കൊച്ചി: അങ്കമാലിയിലേക്ക് സ്പിരിറ്റ് കടത്താനായി തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് 50,000 രൂപയാണെന്ന് അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രതീഷിന്റെ മൊഴി. ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ മദ്യം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 1,248 ലിറ്റര്‍ സ്പിരിറ്റ് അങ്കമാലി എക്സൈസ് ഇന്നലെ പിടികൂടിയിരുന്നു. അറസ്റ്റിലായ കൂട്ടാളി പറവൂര്‍ സ്വദേശി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നതെന്നും രതീഷ് മൊഴി നല്കി. കോതകുളങ്ങര ഭാഗത്ത് പൂട്ടിക്കിടന്നിരുന്ന ഹോളോബ്രിക്സ് ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ഒരു ലോഡ് സ്പിരിറ്റ് എത്തിക്കുമ്പോള്‍ 50,000 രൂപയാണ് ലഭിച്ചിരുന്നത്. ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബൈജുവിനെയും പ്രധാന പ്രതിയായ രാജേഷിനെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പിടികൂടിയ ലോഡിന് പുറമെ മറ്റൊരു ലോഡും പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ്…
Read MoreCategory: Edition News
“പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക് ‘… പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്ജുന് ആയങ്കി
കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസിനെ വീണ്ടും വെല്ലുവിളിച്ച് പ്രതി അര്ജുന് ആയങ്കി. ‘പിടിക്കാമെങ്കില്‍ പിടിച്ചോളൂ’ എന്നാണ് സമൂഹമാധ്യമത്തിലൂടെ അര്ജുന് ആയങ്കിയുടെ വെല്ലുവിളി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്ജുന് ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ എസ്എച്ച്ഒയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണെന്നും അര്ജുന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ‘ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ’ എന്നാണ് അര്ജുന് പറയുന്നത്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്ജുന് ആയങ്കിയെ അടക്കം ആറു പേരെ മേയ് മാസം കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.…
Read Moreടൗൺ സ്ക്വയർ തിരിച്ചു പിടിക്കാൻകണ്ണൂരിലെ “പാറ്റയായി’ ആർട്ടിസ്റ്റ് ശശികല
കണ്ണൂർ: ടൗൺ സ്ക്വയർ തിരിച്ചു പിടിക്കാൻ കണ്ണൂരിലെ പാറ്റയായി സമരം ചെയ്ത് വിജയം നേടി പൊതുപ്രവർത്തകനായ ആർട്ടിസ്റ്റ് ശശികല. ടൗൺ സ്ക്വയറിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമാണം ആരംഭിച്ചതോടെ ടൗൺ സ്ക്വയർ അതു പോലെ നിലനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആർട്ടിസ്റ്റ് ശശികല രംഗത്തെത്തിയത്. കണ്ണൂർ ടൗൺ സ്ക്വയറിൽ നിർമാണത്തിനായി എടുത്ത കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കൗൺസിൽ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം നടക്കാനിരുന്ന പ്രതിഷേധ സംഗമത്തിന് മണിക്കൂറുകൾക്കു മുന്‍പായി ജില്ലാ ഭരണകൂടം കുഴികൾ നികത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആർട്ടിസ്റ്റ് ശശികലയുടെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ പ്രതിഷേധ സംഗമം നടത്തുന്നതിനായി പ്രവർത്തകർ എത്തിയപ്പോൾ ജെസിബി ഉപയോഗിച്ച് കുഴികൾ മൂടുന്നതാണ് കണ്ടത്. ഇതേ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ…
Read Moreഓണക്കാലത്ത് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി
