അമ്പലപ്പുഴ: റെയിൽവേ ക്രോസിലൂടെയുള്ള ദുരിതയാത്രയിൽ പരാതിനൽകി മടുത്തു നാട്ടുകാർ. കരുമാടി റെയിൽവെ ക്രോസിലൂടെയുള്ള യാത്രയാണു നാട്ടുകാർക്കു ദുരിതമായിമാറിയത്. സ്കൂളിനു സമീപമുള്ള റെയിൽവേ ക്രോസിൽ വലിയ കല്ലുകൾ ഉയർന്നുനിൽക്കുകയാണ്. ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത് ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും. സൈക്കിളിലും ബൈക്കുകളിലും സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നതു പതിവാണ്. നിരവധി സ്കൂൾ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടുത്തെ യാത്രാ ദുരിതത്തിന് പരിഹാരം തേടി നാട്ടുകാരും പ്രദേശത്തെ പല സംഘടനകളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. കെഎസ്ആർടിസി ബസ് റൂട്ടുള്ള ഇവിടുത്തെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ അധികൃതർ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഭാരവാഹനങ്ങളും ഇവിടെ പതിവായി അപകടത്തിൽപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ അപകടം സംഭവിക്കുമ്പോൾ വാഹനങ്ങൾ ഈ വഴിയിലൂടെയാണു തിരിച്ചുവിടുന്നത്. ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ സമയം ഇതുവഴി കടന്നുപോകുന്നത്.…
Read MoreCategory: Edition News
വൃത്തിയില്ലാതെ തട്ടുകടകൾ; പരിശോധന നടത്താതെ ആരോഗ്യവകുപ്പ്; തട്ടുകടകളുടെ പരിസരങ്ങൾ മാലിന്യക്കൂന്പാരങ്ങൾ
കോട്ടയം: കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോരങ്ങളിലെ തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്നു പരാതി. മഴക്കാലമായതോടെ ഒട്ടുമിക്ക തട്ടുകടകളിലും ബജിക്കടകളിലും പരിസരശുചിത്വം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി തട്ടുകടകളും ബജികടകളുമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നില്ല. തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും പരിസരപ്രദേശങ്ങളും മാലിന്യത്തില്‍ മുങ്ങിയിരിക്കുകയാണ്. മിക്കതട്ടുകടകളുടെ ചുറ്റം മലിനജലം കെട്ടിക്കിടക്കുന്നു സാഹചര്യമാണുള്ളത്.ഇതു നീക്കം ചെയ്യാനോ വൃത്തിയാക്കാനോ ഉടമകള്‍ തയാറാകാതെ മലിനജലത്തിനു മുകളില്‍ തട്ടുകട നടത്തുന്നവരാണ് ഏറെയും. തട്ടുകടയിലെ മാലിന്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരാണ്. മിക്ക തട്ടുകടയിലെയും മാലിന്യങ്ങള്‍ വില്പ്പനശാലയ്ക്കുസമീപം നിക്ഷേപിച്ചശേഷം നഗരസഭ ശുചീകരണ തൊഴിലാളികളാണു നീക്കം ചെയ്യുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടയില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല തട്ടുകടയിലും വൈകുന്നേരം മാവ് കുഴച്ചുവയ്ക്കുന്നത് റോഡിനു സമീപത്താണ്.പൊറാട്ടയ്ക്കു കുഴച്ചുവച്ചശേഷം രാത്രിയില്‍ എത്തിയാണ് ഇവ പാചകം ചെയ്യുന്നത്. തട്ടുകടകള്ക്കുസമീപം എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ…
Read Moreറോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ
തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻകൂടി പൊലിഞ്ഞു. തൃശൂർ എംജി റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരൻ പിന്നാലെത്തിയ ബസ് കയറി മരിച്ചു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.ഇന്നുരാവിലെ എട്ടുമണിയോടെയായാരുന്നു സംഭവം. വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ…
