അ​ടൂ​ര്‍ ബൈ​പാ​സി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് യു​വാ​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

അ​ടൂ​ര്‍: അ​ടൂ​ര്‍ ബൈ​പാ​സി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ നാ​ല് യു​വാ​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ സ​ബി​ന്‍, വി​ഷ്ണു, ആ​ദ​ര്‍​ശ്, സൂ​ര​ജ് എ​ന്നി​വ​ര്‍​ക്കാ​ണ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ഷ്ണു, സൂ​ര​ജ് എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു പു​ല​ര്‍​ച്ചെ 3.45ന് ​ബൈ​പാ​സി​ല്‍ ഫാ​ത്തി​മ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​നു സ​മീ​പം എ​റ​ണാ​കു​ള​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​ആ​ര്‍​എ​സ് പാ​ഴ്‌​സ​ല്‍ ലോ​റി​യും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പോ​യ കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പാ​ഴ്‌​സ​ല്‍ ലോ​റി റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞു. കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ലോ​റി ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കു​ക​ളി​ല്ല. കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ തെ​റ്റാ​യ ദി​ശ​യി​ല്‍ വ​ന്ന് ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.ക്രെ​യി​ന്‍ കൊ​ണ്ടു​വ​ന്ന് ലോ​റി മാ​റ്റി​യ ശേ​ഷ​മാ​ണ് ബൈ​പാ​സി​ല്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

അ​ടൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, സീ​നി​യ​ര്‍ റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ അ​ജി​ഖാ​ന്‍ യൂ​സു​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നീ​ഷ്, രാ​ഹു​ല്‍, സ​ജാ​ദ്, ശ്രീ​കു​മാ​ര്‍, സ​ന്തോ​ഷ്, ജോ​ര്‍​ജ്, എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment