ഇടുക്കി: കരിമ്പനിൽ തെരുവുനായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാലുപേർക്കു കടിയേറ്റു. കരിമ്പൻ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), തോപ്രാംകുടി സ്വദേശി പ്രഭാകരൻ (76) എന്നിവർക്കാണു കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചിരുന്നു. എന്നാൽ ഇതിനായുള്ള നടപടികൾ എങ്ങുമെത്തിയില്ല.
Read MoreCategory: Edition News
തിരുവല്ലയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: രണ്ടു പേര്‍ക്കു പരിക്ക്
തിരുവല്ല: കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കുപരിക്കേറ്റു. തിരുവല്ല കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന് എ. എസ്. ജയകൃഷ്ണനാണ് (21) മരിച്ചത്. സഹയാത്രികനായിരുന്ന മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ രഞ്ചിയുടെ മകന് ഐബി പി. രഞ്ചിയെ (20) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തുവിനും പരിക്കേറ്റു. കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ പാലത്തിനടുത്ത് ഇന്നലെ രാത്രി 11 ഓടെയാണ് അപകടം. കാവുംഭാഗത്തുനിന്ന് മൂത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ പാലത്തിലൂടെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് സമീപത്തുള്ള കുളത്തിലേക്കു വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വൈദ്യുതബന്ധവും നിലച്ചു. ഇരുട്ടില്‍ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ കെട്ടി വലിച്ച് കാര്‍ കരയ്ക്കടുപ്പിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ജയകൃഷണന്റെ…
Read Moreമദ്യലഹരിയിൽ ബഹളം ഉണ്ടാക്കൽ; ചോദ്യം ചെയ്ത സഹോദരനെ വെട്ടിക്കൊന്നു; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മദ്യലഹരിയില്‍ യുവാവ് അനുജനെ വെട്ടിക്കൊലപ്പെടുത്തി. പെരുങ്ങുഴി കുഴിയം കോളനി വയല്‍ തിട്ട വീട്ടില്‍ രതീഷ് (31) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ചേട്ടന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രതീഷിന്റെ സഹോദരിയുടെ വീട്ടില്‍ മദ്യലഹരിയില്‍ എത്തി ബഹളം ഉണ്ടാക്കുന്നതിനെ മഹേഷ് ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മഹേഷ് വെട്ടുകത്തി കൊണ്ട് രതീഷിന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷും മഹേഷും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് പതിവാണെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇരുവരും അവിവാഹിതരാണ്.…
Read Moreവാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരി കൊക്കയില്‍വീണു മരിച്ചു; മൃതദേഹം പുറത്തെത്തിച്ച് ഫയർഫോഴ്സ്
തൊടുപുഴ: വാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാര്‍ – പുള്ളിക്കാനം – വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ നിന്ന് ഇന്നലെ രാത്രി കാല് വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്. നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയാണു ചാത്തന്പാറയിലേത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. അസ്ക ലൈറ്റ് ഉള്‍പ്പെടെ സ്ഥാപിച്ച് പിന്നീട് ഉദ്യോഗസ്ഥര്‍ വടം ഉപയോഗിച്ച് സാഹസികമായി കൊക്കയില്‍ ഇറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് കൊക്കയില്‍ നിന്നു മൃതദേഹം പുറത്തെടുത്ത് മുകളിലെത്തിച്ചത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കുമാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Read Moreകരിമ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം തുടരുന്നു; പടക്കം പൊട്ടിക്കൽ തന്നെ ശരണം
നെന്മാറ (പാലക്കാട്): കരിമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷിനാശം തുടരുന്നു. ജനവാസ കാർഷിക മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനകൾ കൃഷിനാശം തുടരുകയാണ്.കരിമ്പാറ കൽച്ചാടിയിലൂടെ വരുന്ന കാട്ടാനക്കൂട്ടവും, ചള്ള വഴി പൂഞ്ചേരിയിലുമാണ് കൃഷിയിടങ്ങൾ നശിപ്പിച്ചത്. പൂഞ്ചേരിയിലെ ഷാജഹാന്റെ 15 തെങ്ങുകൾ കഴിഞ്ഞ രണ്ടുദിവസംത്തിനകം കാട്ടാനകൾ നിലംപരിശാക്കി. മരുതഞ്ചേരി കുന്നുപറമ്പ് ഷാജഹാന്റെ കൃഷിയിടത്തിൽ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് കാട്ടാനകളെത്തി നാശം വരുത്തുന്നത്.കൽച്ചാടിയിലെ കർഷകരായ എം. അബ്ബാസ്, പി. ജെ. അബ്രഹാം, ബലേന്ദ്രൻ തുടങ്ങിയവരുടെ റബർതോട്ടങ്ങളിലാണ് കാട്ടാനകൾ ചവിട്ടിനടന്ന് തോട്ടത്തിലെ പ്ലാറ്റ്ഫോമുകൾ ചളിക്കുളമാക്കിയത്. കൽച്ചാടിയിൽ ആൾതാമസം ഒഴിഞ്ഞ പ്രദേശമായതിനാൽ ടാപ്പിംഗ് തൊഴിലാളികൾ മാത്രമാണ് ആനകളെ പേടിച്ച് രാവിലെ വളരെ വൈകി ടാപ്പിംഗ് നടത്തുന്നത്.പൂഞ്ചേരിയിലെ ഷാജഹാന്റെ കൃഷിയിടത്തിലേക്ക് ചെന്താമരാക്ഷൻ, ജോർജ് എന്നീ കർഷകരുടെ വീട്ടുവപ്പുകളിലൂടെയാണ് കാട്ടാനകൾ എത്തിയിട്ടുള്ളത്. വനം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്്ഷൻ അധികൃതർ പടക്കവുമായി വാച്ചർമാരെ…
