കൃ​ഷി​യി​ട​ത്തി​ലെ അമിത രാസവള പ്രയോഗം; സമീപവാസികൾക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ചോദ്യം ചെയ്ത യു​വാ​വി​നെ ആ​ക്ര​മി​ച്ച് സ്ഥ​ല​മു​ട​മ


മേ​ലൂ​ർ: കൃ​ഷി സ്ഥ​ല​മു​ട​മ യു​വാ​വി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.​കൊ​ന്പി​ച്ചാ​ൽ സ്വ​ദേ​ശി കാ​രേ​ക്കാ​ട​ൻ ലി​ബി (36) നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ രൂ​ക്ഷഗ​ന്ധ​മു​ള്ള മ​രു​ന്ന് ത​ളി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​താ​യി ലി​ബി​ൻ പ​റ​യു​ന്നു.​

പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ആ​യ​തോ​ടെ ചോ​ദ്യം ചെ​യ്യു​ക​യും മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്ത യു​വാ​വി​നെ കൃ​ഷി സ്ഥ​ല​മു​ട​മ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.​

ഈ മേ​ഖ​ല​യി​ൽ അ​മി​ത രാ​സ​വ​ള പ്ര​യോ​ഗ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ നേ​ര​ത്തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.​ ഈ വി​ഷ​യ​വു​മാ​യി സം​സാ​രി​ച്ച ത​ന്‍റെ നേ​ർ​ക്ക് മ​രു​ന്നു ത​ളി​ക്കു​ക​യും മ​രു​ന്ന് നി​റ​ച്ച സ്പ്രേ​യ​ർ കൊ​ണ്ട് ആ​ക്ര​മി​ച്ച​താ​യും ലി​ബി​ൻ പ​റ​ഞ്ഞു.

ഇ​ട​തു കൈ​ക്കാ​ണ് യു​വാ​വി​നു പ​ര​ക്കേ​റ്റി​രി​ക്കു​ന്ന​ത്.ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​ കൊ​ര​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment