യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു

ആ​ല​പ്പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് ഇ​ട​ക്കു​ന്നം നെ​ല്ലു​വി​ള​യി​ൽ ജ​യ​കു​മാ​രി (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ജ​യ​കു​മാ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ജോ​ജി ജോ​സ​ഫിനെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ജ​യ​കു​മാ​രി​യു​ടെ മ​ക​ൾ അ​ർ​ച്ച​ന​യു​ടെ ഭ​ർ​ത്താ​വാ​ണ് ജോ​ജി. അ​ർ​ച്ച​ന​യെ ജോ​ജി ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റ ജ​യ​കു​മാ​രി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​യ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ജ​യ​കു​മാ​ർ ജോ​ലി​ക്കാ​യി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Read More

ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലെ തീ​പി​ടി​ത്തം; 20 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഡൈ​നിം​ഗ് ഹാ​ൾ, കി​ട​പ്പു​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം ഫ​ർ​ണി​ച്ച​റു​ക​ളും നേ​ര​ത്തേ മാ​റ്റി​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ടു​ത്ത ആ​ഴ്ച ഇ​വി​ടേ​ക്ക് താ​മ​സം മാ​റാ​നി​രി​ക്കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ജി​ല്ലാ സെ​ന്‍റ​റി​ൽ പോ​ലും ഇ​ട​മി​ല്ല; സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച് പി.​പി. ദി​വ്യ

ക​ണ്ണൂ​ർ: പാ​ർ​ട്ടി ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​പി.​ദി​വ്യ സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​നി​ന്ന് നീ​ക്കി​യെ​ന്നും ജി​ല്ലാ സെ​ന്‍റ​റി​ൽ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ജി​ല്ലാ സെ​ന്‍റ​റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ശ്യാ​മ​ള​യാ​ണെ​ന്നും ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഈ ​ന​ട​പ​ടി​ക​ളെ​ല്ലാം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ദി​വ്യ​യു​ടെ ആ​വ​ശ്യം. ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി അ​റി​യി​ച്ചു. പി.​പി. ദി​വ്യ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് ദി​വ്യ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പി.​പി. ദി​വ്യ​യെ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഇ​രി​ണാ​വ് ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​ത്. തു​ട​ർ​ന്ന് ദി​വ്യ​യെ സി​പി​എം പ​രി​പാ​ടി​ക​ളി​ൽ സ​ഹ​ക​രി​പ്പി​ച്ചി​രു​ന്നി​ല്ല.

Read More

കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ; “അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി രാ​ജ്യ​ന​ന്മ​യ്ക്കും ജ​ന​ക്ഷേ​മ​ത്തി​നും”

ചേ​ര്‍​ത്ത​ല: ക​ല​വൂ​ര്‍ കൃ​പാ​സ​ന​ത്തി​ല്‍​നി​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ ന​ട​ക്കും. മൂ​ന്ന​ര ല​ക്ഷം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​റാ​ലി 24ന് ​പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ റാ​ലി​ക്ക് ആ​ത്മീ​യ നേ​തൃ​ത്വം ന​ല്‍​കും. ബ്ര​ദ​ര്‍ ആ​ർ. വി​ജ​യ​കു​മാ​ർ കോ​യ​മ്പ​ത്തൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.തീ​ര​ദേ​ശ​പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന റാ​ലി വൈ​കു​ന്നേ​രം ആ​റി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ എ​ത്തും. റെ​ക്‌​ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ റാ​ലി​യെ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ല്‍​കി സ​മൂ​ഹ​ബ​ലി​യ​ര്‍​പ്പി​ക്കും. നൂ​റോ​ളം വൈ​ദി​ക​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. റാ​ലി​യു​ടെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​വും, ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ലി​ക്കു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കൃ​പാ​സ​ന​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ്…

Read More

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ലേ​ക്ക് ബൈ​ക്കി​ടി​ച്ചു: യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ൽ ആം​ബു​ല​ൻ​സി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പു​തു​പ്പാ​ടി സ്വ​ദേ​ശി സു​ബൈ​ർ ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും ന​ഴ്സി​നും ആം​ബു​ല​ൻ​സി​ലു​ണ്ടാ​യ രോ​ഗി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ബൈ​ക്ക് വ​ന്ന് ഇ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ പോ​സ്റ്റി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി. സു​ബൈ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. തി​രു​വ​മ്പാ​ടി​യി​ലെ ലി​സി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ ആ​ന​ക്കാം​പൊ​യി​ൽ സ്വ​ദേ​ശി​യെ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read More

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ ഇ​ര​യാ​യ 16-കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു; കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് പൊ​ലി​സ്. കേ​സി​ൽ ഇ​ര​യാ​യ 16-കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ചെ​ന്നൈ​യി​ലെ സ്പാ​യി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ത്തി. പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും സ​ഹോ​ദ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ൺ​ട്രോ​ൾ റൂം ​എ​സി​പി സി. ​ച​ന്ദ്ര​കു​മാ​റി​നെ പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​തെ​ങ്ങ​നെ, ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ട​നി​ല​ക്കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സെ​ടു​ക്കാ​നും നീ​ക്ക​മു​ണ്ട്. അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ…

Read More

ഒ​ഴു​കി​യെ​ത്തി​യ​ത് ല​ക്ഷ​ങ്ങ​ൾ: ഡ്രോ​ൺ ഷോ ​ദാ വ​ന്നു, ദേ ​പോ​യി..!

