പാലക്കാട് : കാഴ്ച്ച നഷ്ടപ്പെട്ട അച്ഛനൊപ്പം ലോട്ടറി വില്പന നടത്തിയ ദുർഗാലക്ഷ്മിക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ചങ്ങനാശ്ശേരിയിലെ പ്രത്യാസ ഡയറക്ടർ ഫാ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് സ്നേഹഭവനം ഒരുങ്ങിയത്. വീടിന്റെ താക്കോൽദാനം ഇന്നുരാവിലെ പതിനൊന്നിനു നടക്കും. അവയവദാന രംഗത്തു കാരുണ്യപ്രവർത്തനം നടത്തുന്ന സംഘടനയാണ് കോട്ടയം ചങ്ങനാശേരിയിലെ പ്രത്യാശ. കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തന ശൃംഖലയുള്ള പ്രത്യാശ ഇതിനകം 41 കോടിയുടെ കാരുണ്യപ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. 159 പഞ്ചായത്തുകളിലായി 168 പേർക്കു സഹായഹസ്തമെത്തിച്ചു നൽകി. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ ദുർഗാലക്ഷ്മിയുടെ കദനകഥ അറിയുന്നത്. സുനിൽ മാത്യൂസ് സുപ്രിയ കണ്സ്ട്രക്ഷൻസിന്റെ സഹായത്തോടെയാണ് വള്ളിക്കോട് വാർക്കാട് ഭാഗത്ത് 650 സ്ക്വയർ ഫീറ്റിൽ ദുർഗാല്ക്ഷ്മിയ്ക്ക് വീടൊരുങ്ങിയത്. ഏകദേശം നാലു വർഷങ്ങൾക്ക് മുൻപാണ് ദുർഗാലക്ഷ്മിയുടെ അവസ്ഥ ദീപികയിലൂടെ പുറം ലോകം അറിയുന്നത്.കാഴ്ച്ച നഷ്ടപ്പെട്ട കുമാരന്റെയും സുഭാഷിണിയുടെയും മകളായ ദുർഗാലക്ഷമി 2016ൽ സ്കൂൾ വിദ്യാർഥിയായിരിക്കുന്പോഴാണ് അച്ഛനോടൊപ്പം ലോട്ടറി വില്പ്പനയ്ക്കായി കൂടെ കൂടിയത്. സ്കൂൾ…
Read MoreCategory: Palakkad
വ്യവസായ പാർക്കിനായി സ്ഥലം ഒരുക്കൽ; വെട്ടിമാറ്റുന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി വെട്ടിമാറ്റു ന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ.ഏറ്റെടുക്കുന്ന 470 ഏക്കർ ഭൂമിയിലും 95 ശതമാനവും ഇത്തരത്തിലുള്ള വിളകൾ നശിപ്പിച്ചാണ് വ്യവസായ യൂണിറ്റുകൾക്കായി സ്ഥലം ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് 300 ഏക്കർ ഭൂമി ഏറ്റെടുത്തുനടപടികൾ തുടങ്ങിയത്.ലക്ഷങ്ങൾ ചെലവഴിച്ച് പുഴയോരങ്ങളിൽ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുന്പോഴാണ് ഇത്രയും വലിയ പ്രദേശത്തെ പച്ചത്തുരുത്തുകളും ജലസ്രോതസുകളും നശിപ്പിക്കുന്നത്. നാളികേരം നിറഞ്ഞുനിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റുന്പോൾ ഏറെ വേദനയുണ്ടെന്നു വ്യവസായ പാർക്കിനായി വീടും സ്ഥലവും നഷ്ടപ്പെടുന്ന കല്ലിങ്കൽപാടം റോഡിലെ നടക്കൽ ജോയ് പറഞ്ഞു. എന്തുചെയ്യാം, വിട്ടുകൊടുക്കാതെ നിവൃത്തിയില്ലല്ലോ എന്നാണ് കർഷകരുടെ ആത്മഗതം. പതിറ്റാണ്ടുകളുടെ അധ്വാനമുണ്ട് പറന്പിൽ പച്ചപ്പ് ഉണ്ടാക്കാൻ. നല്ല മണ്ണും, കൊടുംവേനലിലും ജലസമൃദ്ധിയുമുള്ള ഭൂപ്രദേശങ്ങൾ മരുഭൂമിയാക്കി മാറ്റിയാണ് വ്യവസായ പാർക്ക് കൊണ്ടുവരുന്നത്. പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും ഇതെല്ലാം കണ്ടു മൗനത്തിലാണ്. വൈകിയാണെങ്കിലും കർഷകർ തങ്ങളുടെ സങ്കടം പങ്കുവയ്ക്കുകയാണ്. വൻകിടക്കാരുടെ…
Read Moreവീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മുനിസിപ്പൽ കൗണ്സിലറെ അജ്ഞാത സംഘം മർദിച്ചു
മണ്ണാർക്കാട് : കൗണ്സിലറെ അജ്ഞാത സംഘം വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചതായി പരാതി.