ചാത്തന്നൂർ: ഓണക്കാലത്ത് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. ചെന്നൈ, ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കാണ് പ്രത്യേക ഓണക്കാല സർവീസുകൾ നടത്തുന്നത്. 18 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് പ്രത്യേക സർവീസുകൾ. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് കെഎസ്ആർടിസി പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾനടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. ബെംഗളൂരു-കോഴിക്കോട്, ബംഗളൂരു-മലപ്പുറം, ബംഗളൂരു-തൃശൂർ, ബംഗളൂരു-എറണാകുളം, ബംഗളൂരു-ആലപ്പുഴ, ബംഗളൂരു-കൊല്ലം, ബംഗളൂരു-കൊട്ടാരക്കര, ബംഗളൂരു-പുനലൂർ, ബംഗളൂരു-ചേർത്തല, ബംഗളൂരു-ഹരിപ്പാട്, ബംഗളൂരു-കോട്ടയം, ബംഗളൂരു-കണ്ണൂർ, ബംഗളൂരു-പയ്യന്നൂർ, ബംഗളൂരു-കാഞ്ഞങ്ങാട്, മൈസൂരു-കണ്ണൂർ, മൈസൂരു-എറണാകുളം, മൈസൂരു-തൃശൂർ, ബംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-എറണാകുളം എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സർവീസുകൾ. മൾട്ടി ആക്സിൽ എസി, സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രത്യേക സർവീസ് നടത്തുന്നത്. എല്ലാ പ്രത്യേക…
Read Moreപ്രകൃതിവിരുദ്ധ പീഡനക്കേസ്; സ്നേഹ അറസ്റ്റിലായത് നാലാമത്തെ പോക്സോ കേസിൽ
കാസർഗോഡ്: 16 വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിക്കെതിരെ ഇതുവരെയുള്ളത് നാലു പോക്സോ കേസുകൾ. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെയാണ് (25) കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മാത്തിലിൽ നിന്ന് മേൽപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകൾ നിലവിലുണ്ട്. പന്ത്രണ്ടു വയസുള്ള പെൺകുട്ടിക്ക് സ്വർണ ബ്രേസ്ലറ്റ് വാങ്ങിനൽകി പ്രലോഭിപ്പിച്ച് പീഡനത്തിനു വിധേയമാക്കിയതായിരുന്നു ആദ്യ കേസ്. ഇതേ പെൺകുട്ടിയുടെ 15 കാരനായ സഹോദരനെയും സ്നേഹ പീഡനത്തിനു ഇരയാക്കിയതായി പിന്നീട് കണ്ടെത്തി. 14 വയസുള്ള മറ്റൊരു ആൺകുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് വീണ്ടും പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ കേസ്. ഈ കേസുകളിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് സ്നേഹ കാസർഗോഡ് ജില്ലയിലെ…
Read Moreട്രെയിനുകളിലും സ്റ്റേഷനുകളിലും തീപിടിത്തം തടയാൻ ബഹുതല സുരക്ഷാ സംവിധാനങ്ങളുമായി ഇന്ത്യൻ റെയിൽവേ
പരവൂർ: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ബഹുതല സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. അപകടങ്ങളുണ്ടായാൽ ജീവൻ രക്ഷിക്കുന്നതിനും പരിക്കേറ്റവർക്ക് വേഗത്തിൽ വൈദ്യസഹായവും ദുരിതാശ്വാസവും എത്തിക്കുന്നതിനുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ കോച്ചുകളിലും കുറഞ്ഞത് രണ്ട് ഫയർ എക്സ്റ്റിംഗുഷറുകൾ വീതം നിർബന്ധമാക്കിയിട്ടുണ്ട്. പാൻട്രി കാറുകളിലും പവർ കാറുകളിലും ഘട്ടം ഘട്ടമായി വാട്ടർ മിസ്റ്റ് ടൈപ്പ് ഫയർ എക്സ്റ്റിംഗുഷറുകളും സ്വയംപ്രവർത്തിത ഫയർ/സ്മോക്ക് ഡിറ്റക്ഷൻ സിസ്റ്റവും സ്ഥാപിച്ചു വരുന്നു.അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള തീപിടുത്തത്തെ ചെറുക്കുന്ന ഫയർ റെസിസ്റ്റന്റ് സാമഗ്രികളാണ് സീറ്റുകൾ, ബെർത്തുകൾ, ഫ്ലോറിംഗ്, പാനലുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിലെ ഓരോ കോച്ചിലും നാല് അടിയന്തര ടോക്ക് ബാക്ക്…
Read Moreയുഡിഎഫ് ഭരണകാലത്ത് അഴിമതി നടത്തുന്നവർക്ക് സുഖവാസം ജയിലിലെന്ന് ജോസഫ് ടാജറ്റ്
വടക്കാഞ്ചരി: യുഡിഎഫ് ഭരണകാലത്ത് അഴിമതിനടത്തി രക്ഷപ്പെടാമെന്ന് ആരും കരുതണ്ടന്നും അത്തരക്കാർക്ക് ശിഷ്ടകാലം ജയിലിൽ സുഖമായി കഴിയുന്നതിനുള്ള സൗകര്യമുണ്ടാക്കുമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് വിജിലൻസിന്റെയും ഓഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെയും അന്വേഷണംനേരിടുന്ന വടക്കാഞ്ചേരി മുനിസിപ്പൽ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുമായിരുന്നു അദ്ദേഹം. സിപിഎം നേതൃത്വത്തിന് ഏറ്റവും താത്പര്യം അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കലാണ്. അതുകൊണ്ടാണ് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കസേരയിൽ ഇരുത്തിയിരിക്കുന്നത്. വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും യുഡിഎഫാണ് ഭരണം നടത്തുന്നതെന്നും അഴിമതിക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷതവഹിച്ചു. നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, എസ്എസ്എ ആസാദ്, എൻ.