ചേര്‍ത്തല: വീട്ടുവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവത്തില്‍ പോലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡ് കരുവയില്‍ വെളിയില്‍ ജയരാജന് (വൈസ്രോയി കുട്ടന്-58) ആണ് ഞായറാഴ്ച രാത്രി ഏഴോടെ മരിച്ചത്. വീട്ടിൽ വഴക്കിനിടെ ഉണ്ടായ അക്രമത്തിൽ മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വഴക്കു നടന്ന സമയത്തു വീട്ടിലുണ്ടായിരുന്ന ഇരട്ട മക്കളിൽ ഒരാൾ പോലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം ശരീരത്തിലേറ്റ പരിക്കുകളാണെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ഊർജിത അന്വേഷണത്തിലേക്കു കടന്നത്. തിങ്കളാഴ്ച വൈകുന്നേരം ജയരാജന്റെ സംസ്കാരത്തിനുശേഷം പോലീസ് ഭാര്യ ശ്രീകലയുടെയും ഇരട്ടമക്കളായ യദുകൃഷ്ണന്, ഹരികൃഷ്ണന് എന്നിവരുടെയും മൊഴിയെടുത്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കൂടുതൽ വ്യക്തത വരുത്തി കൊലപാതകത്തിനു കേസെടുത്തത്. പോസ്റ്റുമോർട്ടത്തിനുശേഷം മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ ലാബിലേക്ക് അയച്ചു. വഴക്കിനിടയില്‍ കുഴഞ്ഞുവീണ ജയരാജനെ മൂത്തമകന് ശ്രീജിത്താണ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെത്തിച്ചത്.
Read MoreCategory: Edition News
ബസ് കാത്തുനിന്ന ഗൃഹനാഥനുനേരേ ആക്രമണം; കണ്ണിനു ഗുരുതരപരിക്ക്; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
അമ്പലപ്പുഴ: ബസ് കാത്തുനിന്ന ഗൃഹനാഥനുനേരേ ആക്രമണം. കണ്ണിനു ഗുരുതരപരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ഇടത്തിൽ ഓമനക്കുട്ട(61)നുനേരേയാണ് ആക്രമണമുണ്ടായത്. പുന്നപ്ര സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാൻ പോകാനായി ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ഓമനക്കുട്ടനോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. യുവാവിനെ പരിചയമില്ലാത്തതിനാൽ ബൈക്കിൽ കയറിയില്ല. ഇതോടെ യുവാവ് തന്റെ ഉടുപ്പിന്റെ കോളറിൽ കയറിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ആക്രമണത്തിൽ കണ്ണിനു സാരമായി പരിക്കേറ്റ ഓമനക്കുട്ടൻ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പുന്നപ്ര പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി കേസുകളിലെ പ്രതിയായ വണ്ടാനം ചൂളപ്പറമ്പിൽ അഷ്കറാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. ഏതാനും മാസം…
Read Moreജില്ലയില്‍ സെല്‍ഫ് എന്യുമറേഷന് നടത്തിയത് 47,465 കുടുംബങ്ങള്‍; എന്യുമറേറ്റര്മാര് നാളെമുതല്‍ വീടുകളിലേക്ക്
കോട്ടയം: ദേശീയ സെന്‍സസ് 2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ സ്വന്തം കുടുംബ വിവരങ്ങള്‍ നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ഇന്നവസാനിക്കും. ഇന്നലെ വരെ 47,465 കുടുംബങ്ങള്‍ സെല്‍ഫ് എന്യുമറേഷന് നടത്തി. നാളെ മുതല്‍ 31 വരെ എന്യുമറേറ്റര്മാര് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. സെല്‍ഫ് എന്യുമേറേഷന്‍ നടത്തിയിട്ടുള്ള കുടുംബങ്ങള്‍ ഓണ്‍ലൈനില്‍ ലഭിച്ച സെല്‍ഫ് എന്യുമറേഷന് ഐഡി എന്യുമറേറ്റര്‍മാര്‍ക്ക് നല്‍കണം. ഇത് പരിശോധിച്ച് വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റര്മാര് വിവര ശേഖരണം പൂര്‍ത്തീകരിക്കും. 31 വരെ നീണ്ടുനില്‍ക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയില്‍ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേല്‍നോട്ടത്തിനായി 537 ചാര്‍ജ് ഓഫീസര്‍മാരുമുണ്ട്. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം സെല്‍ഫ് എന്യുമേഷന് പ്രവര്‍ത്തനങ്ങളും ഭവന സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളും വിലയിരുത്തി.