Read Moreഹൈറിച്ച് കേസ്: മരവിപ്പിച്ച അക്കൗണ്ടിലെ പണം ട്രഷറിയിലേക്കു മാറ്റും
കോഴിക്കോട്: സര്‍ക്കാര്‍ മരവിപ്പിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. ഹൈറിച്ച് കമ്പനി നല്കിയ അപ്പീല്‍ കേസില്‍ ആണ് ഇടക്കാല ഉത്തരവ്. ഹൈറിച്ച് അക്കൗണ്ടുകളിലെ 200 കോടി രൂപയില്‍ അധികമുള്ള പണം ഒന്നര വര്‍ഷമായി പലിശ പോലും ലഭിക്കാതെ കിടക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയ ആശങ്കയിലാണ് പലിശ ലഭിക്കുന്ന രീതിയില്‍ ട്രഷറിയിലേക്ക് താല്‍ക്കാലികമായി പണം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ട്രഷറിയിലേക്ക് മാറ്റിയാല്‍ 200 കോടി രൂപയ്ക്കു പലിശ ലഭിക്കും. അത് അംഗങ്ങളിലെ പ്രയാസക്കാരുടെ ബാധ്യത തീര്‍പ്പാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈറിച്ച് ഉടമകളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Read Moreഅവൻ ഒരു ഒറ്റക്കയ്യനല്ലേ, “ആരുടെയും സഹായമില്ലാതെ അവൻ ജയിൽ ചാടില്ല”; സൗമ്യയുടെ അമ്മ
തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.
Read Moreഅവൻതന്നെയാണെന്ന് ഉറപ്പാക്കാൻ എടാ ഗോവിന്ദച്ചാമിയെന്നുവിളിച്ച് ഉറപ്പിച്ചു; രണ്ടു പേർ നൽകിയ വിവരം നിർണായകമായി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്കു സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും. രാവിലെ 9.15 ഓടെ ജോലിക്കു ബൈക്കിൽ പോകുകയായിരുന്ന വിനോജ് തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈ വച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കാണുകയായിരുന്നു. രാവിലെ തന്നെ ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നു പോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്നുസംശയിച്ചു. “ടാ ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറന്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വിനോജ് പോലീസിനെ ഇക്കാര്യമറിയിച്ചതോടെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ എകെജി ആശുപത്രി പരിസരത്തുവച്ച് ഇതിനോടുത്ത സമയത്ത് തന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. സംശയത്തെ തുടർന്ന് അടുത്തു പോയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും…
Read Moreപള്ളിച്ചിറ ക്ഷേത്രത്തിലെ മോഷണം ബംഗാൾ സ്വദേശി പിടിയിൽ
കുമരകം: പള്ളിച്ചിറ ഗുരുക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന ക്കാരൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സൗത്ത് 24 പരഗണാസ് കെനിയിൽ മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് ക്ഷേത്രത്തിൽനിന്ന് ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഓട് കൊണ്ട് നിർമിച്ച ആറു വിളക്കുകളും നാല് ഉരുളികളും ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവി കാമറകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസിലാക്കാൻ കഴിഞ്ഞ അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് ഇല്ലിക്കലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇത് ഇങ്ങനെയാന്നുമല്ലടാ പോകണ്ടത്… ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ തോട്ടിൽ വീഴാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടിലെ വെള്ളക്കെട്ടിലേക്കു കാറിന്റെ മുന്‍ഭാഗം വീഴാന്‍ പോകുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാക്കാനായത്. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാന്‍ സഹായിച്ചത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ക്രെയിന്‍ കൊണ്ടുവന്ന് വാഹനം ഇവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്നലെ രാവിലെ 11.15ന് കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്തുനിന്നു ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ വാഹനം വളവു തിരിയുന്നതിനു പകരം നേരേ കടവിലേക്കു പോകുകയായിരുന്നു. വെള്ളക്കെട്ടിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ കാറില്‍ വെള്ളം കയറി. ഉടന്‍തന്നെ കാര്‍ യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഒന്നരയടി കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കു വാഹനം വീണ് വന്‍ അപകടം…
Read More