ഫ്രാൻസിസ് തയ്യൂർമംഗലംഡാം: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ മുറവിളികൾക്കൊടുവിൽ കടപ്പാറയ്ക്കടുത്ത് പോത്തംതോട്ടിൽ കാട്ടുചോലയ്ക്കു കുറുകെ പാലം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് വനത്തിനകത്തുള്ള തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾ. വരുന്ന മഴക്കാലം മുതൽ ഇനി കോളനിയും പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടർ വിഭാഗത്തിലുള്ള ഇവിടത്തെ അന്പത്തഞ്ചിലേറെ കുടുംബങ്ങളും.പാലത്തിന്റെ പെയിന്റിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡുകളുടെയും പ്രവൃത്തികൾ പൂർത്തിയായി. പാലത്തിന്റെ ഇരുഭാഗത്തും കൈവരികൾകൂടി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അതിനു വേണ്ട നടപടികൂടി സ്വീകരിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. കോളനിയിൽനിന്നും വരുന്പോൾ കുത്തനെയുള്ള ഇറക്കമാണ്. ഇതിനാൽ വാഹനത്തിന്റെ ഗതിമാറി തോട്ടിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.പാലത്തിന്റെ നീളം കുറയ്ക്കാൻ തോടിന്റെ വീതി കുറഞ്ഞ ഭാഗത്തു പാലം നിർമിച്ചിട്ടുള്ളതിനാൽ റോഡിൽനിന്നും കുറച്ചു ചെരിഞ്ഞ നിലയിലാണ് പാലം. ഇത് വാഹനങ്ങൾ പാലത്തിൽ കയറുംമുന്പേ തെന്നിപ്പോകുന്നതിനു കാരണമാകും. മഴക്കാലത്ത്…
Read MoreCategory: Palakkad
കുടുംബകോടതിയിൽ എത്തുന്നവർക്ക് ഭീഷണിയായി തെരുവുനായയും കുടുംബവും
ഒലവക്കോട്: കുടുംബ കോടതി റോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഒലവക്കോട് സെന്ററിലേക്കു ഭീതിയോടെയാണ് ആളുകൾ വരുന്നത്. കോടതിയിലെത്തിയാൽ എന്താണ് വിധി എന്നറിയാൻ ആകുലതയോടെ നടന്നു വരുന്പോഴാണ് ചിലപ്പോൾ പെട്ടെന്ന് തെരുവുനായ്ക്കൾ കടിപിടികൂടുന്നത്. ഇതോടെയുള്ള ഞെട്ടൽ മാറാതെയാണ് പലരും കോടതിയിലെത്തുന്നത്. കൂടെ വന്ന പലരും കോടതി പരിസരത്ത് കാത്തു നിൽക്കുന്നതും നായ്ക്കളെ ഭയപ്പെട്ടാണ്. പരിസരത്തെ ഹോട്ടലുകളിലേക്കു പോകുന്നതിനും ഈ റോഡിലൂടെ തന്നെ പോകണം. അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
Read Moreകടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി ഭൂസമരം ഏഴാം വർഷത്തിലേക്ക്;സമരം ശക്തമാക്കുമെന്ന് പട്ടികവർഗ മഹാസഭ