ആർ. സതീശൻ, ഷാഹിതാ റഹ്മാൻ, ജിജോ കുരിയൻ, പി.ജെ. രാജു, എൻ.എ. സാബു,…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി: ഒളിവിൽ കഴിയുകയായിരുന്ന യുവാവ് കസ്റ്റഡിയിൽ, പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
തിരുവനന്തപുരം: പാറ്റൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പാറ്റൂർ സ്വദേശി അമൽ (23) ആണ് പേട്ട പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പരാതിയെ തുടർന്ന് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ പാറ്റൂരിലെ ഒരു വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശാനുസരണം പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Read Moreസ്നേഹവും കരുതലും തുണയായി; 700 ഗ്രാം തൂക്കമുള്ള നവജാതശിശുവിന് മെഡിക്കൽ കോളജിൽ അതിജീവനം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ 25 ആഴ്ച വളർച്ചയിൽ ജനിച്ച 700 ഗ്രാം മാത്രം ഭാരമുള്ള കുട്ടിക്ക് മൂന്നുമാസത്തെ പരിചരണത്തിലൂടെ അതിജീവനം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൂന്ന് മാസത്തിലധികം നീണ്ട പരിചരണത്തിലൂടെയാണ് ആരോഗ്യനില മെച്ചപ്പെടുത്തി കുട്ടിയെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞത്. ജനിച്ച ഉടൻതന്നെ കുഞ്ഞിന് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സയും വെന്റിലേറ്റർ സഹായവും നൽകി. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ സ്വയം ശ്വസിക്കുന്ന നിലയിലേക്ക് ഡോക്ടർമാർ എത്തിച്ചു. ചികിത്സയ്ക്കിടയിൽ പ്രിമേച്വർ അനീമിയ, അക്യൂട്ട് കിഡ്നി ഇഞ്ചുറി, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി.നിയോനാറ്റോളജി ഐസിയുവിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിദഗ്ധ സംഘത്തിന്റെയും പരിചരണത്തിലൂടെ ഇവയെല്ലാം നിയന്ത്രണത്തിലാക്കാൻ സാധിച്ചു. പ്രായമാകാതെ ജനിക്കുന്ന ശിശുക്കളിൽ കണ്ടുവരുന്ന റെറ്റിനോപ്പതി ഓഫ് പ്രിമേച്യുരിറ്റി എന്ന രോഗത്തിന് കുഞ്ഞിന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും ലേസർ ചികിത്സ നൽകുകയും ചെയ്തു. ആരോഗ്യനില…
Read Moreപഠനത്തിന് പ്രായം ഒരു തടസമല്ല; മകള്‍ പ്രചോദനമായി; അച്ഛനും അമ്മയും പ്ലസ്ടു പരീക്ഷ എഴുതി
കുണ്ടറ: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച്, മകള്‍ക്കൊപ്പം പ്ലസ് ടു പരീക്ഷ എഴുതി സെബാസ്റ്റ്യനും എഡ്നാ മേരിയും. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി നടപ്പിലാക്കിവരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയ സംതൃപ്തിയിലാണ് സെബാസ്റ്റ്യനും എഡ്നയും. സെബാസ്റ്റ്യന്‍ ചേര്‍ത്തല സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പാസാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കുണ്ടറ എംജിഡി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാക്ഷരതാ മിഷന് തുല്യതാ പഠനകേന്ദ്രത്തില്‍ പത്താംതരം തുല്യതാ പരീക്ഷയെഴുതി പാസായി. തുടര്‍ന്ന് അദ്ദേഹം ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസിലെത്തുകയും ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തി പ്ലസ്ടു പരീക്ഷ എഴുതുകയുമായിരുന്നു. എഡ്നാ മേരി എറണാകുളം ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളില്‍നിന്നു പത്താം ക്ലാസ് പരീക്ഷ പാസായെങ്കിലുംതുടര്ന്ന് പഠിക്കുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം എംജിഡി ഹയര്‍ സെക്കന്‍ഡറി…
Read More