കോഴിക്കോട്: രാഷ്ട്രീയ കേരളം മുഴുവന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ചുരുങ്ങിയതിനിടെ, പ്രചരണം ശക്തമാക്കി മുന്നണികള്‍. ‘മലപ്പുറം’ ആയുധമാക്കി വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. മുഖ്യമ്രന്തി പിണറായി വിജയന് മുന്‍പ് മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമര്‍ശങ്ങളടക്കം യുഡിഎഫ് പ്രചരണ വിഷയമാക്കുമ്പോള്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ചില യുഡിഎഫ് നേതാക്കള്‍ എതിര്‍ത്തിരുന്നുവെന്നത് പ്രചരണ വിഷയമാക്കി തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്. നിലമ്പൂരിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ആരോപിച്ചത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത് എ. വിജയരാഘവനാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു വിജയരാഘവന്. മുനയെടിഞ്ഞ പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് വീണ്ടുമെടുത്ത് പ്രയോഗിക്കുന്നത്. മലപ്പുറം ജില്ലയെ പറ്റി വി.ഡി. സതീശന് ഒന്നും അറിയില്ല. ജില്ലാ രൂപീകരണത്തെ എതിര്‍ത്ത് സമരം നയിച്ചത്…
Read MoreCategory: Edition News
പി.വി. അന്‍വറിനെ പിന്തുണയ്ക്കില്ലെന്ന് എഎപി
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിന് ഒരു സാഹചര്യത്തിലും പിന്തുണ നല്കാന് പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഷെല്ലി ഒബ്റോയിയുടെ പ്രതികരണം ചര്‍ച്ചയാവുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അന്‍വര്‍ നല്കിയ പത്രിക തള്ളിപ്പോവുകയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്കിയ പത്രിക സാധുവാകുകയും ചെയ്തതിനിടെയാണ് ഡല്‍ഹിയിലെ എഎപി നേതാവ് ചാനല്‍ പ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായോ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ അന്‍വറിനെ പാര്‍ട്ടി പിന്തുണക്കില്ല. സ്വതന്ത്രനായി മത്സരിച്ചാലും പി.വി അന്‍വറിനെ പിന്തുണക്കേണ്ട ആവശ്യമില്ലെന്നും ഷെല്ലി ഒബ്റോയ് ഒരു സ്വകാര്യ ചാനലിനോടു വ്യക്തമാക്കി.
Read Moreപോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ അത്ര “ക്ലിയറാകില്ല ‘; പുതിയ പരിഷ്കാരം ഇങ്ങനെ
കണ്ണൂർ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോൾ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും. മുന്‍പ് സർട്ടിഫിക്കറ്റുകളിൽ കേസ് വിവരങ്ങൾ ചേർക്കാറില്ലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കുന്ന “കേസുകെട്ടുകാർക്ക്’ പുതിയ പരിഷ്കാരം “പണികൊടുക്കും’. നിലവിൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് (എൻഐഒസി) എന്നാണ് അറിയപ്പെടുന്നത്. നേരത്തെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ അപേക്ഷിക്കുന്ന ആളുടെ പേരിൽ ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ഉണ്ടാകില്ലായിരുന്നു. എന്നാൽ, പുതിയ സർട്ടിഫിക്കറ്റിൽ അപേക്ഷിക്കുന്ന ആളുകളുടെ പേരിൽ ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത ക്രൈം നന്പറും ചുമത്തിയ വകുപ്പും സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തും. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരവും രേഖപ്പെടുത്തും. റെനീഷ് മാത്യു
Read More500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്ക്കാന് കഴിയില്ല; പൈസയില്ല; പി.വി. അന്‍വറിന്റെ വിലാപം വീണ്ടും
കോഴിക്കോട്: തന്റെ കൈയിൽ പൈസയില്ലെന്ന വിലാപം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായതിനിടെ വീണ്ടും ആ വിഷയത്തില്‍ പ്രതികരിച്ച് നിലപാട് പി.വി. അന്‍വര്‍. തനിക്ക് ഇപ്പോഴും 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്ക്കാന് കഴിയില്ല. എല്ലാം മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്തി കേസില്‍ പെടുത്തിയിരിക്കുകയാണ്. പൈസ ഇല്ല എന്നത് സത്യമാണ്. കൈയില്‍ ഉണ്ടായിരുന്നത് 25,000 രൂപ മാത്രമാണ്. മത്സരിക്കാന്‍ പണമില്ല എന്നത് വസ്തുതയാണ്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താനൊരു വേദനിക്കുന്ന, നിര്‍ധനനായ കോടീശ്വരനാണെന്ന് പി.വി. അന്‍വര്‍ ആവര്‍ത്തിച്ചത്. ഷര്‍ട്ട് അലക്കി തേക്കാന്പോലും കാശില്ലെന്ന തരത്തില്‍ പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു ശേഷമാണ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാംഗ് മൂലത്തില്‍ തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നു അദേഹം വെളിപ്പെടുത്തിയത്. അന്‍വറിനെ ട്രോളി കൊല്ലാന്‍ ഇതിനേക്കാള്‍ വലിയൊരു വിഷയം കിട്ടാനില്ലെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആഘോഷം.
Read Moreഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുതല്‍ തെളിവെടുപ്പിനായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് ചെലവഴിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനായി സുകാന്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സുകാന്തിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. ബലാല്‍ത്സംഗം, സാമ്പത്തിക ചൂഷണം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സുകാന്തിനെതിരേ പോലീസ് കേസെടുത്തത്.അതേ സമയം തെളിവെടുപ്പിനിടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഐബി ഉദ്യോഗസ്ഥയും താനും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നാണ് പ്രതി അന്വേഷണ…
Read Moreകുരുമുളകുവള്ളിയുടെ താങ്ങുകാലിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ; അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ
ചെറുതോണി: റോഡ് കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിൽ തട്ടി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപമാണ് വൈദ്യുത കമ്പി പൊട്ടി വീഴാറായി നിൽക്കുന്നത്. കുരുമുളക് ചെടിയുടെ താങ്ങുകാലാണ് വളർന്ന് വൈദ്യുതകമ്പിയിൽ ഉരസി അപകടാവസ്ഥയിലായിരിക്കുന്നത്. വൈദ്യുതകമ്പി പൊട്ടിനിൽക്കുന്ന വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യവ്യക്തി റോഡ് കൈയേറിയാണ് ദേഹണ്ഡങ്ങൾ നട്ടുവളർത്തിയിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി വൈദ്യുതകമ്പിയിൽ ഉരസിനിൽക്കുന്ന താങ്ങുകാൽ വെട്ടിമാറ്റി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപം സ്വകാര്യ വ്യക്തിയുടെ ദേഹണ്ഡത്തിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ.
Read Moreജലശാപമേറ്റ് കുട്ടനാട്; വെള്ളംകൊണ്ടു പൊറുതിമുട്ടുമ്പോഴും കുടിക്കാനൊരു തുള്ളി ശുദ്ധജലം കിട്ടാനില്ലാതെ കുട്ടനാട്ടുകാർ
മങ്കൊമ്പ്: നെല്ലറയെന്നു പേരുകേട്ട കുട്ടനാട് ഇന്ന് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശമായി മാറിക്കഴിഞ്ഞു. ജലസമൃദ്ധിക്കു പേരുകേട്ട കുട്ടനാടിന് ശാപവും ഇതേ ജലം തന്നെയാണ്. ശുദ്ധജലത്തടാകങ്ങളും ആറുകളും അനുഗ്രഹമായിരുന്ന കുട്ടനാടിന് ഇവയാണ് ഇന്നു ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നതും. ജലാശയങ്ങളിലെ ജലം മുഴുവന്‍ മലിനമായിരിക്കുന്നു. മാരകമായ പല രോഗങ്ങളും കുട്ടനാട്ടുകാര്‍ക്കു സമ്മാനിക്കുന്നത് മലിനജലവാഹിനികളായ ജലാശയങ്ങള്‍ തന്നെയാണ്. കൃഷിയാവശ്യത്തിനുള്ള മാരകമായ കീടനാശിനികള്‍, ഹൗസ്ബോട്ടുകള്‍ പോലെയുള്ള ടൂറിസയാനങ്ങള് വെള്ളത്തില്‍ കലര്‍ത്തുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം കുട്ടനാടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് കുട്ടനാടിന്റെ ജീവനാഡികളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചെറുതോടുകളുടെ നാശം കുട്ടനാടിന്റെ പരിസ്ഥിയെ തകിടം മറിച്ചു. റോഡ് സൗകര്യങ്ങള്‍ വന്നതോടെ യാത്രകള്‍ക്കും ചരക്കുനീക്കങ്ങള്‍ക്കും കുട്ടനാട്ടുകാര്‍ ആശ്രയിച്ചിരുന്ന തോടുകള്‍ വിസ്മൃതിയിലായി. തോടുകള്‍ പലതും നികത്തി റോഡുകളാക്കിയപ്പോള് നാട്ടുകാര്‍ക്കും നഷ്ടങ്ങളൊന്നുമുണ്ടായില്ല. ഗതാഗത പ്രാധാന്യം കുറഞ്ഞതോടെ വീടിനു സമീപത്തുകൂടി ഒഴുകിയിരുന്ന ചെറുതോടുകള്‍ പലതും നികത്തി, സമീപത്തെ പുരയിടങ്ങളുടെ…
