37 ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ കി​ളി​രൂ​ർ പെ​ൺ​വാ​ണി​ഭ​കേ​സ് പ്ര​തിയ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ല്‍

കാ​ക്ക​നാ​ട്: വി​ദേ​ശ​ത്തേ​ക്ക് ഫ്രോ​സ​ണ്‍ ഫു​ഡ്‌​സ് ക​യ​റ്റി അ​യ​ക്കു​ന്ന ക​മ്പ​നി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ അ​ഞ്ചി​ര​ട്ടി വ​രെ ലാ​ഭം വാ​ഗ്ദാ​നം ന​ല്‍​കി 37 ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ കി​ളി​രൂ​ർ പെ​ൺ​വാ​ണി​ഭ കേ​സി​ലെ പ്ര​തി ല​ത ​നാ​യ​ർ അ​ട​ക്കം നാ​ലു​പേ​രെ തൃ​ക്കാ​ക്ക​ര പൊ​ലി​സ് പി​ടി​കൂ​ടി.കി​ളി​രൂ​ര്‍ പെ​ണ്‍​വാ​ണി​ഭ കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ല്ല സ്വ​ദേ​ശി ല​ത ​നാ​യ​രെ (60) കൂ​ടാ​തെ മ​ല​പ്പു​റം പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​ര്‍ (48), ത​മി​ഴ്‌​നാ​ട് തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി സ്വാ​മി നി​ത്യ ചൈ​ത​ന്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നി​ല്‍ കു​മാ​ര്‍(55), ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ സി​ന്ധു ദി​ലീ​പ് കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ക്ക​നാ​ട് സെ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​നി​ല്‍ കു​മാ​റും സം​ഘ​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ച​ത്.ഇ​ന്ദു മേ​നോ​ന്‍ എ​ന്നാ​ണ് ല​താ നാ​യ​ര്‍ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. കാ​ക്ക​നാ​ട്ടും പ​രി​സ​ര​ത്തും വ​ച്ച് പ​രാ​തി​ക്കാ​ര​നു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ…

Read More

ച​രി​ത്ര​ത്തി​ന്‍റെ തേ​രി​ലേ​റി വാ​ഴ്ത്ത​പ്പെ​ട്ട കുഞ്ഞച്ചന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ കു​റ​വി​ല​ങ്ങാ​ട്

കു​റ​വി​ല​ങ്ങാ​ട്: നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന രാ​മ​പു​ര​ത്തേ​ക്ക് വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക തീ​ർ​ഥാ​ട​നം ന​ട​ത്തി. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക വ​ർ​ഷ​ങ്ങ​ളാ​യി തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​ത്. എ​ട്ടു നോ​മ്പാ​ച​ര​ണ ദി​ന​ങ്ങ​ളി​ൽ രാ​മ​പു​രം ഇ​ട​വ​ക​യി​ൽ​നി​ന്ന് കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ലേ​ക്കു തീ​ർ​ത്ഥാ​ട​നം ന​ട​ത്തു​ന്ന​തും ഇ​പ്പോ​ൾ പ​തി​വാ​ണ്. രാ​മ​പു​ര​ത്ത് ദേ​വാ​ല​യം ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് ആ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലാ​ണ് ആ​ത്മീ​യ കാ​ര്യ​ങ്ങ​ൾ​ക്ക് എ​ത്തി​യി​രു​ന്ന​ത്. ത​റ​വാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​രോ​ട് എ​ന്ന​പോ​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തെ രാ​മ​പു​രം ഇ​ട​വ​ക വ​ര​വേ​റ്റ​ത്. രാ​മ​പു​രം ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ദ​യാ​ത്ര​യാ​യാ​ണ് നൂ​റു​ക​ണ​ക്കാ​യ് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ൾ വാ​ഴ്‌​ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ സ​വി​ധ​ത്തി​ൽ എ​ത്തി​യ​ത്. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. രാ​മ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം, വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ൻ നാ​മ​ക​ര​ണം…

Read More

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പെ​രു​മ്പ​ള്ളി​യി​ൽ ക​ട​ൽ ക​യ​റു​ന്നു പു​തി​യ പൊ​ഴി രൂ​പ​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്ക; തൃ​ക്കു​ന്ന​പ്പു​ഴ-​വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ​റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