Read Moreചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ
ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്. വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി. ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.
Read Moreബോസ് സ്കാം ; 75 ലക്ഷം രൂപ തിരിച്ചു പിടിച്ച് കേരള പോലീസ്;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖികകൊച്ചി: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള പുതിയ സൈബര്‍ തട്ടിപ്പായ ബോസ് സ്കാം അഥവാ CEO Impersonation Fraud വഴി തട്ടിയെടുത്ത 75 ലക്ഷം രൂപ തിരിച്ചു പിടിച്ച് കേരള പോലീസ് . സംസ്ഥാനത്ത് ആദ്യമായി ഇത്തരം കേസ് രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ടയിലാണ്. സ്വകാര്യ കമ്പനിയില്‍ നിന്ന് 95 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. ഇതില്‍ 75 ലക്ഷം രൂപ സൈബര്‍ പോലീസ് തിരിച്ചു പിടിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പ് രീതി ഇങ്ങനെഈ തട്ടിപ്പില്‍ സൈബര്‍ കുറ്റവാളികള്‍ സ്ഥാപനങ്ങളുടെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍, ചെയര്മാന്, ഡയറക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ അവരുടെ അക്കൗണ്ടുകളിലൂടെയോ ധനകാര്യ വിഭാഗം ജീവനക്കാര്‍ക്ക് വ്യാജ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ നല്കി സ്ഥാപനത്തിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ആര്‍ബിഐ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ് : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി തലവന്‍ എസ്. ശശിധരന് കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റീസ് വി.രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസിന്റെ ഗൗരവം പരിഗണിച്ച് ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ദ്വാരപാലക ശില്പങ്ങള് കഴിഞ്ഞവര്‍ഷം ചെന്നൈയിലെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിഗ്രഹങ്ങള്‍ മാറ്റിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതികള്‍ തമ്മിലുള്ള ആശയവിനിമയവും ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ തീരുമാനങ്ങളും നല്കുന്ന സൂചനയെന്നും നേരത്ത് എസ്ഐടിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വര്‍ണം പൂശാനായി ശില്പങ്ങള് ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍…
Read Moreഗുണനിലവാരമുള്ള പ്രവര്‍ത്തികളാണ് ഊരാളുങ്കല്‍ നടത്തുന്നത്; സൊസൈറ്റിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. ഗുണനിലവാരമുള്ള പ്രവര്‍ത്തികളാണ് ഊരാളുങ്കല്‍ നടത്തുന്നത്. അവരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഊരാളുങ്കലിന്റെ പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നത്. കരാര്‍ തുകകള്‍ ക്രമവിരുദ്ധമായി വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാ പദ്ധതികളും ഊരാളുങ്കലിന് നല്‍കുന്നത് നിയന്ത്രിക്കും. ഊരാളുങ്കല്‍ നടത്തുന്ന പ്രവര്‍ത്തികളെല്ലാം ഗുണ നിലവാരമുള്ളതാണ്. ഇപ്പോള്‍ അവര്‍ നടത്തുന്ന 165 പ്രവൃ്ത്തികളില് 40 എണ്ണം മന്ദഗതിയില്‍ പോകുന്നതിന് കാരണം ജോലിഭാരം കൂടിയത് കൊണ്ടാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നേരത്തെ യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഊരാളുങ്കലിന് ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സിപിഎമ്മിന് കിട്ടുന്നുവെന്നായിരുന്നു അന്ന് പ്രതിപക്ഷ ആരോപണം.
