മ​ദ്യ​പാ​ന​ത്തി​നി​ടെ പ​ണ​ത്തെ ചൊ​ല്ലിത​ര്‍​ക്കം; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു;

തൃ​പ്പൂ​ണി​ത്തു​റ: അ​ത്ത​ക്ക​ച്ച​വ​ട​ത്തി​നെ​ത്തി​യ​വ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. അ​ത്തം ന​ഗ​റി​ല്‍ ക​ളി​പ്പാ​ട്ട ക​ച്ച​വ​ട​ത്തി​ന് വ​ന്ന തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ല്‍​ചൂ​ള സ്വ​ദേ​ശി പ്രി​ന്‍​സി​നാ​ണ് (40) കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കു​റ്റി​മു​ല്ല ക​ച്ച​വ​ട​ക്കാ​ര​ന്‍ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ജോ​സ​ഫി​നെ (70) പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ല​ര്‍​ച്ചെ 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ബാ​റി​ല്‍ വ​ച്ചു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ പ​ണ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് സ്റ്റാ​ച്ചു​വി​ന​ടു​ത്തു​ള്ള ക​ട​യ്ക്ക് മു​ന്നി​ല്‍ പ്രി​ന്‍​സ് കി​ട​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ജോ​സ​ഫ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പ്രി​ന്‍​സി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റി.

Read More

പോ​ര്‍​ച്ചു​ഗ​ല്‍ വി​സ ത​ട്ടി​പ്പ്: എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​ക്ക് മൂ​ന്ന് ല​ക്ഷം ന​ഷ്ട​മാ​യി; സംസ്ഥാനത്ത് നിന്ന് തട്ടിയെടുത്ത് കോടികൾ

വൈ​പ്പി​ന്‍: പോ​ര്‍​ച്ചു​ഗ​ല്‍ വി​സ ത​ട്ടി​പ്പി​ല്‍ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നും മൂ​ന്ന് ല​ക്ഷം ന​ഷ്ട​മാ​യി. ഞാ​റ​ക്ക​ല്‍ പോ​ലി​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചെ​റാ​യി പ്ലാ​ക്ക​ല്‍ നീ​തു പ്ര​സാ​ദ്, കൊ​ല്ലം മു​ണ്ട​ക്ക​ല്‍ റോ​ബി​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ബെ​ന്‍​സ​ണ്‍ ബോ​യ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തു. 2023 ന​വം​ബ​ര്‍ 10 മു​ത​ല്‍ 19 വ​രെ​യു​ള്ള തി​യ​തി​ക​ളി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി നീ​തു​വും ബെ​ന്‍​സ​നും പ​റ​ഞ്ഞ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് യു​വാ​വ് പ​ണം അ​യ​ച്ച​ത്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ​യാ​യി ജോ​ലി​യോ ന​ല്‍​കി​യ പ​ണ​മോ തി​രി​കെ ന​ല്‍​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​ലി​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ലു​ട​നീ​ള​മാ​യി 50ല്‍ ​പ​രം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും പ്ര​തി​ക​ള്‍ കോ​ടി​ക​ള്‍ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. പ​റ​വൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളും ഇ​വ​ര്‍​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ണ്ട്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ അ​മ്പ​തോ​ളം ആ​ളു​ക​ള്‍ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 16ന് ​നീ​തു​വി​ന്‍റെ ചെ​റാ​യി തി​രു​മ​നാം​കു​ന്നി​ലു​ള്ള വീ​ട് വ​ള​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ സം​ഘ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ…

Read More

മാ​സ​പ്പ​ടി കേ​സ്: അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്; സം​സ്ഥാ​ന​ത്ത് എ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ഡി റെ​യ്ഡ്

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ എ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി ഇ​ന്ന് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കേ​സി​ൽ ഇ​ഡി ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ പ​രി​ശോ​ധ​ന​യാ​ണി​ത്. ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ ന​ന്ദു​ലാ​ലി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഡി​ടി​പി​സി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു ന​ന്ദു​ലാ​ൽ.മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ചാ​ർ​ജ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ത്തെ ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കോ​ട​തി അ​നു​മ​തി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടു​ക​ളി​ലു​ൾ​പ്പെ​ടെ നേ​ര​ത്തെ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.തു​ട​ർ​ന്ന് വീ​ണ​യെ ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. സ്വ​ത്തു​ക്ക​ൾ അ​റ്റാ​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്…