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ ഡ്രോ​ൺ മെ​ഗാ ഷോ ​കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ല​ക്ഷ​ങ്ങ​ൾ. ക​ണ്ണ​ട​ച്ച് തു​റ​ക്കും​പോ​ലെ ആ​കാ​ശ ദൃ​ശ്യ​വി​സ്മ​യം തീ​ർ​ന്നു​പോ​യ നി​രാ​ശ​യി​ലാ​ണ് അ​വ​രെ​ല്ലാം മ​ട​ങ്ങി​യ​ത്. ചി​ല​ർ അ​പ്പോ​ൾ​ത​ന്നെ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രോ​ട് നി​രാ​ശ​യും ദേ​ഷ്യ​വു​മെ​ല്ലാം കൊ​ട്ടി​തീ​ർ​ത്തു. ബാ​ക്കി​യു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യി​ട്ട് സ​ങ്ക​ടം പെ​യ്ത് തീ​ർ​ക്കു​ക​യാ​ണ്. 10 നാ​ൾ നൃ​ത്ത​സം​ഗീ​ത വി​സ്മ​യ​ങ്ങ​ളും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​വു​മാ​യി നാ​ടി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ക​ണ്ണൂ​ർ ദ​സ​റ​യ്ക്ക് സ​മാ​പ​നം കു​റി​ച്ചാ​ണ് മെ​ഗാ ഡ്രോ​ൺ ഷോ ​അ​ര​ങ്ങേ​റി​യ​ത്. ഇ​പ്രാ​വ​ശ്യ​ത്തെ ക​ണ്ണൂ​ർ ദ​സ​റ​യ്ക്ക് ഒ​രു സ​സ്പെ​ൻ​സു​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞു​വ​ച്ചി​രു​ന്നു. പ്രോ​ഗ്രാം റി​ലീ​സിം​ഗി​നാ​ണ് അ​ത് മെ​ഗാ ഡ്രോ ​ഷോ ആ​ണെ​ന്ന് വെ​ളി​പ്പെ​ട്ട​ത്. അ​പ്പോ​ൾ മു​ത​ൽ ആ​ളു​ക​ൾ “സേ​വ് ദ ​ഡേ​റ്റു’​മാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി. റോ​ഡു​ക​ളെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു. പ​ല​രും വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്കി…

Read More

മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ മൈസുരുവില്‍ പിടിയില്‍

കണ്ണൂർ: പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസില്‍ മുഖ്യപ്രതികള്‍ മൈസുരുവില്‍ പിടിയില്‍. പി. സായൂജ്, വി. ജിഷ്ണു, എം. സുന്ദരന്‍ എന്നിവരാണ് പയ്യന്നൂർ പോലീസിന്‍റെ പിടിയിലായത്. കേസില്‍ നേരത്തെ കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ജൂണ്‍ മാസം രണ്ടാം തീയതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്‍റെ പരാതിയിലാണ് കേസെടുത്തത്. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ താഴെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ൽ ച​വി​ട്ടി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു​

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ൽ ച​വി​ട്ടി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തി​ൽ ച​വി​ട്ടി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ബി​ജെ​പി വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എം​എ​സ്എ​ഫ്, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Read More

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റ സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള ക​യ്യാ​ങ്ക​ളി​യി​ല്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ മ​റ്റൊ​രു അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി ബാ​പ്പി സ​ര്‍​ദാ​റി​ന് (36) കു​ത്തേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് വെ​സ്റ്റ് ബം​ഗാ​ളി​ലെ ഇ​ന്ദ്ര​ജി​ത്ത് ദാ​സി​നെ പ​യ്യ​ന്നൂ​ര്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കൊ​റ്റി മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ പ​ഴ​യ ച​ങ്ങ​ല ഗേ​റ്റ് റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി​ക്കി​ട​യി​ലാ​ണ് ഇ​യാ​ള്‍​ക്ക് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ള്‍ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​താ​മ​സ​ക്കാ​രാ​യ മൂ​ന്നു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ന്ദ്ര​ജി​ത്ത് ദാ​സാ​ണ് കു​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.

Read More