Read Moreശബരി റെയിൽ പാത വർക്കലയിലേക്ക് നീട്ടണം: കർഷക യൂണിയൻ (എം)
തിരുവനന്തപുരം: അങ്കമാലി-അച്ചൻകോവിൽ ശബരി റെയിൽപാതയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ അച്ചൻകോവിൽ നിന്ന് മലയോര മേഖലയിലൂടെ തന്നെ തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്ക് നീട്ടിയാൽ അത് കാർഷികവിഭവങ്ങളുടെ അതിവേഗ ഗതാഗതത്തിനും ടൂറിസ്റ്റ് കേന്ദ്രങ്ങളായ വർക്കലയുടെയും പൊന്മുടിയുടെയും വികസനത്തിനും തീർഥാടന കേന്ദ്രമായ വർക്കലയിലും ശബരിമലയിലും എത്തുന്ന ഭക്തർക്കും ഏറെ ഗുണകരമാകുമെന്നും ആയതിനാൽ ഈ കാര്യത്തിൽ കൂടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെടണം എന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എച്ച്. ഹഫീസ് ആവശ്യപ്പെട്ടു. ശബരി റെയിൽപാത എന്നുള്ളത് മൂന്നര പതിറ്റാണ്ടിലേറെക്കാലമായി കേരള കോൺഗ്രസിന്റെ നിരന്തരമായ ആവശ്യമായിരുന്നു. കേരള കോൺഗ്രസ് നേതാവ് അന്തരിച്ച കെ.എം. മാണി സാർ ഇക്കാര്യത്തിൽ ധാരാളമായി ഇടപെട്ടിരുന്നു. അത് യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്രസർക്കാരിനോടും കേരളത്തിലെ ജനങ്ങൾക്ക് നന്ദിയും കടപ്പാടുമുണ്ട്. ശബരി…
Read Moreഅടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
അടൂര്‍: അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പന്തളം സ്വദേശികളായ നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ പരിക്കേറ്റത്. പരിക്കേറ്റ വിഷ്ണു, സൂരജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 3.45ന് ബൈപാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെആര്‍എസ് പാഴ്സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നു കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പാഴ്സല്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്ക് പരിക്കുകളില്ല. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപാസില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. അടൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ…
Read Moreകസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം: കോയിപ്രം എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്
പത്തനംതിട്ട: കഞ്ചാവു ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിക്കുകയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മാരകക്ഷതമുണ്ടെന്നു കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ കോയിപ്രം എസ്എച്ച്ഒയ്ക്കു സസ്പെന്ഷന്.പോലീസ് കസ്റ്റഡിയില്‍ മര്‍ദനമുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ് കുമാറിനെ സംസ്ഥാന പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. ദക്ഷിണമേഖ ഡിഐജിയുടെ ശിപാര്‍ശ പ്രകാരമാണു നടപടി. കഞ്ചാവ് ബീഡി വലിച്ചതിനു കഴിഞ്ഞ മാര്‍ച്ചില്‍ കസ്റ്റഡിയിലെടുത്തു വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീടു കോന്നിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന് ജാമ്യം നല്കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, മാര്‍ച്ച് 22ന് സുരേഷിനെ കോന്നി ഇളകൊള്ളൂരിനു സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിനു സമാനമായ…
Read More