മണ്ണാർക്കാട് നഗരസഭാ കൗണ്സിലർ ഷമീർ വേളക്കാടനെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ ബൈക്കിലെത്തിയ അജ്ഞാത സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്. ഷമീർ വേളക്കാടൻ നല്കിയ പരാതിയെതുടർന്ന് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു. രാത്രി 12 മണിയോടെ ബൈക്കിലെത്തിയ രണ്ടുപേർ കൗണ്സിലർ ഷഫീഖ് റഹ്മാന് സുഖമില്ലെന്നും വേഗം എത്തണമെന്നും അറിയിച്ചു. തുടർന്ന് ആ ബൈക്കിൽതന്നെ ഷമീർ ഷഫീഖ് റഹ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കൊടുവാളിക്കുണ്ടിൽനിന്നും ബസ് സ്റ്റാൻഡ് എത്തുന്നതിനു മുൻപ് മറ്റു രണ്ടുപേർ ബൈക്കിൽ വരികയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഇവരെ മുൻപരിചയമില്ലെന്നും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരെന്നു മനസിലായില്ലെന്നും ഷമീർ പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നു മണ്ണാർക്കാട് സിഐ പി.അജിത്കുമാർ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ ഷമീർ വേളക്കാടൻ സ്വകാര്യ…
Read Moreപാലക്കാട് – എറണാകുളം മെമു കൊരട്ടിയിലും നെല്ലായിയിലും നിർത്തും; അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം
കൊരട്ടി: പാലക്കാട് – എറണാകുളം മെമു സ്പെഷൽ ട്രെയിന് 15 മുതൽ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ പാലക്കാട് നിന്നും എറണാകുളത്തേക്കു പോകുന്ന മെമു 9.50 ന് കൊരട്ടിയിലെത്തും. ഉച്ചതിരിഞ്ഞ് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്കു പോകുന്ന ട്രെയിൻ 3.45 നായിരിക്കും കൊരട്ടിയിൽ നിർത്തുക. സ്പെഷൽ ട്രെയിൻ ആക്കിയതോടെ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. യാത്രക്കാർക്ക് സീസണ് ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാമെങ്കിലും നിലവിൽ കൊരട്ടി അങ്ങാടി സ്റ്റേഷനിൽ തത്കാലം സീസണ് ടിക്കറ്റ് ലഭ്യമില്ല. ചാലക്കുടി, അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം ഉണ്ടായിരിക്കും. കോവിഡ് വ്യാപനമേറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ 22 മാസത്തോളമായി താളം തെറ്റിയ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചുവെങ്കിലും സ്റ്റോപ്പ് അനുവദിക്കാതെ കൊരട്ടി അങ്ങാടി…
Read Moreതുടർച്ചയായി നാലര മാസക്കാലം മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കി
മംഗലംഡാം: മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഇക്കുറി പുഴയിലേക്കു വെള്ളം വിട്ടത് തുടർച്ചയായ നാലര മാസക്കാലം. ഇതിന്റെ അളവ് കണക്കാക്കിയാൽ മറ്റൊരു ഡാം നിറയാനുള്ള വെള്ളമുണ്ടാകും. ജലനിരപ്പ് പരമാവധിയിലെത്തി കഴിഞ്ഞ ജൂലൈ 16നാണ് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നത്. പിന്നെ തുടർച്ചയായ മഴയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയും താഴ്ത്തിയുമാണ് ഡാമിലെ വെള്ളം ക്രമീകരിക്കുന്നത്. ഡാമിന്റെ റൂൾ കർവ് മാനദണ്ഡം പാലിക്കാനുള്ള നിർദ്ദേശങ്ങളും പുഴയിലേക്കുള്ള ജലപ്രവാഹം കൂട്ടി. പാടങ്ങളിലെല്ലാം വെള്ളം ഉള്ളതിനാൽ കനാലുകളിലേക്ക് വെള്ളം വിടാനും കഴിഞ്ഞില്ല. ഇപ്പോഴും മുഴുവൻ ഷട്ടറുകളും അടക്കാവുന്ന സ്ഥിതി ആയിട്ടില്ലെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. അടുത്ത ദിവസം മുതൽ കനാലുകളിലേക്ക് വെള്ളം തുറന്നാൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഇതിനിടെ പുതിയ ന്യൂനമർദ്ദ മഴയോ മറ്റോ ഉണ്ടായാൽ പുഴയിലേക്കു തന്നെ വെള്ളം തുറക്കേണ്ടി വരും. ഡാമിനെ ഉൾക്കൊള്ളാൻ കഴിയാത്ത അത്ര മഴയാണ്…
Read Moreകോവിഡിനു മുൻപും പിൻപും ഒന്നും നടന്നില്ല; കടലാസു നടപടിയായി കുരച്ചുതീർന്ന്, തെരുവുനായ്ക്കളുടെ വന്ധ്യംകരണം