Read Moreഭാരതാംബ ചിത്രവിവാദം; സെനറ്റ് ഹാളിലെ സംഘർഷം: എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ ഇന്നലെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇന്നലെ സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവ സമിതി എന്ന സംഘടനയുടെ പരിപാടി സെനറ്റ് ഹാളില്‍ നടന്നപ്പോള്‍ ഭാരതാംബയുടെ ചിത്രം വച്ചതായിരുന്നു എസ്എഫ്ഐ, കെഎസ് യു വിദ്യാര്‍ഥി സംഘടനകളെ പ്രകോപിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു. ഗവര്‍ണറെ സര്‍വകലാശാലയ്ക്കകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചെങ്കിലും പോലീസിന്റെ അകമ്പടിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോയിരുന്നു. അതേസമയം ഇന്നലത്തെ പരിപാടിയില്‍ സെനറ്റ് ഹാളില്‍ സംഭവിച്ച നാശനഷ്ടങ്ങളിൽ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍വകലാശാല രജിസ്ട്രാറും നടപടി തുടങ്ങി. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ എന്‍ജിനിയറിംഗ്…
Read Moreയോഗ ദിനം: ഒരേ വേദിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സൂര്യ നമസ്കാരം ചെയ്യുന്നു; വിശാഖപട്ടണത്തിനു രണ്ട് ഗിന്നസ് റിക്കാര്‍ഡുകള്‍
തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം അന്താരാഷ്ട്ര യോഗ ദിനത്തില്‍ രണ്ട് ഗിന്നസ് ലോക റിക്കാര്‍ഡുകള്‍ സ്ഥാപിച്ചു. വിശാഖപട്ടണത്തിലെ ബീച്ച് റോഡിന്റെ 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയ സംസ്ഥാന നേതാക്കളുള്‍പ്പെടെ മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്താണ് യോഗ പരിപാടിയില്‍ റിക്കാര്‍ഡ് സ്ഥാപിച്ചത്. ഒരേ വേദിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സൂര്യ നമസ്കാരം ചെയ്യുന്നു, ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം സൂര്യ നമസ്കാരം ചെയ്യുന്നു എന്നീ രണ്ട് ഗിന്നസ് ലോക റിക്കാര്‍ഡുകളാണ് തീരദേശ നഗരമായ വിശാഖപട്ടണം സ്ഥാപിച്ചത്. രണ്ടാമത്തെ റിക്കാര്‍ഡില്‍ 25,000 ത്തിലധികം പേര് ഒരേസമയം സൂര്യനമസ്കാരം നടത്തി. പരിപാടിക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നേതൃത്വം നല്കി. ഉപമുഖ്യമന്ത്രി പവന് കല്യാണ്‍, ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ. എ.എസ്. കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
Read Moreഅടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് പി.സി. ജോർജ്
തൊടുപുഴ: അടിയന്തരാവസ്ഥ കാലയളവിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. എച്ച്ആർഡിഎസ് ഇന്ത്യയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ അന്‍പതാം സ്വാതന്ത്ര്യസമര അനുസ്മരണ സമ്മേളനം ഇഎപി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കണ്‍വീനർ ബിജു കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, കൈതപ്രം വാസുദേവൻ നന്പൂതിരി, ബിഷപ് ഡോ.മാത്യൂസ് മാർ തിയോഫിലോസ്, അഡ്വ.കെ.എം.സന്തോഷ് കുമാർ തുടങ്ങി യവർ പ്രസംഗിച്ചു.