Read More

ക​രി​വെ​ള്ളൂ​ര്‍ കൂ​ക്കാ​ന​ത്തെ കൊ​ല​പാ​ത​ക ശ്ര​മം: പൊ​ള്ള​ളേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കൊ​ഴു​മ്മ​ല്‍ വ​രീ​ക്ക​ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ സി.​വി. സ​ന​ല്‍​കു​മാ​റാ​ണ് (46) മ​രി​ച്ച​ത്. പ​യ്യ​ന്നൂ​ര്‍ പൊ​ലി​സി​ന്‍റെ ഇ​ന്‍​ക്വി​സ്റ്റി​നും തു​ട​ര്‍​ന്നു​ള്ള പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം മ​ലാ​പ് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കൂ​ക്കാ​നം മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന​ക​ന്നു ക​ഴി​യു​ന്ന പ്ര​ഭാ​ക​ര​ന്‍റെ മ​ക​ളും താ​ല്‍​ക്കാ​ലി​ക അ​ധ്യാ​പി​ക​യു​മാ​യ പ്ര​ജി​ഷ (37) യും ​ര​ണ്ടു​മ​ക്ക​ളും എ​വി സ്മാ​ര​ക സ്‌​കൂ​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​യാ​യ പ്ര​ഭാ​ക​ര​ന്‍റെ ഭാ​ര്യ പ​ത്മി​നി (56) യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ സ​ന​ല്‍ കൈ​യി​ല്‍ പെ​ട്രോ​ളു​മാ​യി വീ​ടി​ന​ക​ത്തു ക​യ​റി അ​മ്മ​യു​ടെ​യും മ​ക​ളു​ടേ​യും ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തീ​പി​ടി​ച്ച ശ​രീ​ര​വു​മാ​യി പു​റ​ത്തേ​ക്കോ​ടി​യ സ​ന​ല്‍ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സാ​ണ് ഇ​യാ​ളെ പ​രി​യാ​രം…

Read More

കൊ​മ്പ്ര പ്ര​ദീ​പ​ൻ വ​ധം; 20 വ​ർ​ഷ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: 20 വ​ർ​ഷ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി​യെ ക​ണ്ണൂ​ർ പൊ​ലി​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2001- 2004 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും വ​ധ​ശ്ര​മ​ക്കേ​സി​ലും ഉ​ൾ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ർ താ​വ​ക്ക​ര വ​ലി​യ​വ​ള​പ്പ് കാ​വി​ന​ടു​ത്തെ രാ​ഗേ​ഷി​നെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ത​ർ​ബ​ന​ഹ​ള്ളി​യി​ൽ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഢി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ കൊ​മ്പ്ര പ്ര​ദീ​പ​ൻ വ​ധം, സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സി​പി​എം നേ​താ​വ് ര​വീ​ന്ദ്ര​ന്‍റെ കൊ​ല​പാ​ത​കം, യോ​ഗാ​ന​ന്ദ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​യി 20 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ൾ ആ​ദ്യ​കാ​ല​ത്ത് ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തി​രു​ന്നു എ​ന്ന വി​വ​ര​വും ഒ​രു പ​ഴ​യ​കാ​ല സു​ഹൃ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ഫോ​ട്ടോ​യു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും കേ​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ യാ​തൊ​രു…

Read More

നെയ്യിൽ തെന്നിയത് 2.27 കോടി… ശ​ബ​രി​മ​ല നെ​യ് ക്ര​മ​ക്കേ​ട്:​ ഹൈ​ക്കോ​ട​തി​യെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി അ​റി​യി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മി​ല്‍​മ ക​രാ​റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി എം.​ജെ. സോ​ജ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കും.മി​ല്‍​മ​യി​ല്‍ നി​ന്ന് നെ​യ് വാ​ങ്ങി​യ​തി​ലൂ​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 2.27 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്ത് നെ​യ് ല​ഭ്യ​മാ​യ​പ്പോ​ള്‍ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു. മി​ല്‍​മ​യ്ക്ക് ക​രാ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​വി​ട്ട ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സ്ഥാ​പ​നം ഒ​രു ലി​റ്റ​ര്‍ നെ​യ്യി​ന് 369 രൂ​പ കോ​ട്ട് ചെ​യ്ത​പ്പോ​ള്‍ മി​ല്‍​മ​യി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​തി​ന് ലി​റ്റ​റി​ന് 510 രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍…

Read More

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ; ഏ​ഴു മാ​സ​ത്തി​നി​ടെ ന​ഷ്ട​മാ​യ​ത് 350 കോ​ടി; പ​രാ​തി​ക​ളി​ൽ മു​നി​ൽ മ​ല​പ്പു​റം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ​ത് 350 കോ​ടി രൂ​പ. 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്.ന​ഷ്ട​മാ​യ തു​ക​യി​ൽ 92 കോ​ടി രൂ​പ സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​നു തി​രി​ച്ചു പി​ടി​ക്കാ​നാ​യി. പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. പ​രാ​തി​ക​ളു​ടെ കാ​ര്യ ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത് എ​റ​ണാ​കു​ളം റൂ​റ​ലും കൊ​ച്ചി സി​റ്റി​യു​മാ​ണ്. ഈ ​മൂ​ന്നു പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 9,125 പ​രാ​തി​ക​ളാ​ണ് ഇ ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​ത്. കേ​ര​ള പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ അ​ധി​ക​വും ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് വി​ദ്യാ​സ​മ്പ​ന്ന​ർഉ​ന്ന​ത ഉ​ദ്യോ​ഗ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച​വ​രും വി​ദ്യാ​സ​മ്പ​ന്ന​രു​മാ​യി​ട്ടു​ള്ള​വ​രാ​ണു ത​ട്ടി​പ്പി​ന് ഇ​ര യാ​യ​വ​രി​ൽ ഏ​റെ​യും. റി​ട്ട. ഓ​ഫീ​സ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​രെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 40 മു​ത​ൽ…

