ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ഹള്ളിഗട്ട് സിഇടി കോളജിലെ ഹോസ്റ്റലിൽ ഒന്നാം വർഷ എഐഎംഎൽ വിദ്യാർഥിനിയായ ജസ്വിനിയെ (19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൂന്നു ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച വിദ്യാർഥിനി കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സഹപാഠികൾക്കു മധുരം വിതരണം ചെയ്തിരുന്നു. തിരിച്ച് വൈകുന്നേരം നാലിന് വിദ്യാർഥിനി ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. കതകിൽ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റർ വാർഡനെ വിവരം അറിയിച്ചു. വാതിൽ പൊളിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തു നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ ആത്മഹ ത്യാക്കുറിപ്പ് ലഭിച്ചു. പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്.…
Read MoreCategory: Edition News
നായ ‘പുലി’യായി: നായയുടെ കുരയിൽ ഓടിമറിഞ്ഞ പുലിക്കായി തെരച്ചിൽ
കോഴിക്കോട്: പൂവാറംതോട് വിലങ്ങുപാറ ബാബുവിന്റെ വീട്ടിലെ നായ ശരിക്കും ‘പുലി’യാണ്. ഈ നായയുടെ കുരയിൽ ഓടിയകന്നത് സാക്ഷാൽ പുലി. ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് പുലി വീട്ടുമുറ്റത്തെത്തിയത്. പുലിയെ കണ്ട് നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് നിന്ന പുലി ഓടി മറഞ്ഞത്. പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായത്. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
Read Moreഅന്‍വറിനെ യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അന്‍വറുമായി സംസാരിച്ച് യുഡിഎഫുമായി യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായവും അന്‍വറിനെ യോജിപ്പിച്ച് കൊണ്ടുപോകണമെന്നാണ്. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിച്ചെന്നും അന്‍വറെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreകടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും; പച്ചമീന്വില കുത്തനേ കയറി; 300 കടന്ന് മത്തിവില കുതിക്കുന്നു
കോട്ടയം: കടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും കൂടിയായപ്പോള്‍ പച്ചമീന്‍ വില കുത്തനെ കയറി. ഇടത്തരം മത്തിക്ക് 300 രൂപയിലെത്തി. 120 രൂപയ്ക്ക് ലഭിച്ചിരുന്ന പൊടി മത്തിയുടെ ലഭ്യത കുറഞ്ഞു. അയില, കിളി, ഏട്ട വില മുന്നൂറു രൂപ കടന്നു. ചൂര, ചെമ്പല്ലി മീനുകള്‍ 240 രൂപയിലെത്തി. നത്തോലി, വരാല് ഇനങ്ങള്‍ക്കും വില കയറി. മോതയും വറ്റയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഏഴുന്നൂറിനു മുകളിലാണ്. തിലോപ്പിയ പോലുള്ള വളര്‍ത്തുമത്സ്യങ്ങള്‍ മാത്രമാണ് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മീന്‍പിടിത്തം കുറഞ്ഞു. കേരളതീരത്ത് കണ്ടൈനറുമായി വന്ന കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികളില്‍ ഒരു വിഭാഗം കടലില്‍ പോകുന്നില്ല. കപ്പലില്‍നിന്ന് കടലില്‍ ഒഴുകിയ ദ്രാവകം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയില്‍ ചിലർ കടല്‍ മീന്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. ആരോഗ്യവകുപ്പും മറൈന്‍ സര്‍വകലാശാലയും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടുമില്ല.
Read Moreദന്പതികളുടെയും മക്കളുടെയും കൂട്ട ആത്മഹത്യ;കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്
തിരുവനന്തപുരം: വക്കത്ത് നാലംഗകുടുംബം കൂട്ട ആത്മഹത്യചെയ്ത സംഭവത്തിൽ മരിച്ച അനില്‍കുമാറിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപം അഷ്ടപദിയില്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്(25), ആകാശ് (22) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ മണനാക്ക് ബ്രാഞ്ചിലെ മാനേജരായിരുന്നു അനില്‍കുമാര്‍. സിപിഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.ഇന്നലെ വൈകുന്നേരത്തോടെ നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങൾ വക്കത്തെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം സംസ്കരിക്കും. സാമ്പത്തിക ബാധ്യത കാരണമാണ് കൂട്ട ആത്മഹത്യയെന്നു ചൂണ്ടിക്കാട്ടിയുള്ള അനില്‍കുമാറിന്റെ ആത്മഹത്യകുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. നാലു പേരുടെയും മൃതദേഹങ്ങള്‍ ആറ്റിങ്ങലിലെ ശ്മശാനത്തില്‍ സംസ്കരിക്കണമെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ചശേഷമായിരുന്നു തൂങ്ങിമരണം.