മംഗലംഡാം : തമ്മിലടിപ്പിച്ച് ഭൂസമരം പൊളിക്കാമെന്ന അധികാരികളുടെ തന്ത്രങ്ങൾ നടപ്പിലാകില്ലെന്ന മുന്നറിയിപ്പുകളുമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം കടുപ്പിച്ച് ആദിവാസികൾ.വീടിനും കൃഷിഭൂമിക്കുമായി 2016 ജനുവരി 15 മുതലാണ് പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ സമീപത്തെ വനഭൂമി കൈയേറി കുടിലുകളും സമരപന്തലും കെട്ടി ഭൂസമരം ആരംഭിച്ചത്. പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ 22 ആദിവാസി കുടുംബങ്ങളാണ് സമരത്തിലുണ്ടായിരുന്നത്.ഭൂസമരം ആറ് വർഷം പിന്നിടുന്പോൾ മൂർത്തിക്കുന്നിലെ സമരപന്തലും പുതിയ സമരമുറകൾക്ക് വേദിയാകുമെന്ന് പട്ടികവർഗ മഹാസഭയുടെ യൂണിറ്റ് പ്രസിഡന്റ് വാസു ഭാസ്ക്കരൻ, സെക്രട്ടറി യമുന സുരേഷ്, ട്രഷറർ വസന്ത ഉണ്ണിക്കുട്ടൻ എന്നിവർ പറഞ്ഞു. 15ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ അരിപ്പ, ചെങ്ങറ തുടങ്ങിയ സമരഭൂമികളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം സജീവൻ കള്ളിച്ചിത്ര അറിയിച്ചു. കൈയേറി കൈവശമാക്കിയ 14.67 ഏക്കർ വനഭൂമി ആദിവാസികൾക്ക് പതിച്ചു നല്കുമെന്നുള്ള 2017 ജൂലൈ 15ന് ജില്ലാ ഭരണകൂടം കളക്ടറുടെ…
Read Moreവാഹനയാത്രയ്ക്കു ഭീഷണിയായി റോഡിലേക്കു വളർന്നിറങ്ങുന്ന ആൽവൃക്ഷ ശിഖരങ്ങൾ; പരാതി നൽകിയിട്ടും അവഗണിച്ച് പൊതുമരാമത്ത് വകുപ്പ്
ചിറ്റൂർ: ചുള്ളിപ്പെരുക്കമേട്ടിൽ ആൽവൃക്ഷ ശിഖരങ്ങൾ റോഡിലേക്കു താഴ്ന്നിറങ്ങിയിരിക്കുന്നത് വാഹനസഞ്ചാരത്തിനു അപകട ഭീഷണയാവുന്നതായി യാത്രക്കാരുടെ ആരോപണം. മരശിഖരങ്ങൾ തട്ടുമെന്ന ഭീതിയിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ വടക്കുഭാഗം ചേർന്നാണ് സഞ്ചരിക്കുന്നത്. ലോറി, ടെന്പോ ഉൾപ്പെടെയുള്ള വാഹനങ്ങൾ പലതവണ മറിഞ്ഞ് സ്ഥിരം അപകടമേഖലയായിരിക്കുകയാണ്. മീൻ കയറ്റി വരികയായിരുന്ന ടെന്പോ മരത്തിലിടിച്ച് പുതുനഗരം സ്വദേശിയായ യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. കുത്തനെയുള്ള വളവും റോഡതിക്രമിച്ചു നില്ക്കുന്ന ആൽവൃക്ഷ ശിഖരങ്ങളും അപകടങ്ങൾക്കു കാരണമാവുന്നുണ്ട്. ചരക്കുലോറി, ബസ് ഉൾപ്പെടെ വാഹനങ്ങളുടെ മുകൾഭാഗം താഴ്ന്നിറങ്ങിയ മരശിഖരങ്ങൾ തട്ടികേടുപാടുകൾ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്. സഞ്ചാരതടസമായ മരശിഖരങ്ങൾ മുറിച്ചുനീക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം ബന്ധപ്പെട്ട പൊതുമരാമത്തു അധികൃതർ അവഗണിച്ചുവരുന്നതിൽ പ്രതിഷേധം ശക്തമാണ്. ഗതിമാറി സഞ്ചരിക്കുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അപകട ഭീഷണിയായിരിക്കുകയാണ്.