Read More

പ​യ്യ​ന്നൂ​രി​ൽ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പ​യ്യ​ന്നൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭ​ർ​ത്താ​വ് ഭാ​ര്യയെ​യും ഭാ​ര്യാ മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ കൂ​ക്കാ​നം മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൾ പ്ര​ജി​ഷ, ഭാ​ര്യ പ​ദ്മി​നി എ​ന്നി​വ​ർ​ക്കു നേ​രേ​യാ​ണ് വ​ധ​ശ്ര​മം ഉ​ണ്ടാ​യ​ത്. പ്ര​ജി​ഷ​യു​ടെ ഭ​ർ​ത്താ​വ് സ്വാ​മി​മു​ക്കി​ലെ സ​ന​ലാ​ണ് പെ​ട്രോ​ളു​മാ​യി ഭാ​ര്യവീ​ട്ടി​ലെ​ത്തി ഇ​രു​വ​രെ​യും തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പൊ​ള്ള​ലേ​റ്റ ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ത്യ​​ക്ക് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന​ലി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​യാ​ളെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ആ​ളി​ക്ക​ത്തു​ന്ന തീ ​കാ​ര​ണം അ​ടു​ത്തേ​ക്കുപോ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തീ​യ​ണ​ച്ച ഉ​ട​ൻ അ​മ്മ​യെ​യും മ​ക​ളെയും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും നാ​ൽ​പ​തു ശ​ത​മാ​ന​ത്തോ​ളം…

Read More

ത​ല​ശേ​രി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത; പോ​ലീ​സ് കാ​ശി​യി​ലേ​ക്ക്

ത​ല​ശേ​രി: മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി വീ​ടു വി​ട്ടി​റ​ങ്ങി കാ​ണാ​താ​യെ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് കാ​ശി​യി​ലേ​ക്ക്. താ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് കു​ട്ടി എ​ഴു​തിവ​ച്ച കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം കാ​ശി​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്. അ​തേസ​മ​യം ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യും ഏ​റു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ്ര​ദേ​ശ​ത്തെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നി​ൽ പോ​ലും കാ​ണാ​താ​യ കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല. ഇ​ത് കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യു​ള​വാ​ക്കു​ക​യാ​ണ്. ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വസൂ​ര്യ​യെ​യാ​ണ് ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്.”ഞാ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും” എ​ന്ന കു​റി​പ്പ് എ​ഴു​തി വ​ച്ചാ​ണ് ശി​വ​സൂ​ര്യ വീ​ട് വി​ട്ട​ത്. എ​ന്നാ​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി…

Read More

കോ​ട്ട​യ​ത്തെ ബാ​ർ​ക്കേ​സ് ലാർജ് കേസ് …രാ​വി​ലെ പൂ​ട്ടി​ച്ച ബാ​ര്‍ വൈ​കു​ന്നേ​രം തു​റ​ന്നു; ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി എ​ക്‌​സൈ​സ് മ​ന്ത്രി

കോ​ട്ട​യം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ രാ​വി​ലെ എ​ക്‌​സൈ​സ് പൂ​ട്ടി സീ​ൽ ചെ​യ്ത ബാ​ര്‍ വൈ​കു​ന്നേ​രം വീ​ണ്ടും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി എ​ക്‌​സൈ​സ് മ​ന്ത്രി എം. ​ലി​ജു. കോ​ട്ട​യം മ​ണ​ർ​കാ​ട്ടു​ള്ള രാ​ജ് റീ​ഗ​ല്‍ ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വീ​ഴ്ച​വ​രു​ത്തി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​യ​മ​വി​രു​ദ്ധ​മാ​യി അ​തി​രാ​വി​ലെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച ബാ​ര്‍ എ​ക്‌​സൈ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് പൂ​ട്ടി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ല്‍ ബാ​റി​ല്‍ മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ര്‍ പൂ​ട്ടി സീ​ല്‍ ചെ​യ്ത​ത്.​എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തോ​ടെ ബാ​ര്‍ വീ​ണ്ടും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ്…

Read More