പയ്യന്നൂര്‍: ആദ്യരാത്രിയില്‍ വരന്റെ വീട്ടില്‍ നിന്നും മോഷണം പോയ നവവധുവിന്റെ 30 പവന്റെ ആഭരണങ്ങള്‍ തിരിച്ചു കിട്ടിയ സംഭവത്തിന് പിന്നിലെ മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍. മോഷ്ടാവ് ദൂരെയല്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സംഭവത്തിന് പിന്നിലെ ദുരൂഹതയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മേയ് ഒന്നിനാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുനന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്.സുധിയുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട സംഭവമുണ്ടായത്. വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നവവധു അഴിച്ചു വെച്ചിരുന്ന ആഭരണങ്ങളാണ് പിറ്റേ ദിവസം നോക്കിയപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായുള്ള നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് സംഘം വിശദമായി…
Read MoreCategory: Edition News
അന്യസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎയും കഞ്ചാവും; ജാഗ്രതയോടെ എക്സൈസ്
നെയ്യാറ്റിന്‍കര: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തുടരുന്പോള്‍ എക്സൈസ് കൂടുതല്‍ ജാഗ്രതയില്‍. ഇന്നലെ ഉച്ചയ്ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പരിമള്‍ മണ്ഡല് (54), പഞ്ചനന്മണ്ഡല് (56) എന്നിവരാണ് പിടിയിലായത്. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രണ്ടുപേരുടെയും പക്കലുണ്ടായിരുന്ന തുണി സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 4.750 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ കിലോയ്ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ കഞ്ചാവിന് നിലവില്‍ വിലയുണ്ട്. ഈ കണക്കനുസരിച്ച് ലക്ഷങ്ങളുടെ കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടിച്ചെടുത്തത്. പാച്ചല്ലൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. 500 ഗ്രാമിന്റെ…
Read Moreആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് 16 കോച്ചുകൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ
കൊല്ലം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ചെന്നൈ എഗ്മോർ – നാഗർ കോവിൽ വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിൽ നിന്ന് 20 കോച്ചിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വണ്ടി 20 കോച്ചിലേയ്ക്ക് മാറുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 16 കാർ റേക്ക് തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരതിനായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ ഈ വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ട് കോച്ചുകളുമായാണ്. എല്ലാ ദിവസവും 100 ശതമാനം യാത്രക്കാരുമായാണ് വണ്ടി ഇരു ദിശകളിലും സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം ഇരട്ടിയാകുന്നതോടെ നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യും. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള പല വന്ദേഭാരത് എക്സ്പ്രസുകളും 20 കോച്ചുള്ള സർവീസുകളായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരുമാനത്തിൻ്റെ…
Read Moreകെഎസ്ആർടിസി: 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിൽ ഒന്നിലധികം ജീവനക്കാർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കഴിഞ്ഞ 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിലൊന്നിലധികം സ്ഥിരം ജീവനക്കാർ. 2016-ൽ 36000 സ്ഥിരം ജീവനക്കാരുണ്ടായിരുന്നു. നിലവിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം 22 203 ആണ്. 14000 ൽ അധികം ജീവനക്കാരാണ് കുറഞ്ഞത്.ഈ സാമ്പത്തിക വർഷം ഇവരിൽ735 പേർ കൂടി വിരമിക്കും. ഇതിൽ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരാണ് കൂടുതൽ. വിരമിക്കുന്ന ജീവനക്കാർക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. കെഎസ്ആർടിസി വിവിധ മേഖലകളിലെ കുടിശികകൾ തീർത്തുവരികയാണെന്നും ഭരണ സമിതി അംഗീകരിച്ച് സംസ്ഥാനസർക്കാരിന് സമർപ്പിക്കാൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ സൊസൈറ്റികളുടെ 2021 നവംബർ വരെയുള്ള കുടിശികയും മറ്റ് ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ, കെടിഡിഎഫ്സി എന്നിവിടങ്ങളിലെ 2023 സെപ്തംബർ വരെയുള്ള കുടിശികയും അടച്ചിട്ടുണ്ട്. എസ്എൽഐ , ജിഐഎസ്എൽഐസി , കെ എഫ് സി എന്നിവിടങ്ങളിലെ 2024 ഡിസംബർ വരെയുള്ള റിക്കവറി നടത്തിയ തുകയും തിരിച്ചടച്ചിട്ടുണ്ട്.…
Read Moreതൃശൂർ പൂരത്തിനിടെ ആന വിരണ്ടോടി 42 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. സംഭവത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 42 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പൂരം വെടിക്കെട്ടിനു മുന്‍പ് ഇന്നു പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടി സമൂഹം മഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്. തുടർന്ന് എലിഫന്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മന്ത്രി കെ. രാജൻ കണ്ട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദർശിച്ചു. വെടിക്കെട്ടും മറ്റു ആചാരങ്ങളും തടസംകൂടാതെ നടന്നു.
Read Moreഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രം: കനത്ത തിരിച്ചടി നൽകിയ സൈന്യത്തെ അഭിനന്ദിച്ച് എ.കെ.ആന്റണി
തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് മുൻ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നു. പൂർണ പിന്തുണ നൽകുന്നു. ഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രമാണ്. പാകിസ്ഥാന്റെ നിലനിൽപ്പുതന്നെ ഭീകരതയിൽ ഉൗന്നിയാണ്. ലോകരാഷ്ട്രങ്ങളുടെ മനഃസാക്ഷി ഇന്ത്യയ്ക്കൊപ്പമാണ്. സൈന്യത്തിൽ നിന്നു കൂടുതൽ നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയെന്ന് പരാതി; ഗുളിക കഴിച്ച യുവതിക്ക് അസ്വസ്ഥത
മാങ്ങാത്തൊട്ടി: പൂർണ ഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയതായി പരാതി. രണ്ട് വർഷം പഴക്കമുള്ള ഗുളികകളാണ് സേനാപതി പഞ്ചായത്തിലെ ചെറുകരയിൽ ശരത്തിന്റെ ഭാര്യ ശാലുവിന് ആരോഗ്യവകുപ്പ് നൽകിയത്. പഞ്ചായത്തിലെ ആശാ വർക്കർ എത്തിച്ചുനൽകിയ അയൺ ഗുളികകളാണ് കാലപ്പഴക്കം ചെന്നതായി കണ്ടെത്തിയത്. 2023 ൽ കാലാവധി അവസാനിച്ച ഗുളികകളാണത്രേ നൽകിയത്. രണ്ട് ദിവസങ്ങളിലായി നാല് ഗുളികകൾ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ചികിത്സയ്ക്കായി ശാലുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreബന്ധു-മിത്ര സംരക്ഷകൻ പിണറായി രാജിവയ്ക്കണമെന്ന് കെ.സി. ജോസഫ്
ചെറുതോണി: കൊള്ളയും കൊള്ളിവയ്പും നടത്തുന്ന മകളെയും മിത്രങ്ങളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്. അഴിമതിക്ക് കുടപിടിക്കുന്ന പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണൽ കമ്പനിയിൽനിന്നു കോടിക്കണക്കിനു രൂപ മാസപ്പടി വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കുറ്റക്കാരിയാണെന്ന് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഹൈക്കോടതിതന്നെ കണ്ടെത്തി. ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി സിപിഎം-ബിജെപി ബന്ധം ഊട്ടിയുറപ്പിച്ച എഡിജിപി എം.ആർ. അജിത്കുമാറിനെ ചേർത്തുനിർത്തി ഡിജിപി ആക്കാനുള്ള കഠിനശ്രമത്തിലാണു പിണറായിയെന്നും കെ.സി. ജോസഫ് ആരോപിച്ചു. ഡിസിസി പ്രസിഡന്റ്് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി…
Read Moreനാടടക്കിവാണ് തെരുവുനായകള്‍; നടപടിയെടുക്കാതെ തദ്ദേശസ്ഥാപനങ്ങള്‍
കോട്ടയം: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിപോലെ മാരകമാണ് നാട് അടക്കി വാഴുന്ന തെരുവുനായകള്‍. തെരുവുനായ കടിച്ച് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും ഫലപ്രാപ്തിയുണ്ടാകാതെ മൂന്നു കുട്ടികള്‍ പേയിളകി മരിച്ച ഭയാനകമായ സാഹചര്യം നിലനില്‍ക്കുന്പോഴും അലഞ്ഞുതിരിയുന്ന പട്ടിക്കൂട്ടത്തെ അമര്‍ച്ച ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുന്നില്ല. നായകളെ വന്ധ്യംകരിച്ച് ഭാവിയില്‍ എണ്ണം കുറയ്ക്കുമെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമൊന്നും ഫലപ്രാപ്തി കണ്ടില്ല.വിവിധ തദ്ദേശസ്ഥാപനങ്ങള്‍ നായകളെ വന്ധ്യംകരിക്കാന്‍ ലക്ഷങ്ങള്‍ ബജറ്റില്‍ വകയിരുത്തി പണം ധൂര്ത്തടിച്ചതുകൊണ്ട് നേട്ടമുണ്ടായില്ല. വന്ധ്യംകരിച്ച നായകള്‍ക്കു പേയിളകില്ലേയെന്നും അവ വീടിനും നാടിനും വലിയ ആപത്തുണ്ടാക്കില്ലേയെന്നും ചോദിച്ചാല്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് മറുപടിയില്ല. കോട്ടയം നഗരത്തില്‍ മാത്രം അഞ്ഞൂറിലേറെ തെരുവുനായകളുണ്ടെന്നാണ് വിലയിരുത്തല്‍. അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ തെരുവുനായകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്കൂള്‍, അങ്കണവാടി കുട്ടികള്‍ പലയിടങ്ങളില്‍ കൂട്ടമായ ആക്രമണത്തിന് ഇരയാകും. അടച്ചുറപ്പില്ലാത്ത സ്കൂളുകളിലും അങ്കണവാടികളിലും തെരുവുനായകള്‍ വേനലവധിക്കാലത്ത് സ്ഥിരം പാര്‍പ്പുകാരായി മാറിയിട്ടുണ്ട്. സ്കൂള്‍ വരാന്തകളില്‍ കൂട്ടമായാണ് നായകളുടെ…
Read Moreപത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്ര മതിലില്‍…
Read More