Read Moreസ്ത്രീസുരക്ഷാ പെന്ഷന് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം; പദ്ധതി വേണ്ടെന്ന് വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെന്ഷന് പദ്ധതിയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്. അടിയന്തരപ്രമേയനോട്ടീസ് നല്കി പ്രതിപക്ഷം. എ.സി. മൊയ്തീനാണ് നോട്ടീസ് നല്‍കിയത്. സ്ത്രീ സുരക്ഷ പെന്ഷന് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പതിനാറ് ലക്ഷം സ്ത്രീകളെ സര്‍ക്കാര്‍ അപമാനിച്ചുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം പറഞ്ഞു. സ്ത്രീ സുരക്ഷാ പെന്ഷന് പദ്ധതി വേണ്ടെന്ന് വച്ചിട്ടില്ലെന്നും അതേക്കുറിച്ച് പരിശോധന വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടി നല്കി. മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ തട്ടിക്കൂട്ട് പദ്ധതിയായിരുന്നു എല്‍ഡിഎഫ് നടത്തിയത്. അര്‍ഹരായവരെ കണ്ടെത്തണം. അതിന് പരിശോധനയും പഠനവും വേണം. നേരത്തെ എല്‍ഡിഎഫ് ഗുണഭോക്താക്കളെ കണ്ടെത്തിയത് പഞ്ചായത്ത് സെക്രട്ടറിയുടെ പോലും പരിശോധനയില്ലാതെയാണ്. സിപിഎം ലോക്കല്‍ ഏര്യ കമ്മിറ്റി നല്കിയ…
Read Moreകോൺഗ്രസിന്റെ ഹാളിൽ ബിജെപി പഠനശിബിരം; വിശദീകരണം തേടി കെപിസിസി
തിരുവനന്തപുരം: കെപിസിസി യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ ബിജെപിയുടെ പഠനശിബിരം. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റിലെ ഹാളിലാണ് ബിജെപിയുടെ പഠനശിബിരം നടന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് കെപിസിസി നേതൃത്വം സ്ഥാപനത്തിന്റെ ചുമതലക്കാരില്‍ നിന്നു വിശദീകരണം തേടി. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഹാള്‍ വാടകയ്ക്കു നല്‍കാറുണ്ടെന്നാണ് ചുമതലക്കാര്‍ നല്കിയ വിശദീകരണം. ചുമതലക്കാര്ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം.
Read Moreഇന്ന് മൂലം; കുട്ടനാട്ടുകാരുടെ ജലമാമാങ്കത്തിന് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി
ചമ്പക്കുളം: കാരിരുമ്പിന്റെ കരുത്തുള്ള കരുമാടികുട്ടൻമാർ ലക്ഷണമൊത്ത ആഞ്ഞിലിത്തടിയിൽ തീർത്ത ചുണ്ടൻവള്ളങ്ങളിൽ പമ്പയുടെ ഓളങ്ങളെ കീറി മുറിച്ച് രാജപ്രമുഖൻ ട്രോഫി കൈയടക്കാനുള്ള ആവേശത്തിൽ മത്സരിക്കുന്ന ചമ്പക്കുളത്താറ്റിലെ മൂലം വള്ളംകളിയോടെ ഇന്ന് കേരളക്കരയിലെ വള്ളംകളി സീസൺആരംഭിക്കുന്നു. അഞ്ച് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുള്ള ചമ്പക്കുളം മൂലം ജലോത്സവം ചമ്പക്കുളത്ത് പമ്പയാറ്റിൽ അരങ്ങേറുന്നതോടെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്ക്കുന്ന വള്ളംകളി ആരംഭിക്കുന്നത്. ആലപ്പുഴ നെഹ്റു ട്രോഫിയും തുടർന്ന് വിവിധ ജില്ലകളിലായി അരങ്ങേറുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങളും മറ്റ് വള്ളംകളികളും ഇതേത്തുടർന്നാണ് നടത്തപ്പെടുന്നത്. അടുത്തയിടെ പുതുതായി പണിതിറക്കിയ അരോമ ചുണ്ടൻ ഇന്നത്തെ മൂലം ജലോത്സവത്തിലാണ് ആദ്യമായി മത്സരത്തിനെത്തുന്നത്. ഏഴ് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ കളക്ടർ ഷാജി വി. നായർ പതാക ഉയർത്തുന്നതോടെ വള്ളംകളിക്ക് ഔദ്യോഗിക തുടക്കമാകും. റെജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകുന്ന…
Read More