മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കാർ യാത്രക്കാരായ നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടു മലയാളികളും ഒരു യുപി സ്വദേശിയും ഒരു ഹൈദരാബാദ് സ്വദേശിയുമാണ് മരിച്ചത്. കണ്ണൂർ അഴീക്കോട് സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ്വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, യുപി സ്വദേശി പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11. 30 നായിരുന്നു അപകടം. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇവർ കണ്ണൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയായിരുന്നു അപകടം. യുപി രജിസ്ട്രേഷനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തകർന്ന കാറിനുള്ളിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരം അറിഞ്ഞു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന…
Read MoreCategory: Edition News
അയ്യപ്പന് പബ്ലിസിറ്റി വേണ്ട, അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
തിരുവനന്തപുരം: അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും ജയകുമാർ. സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി…
Read Moreമനോജ് മൂത്തേടന് എംഎല്‍എ മോശമായി പെരുമാറി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: ഡ്യൂട്ടി ഡോക്ടറോട് എംഎല്‍എ മനോജ് മൂത്തേടന് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറില്‍ വയ്ക്കുന്നതിനെ ചൊല്ലി എംഎല്‍എയും ഡോക്ടറും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം. വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ ഫ്രീസറില്‍ വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടാണ് എംഎല്‍എ എത്തിയത്. വീട്ടില്‍ സ്വാഭാവിക മരണം സംഭവിച്ചാല്‍ പോലീസിന്റെ എന്‍ഒസി വേണമെന്നും അല്ലാത്ത പക്ഷം പുറത്തു നിന്നുള്ള ഒരു മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന പ്രോട്ടോക്കോള്‍ എംഎല്‍എയോട് വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയാറാകാതെ വാര്‍ഡ് അംഗത്തിന്റെ ലെറ്റര്‍ കൊണ്ടുവന്ന് ഫ്രീസറില്‍ വയ്ക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് ഡോക്ടര്‍ സജ്ന പറയുന്നത്. തുടര്‍ന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വന്നു. ഇത് ആശുപത്രി പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ഇവര്‍ പറയുന്നത്. ഇതുപോലുള്ള അനാവശ്യമായ രാഷ്ട്രീയ…
Read Moreകാത്തിരുന്നാലും മുഷിയില്ല, കൊടകര ഗ്രാമപഞ്ചായത്തിലെത്തുന്നവര്ക്ക് വായിക്കാന്‍ പുസ്തകങ്ങളുണ്ട് !
കൊടകര: വിവിധ ആവശ്യങ്ങള്‍ക്കായി കൊടകര ഗ്രാമപഞ്ചായത്തിലെത്തുന്നവര്ക്ക് ഇനി ഫ്രണ്ട് ഓഫീസിനു മുന്നില്‍ കാത്തിരുന്ന് മുഷിയേണ്ട. ഫ്രണ്ട് ഓഫീസിനുമുന്നില്‍ വായനക്കായി പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുകയാണിവിടെ. താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കൊടകര ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂളാണ് വായനപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആശയം ഇവിടെ യാഥാര്‍ഥ്യമാക്കിയത്. വിദ്യാര്‍ഥികളും അധ്യാപകരുംചേര്ന്നാണ് പുസ്തകസമാഹരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. അംഗങ്ങളായ മിനി ദാസന്, ജിന്‍സി റാഫി, ടി.വി. പ്രജിത്ത്, വിനയന് തോട്ടാപ്പിള്ളി, ആശാ രാംദാസ്, സെക്രട്ടറി ബിന്ദു ജി. നായര്‍, പ്രധാനാധ്യാപിക ജിഷ മാത്യു, പി. യു.സന്ധ്യ, ജോബിന് തുടങ്ങിയവര്‍ സന്നിഹിതരായി.
Read Moreഡിജിറ്റൽ ടിക്കറ്റ് നിയമങ്ങൾ കർശനമാക്കി റെയിൽവേ; സ്ക്രീൻഷോട്ടുകളും പിഡിഎഫുകളും ഇനി അസാധു
പരവൂർ: ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകളുമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ടിക്കറ്റ് പരിശോധന വേളയിൽ റെയിൽ വൺ ആപ്പിൽ തത്സമയം കാണിക്കുന്ന ഒറിജിനൽ ഡിജിറ്റൽ ടിക്കറ്റുകൾ മാത്രമേ ഇനി മുതൽ സാധുവായി കണക്കാക്കൂ എന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി. ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോഗ്രാഫുകൾ, പിഡിഎഫ് പകർപ്പുകൾ, വാട്ട്സ്ആപ്പ് വഴിയോ മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയോ ഫോർവേഡ് ചെയ്ത് കിട്ടുന്ന ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള യാത്രകൾ പൂർണമായും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈൽ ഫോണിലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും തന്നെ ഡിജിറ്റൽ ടിക്കറ്റ് ലഭ്യമായിരിക്കണമെന്ന് റെയിൽവേ അധികൃതർ ഊന്നിപ്പറയുന്നു. യാത്ര ആരംഭിക്കുന്ന ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ…
Read Moreയുപിഐ ഇടപാടുകളിൽ ബയോമെട്രിക്സ് തരംഗമാകുന്നു; ജൂണിൽ നടന്നത് 611 ദശലക്ഷം ഇടപാടുകൾ
