അച്ഛന്‍റേയും മകന്‍റേയും വഴക്ക് തീർ​ക്കാ​നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ്കു​ത്തേ​റ്റു മ​രി​ച്ചു; ആക്രമത്തിൽ നാട്ടുകാർക്കും പരിക്ക്

പാ​ല​ക്കാ​ട്: അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള വ​ഴ​ക്ക് തീ​ര്‍​ക്കാ​നി​ട​പെ​ട്ട ബ​ന്ധു​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. പ​ന​യൂ​ര്‍ പി​എ​ച്ച്സി​ക്കു സ​മീ​പം കി​ഴ​ക്കേ​കാ​രാ​ത്തു​പ​ടി ശാ​ന്ത​കു​മാ​രി​യു​ടെ മ​ക​ന്‍ ശ്രീ​ജി​ത്ത് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡി​വൈ​എ​ഫ്ഐ ഒ​റ്റ​പ്പാ​ലം പ​ന​യൂ​ര്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ശ്രീ​ജി​ത്ത്. ശ്രീ​ജി​ത്തി​ന്‍റെ അ​മ്മാ​വ​ന്‍ കാ​രാ​ത്തു​പ​ടി രാ​ധാ​കൃ​ഷ്ണ​നും മ​ക​ന്‍ ജ​യ​ദേ​വ​നു​മാ​യു​ണ്ടാ​യ വ​ഴ​ക്ക് ത​ട​യാ​ന്‍ ചെ​ന്ന​പ്പോ​യി​രു​ന്നു സംഭവം. ബ​ഹ​ള​ത്തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ജ​യ​ദേ​വ​ന്‍ മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധംകൊ​ണ്ട് ശ്രീ​ജി​ത്തി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണു സം​ഭ​വം. ആക്രമണം തടയാൻ ചെന്ന അ​യ​ല്‍​വാ​സി​ക​ളാ​യ സ​ന്തോ​ഷ് ബാ​ബു, ര​ഞ്ജി​ത്ത്, മ​രു​തി എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ശ്രീ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. പ​രി​ക്കേ​റ്റ​വ​രും ഇ​വി​ടെ ചി​കി​ത്സ തേ​ടി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ജ​യ​ദേ​വ​നും പ​രിക്കുകളോടെ ചി​കി​ത്സ​യി​ലാണ്. ഷൊ​ര്‍​ണൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

പുറപ്പെട്ട ട്രെയിനിൽ കയറാൻ വ്യാജബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി ഷൊ​ര്‍​ണൂ​രി​ല്‍ പി​ടി​യി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍പാ​ല​ക്കാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും ട്രെ​യി​ന്‍ സ്‌​റ്റേ​ഷ​ന്‍ വി​ട്ട​തോ​ടെ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി ട്രെ​യി​ന്‍ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച പ​ഞ്ചാ​ബ് സ്വ​ദേ​ശി ഷൊ​ര്‍​ണൂ​രി​ല്‍ പി​ടി​യി​ല്‍. ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യാ​ല്‍ ട്രെ​യി​ന്‍ അ​ടു​ത്ത സ്‌​റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ടു​മെ​ന്നും അ​പ്പോ​ള്‍ ട്രെ​യി​നി​ല്‍ ക​യ​റി​പ്പ​റ്റാ​മെ​ന്നു​ം കരുതിയാണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ജ​യ്‌​സിം​ഗ് റാ​ത്ത​ര്‍ ട്രെ​യി​നി​ല്‍ ബോം​ബ് വച്ചി​ട്ടു​ണ്ടെ​ന്ന് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്തു പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യിരുന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തു നി​ന്നു​മാ​ണ് ജ​യ്‌​സിം​ഗ് രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​റ​ണാ​കു​ളം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ട്രെ​യി​ന്‍ സ്‌​റ്റേ​ഷ​ന്‍ വി​ട്ടി​രു​ന്നു. ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ജ​യ്‌​സിം​ഗ് രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ന് ബോം​ബു വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​ണി​ല്‍ വി​ളി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം വി​ട്ട ട്രെ​യി​ന്‍ തൃ​ശൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ടു​മെ​ന്നാ​യി​രു​ന്നു ജ​യ്‌​സിം​ഗി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലെ​ങ്കി​ലും ട്രെ​യി​ന്‍ നി​ര്‍​ത്തി​യ​ത് ഷൊ​ര്‍​ണൂ​രാ​യി​രു​ന്നു. ഈ ​സ​മ​യ​മെ​ല്ലാം ട്രെ​യി​നി​ല്‍ പ​രി​ശോ​ധ​ന​ക​ളും ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ ക​ണ്ടെ​ത്താ​ന്‍…