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം; പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പോലീസ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ റിമാൻഡില്‍ കഴിയുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ പേട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി അടുത്തയാഴ്ച പേട്ട പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഐബി ഉദ്യോഗസ്ഥയുമായി പ്രണയത്തിലായിരുന്നപ്പോള്‍ സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരിലും എറണാകുളത്തെ താമസ സ്ഥലത്തും ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വച്ചും സുകാന്ത് പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഈ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ സുകാന്ത് രണ്ട് യുവതികളെ കൂടി ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നു പോലീസ് കോടതിയില്‍ നല്കിയ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുകാന്തിനോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയെയും ഐഎഎസ് കോച്ചിംഗിന് പഠിക്കുന്ന യുവതിയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ട് മാസം മുന്‍പാണ് ഐബി ഉദ്യോഗസ്ഥയെ ചാക്കയ്ക്ക് സമീപത്തെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read Moreനിലന്പൂരിൽ സ്ഥാനാർഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡ്; അൻവർ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: നിലന്പൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡ് ആണെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. ഹൈക്കമാൻഡ് തീരുമാനിച്ചു പ്രഖ്യാപിച്ച സ്ഥാനാർഥിയെ അൻവർ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അടൂർ പ്രകാശ്.അൻവറിനെ അസോസിയേറ്റ് അംഗമാക്കുന്ന കാര്യത്തിൽ യുഡിഎഫിൽ കൂട്ടായ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് അനുകൂലമായ നിലപാട് അൻവർ എടുക്കുമെന്നാണു പ്രതീക്ഷയെന്നും യുഡിഎഫ് കണ്‍വീനർ വ്യക്തമാക്കി. യുഡിഎഫ് നിലന്പൂരിൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreവി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അന്‍വര്‍; ‘എന്നെ കത്രികപൂട്ടിട്ടു പൂട്ടുന്നു, കാലുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു’
കോഴിക്കോട്: തന്നെ കത്രികപൂട്ടിട്ട് പൂട്ടുകയാണെന്നും കാലുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണെന്നും പി.വി. അന്‍വര്‍. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. അദ്ദേഹവുമായി സംസാരിക്കും -അൻവർ ഇന്നു രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്നമെന്നും അന്‍വര്‍ ചോദിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പേര് പറയാതെ അൻവര്‍ ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കെ. സുധാകരനും ചെന്നിത്തലയും കെ. മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. അൻവര്‍ നിലപാട് പറയട്ടെയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ പറഞ്ഞത്. യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എം.എം. ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ…
Read Moreകോടികൾ മുടക്കി നിർമിച്ച നൂറനാട് സ്പെഷാലിറ്റി ആശുപത്രി കെട്ടിടത്തിൽ ചോർച്ച; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് രണ്ടുമാസം മാത്രം
ചാരുംമൂട്: കോടികൾ വിനിയോഗിച്ച് നിർമിക്കുകയും ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത നൂറനാട് ലെപ്രസി സാനിറ്റോറിയം വളപ്പിലെ സ്പെഷാലിറ്റി ആശുപത്രി കെട്ടിടം മഴയത്ത് ചോരുന്നു. കെട്ടിടത്തിന്റെ പല ഭാഗത്തും സീലിംഗ് ഇളകി മഴവെള്ളം വരാന്തയിലേക്കു വീഴുകയാണ്. ടൈൽ പാകിയ തറയിൽ ആളുകൾ തെന്നിവീഴാതിരിക്കാനായി കാർഡ് ബോർഡുകൾ നിരത്തിയിരിക്കുകയാണ്. കായംകുളം-പുനലൂർ സംസ്ഥാന പാതയോടുചേർന്നുള്ള ആശുപത്രിയിൽ അഞ്ഞൂറിൽപ്പരം ആളുകൾ പ്രതിദിനം ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. കെട്ടിടം നിർമിക്കാൻ 28.53 കോടി രൂപയാണ് ചെലവഴിച്ചത്. 300 കിടക്കകളുള്ള ഒന്നാം ബ്ലോക്കിൽ 144 കിടക്കകളിലേക്കും 16 ഐസിയു കിടക്കകളിലേക്കും പൈപ്പുവഴി ഓക്സിജൻ എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഒപി, ഐപി ബ്ലോക്കുകൾ, 200 കെവിഎ ജനറേറ്റർ സംവിധാനവുമുള്ള ആശുപത്രി പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഇതോടൊപ്പം പണിത മറ്റൊരു കെട്ടിടത്തിൽ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…
Read Moreകോട്ടയം ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാർ
കോട്ടയം: നാടുവിട്ടെന്നു കരുതിയ കോവിഡ് വൈറസ് കോട്ടയം ജില്ലയെ വീണ്ടും ആക്രമിക്കുന്നു. കേരളത്തില്‍ നിലവിലുള്ള ആയിരം കോവിഡ് കേസുകളില്‍ 175 എണ്ണവും കോട്ടയത്താണ്. ഏഴു പേരുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. വിട്ടുമാറാത്ത പനി, ജലദോഷം, ചുമ, വിശപ്പില്ലായ്മ എന്നിവയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. വൈറസ് ബാധിതരില്‍ ഘ്രാണശേഷി കുറയും.അപകടകരമായ സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന ലഭ്യമാണ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കിറ്റുകള്‍ എത്തിക്കാന്‍ നടപടിയായിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതലുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ വിനോദയാത്രയും മറ്റും കഴിഞ്ഞു വന്ന ചിലര്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഇരുപതു ദിവസത്തിനുള്ളിലാണ് ജില്ലയില്‍ ഇത്രയും വൈറസ് വ്യാപനമുണ്ടായത്. നിലവില്‍ കൂടുതല്‍…
Read More