Read Moreകൃഷിയിടത്തിലെ അമിത രാസവള പ്രയോഗം; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം; ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് സ്ഥലമുടമ
മേലൂർ: കൃഷി സ്ഥലമുടമ യുവാവിനെ ആക്രമിച്ചതായി പരാതി.കൊന്പിച്ചാൽ സ്വദേശി കാരേക്കാടൻ ലിബി (36) നാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ കൃഷിയിടത്തിൽ രൂക്ഷഗന്ധമുള്ള മരുന്ന് തളിച്ചതോടെ വീട്ടുകാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ലിബിൻ പറയുന്നു. പരിസരവാസികൾക്ക് ബുദ്ധിമുട്ട് ആയതോടെ ചോദ്യം ചെയ്യുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്ത യുവാവിനെ കൃഷി സ്ഥലമുടമ ആക്രമിച്ചതായാണ് പരാതി. ഈ മേഖലയിൽ അമിത രാസവള പ്രയോഗത്തിനെതിരെ നാട്ടുകാർ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ വിഷയവുമായി സംസാരിച്ച തന്റെ നേർക്ക് മരുന്നു തളിക്കുകയും മരുന്ന് നിറച്ച സ്പ്രേയർ കൊണ്ട് ആക്രമിച്ചതായും ലിബിൻ പറഞ്ഞു. ഇടതു കൈക്കാണ് യുവാവിനു പരക്കേറ്റിരിക്കുന്നത്.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനിലമ്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു ; ആയിരക്കണക്കിനു യാത്രക്കാർ ദുരിതത്തിൽ
ഷൊർണൂർ: നിലന്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു. നിർത്തിവച്ച തീവണ്ടി സർവീസ് ഇനിയും പുനഃസ്ഥാപിക്കാത്തതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ.കോവിഡ് ഭീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പാതയിൽ തീവണ്ടികളുടെ സൈറണ് വിളിക്കായി കാതോർക്കുകയാണ് റെയിൽ പാളങ്ങൾ. 14 തീവണ്ടികളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.ഇവരയല്ലാം ഇപ്പോൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതമൂലം ഈ റൂട്ടിലെ യാത്രികരാണ് വലയുന്നത്.മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഗതാഗതം നിർത്തി വച്ച പാതയിൽ പ്രതീക്ഷകളുടെ പച്ചവെളിച്ചം തേടുകയാണ് യാത്രക്കാർ. കോവിഡ് കാലം മുൻനിർത്തിയായിരുന്നു ഈ റൂട്ടിൽ മാത്രം മുഴുവൻ തീവണ്ടി സർവീസുകളും നിർത്തിവച്ചത്. ഇതു മൂലമുള്ള യാത്രാദുരിതം ഇന്നും വലിയതിരിച്ചടിയായിരിക്കുകയാണ്.ദക്ഷിണ റെയിൽവേയുടെ കൂടുതൽ യാത്രക്കാരുള്ള പാതകളിലൊന്നാണ് നിലന്പൂർ-ഷൊർണൂർ റെയിൽവേ ലൈൻ. കോവിഡ് നിയന്ത്രണത്തെ തുടർന്ന് പാതയിലെ സർവീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും റയിൽവേ അനങ്ങുന്നില്ല.പകൽവണ്ടികൾ ഒന്നും പുനഃസ്ഥാപിക്കാത്തതാണ് കൂടുതൽ…
Read Moreപുതുപ്പരിയാരത്തെ ദമ്പതികളുടെ കൊലപാതകം; ഇളയ മകൻ സനലിനെ കുടുക്കിയത് മൂത്ത സഹോദരന്റെ തന്ത്രപരമായ ആ ഫോൺ വിളി
