റസ്‌ക്യു ടീം രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ പശു പ്രസവിച്ചു ! കിടാവിന് വീട്ടുകാര്‍ പേരിട്ടത് ‘ റസ്‌ക്യു’ എന്ന്

ഏലൂര്‍: വെള്ളപ്പൊക്കത്തില്‍ നിന്നു റസ്‌ക്യൂ ഓപ്പറേഷന്‍ ടീം രക്ഷിച്ച ഗര്‍ഭിണിയായ പശു രണ്ടാം നാള്‍ പ്രസവിച്ചു. റസ്‌ക്യു ടീമിനോടുള്ള നന്ദി സൂചകമായി വീട്ടുകാര്‍ പശുക്കിടാവിന് ‘റസ്‌ക്യു’ എന്നാണ് പേരിട്ടത്. പെരിയാറില്‍നിന്നു വെള്ളം ഇരച്ചെത്തിയപ്പോള്‍ വെള്ളക്കെട്ടിലായ പള്ളിക്കര ഐഷയുടെ പശുക്കളെ റസ്‌ക്യൂ ടീമാണു രക്ഷപ്പെടുത്തിയത്.

ഐഷയും കുടുംബവും ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. പശുക്കളെ രക്ഷിച്ച് ആദ്യം ഇഎസ്‌ഐ ആശുപത്രി വളപ്പിലാണു കെട്ടിയത്. അവിടേക്കും വെള്ളം കയറി വന്നപ്പോള്‍ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റിക്കെട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണു പശു പ്രസവിച്ചത്. പ്രളയ ദുരിതത്തിനിടയില്‍ കടന്നുവന്ന അതിഥിക്കു പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ഇട്ടു റസ്‌ക്യൂ എന്ന കിടിലന്‍ പേര്.

Related posts