ഹ​രി​പ്പാ​ട്: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പെ​രു​മ്പ​ള്ളി ജ​ങ്കാ​ർ ജം​ഗ്ഷ​നു വ​ട​ക്കു​ഭാ​ഗ​ത്ത് തൃ​ക്കു​ന്ന​പ്പു​ഴ–​വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ​റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ. മു​ൻ​പു​ത​ന്നെ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു സം​ഭ​വി​ച്ച റോ​ഡി​ലേ​ക്ക് ഇ​പ്പോ​ൾ രാ​പ്പ​ക​ലി​ല്ലാ​തെ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റു​ക​യാ​ണ്. റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗം ക​രി​മ​ണ​ലും ക​ട​ൽ​വെ​ള്ള​വും മൂ​ടി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം അ​തീ​വ ദു​ഷ്ക​ര​മാ​യി. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​വി​ധം റോ​ഡ് ഇ​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​മെ​ന്ന നി​ല​യി​ൽ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് സ്ഥാ​പി​ച്ച ജി​യോ​ബാ​ഗ് ഭി​ത്തി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​ണ്.ഇ​വ​യ്ക്കു മു​ക​ളി​ലൂ​ടെ​യാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ റോ​ഡി​ലേ​ക്ക് നേ​രി​ട്ട് ഇ​ര​ച്ചു​ക​യ​റു​ന്ന​ത്. ഒ​ൻ​പ​തു വ​ർ​ഷം മു​ൻ​പു​വ​രെ റോ​ഡി​നും ക​ട​ലി​നും ഇ​ട​യി​ൽ എ​ഴു​പ​ത് മീ​റ്റ​റോ​ളം വി​സ്തൃ​തി​യി​ൽ ക​ര​യു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഒ​ത്തു​ചേ​ർ​ന്നി​രു​ന്ന പ്ര​ധാ​ന വി​ശ്ര​മ​കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം അ​ടി​ക്ക​ടി​യു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ത്തു. ഇ​വി​ടെ കാ​യം​കു​ളം കാ​യ​ലും ക​ട​ലും ത​മ്മി​ലു​ള്ള അ​ക​ലം ഇ​പ്പോ​ൾ 50…

Read More

കൂ​ട്ടു​പു​ഴ എം​ഡി​എം​എ കേ​സ്: സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ന​ടു​വി​ൽ സ്വ​ദേ​ശി​യും അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ​യി​ൽ 192 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​ക്കൂ​ടി ഇ​രി​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ടു​വി​ൽ സ്വ​ദേ​ശി ടി. ​ജോ​ബി​ഷ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ജോ​ബി​ഷി​നെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. നു​ച്യാ​ട് സ്വ​ദേ​ശി മു​ബ​ഷി​ർ, വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി റ​ഹീം എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര സ്വ​ദേ​ശി സാ​ബി​ർ, കോ​ട്ട​യം സ്വ​ദേ​ശി സാ​വി​യോ എ​ന്നി​വ​രെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​രി​ട്ടി സി​ഐ കെ.​വി. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ജോ​ബി​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അ​ന​ധി​കൃ​ത സ്പാ​ക​ള്‍ അ​ഞ്ഞൂ​റി​ല​ധി​കം: കൊ​ച്ചി ന​ഗ​ര​ത്തി​ലെ സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ലും പി​ടി​മു​റു​ക്കി സി​റ്റി പൊ​ലി​സ്

കൊ​ച്ചി: പ​ത്ത​ടി​പ്പാ​ല​ത്തെ സ്പാ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ലെ സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്റ​റു​ക​ളി​ലും പി​ടി​മു​റു​ക്കി കൊ​ച്ചി സി​റ്റി പൊ​ലി​സ്. അ​ഞ്ഞൂ​റി​ല​ധി​കം അ​ന​ധി​കൃ​ത സ്പാ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട ങ്ങ​ളി​ലെ​ല്ലാം ത​ന്നെ മ​സാ​ജിം​ഗ്, ക്രോ​സ് മ​സാ​ജിം​ഗ് ബോ​ര്‍​ഡു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള​ള ചി​ല കേ​ന്ദ്ര​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ന​ട​ക്കു​ന്ന​ത് ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭം ത​ന്നെ​യാ​ണെ​ന്ന് പൊ​ലി​സും സ​മ്മ​തി​ക്കു​ന്നു. ചെ​റി​യൊ​രു കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്ത് അ​തി​ല്‍ ചെ​റി​യ മു​റി​ക​ളൊ​രു​ക്കി മ​സാ​ജിം​ഗ് സെ​ന്റ​റു​ക​ള്‍ എ​ന്ന ബോ​ര്‍​ഡും തൂ​ക്കി കൊ​യ്ത്തു ന​ട​ത്തു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. പ്ര​തി​ദി​നം 15,000 രൂ​പ വ​രെ ടി​പ്പ് വാ​ങ്ങു​ന്ന ലേ​ഡി തെ​റാ​പ്പി​സ്റ്റു​ക​ള്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലു​ണ്ട്. മ​സാ​ജിം​ഗി​ന് എ​ത്തു​ന്ന​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും 28 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. പ്ര​ത്യേ​ക ആ​പ്പ് വ​ഴി​യും വാ​ട്‌​സാ​പ്പി​ലൂ​ടെ​യു​മൊ​ക്കെ ഫോ​ട്ടോ ക​ണ്ടാ​ണ് അ​ന്യ ജി​ല്ല​ക​ളി​ല്‍ നി​ന്നു​പോ​ലും…

Read More

ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം പൊ​ള്ളും; വി​ല ഇ​നി​യും ഉ​യ​രും

കൊ​ച്ചി: പാ​ച​ക​വാ​ത​ക വി​ല​യും പ​ച്ച​ക്ക​റി ഉ​ള്‍​പ്പ​ടെ​യു​ള്ള മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​ച്ച​തോ​ടെ വ​ല​ഞ്ഞ് ഹോ​ട്ട​ല്‍ മേ​ഖ​ല. കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മാ​സ​ത്തേ​ക്കാ​ള്‍ 65 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ വി​ല 2,828 രൂ​പ​യാ​യി. ഇ​തി​നി​ട​യി​ലാ​ണ് പ​ച്ച​ക്ക​റി വി​ല​യി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല​ട​ക്കം പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് വി​ല വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്ന് ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. സി​ലി​ണ്ട​ര്‍, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നു വി​ല കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പൊ​തു​ജ​നം.