പാലക്കാട്: പുതുപ്പരിയാരത്ത് ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മകനെ പോലീസ് പിടികൂടി. ഓട്ടൂർക്കാവ് പ്രതീക്ഷാനഗർ മയൂരത്തിൽ ചന്ദ്രൻ (68), ഭാര്യ ദൈവാന (54) എന്നിവരെ കൊലപ്പെടുത്തിയെന്നു കരുതുന്ന മകൻ സനലാണ് പിടിയിലായത്. സംഭവത്തിനുശേഷം മൈസൂരിലേക്കു മുങ്ങിയ ഇയാളെ സഹോദരനെക്കൊണ്ടു വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. തലേന്നു രാത്രി ഒന്പതുവരെ വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു. മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ഇയാളുടെ സഹോദരൻ സുനിൽ വിളിച്ചപ്പോൾ ഫോണിൽ കിട്ടി. വീട്ടിൽ കള്ളന്മാർ കയറി കൊലപാതകം നടത്തിയെന്നും ചടങ്ങുകൾ നടത്താൻ എത്തണമെന്നും പറഞ്ഞതോടെ തനിക്കുനേരെ സംശയമില്ലെന്ന ഉറപ്പിലാണ് സനൽ നാട്ടിൽ തിരിച്ചെത്തിയത്. ഇന്നു രാവിലെ ഏഴരയോടെ ഓട്ടോയിലാണ് ഇയാൾ വീടിന്നു സമീപം എത്തിയത്. അയൽക്കാരോട് സഹോദരനെ തിരക്കിയപ്പോൾ സമീപത്തെ മറ്റൊരു വീട്ടിലുണ്ടെന്ന് അറിയിച്ചു. ശേഷം ഇയാൾ…
Read Moreമനുഷ്യർക്കിടയിൽ വളർന്നാൽ സ്വഭാവത്തിൽ മാറ്റം വരും;വനംവകുപ്പ് ഓഫീസിലെ മാളൂട്ടിയെന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും
മംഗലംഡാം: വനപാലകരുടെയും നാട്ടുകാരുടെയും ഓമനയായി കരിങ്കയത്തെ വനം വകുപ്പ് ഓഫീ സിൽ കഴിയുന്ന മാളുട്ടി എന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും.അവിടെ വനംവകുപ്പിന്റെ ഓപ്പണ് പാർക്കിൽ വിട്ടയക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.അഭിലാഷ് പറഞ്ഞു. വൈൽഡ് അനിമൽ എന്ന നിലയിൽ മനുഷ്യർക്കിടയിൽ വളർന്നാൽ അതിന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരും.അത് മൃഗത്തിനു ദോഷകരമാകുമെന്നതിനാലാണു സ്ഥലം മാറ്റുന്നത്. ആറു മാസം പ്രായമുണ്ട് ഇപ്പോൾ നാട്ടുകാരുടെ പ്രിയപ്പെട്ട മാളുട്ടിക്ക്. പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും. മാൻ ഇനത്തിലെ ഏറ്റവും വലിയ ഇനമായ മ്ലാവ് ഇനത്തിൽപ്പെട്ടതാണിത്.മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അതിഥിയായി സുഖസൗകര്യങ്ങളോടെയാണ് മാൻകുട്ടി ഇവിടെ കഴിയുന്നത്. അഞ്ചുമാസം മുന്പ് പൂതംകുഴിയിൽ നിന്നാണ് വനപാലകർക്ക് ഇവളെ കിട്ടിയത്.അമ്മയ്ക്കൊപ്പം കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഇവളെ നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടിക്കയറി. തള്ള മ്ലാവ് ഉൾക്കാട്ടിൽ…
Read Moreപട്ടയമില്ലാതെ കുഞ്ഞമ്പു കോളനി നിവാസികൾ ദുരിതക്കയത്തിൽ; അർഹമായ ആനുകൂല്യങ്ങൾ തടസ്സപ്പെടുന്നുവെന്ന് കുടുംബങ്ങൾ