Read Moreസ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറി; ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് ചെന്നിത്തല
ഹരിപ്പാട്: അക്രമവും അരാജകത്വവും സ്ത്രീകൾക്കു നേരേ ഉയരുമ്പോൾ നോക്കുകുത്തിയായി പിണറായി സർക്കാർ നിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല എംൽഎ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന കേരള യാത്ര ഹരിപ്പാട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റയിൽ നടത്തിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തിലെ സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെ തൂത്തെറിയാനാണ് വനിതകൾ സമരരംഗത്തുള്ളത്. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ അതിശക്തമായ ലഹരി വിതരണം നടത്തുന്ന മാഫിയകൾക്കെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. കേരള സർക്കാർ സംവിധാനം നിശ്ചലമാണ്. വിലക്കയറ്റം വീടുകളിലെ താളം തെറ്റിക്കുന്ന സാഹചര്യമാണുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീ ജനങ്ങളുടെ പ്രതിഷേധമായിരിക്കും ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത്. അതിന്റെ ഉദാഹരണമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തെന്നും ചെന്നി ത്തല കൂട്ടിച്ചേർത്തു. ചടങ്ങിൽ മഹിളാ കോൺഗ്രസ് കരുവാറ്റ…
Read Moreഓണം എത്തിയാലും നെല്ലുവില കിട്ടാനിടയില്ല; കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് വിരിപ്പു കൃഷി ഒഴിവാക്കാനൊരുങ്ങി കർഷകർ
കോട്ടയം: നാലു മാസം മുന്‍പ് സംഭരിച്ചുതുടങ്ങിയ നെല്ലിന്റെ വില ഓണം എത്തിയാലും കിട്ടുമെന്ന് ഉറപ്പില്ല. നാലു മാസത്തെ കഠിനാധ്വാനത്തിലും ഭാരിച്ച പണം മുടക്കിലും ഉത്പാദിപ്പിച്ച നെല്ലിന്റെ വില കൊടുക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നാണ് കൃഷി മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത വിരിപ്പുകൃഷി ഒഴിവാക്കുകയാണ് ഒട്ടേറെ കര്‍ഷകര്‍. പിആര്‍എസ് വായ്പയ്ക്കായി കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എസ്ബിഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് പണം കിട്ടാനുള്ള തടസം. അതേസമയം, ഫണ്ട് ലഭിച്ചാലുടന്‍ നെല്‍വില വിതരണം പുനരാരംഭിക്കാന്‍ ബാങ്കുകള്‍ ഒരുക്കമാണുതാനും. കഴിഞ്ഞ ഫെബ്രുവരിയില്‍ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച് മേയ് അവസാനത്തോടെയാണ് പൂര്‍ത്തിയായത്. ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ 20 ശതമാനത്തിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്റെ വില കൂടി വൈകിയതോടെ കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത ഭാരമായി. കാലവര്‍ഷം നേരത്തെയെത്തിയതിനാല്‍ ജൂണില്‍ ആരംഭിക്കേണ്ട…
Read Moreകണ്ണൂരിൽ വൻ മയക്കുമരുന്നു വേട്ട: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ; ഇരുവരും മുമ്പും മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ
കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. 184.43 ഗ്രാം മെത്തഫിറ്റാമിനും 89.423 ഗ്രാം എംഡിഎംഎയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കരിപ്പാൽ പണ്ടികശാല സ്വദേശി പി. മുഹമ്മദ് മഷൂദ്(29), അഴീക്കോട് സ്വദേശി ഇ. സ്നേഹ എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കണ്ണൂർ കുറുവയ്ക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട് ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷിനും പി.വി.ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രികുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. തുടർന്ന് ഇരുവരുടെയും വാഹനമായ കെഎൽ…
Read Moreസ്വരാജിനെ തള്ളി സിപിഐ;”സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഇല്ലായിരുന്നു’; തോൽവി പഠിക്കാൻ പ്രത്യേക കമ്മറ്റി
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിമര്‍ശനം. എല്‍ഡിഎഫ് സ്ഥാനാഥി എം. സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത കുറവായിരുന്നു. സ്വന്തം നാട്ടില്‍പോലും ജനങ്ങളുടെ പിന്തുണ നേടാന്‍ സാധിച്ചില്ല. സംസ്ഥാന നേതാവെന്ന നിലയില്‍ സ്വരാജിനെ രംഗത്തിറക്കിയിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് സ്വരാജിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്നു ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
Read More