കു​ട​കി​ൽ പ​രീ​ക്ഷ​യി​ൽ തോ​റ്റ​ വിഷമത്തിൽ വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി

ഇ​രി​ട്ടി: കു​ട​ക് ജി​ല്ല​യി​ലെ പൊ​ന്നം​പേ​ട്ട് താ​ലൂ​ക്കി​ലെ ഹ​ള്ളി​ഗ​ട്ട് സി​ഇ​ടി കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ൽ ഒ​ന്നാം വ​ർ​ഷ എ​ഐ​എം​എ​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ ജ​സ്വി​നി​യെ (19) തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രീ​ക്ഷ​യി​ൽ തോ​റ്റ​താ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യാക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

മൂ​ന്നു ദി​വ​സം മു​മ്പ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​നി ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ എ​ത്തി സഹപാഠികൾക്കു മ​ധു​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. തി​രി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ എ​ത്തി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. 4.30ന് സ​ഹ​പാ​ഠി എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ ഉ​ള്ളി​ൽനിന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ക​ത​കി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ക്കാ​തെ വ​ന്ന​തോ​ടെ ഹോ​സ്റ്റ​ർ വാ​ർ​ഡ​നെ വി​വ​രം അ​റി​യി​ച്ചു. വാ​തി​ൽ പൊ​ളി​ച്ച് മുറിക്കുള്ളിൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെത്തുകയായിരുന്നു.

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​നയിൽ വി​ദ്യാ​ർ​ഥി​നിയുടെ ആത്മഹ ത്യാക്കുറിപ്പ് ല​ഭി​ച്ചു.​ പ​രീ​ക്ഷ​യി​ൽ ആ​റോ​ളം വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം എ​ന്നാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. റാ​യ്ചുർ നി​വാ​സി​യാ​യ മ​ഹ​ന്ത​പ്പ​യു​ടെ ഏ​ക മ​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട ജ​സ്വി​നി.

Related posts

Leave a Comment