ഷൊർണൂർ: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന്നായി നടപ്പാക്കിയിരുന്ന എബിസി പ്രോജക്ടിന്റെ (അനിമൽ ബർത്ത് കണ്ട്രോൾ )പ്രവർത്തനം നിലച്ചു.കോവിഡ് കാലത്തിന് മുന്പുതന്നെ തകരാറിലായ പദ്ധതി പിന്നീട് തുടങ്ങാനായിട്ടില്ല. പൊതുനിരത്തുകളിൽ കലിതുള്ളി പരക്കം പായുന്ന തെരുവുനായ്ക്കളുടെ എണ്ണം വളരെ വർദ്ധിച്ച സാഹചര്യമാണുള്ളത്. ഇവയെ പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യവുമുണ്ട്.പാലക്കാട് ജില്ലയിൽ ഒരിടത്തും തെരുവുനായ പിടുത്ത മോ, വന്ധ്യംകരണ ശസ്ത്രക്രിയയോ നടക്കുന്നില്ല.തെരുവുനായ്ക്കളുടെ ശല്യം ഓരോദിവസവും വർധിച്ചു വരുന്പോൾ ഒന്നും ചെയ്യാനാകാതെ അധികൃതർ കൈമലർത്തുകയാണ്. ഇരുചക്രവാഹന ക്കാർക്കും കാൽനടയാത്രക്കാർക്കും ആണ് ഇവ വലിയ ഭീഷണി ഉയർത്തുന്നത്. കൂട്ടംകൂടി കന്നുകാലികളെയും മറ്റും ആക്രമിക്കുന്നതും പതിവാണ്.സ്വൈര വിഹാരത്തിന് ഭംഗം വരുന്ന രീതിയിൽ ആരെയെങ്കിലും ഇവയെ തുരത്തി ഓടിക്കാൻ ശ്രമിച്ചാൽ ഇത്തരക്കാരെ നേരിടാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്ന പതിവുമുണ്ട്. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കളുടെ പ്രധാന കേന്ദ്രമാണ്. ഇവയെ ഭയപ്പെട്ടാണ് കാൽനടയാത്രക്കാർ വഴി നടക്കുന്നതുപോലെ പോലും.ഇരുചക്രവാഹനങ്ങൾക്ക്…
Read Moreമനുഷ്യാവകാശങ്ങൾ ആദിവാസികളുടേയും കൂടിയാണ്; ജാഗ്രതയുടെ സന്ദേശവുമായി വനിതാ കമ്മീഷൻ അട്ടപ്പാടിയിലേക്ക്
പാലക്കാട്: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങൾ അവരുടെയും അവകാശങ്ങൾ കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മനുഷ്യാ വകാശ ദിനത്തിൽ കേരള വനിതാ കമ്മീഷൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായും. വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. പട്ടികവർഗ പ്രൊമോട്ടർമാർ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപികമാർ, ജാഗ്രതാസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനു ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും. ഇന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി, അംഗങ്ങളായ അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവരുടെ നേതൃത്വത്തിൽ ഉൗരുകൾ സന്ദർശിക്കും. മനുഷ്യാവകാശ ദിനമായ നാളെ രാവിലെ 10.30 മുതൽ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളിൽ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി…
Read Moreകല്ലടി കോളജിലെ റാഗിംഗ്: രണ്ടു വിദ്യാർഥികളെ പുറത്താക്കി; മൂപ്പൻസ്, കലിപ്പൻസ്, മൂത്തൻസ് തുടങ്ങി വിവിധ പേരുകളിലാണ് ഈ സംഘങ്ങൾ കോളജിൽ പ്രവർത്തിച്ചിരുന്നത്
മണ്ണാർക്കാട് : മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ റാഗിംഗ് പരാതിയുമായി ബന്ധപ്പെട്ട് നടപടി.നിലവിൽ സസ്പെൻഷനിലുള്ള ബിഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർഥി കെ. മുഹമ്മദ് അൻസിൽ, ബികോം സിഎ ഫൈനൽ ഇയർ വിദ്യാർഥി ജനീസ് സ്വലാഹ് എന്നിവരെ കോളജിൽനിന്നും പുറത്താക്കി. കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ശുപാർശ പ്രകാരം ഇന്നലെ ചേർന്ന കോളജ് കൗണ്സിൽ യോഗത്തിലാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ പ്രൊഫസർ ശിഹാബ് അറിയിച്ചു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ് വിദ്യാർഥി എടത്തനാട്ടുകര പാറോക്കോട്ട് ഇംത്തിയാസിന്റെ മകൻ അബ്സാനെ അക്രമിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അബ്സാൻ വട്ടന്പലം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അക്രമിച്ച വിദ്യാർഥികൾക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. ഇവർക്കായി…
Read Moreനോഡൽ ഓഫീസറെ മാറ്റിനിർത്തി മന്ത്രിയുടെ സന്ദർശനം വിവാദത്തിൽ; മന്ത്രി എത്തിയപ്പോൾ പ്രഭുദാസ് തലസ്ഥാനത്തെത്തിയതെങ്ങനെ?