Read More

അ​ട്ട​പ്പാ​ടി മ​ധു കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളേ​ക്ക് അ​ഞ്ചു​ വ​ര്‍​ഷം: കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം തു​ട​ങ്ങി; പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളി​ല്‍ 24 പേ​ര്‍ കൂറുമാറി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ അ​ന്തി​മ​വാ​ദം മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യി​ല്‍ ഇ​ന്ന് തു​ട​ങ്ങി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു 127 സാ​ക്ഷി​ക​ളും പ്ര​തി​ഭാ​ഗ​ത്തുനി​ന്നു ആ​റു സാ​ക്ഷി​ക​ളു​മാ​ണ് കേ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളി​ല്‍ 24 പേ​ര്‍ കൂ​റു​മാ​റി. 24 പേ​രെ വി​സ്ത​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. 77 പേ​ര്‍ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്കി. മ​ധു കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളെ അ​ഞ്ചു വ​ര്‍​ഷം തി​ക​യും. 2018 ഫെ​ബ്രു​വ​രി 22നാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​ധു കൊ​ല്ല​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി നി​യ​മ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യും സ​ഹോ​ദ​രി സ​ര​സു​വും കേ​സ് അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. സാ​ക്ഷി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ കൂ​റു​മാ​റ്റ​വും മ​ധു​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റി​യ​തു​മൊ​ക്കെ കേ​സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു.  

Read More

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച്  ക്ഷേത്രഗോപുരത്തിന്‍റെ വാതിൽ തകർത്തു; അന്വേഷണത്തിനെത്തിയ പോലീസിന്‍റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്…

നെ​ന്മാ​റ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ആ​ള്‍ അ​ന്വേ​ഷി​ച്ചു​ചെ​ന്ന പോ​ലീ​സി​നെ​യും മ​ര്‍​ദി​ച്ചു. നെ​ന്മാ​റ അ​യി​ലൂ​ര്‍ റോ​ഡി​ലു​ള്ള വേ​ട്ട​ക്കൊ​രു മ​ക​ന്‍ കാ​വ് നെ​ല്ലി​ക്കു​ള​ത്തി ഭ​ഗ​വ​തി മൂ​ല​സ്ഥാ​നം ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന്‍റെ പ​ടി​പ്പു​ര​യു​ടെ ചു​മ​രും വാ​തി​ലും ഓ​ടു​ക​ളും കാ​റി​ടി​ച്ചു ന​ശി​പ്പി​ച്ച അ​യി​നം പാ​ടം ര​ഞ്ജി​ത്ത് (27) ആ​ണ് പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യ​ത്. ഇ​തു ചോ​ദ്യം ചെ​യ്ത പ്ര​ദേ​ശ​വാ​സി​ക​ളെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നെ​ന്മാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സു​കാ​രി​ല്‍ ഒ​രാ​ളു​ടെ മു​ഖ​ത്ത് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​പ്പു​ര ത​ക​ര്‍​ത്ത​തി​നും മ​ദ്യ​പി​ച്ച് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നും പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്ത് കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത ര​ഞ്ജി​ത്തി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

പ​ട്ടാ​മ്പി: 13 വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​നാ​യ നാ​ട്ടു​ക​ല്‍ ഭീ​മ​നാ​ട് കോ​ട്ടോ​പ്പാ​ടം എ​ല​മ്പു​ലാ​വി​ല്‍ അ​ബ്ബാ​സി​നെ​യാ​ണ് (51) പ​ട്ടാ​മ്പി എ​ഫ്ടി​എ​സ്‌​സി ജ​ഡ്ജ് സ​തീ​ഷ് കു​മാ​ര്‍ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ സം​ഖ്യ ഇ​ര​യ്ക്ക് ന​ല്‍​കാ​നും വി​ധി​യാ​യി. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് നാ​ട്ടു​ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യ സി​ജോ വ​ര്‍​ഗീ​സാ​ണ്. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. നി​ഷ വി​ജ​യ​കു​മാ​ര്‍ ഹാ​ജ​രാ​യി.

Read More

തൊണ്ടിമുതല്‍ പോരുകോഴികള്‍! പൊലീസ് സ്റ്റേഷനിൽ കോഴികൾക്കായി ലേലം വിളി

ചിറ്റൂര്‍: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്. പോരുകോഴികൾക്കായുള്ള ലേലം വിളിയിലും പോര് വ്യക്തമായിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ചാണ് പൊങ്കലിനോട് അനുബന്ധിച്ച് കോഴിപ്പോര് നടന്നത്. വിവരം അറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. ആളുകൾ ചിതറിയോടി. 2 പോര് കോഴികളും 11 ബൈക്കും രണ്ട് പ്രതികളും പൊലീസിൻ്റെ കയ്യിലകടപ്പെട്ടത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കിയത്. രണ്ടു കോഴികൾക്കും കൂടി 7750 രൂപയാണ് പൊലീസിന് കിട്ടിയത്. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊകൊണ്ടാണ് ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്. ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് പോരു കോഴികളെ ലേലത്തിൽ സ്വന്തമാക്കിയത്. ഡിസംബറില്‍ ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ…

Read More

ഒ​റ്റ​പ്പാ​ല​ത്ത് പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച: ആ​റേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു; നാലുവള കള്ളൻ ഉപേക്ഷിച്ചതെന്തിന്….

ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ ക​ട​ന്പൂ​രി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. ഏ​ക​ദേ​ശം 6.45 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. ക​ട​ന്പൂ​ർ ക​ണ്ട​ൻ​പ​റ​ന്പി​ൽ ഷെ​ൽ​ബി ജെ​യിം​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും വൈ​കീ​ട്ട് ആ​റേ​മു​ക്കോ​ലോ​ടെ വീ​ടു​പൂ​ട്ടി പു​റ​ത്തു​പോ​യി​രു​ന്നു. തി​രി​ച്ച് രാ​ത്രി പ​ത്തോ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ​മാ​ല, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ, സ്വ​ർ​ണ കു​രി​ശ് ഉ​ൾ​പ്പ​ടെ 16 വ​ന്‍റെ സ്വ​ർ​ണ​വും 60 ഗ്രാം ​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടാ​വ് ക​വ​ർ​ന്നു. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​ത തു​റ​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. നാ​ല് വ​ള​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തി. മ​റ്റു​മു​റി​ക​ളി​ലും മോ​ഷ്ടാ​വ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ട്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

അ​ഴീ​ക്കോ​ട് ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ചു ബോ​ധം കെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ​യി​ലെ ഓ​ൺ​ലൈ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യ 24 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ 41 കാ​ര​നെ​തി​രെ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി.ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് യു​വ​തി​യോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ഇ​ത് ത​ട​ഞ്ഞ യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി​യ ശേ​ഷം സ്ഥാ​പ​ന​ത്തി​ന് അ​ടു​ത്തു​ള്ള 41 കാ​ര​ൻ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വീസ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​റി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വീസ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യു​ടേ​ത​ട​ക്ക​മു​ള്ള കാ​റും ബൈ​ക്കും ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. ഭാ​ര​ത്‌ മാ​താ സ്കൂ​ളി​ന് പി​ൻ​വ​ശ​ത്തു​ള്ള ജ്യോ​തി ന​ഗ​ർ എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ സി​ന്ധു, പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ വീ​ട്ടി​ന് വെ​ളി​യി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് തീ​വ​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ രാ​ജേ​ഷി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. മാ​ട്ടു​മ​ന്ത​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷ് ടൗ​ൺ സൗ​ത്ത്, മ​ല​മ്പു​ഴ, ക​സ​ബ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി വി​സ ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. രാ​ജേ​ഷും കൂ​ട്ടു​കാ​രും ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​ങ്ങ​ള്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ച് പ​ഴ​നി​യി​ലേ​ക്ക് പോ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ പ​ക്ക​ൽ നി​ന്നും വി​സ ത​ട്ടി​പ്പ് വ​ഴി പ​ണം ന​ഷ്ട​മാ​യ ആ​രെ​ങ്കി​ലു​മാ​കാം വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ക​സ​ബ പോലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സിസിടിവി കേ​ന്ദ്രീ​ക​രി​ച്ച് പോലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.  

Read More

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​നും പാ​ല​ക്കാ​ട്ടെ കാ​ട്ടാ​ന​ക​ൾ​ക്ക് അ​റി​യാം! മു​ത​ല​മ​ട​യി​ലെ ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻപാ​ല​ക്കാ​ട്: വൈ​ദ്യു​ത വേ​ലി കെ​ട്ടി കാ​ട്ടാ​ന​ക​ളെ ത​ട​യാം എ​ന്ന പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി ന​ൽ​കി പാ​ല​ക്കാ​ട്ടെ കാ​ട്ടാ​ന​ക​ൾ. വൈ​ദ്യു​ത വേ​ലി​യി​ലെ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ വ​ഴി ക​ണ്ടു​പി​ടി​ച്ച കാ​ട്ടാ​ന​ക​ൾ ഇ​ല​ക്്ട്രിക് ഫെ​ൻ​സിം​ഗ് മ​റി​ക​ട​ന്ന് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു. വൈ​ദ്യു​തി ക​ട​ന്നുപോ​കു​ന്ന ഫെ​ന്‍​സി​ംഗിന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ന​ക​ളും തേ​ക്കും അ​ട​ക്ക​മു​ള്ള മ​ര​ങ്ങ​ള്‍ ഫെ​ന്‍​സിംഗി​ലേ​ക്ക് കു​ത്തി​മ​റി​ച്ചി​ട്ട് ഇ​തു​വ​ഴി​യു​ള്ള വൈ​ദ്യു​തബ​ന്ധം ഇ​ല്ലാ​താ​ക്കി​യ ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. കാ​ട്ടാ​നക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തു പ​തി​വാ​യ​തോ​ടെ മു​ത​ല​മ​ട നി​വാ​സി​ക​ൾ ഭീ​തി​യി​ൽ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ൽ ഒ​രേ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ട​ാന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. കാ​ളി​യ​ൻ​പാ​റ വേ​ളാ​ങ്കാ​ട്ടി​ൽ ചെ​ന്താ​മ​രാ​ക്ഷ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. വ​ന്യ​മൃ​ഗ ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും ഫെ​ന്‍​സിംഗ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന​ലെ അ​ട​ക്കം തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് ദി​വ​സം കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലി​ങ്ങി. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും കാ​ട്ടാ​ന​ക​ള്‍ ഫെ​ന്‍​സി​ംഗ് ന​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഫെ​ന്‍​സി​ംഗ് ന​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ…

Read More