പരവൂർ: രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുപിഐ ഇടപാടുകളിലെ ബയോമെട്രിക് സംവിധാനം അതിവേഗം ജനകീയമാകുന്നു. സുരക്ഷയുടെയും വേഗതയുടെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 611 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്. വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങിയ സുരക്ഷിതമായ ബയോമെട്രിക് പ്രാമാണീകരണം വഴി 25,416 കോടി രൂപയുടെ ഇടപാടുകളാണ് വെറും ഒരു മാസത്തിനുള്ളിൽ നടന്നത്. ജൂണിൽ രാജ്യത്ത് നടന്ന മൊത്തം യുപിഐ ഇടപാടുകളുടെ 2.7 ശതമാനം വരുമിത്. കഴിഞ്ഞ വർഷം മാത്രമാണ് ഈ അത്യാധുനിക സവിശേഷത ഔദ്യോഗികമായി പുറത്തിറക്കിയത്.ലളിതവും അതേസമയം സുരക്ഷിതവുമായ പേയ്മെന്റ് അനുഭവങ്ങൾക്കായി യുപിഐ ഉപയോക്താക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന താല്പര്യമാണ് ബയോമെട്രിക് പ്രാമാണീകരണത്തിന്റെ മികച്ച സ്വീകാര്യത പ്രതിഫലിപ്പിക്കുന്നതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സോഹിനി രാജോള വ്യക്തമാക്കി.…
Read Moreകാക്കിയിട്ടെത്തും ഷാജി… കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോകളിൽ മോഷണം; ഓട്ടോക്കാരെ വലച്ച വിരുതനെ പൊക്കി പോലീസ്
തലശേരി\കണ്ണൂർ: നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ ഡ്രൈവർ വേഷത്തിൽ കയറി പണം കവരുന്ന വിരുതൻ തലശേരിയിൽ പോലീസ് പിടിയിൽ. കാസർഗോഡ് ചിറ്റാരിക്കൽ ആയന്നൂരിലെ ഷൈജു ജോസഫാണ് (34) പിടിയിലായത്. ഡ്രൈവർ പുറത്തുപോകുന്ന തക്കംനോക്കി ഓട്ടോറിക്ഷകളിലെ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ഡാഷ് ബോക്സിൽനിന്ന് പണം കവരുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചെന്ന സംശയത്തിൽ മർദിച്ചെന്ന ഇയാളുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന രണ്ടുപേർക്കുമെതിരെ കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നിരവധി മോഷണ കേസുകളിലെ പ്രതിയായ ഷൈജുവിനെ തലശേരി പോലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ മാലൂർ മല്ലനൂരിലെ വൃന്ദാവനിൽ പി. വിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഓട്ടോയുമായി തലശേരിയിലെത്തിയ വിജിത്ത് ജനറൽ ആശുപത്രിക്കടുത്ത ഒരു ലാബിനടുത്ത് വണ്ടി നിർത്തി പുറത്തുപോയിരുന്നു. ഈ സമയത്താണ് ഡ്രൈവർ വേഷധാരിയായ ഷൈജു…
Read Moreഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അത്ഭുതകരമായ രക്ഷപെടൽ
ചാത്തന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ ടയറാണ് യാത്രയ്ക്കിടെ കത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.
Read Moreമദ്യപാനത്തിനിടെ തര്‍ക്കം: മുളന്തുരുത്തിയിൽ നിർമാണത്തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു; മൂന്നു പേർ പിടിയില്‍
കൊച്ചി: മുളന്തുരുത്തിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം. കൊല്ലം മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ പ്രദീപ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളന്തുരുത്തിയിലെ ഞണ്ടുകാട് തുരുത്തില് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാഞ്ഞരമിറ്റം ഞണ്ടുകാട് തുരുത്തില് സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മാണ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ട മുജീബും പ്രതികളും. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ത്തിനിടെ മുജീബിനെ പ്രതികള്‍ മര്‍ദിക്കുകയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പലകയ്ക്കു തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം റിസോര്‍ട്ട് നിര്‍മാണ സൈറ്റില്‍ വെച്ച് മുജീബും പ്രദീപും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം.തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പ്രദീപ് മുജീബിനെ ആക്രമിച്ചത്.
Read Moreകൗണ്ടർ ടിക്കറ്റില്ലെങ്കിലും യാത്ര ചെയ്യാം; പുതിയ മാർഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ
പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കുകൾക്കിടയിൽ കൗണ്ടർ ടിക്കറ്റുകൾ അബദ്ധത്തിൽ വീട്ടിലോ സ്റ്റേഷനിലോ മറന്നുവെയ്ക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് കൈവശമില്ലെന്ന് ബോധ്യപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇതിനായി റെയിൽവേ നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥകളുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ റെയിൽവേ ഭരണകൂടം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിർദേശങ്ങൾ പ്രകാരം റിസർവ് ചെയ്ത ഒറിജിനൽ കൗണ്ടർ ടിക്കറ്റ് വീട്ടിൽ മറന്നുവച്ച യാത്രക്കാരന്റെ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ അംഗീകൃത പ്രതിനിധിക്കോ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ച് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കാവുന്നതാണ്.സ്റ്റേഷൻ മാസ്റ്റർ ഈ ടിക്കറ്റ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, ട്രെയിൻ റൂട്ടിലുള്ള വരാനിരിക്കുന്ന അടുത്ത സ്റ്റേഷനുകളിലേക്ക് ഈ ഔദ്യോഗിക വിവരം കൈമാറും. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരന് യാതൊരുവിധ പിഴയോ ബുദ്ധിമുട്ടുകളോ ഇല്ലാതെ യാത്ര തുടരാൻ റെയിൽവേ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും.റെയിൽവേ റിസർവേഷൻ…
Read More