ഷൊർണൂർ : പട്ടയമില്ലാതെ പട്ടിത്തറ കക്കാട്ടിരി കുഞ്ഞന്പു കോളനി നിവാസികൾ ദുരിതക്കയത്തിൽ.ചിതലരിച്ച ജനലുകൾ, തകർന്നുവീഴാറായ മേൽക്കൂര, വിണ്ടുകീറിയ മണ്ചുമരുകൾ ഇതാണ് കക്കാട്ടിരി കുഞ്ഞന്പുകോളനിയിലെ വീടുകളുടെ മുഖമുദ്ര. തൃത്താല പട്ടിത്തറ പഞ്ചായത്തിലെ ഒന്പതാംവാർഡിൽ ഉൾപ്പെടുന്ന കക്കാട്ടിരി കുഞ്ഞന്പു കോളനിയെന്ന കക്കാട്ടിരി കോളനിയിലെ കുടുംബങ്ങളാണ് പട്ടയം ലഭിക്കാഞ്ഞതുമൂലം ഇന്നും ദുരിതജീവിതം നയിക്കുന്നത്.പട്ടയമില്ലാത്തതു മൂലം അർഹമായ പല സർക്കാർ ആനുകൂല്യങ്ങളും കോളനിനിവാസികൾക്കു ലഭിക്കുന്നില്ല. 1962ലാണ് ഇരുപതിലധികം കുടുംബങ്ങൾക്ക് കുഞ്ഞന്പു എന്നയാൾ പത്തുസെന്റ് സ്ഥലവും ചെറിയ വീടും വിട്ടുനൽകിയത്.കഴിഞ്ഞ 60 വർഷമായി ഈ കുടുംബങ്ങൾ ഇവിടെയാണ് കഴിയുന്നത്. ഏതാനും കുടുംബങ്ങൾ കോളനിയിലെ ദുരവസ്ഥമൂലം ഇവിടെനിന്ന് ഒഴിഞ്ഞുപോയി. വർഷങ്ങൾ പഴക്കമുള്ള മണ്ണുകൊണ്ട് നിർമിച്ച ഭൂരിഭാഗം വീടുകളും ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. പട്ടയമില്ലാത്തതിനാൽ സുരക്ഷിതമായ വീടു നിർമിക്കാനോ അറ്റകുറ്റപ്പണിക്കോ അപേക്ഷ നൽകാൻ കഴിയുന്നില്ല.1962ൽ ഇവർക്ക് ഭൂമി ലഭിക്കുന്പോൾ ഈ പ്രദേശം പൊന്നാനിതാലൂക്കിനു കീഴിലായിരുന്നു. വർഷങ്ങൾക്കുശേഷം ഒറ്റപ്പാലം…
Read Moreവേനലിന്റെ വരവറിയിച്ച് ശക്തമായ ചൂടും വരണ്ട കാറ്റും; കാറ്റുമൂലം അന്തരീക്ഷം പൊടിയിൽ മൂടുന്നു; ആശങ്കയിൽ ജനങ്ങൾ
വടക്കഞ്ചേരി : വേനലിന്റെ വരവറിയിച്ചുള്ള ചൂടും ഇടയ്ക്കുള്ള ശക്തമായ കാറ്റും വരാനിരിക്കുന്ന ഉണക്കുഭീഷണിയുടെ സൂചനകളാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചസമയം നല്ല വെയിലാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം വഴി ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങളും വ്യാപകമാവുകയാണ്. ഇതെല്ലാം കോവിഡിന്റെ കൂടി ലക്ഷണങ്ങളായതിനാൽ ആളുകളിൽ ഭയപ്പാടും ഉണ്ടാക്കുന്നുണ്ട്. ഒമിക്രോണിന്റെ വരവും ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്.വരണ്ട കാറ്റു വഴി അന്തരീക്ഷം പൊടിയിൽ മുങ്ങുന്നതും രോഗവ്യാപനം വേഗത്തിലാക്കുന്നുണ്ട്. ഇടയ്ക്ക് ഉണ്ടാകുന്ന ശക്തിയേറിയ കാറ്റ് വ്യാപാരസ്ഥാപനങ്ങൾക്കും വലിയ നഷ്ടം വരുത്തിവയ്ക്കുന്നു.ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ തകർന്നുവീഴുന്ന സ്ഥിതിയുണ്ട്. സ്ഥാപനങ്ങളുടെ പരസ്യബോർഡുകളും പലയിടത്തും കീറിപ്പറിഞ്ഞ നിലയിലായി. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള പാതയോരത്തെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പലതും കാറ്റടിച്ച് പല തുണ്ടുകളായി മാറുകയാണ്.
Read More