തിനിടെ ഉഗ്ര ശബ്ദം കേട്ടതിനുശേഷം വള്ളം ചലിക്കാതെയായി. പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിന്റെ സഹായത്താൽ അപകടത്തിൽപ്പെട്ട വള്ളം കായംകുളം യാർഡിലെിത്തിച്ച് പരിശോധിച്ചപ്പോഴാണ് വള്ളത്തിന്റെ അടിത്തട്ട് പൂർണമായും തകർന്നത് കണ്ടത്. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളയുടമ പറഞ്ഞു. കപ്പലപകടത്തിനെത്തുടർന്ന് കടലിന് അടിത്തട്ടിലുള്ള കണ്ടെയ്നറിൽ തട്ടിയതാണ് അപകടകാരണമെന്നു കരുതുന്നു.
Read Moreകുട്ടികള്‍ക്കൊപ്പം സൂംബ നൃത്തവുമായി മന്ത്രി വി.എന്‍. വാസവന്; കൂടെ ചുവട് വച്ച് കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും
കോട്ടയം: വിദ്യാര്‍ഥികള്‍ക്കൊപ്പം സൂംബ ഡാന്‍സ് കളിച്ച് മന്ത്രി വി.എന്‍. വാസവന്.മൗണ്ട് കാര്‍മല്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ക്കൊപ്പം മന്ത്രിയും ചുവടുവച്ചത്. സ്കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളും സൂംബയില്‍ അണിചേര്‍ന്നു. ചടങ്ങില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.എസ്. ജെയിന്, പിടിഎ. പ്രസിഡന്റ് പ്രവീണ്‍ കെ. രാജ് എന്നിവര്‍ പങ്കെടുത്തു.
Read Moreറേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയിലര്‍ ലോറിയില്‍ നിന്ന് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ഷോറൂമിലെ ജോലിയായിരുന്നു. “രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം…
Read Moreഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മൃതദേഹങ്ങള്‍ക്കരികില്‍ സിറിഞ്ച്; അന്വേഷണം ആരംഭിച്ചു പോലീസ്
കോട്ടയം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു (36) ഭാര്യ രശ്മി (35) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലത്തെ വീട്ടില്‍ ഇന്നു രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. മരുന്നു കുത്തിവച്ചാണ് ഇരുവരും മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ കരാര്‍ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് വിഷ്ണു. ഈരാറ്റുപേട്ട സണ്‍ റൈസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. പനയ്ക്കപ്പാലം വില്ലേജിൽ മീനച്ചിലാറിനോടു ചേര്‍ന്നു വാടകവീട്ടിലായിരുന്നു താമസം. ഹോസ്പിറ്റലില്‍നിന്നു രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഈരാറ്റുപേട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreസെനറ്റ് ഹാളിലെ സംഘര്‍ഷം രജിസ്ട്രാര്‍ക്കെതിരേ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്്്ട്രാര് ബോധപൂര്‍വം ഗവര്‍ണറെ തടഞ്ഞു. രജിസ്ട്രാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി. ഗവര്‍ണര്‍ എത്തിയ ശേഷമാണ് ഹാളിന്റെ അനുമതി റദ്ദാക്കിയെന്നു കാട്ടി രാജ്ഭവനിലേക്കു മെയില്‍ അയച്ചത് എന്നിങ്ങനെയാണ് വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥയുടെ 50ാം വാര്ഷികത്തിനെതിരേ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.ഇതിനെതിരേ എസ്എഫ്ഐയും കെഎസ് യുവും പ്രതിഷേധവുമായി രംഗത്തുവരികയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ നടപടിക്കെതിരേ ആക്ഷേപം ഉയര്‍ന്നതോടെ രാജ്ഭവന് വിസിയോട് വിശദീകരണം തേടുകയായിരുന്നു.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി; ഉടന്‍ നടപടി വേണമെന്ന് യൂറോളജി വിഭാഗം മേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡിക്കല്‍ കോളജിലെ ഭരണപരമായ കാര്യങ്ങളുടെ ബാലപാഠം അറിയാത്തവരാണ് പ്രിന്‍സിപ്പാളും സൂപ്രണ്ടും. അതിനാല്‍ ഇരുവര്‍ക്കും പരിമിതികളും ഭയവും പല കാര്യങ്ങളിലും ഉണ്ട്. ഭരണപരമായ പരിചയമുള്ളവരെ ഇത്തരത്തിലുള്ള സുപ്രധാന പദവികളില്‍ ചുമതല നല്‍കണമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം മൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെക്കുറിച്ച് നിശിതമായി വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട്, യൂറോളജി വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കല്‍ കോളജ്…
Read More