അഗളി : അട്ടപ്പാടി ആരോഗ്യ നോഡൽ ഓഫീസറും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ.പ്രഭുദാസിനെ മാറ്റിനിർത്തിക്കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ കോട്ടത്തറ ആശുപത്രി സന്ദർശനം വിവാദമാകുന്നു. നോഡൽ ഓഫീസറെ ആശുപത്രിയിൽനിന്നും തന്ത്രപൂർവം ഒഴിവാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യമന്ത്രി കോട്ടത്തറ ആശുപത്രിയിൽ എത്തിയത്. അവലോകന യോഗത്തിനു തിരുവനന്തപുരത്ത് എത്തണമെന്ന് അറിയിപ്പിനെതുടർന്നാണ് തലസ്ഥാനത്തെത്തിയത്. എന്നാൽ അത്തരത്തിലൊരു യോഗം തലസ്ഥാനത്തു വിളിച്ചിരുന്നില്ലെന്ന് മടങ്ങിയെത്തിയ പ്രഭുദാസ് മാധ്യമങ്ങളോടു പറഞ്ഞു. ആശുപത്രിയുടെ മുഴുവൻ കാര്യങ്ങളുടെയും ചുമതലകൾ വഹിക്കുന്ന താൻ മന്ത്രി എത്തുന്ന സമയം ഇവിടെ ഇല്ലാതെ പോയതിനാൽ ആശുപത്രി നേരിടുന്ന പ്രധാന വിഷയങ്ങൾ മന്ത്രിക്കു മുൻപിൽ അവതരിപ്പിക്കാനായില്ലെന്നും ഡോ.പ്രഭുദാസ് പറഞ്ഞു. ആശുപത്രിയിൽ വിനിയോഗിച്ചിട്ടുള്ള ഫണ്ട് സംബന്ധിച്ചുള്ള വിശദീകരണങ്ങൾ മന്ത്രിക്കു മുന്പിൽ വ്യക്തമാക്കാനുമായില്ല. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കളാണ് കൈക്കൂലിക്കാരായി നിലകൊള്ളുന്നതെന്നും കൈക്കൂലി നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനങ്ങൾക്കും താൻ കൂട്ടുനിൽക്കില്ലന്നും ഡോ.…
Read Moreഅതിഥിത്തൊഴിലാളികൾക്കു ചക്കപ്പഴ വിരുന്നൊരുക്കി മംഗലംഡാം ഫൊറോന ദേവാലയം; മനസ് നിറഞ്ഞ് തൊഴിലാളികളും
മംഗലംഡാം: തിരുനാളിന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ചക്കപ്പഴം വിതരണം ചെയ്ത് മംഗലംഡാം ഇടവക.റോഡ് ടാറിംഗിനും മറ്റുമായി ഡാമിൽ തൊഴിലെടുക്കുന്ന അതിഥിത്തൊഴിലാളികൾക്കാണ് പുതുമയാർന്ന വിരുന്നൊരുക്കി സൽക്കരിച്ചത്. സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിലെ ഇടവകമധ്യസ്ഥനായ വിരുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ഈ പുതുമയാർന്ന സൽക്കാരം സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് ചക്കപ്പഴം നൽകി വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ചക്കപ്പഴ വിരുന്നിനു തുടക്കംകുറിച്ചു. അസിസ്റ്റന്റ് വികാരി ഫാ.അഖിൽ കണ്ണന്പുഴ, കൈക്കാരൻമാരായ സിജി ആലുങ്കൽ, കുരിയൻകാരക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. പള്ളിമുറ്റത്തു വിളഞ്ഞ ചക്കയാണ് അതിഥി ത്തൊഴിലാളികൾക്കു വിതരണം ചെയ്തത്. സീസണിനു മുന്നേ കൊതിയൂറുന്ന ചക്കപ്പഴം മതിയാവോളം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു തൊഴിലാളികളും.
Read More