ചെറുതോണി: റോഡ് കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിൽ തട്ടി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപമാണ് വൈദ്യുത കമ്പി പൊട്ടി വീഴാറായി നിൽക്കുന്നത്. കുരുമുളക് ചെടിയുടെ താങ്ങുകാലാണ് വളർന്ന് വൈദ്യുതകമ്പിയിൽ ഉരസി അപകടാവസ്ഥയിലായിരിക്കുന്നത്.
വൈദ്യുതകമ്പി പൊട്ടിനിൽക്കുന്ന വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യവ്യക്തി റോഡ് കൈയേറിയാണ് ദേഹണ്ഡങ്ങൾ നട്ടുവളർത്തിയിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അടിയന്തരമായി വൈദ്യുതകമ്പിയിൽ ഉരസിനിൽക്കുന്ന താങ്ങുകാൽ വെട്ടിമാറ്റി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപം സ്വകാര്യ വ്യക്തിയുടെ ദേഹണ്ഡത്തിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ.