ഇടുക്കി: മൂന്നാറില് ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള് മരിച്ചു. മൂന്നാര് പോതമേട്ടില് ഇന്നു രാവിലെ പത്തോടെയായിരുന്നു.
ചെന്നൈ കോയംപേട്, ഊരപ്പാക്കാം സ്വദേശികളാണ് അപകടത്തില്പ്പെട്ടത്.
മൂന്നാര് സന്ദര്ശനത്തിനെത്തിയ ഇവര് പോതമേട്ടിലെ റിസോര്ട്ടിലായിരുന്നു താമസം. ഇവിടെ നിന്നു മൂന്നാര് ഹെഡ് വര്ക്ക് ഡാമിനു സമീപമുണ്ടായിരുന്ന ഇവരുടെ വാഹനത്തില് കയറാന് ജീപ്പില് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു പതിക്കുകയായിരുന്നു.വാഹനം പൂര്ണമായും തകര്ന്ന നിലയിലാണ്. ജീപ്പില് ഒരു കുട്ടി അടക്കം 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവര്മാരും ഫയര്ഫോഴ്സും ചേര്ന്ന് ആശുപത്രികളിലെത്തിച്ചു.