Read More

എ​ല്ലാ ദി​വ​സ​വും തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കും, രോ​ഗാ​വ​സ്ഥ​യി​ലാ​യ​വ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്യും: ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ തെ​രു​വു​നാ​യ ക​ടി​ച്ചു

അ​രൂ​ര്‍: ദി​വ​സ​വും തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്തും രോ​ഗാ​വ​സ്ഥ​യി​ലാ​യ നാ​യ്ക്ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന അ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ തെ​രു​വു​നാ​യ ക​ടി​ച്ചു. അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍ എ​ട്ടു ക​ണ്ട​ത്തി​ല്‍ ഉ​ണ്ണി​ക്ക് (36) ആ​ണ് ക​ടി​യേ​റ്റ​ത്. അ​രൂ​ക്കു​റ്റി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ തെ​രു​വു​നാ​യ​ക​ള്‍​ക്ക് ബി​സ്‌​ക​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്തു​കൊ​ണ്ടി​രി​രു​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ വ​ല​ത് കൈ​ക്കും വ​ല​ത് തു​ട​യി​ലും ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്ന് അ​രൂ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

നെടുമ്പാശേരി അപകടം: പ്രതി സുഹൈലിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ കൂടി പിടിയില്‍, പ്രേരണാക്കുറ്റം ചുമത്തും

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട അമീര്‍, ജോയല്‍ എന്നിവര്‍ പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലിസിന് മൊഴി നല്‍കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ്…

Read More

കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു

കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു. ന​ട്ടാ​ശേ​രി ഗാ​ന്ധി​സ്മാ​ര​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ഞ്ചേ​രി​ക്കു​ന്ന് പാ​റ​യി​ൽ വീ​ട്ടി​ൽ അ​ഞ്ജ​ലി അ​ജ​യ് ( 19 ) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ഞ്ജ​ലി മ​രി​ച്ച​ത്. മാ​താ​വ് മ​രി​ച്ച​തി​ന് ശേ​ഷം വ​ലി​യ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ച​ന്ത​ക്ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. നാ​ഗ​മ്പ​ടം സ്‌​റ്റാ​ൻ​ഡി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ത​ണ്ട​പ്ര എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലി​സും ചേ​ർ​ന്നു പു​റ​ത്തെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ചാ​റ്റ​ൽ​മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തു മൂ​ലം ബ​സ് സ്‌​റ്റോ​പ്പി​നു സ​മീ​പ​ത്തെ ക​ട​ത്തി​ണ്ണ​യി​ലേ​ക്കു ചി​ല​ർ ക​യ​റി നി​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സ് വ​രു​ന്ന​തു ക​ണ്ട്…

Read More

മതിയായ യാത്രാരേഖകളില്ലാതെ നഗരത്തിൽ കഴിയുകയായിരുന്ന സ്പാ സെന്‍റർ ജോലിക്കാരായ ബംഗ്ലാദേശികൾ കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: മതിയായ യാത്രാരേഖകളില്ലാതെ നഗരത്തിൽ കഴിയുകയും സ്പാ സെന്‍റുറുകളിൽ ജോലി ചെയ്യുകയും ചെയ്ത മൂന്ന് ബംഗ്ലാദേശി പൗരന്മാരെ നടക്കാവ് പൊലിസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി. ഗോവിന്ദപുരം സ്വകാര്യ ആശുപത്രിക്കുസമീപത്തെ യാസീൻ എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റോഷ്‌നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോൺ (26) എന്നിവരാണ് കസ്റ്റഡിയിലായത്. ഇതിൽ സ്ത്രീകളായ റോഷ്‌നാരയും പാപ്പിയയും കോഴിക്കോട്ടെ വിവിധ സ്പാ സെന്‍ററുകളിൽ ജോലി ചെയ്തുവരികയായിരുന്നു. നഗരത്തിൽ വിദേശികൾ തമ്മിൽ അടുത്തിടെയുണ്ടായ തർക്കത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പാസ്പോർട്ട്, വീസ തുടങ്ങിയ ഔദ്യോഗിക രേഖകളോ അനുമതിയോ ഇല്ലാതെയാണ് ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ ഇമിഗ്രേഷൻ ആൻഡ് ഫോറിൻ ആക്ട് പ്രകാരം മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്തു. നടക്കാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Read More