പാലക്കാട്: ആസാദി കാ അമൃത് മഹോത്സവ് കാന്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കന്പനി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ശേഖരിച്ച മൂന്ന് ടണ് ഇ-വേസ്റ്റ് പുന:ചംക്രമണത്തിനായി ക്ലീൻ കേരള കന്പനിക്ക് കൈമാറി. പാലക്കാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് ടി. ജി അധ്യക്ഷനായ പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ. കല്ല്യാണ കൃഷ്ണൻ, ക്ലീൻ കേരള കന്പനി സീനിയർ അസി.മാനേജർ എൽ.കെ ശ്രീജിത്ത്, അസി.മാനേജർ നാഗേഷ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ. ഷരീഫ്, ടെക്നിക്കൽ കണ്സൾട്ടന്റ് ഹാറൂണ് അലി പങ്കെടുത്തു.
Read MoreCategory: Palakkad
കോട്ടയത്തുനിന്നു രണ്ട് ട്രെയിൻ സർവീസുകൾ; നിലന്പൂരിലേക്കും നാഗർകോവിലിലേക്കും
തിരുവനന്തപുരം: കോട്ടയത്തു നിന്നു നിലന്പൂരിലേക്കും നാഗർകോവിലിൽ നിന്നു കോട്ടയത്തേക്കും പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ ആറിനും ഏഴിനുമായാണ് സർവീസുകൾ ആരംഭിക്കുന്നത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലുമുള്ളത്. നാഗർകോവിൽ ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. 06366 നന്പർ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് രാത്രി 7.35നു കോട്ടയത്തെത്തും. ഏഴിനാണ് നിലന്പൂർ കോട്ടയം സ്പെഷൽ ട്രെയിൻ ആരംഭിക്കുക. കോട്ടയത്തുനിന്നു രാവിലെ 5.15നു പുറപ്പെടുന്ന ട്രെയിൻ (നന്പർ 06326) ഉച്ചയ്ക്ക് 11.45ന് നിലന്പൂരിലെത്തും. നിലന്പൂരിൽനിന്നു തിരിച്ചും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.10നു തിരിക്കുന്ന ട്രെയിൻ രാത്രി 10.15നു കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്തു റിസർവേഷൻ കോച്ചുകൾക്കു പുറമേ രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്. എരണിയേൽ, കുളിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ,…
Read Moreആനക്കൂട്ടങ്ങളുടെയും പുലിയുടെയുമൊക്കെ കണ്ണുവെട്ടിച്ച് മുള വെട്ടിയെടുക്കണം; കുലത്തൊഴിൽ നിലനിർത്താൻ കഠിനാധ്വാനവുമായി യുവാക്കൾ
മംഗലംഡാം: കൃഷ്ണന്റെയും ശിവന്റെയും രവിയുടെയും രഞ്ജിത്തിന്റെയും മണികണ്ഠന്റെയുമൊക്കെ അധ്വാനം എന്നു പറഞ്ഞാൽ അത് ഒന്ന് ഒന്നര പണി തന്നെയാണ്. ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ഏറെയുള്ള ഉൾക്കാടുകകളിൽ നിന്നും ഓടമുള വെട്ടി കൊണ്ടുവന്ന് മുറം, വട്ടി, കുട്ട തുടങ്ങിയവ ഉണ്ടാക്കി വിൽപ്പനയാണ് ഇവരുടെ തൊഴിൽ. കുഴൽമന്ദം നെച്ചുള്ളി സ്വദേശികളായ ഇവർ എത്തുന്നത് 40 കിലോമീറ്റർ പിന്നിട്ട് കടപ്പാറക്കടുത്ത് തളികകല്ല് കാട്ടിൽ. കടപ്പാറവരയെ വാഹനം എത്തു. അവിടെ നിന്നും പത്തും പതിനഞ്ചും കിലോമീറ്റർ കാട്ടു പാതകളിലൂടെ നടന്ന് ഉൾവനത്തിൽ എത്തണം. ആനക്കൂട്ടങ്ങളുടെയും പുലിയുടെയുമൊക്കെ കണ്ണുവെട്ടിച്ച് മുള വെട്ടി വൃത്തിയാക്കണം. ഓരോരുത്തർക്കും എടുക്കാവുന്ന ചുമടുകളായാൽ പിന്നെ യാത്രതിരിക്കും. വലിയചുമടുമായി കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞ് കടപ്പാറയിലെത്തും. അവിടെനിന്നും സ്വകാര്യ ബസിന് മുകളിൽ കയറ്റി വടക്കഞ്ചേരിയിലെത്തിക്കും. പിന്നെ വലിയ പെട്ടി ഓട്ടോയോ മറ്റൊ വിളിച്ച് നെച്ചുള്ളിയിൽ എത്തിക്കണം. പുലർച്ചെ നാലിന് വീട്ടിൽനിന്നും കാൽനടയായും…
Read Moreതീറ്റതേടി പറന്നെത്തുന്ന മയിലിനിപ്പോൾ തങ്കമണിയമ്മ പൊന്നമ്മ; കാത്തിരിക്കാനും സമയം കൊല്ലാനും മയിലിന്റെ വരവ് തങ്കമണിയമ്മക്കും അനുഗ്രഹം
ഒറ്റപ്പാലം: തീറ്റതേടി പറന്നെത്തുന്ന മയിലിനിപ്പോൾ തങ്കമണിയമ്മ പൊന്നമ്മയാണ്. കടന്പഴിപ്പുറം കൊല്ലിയാനിയിലാണ് മയിലിനെ പോറ്റുന്ന ഈ വീട്ടമ്മയുള്ളത്. കാടിറങ്ങി എല്ലാ ദിവസവും വീട്ടുമുറ്റത്തെത്തുന്ന മയിലിന് ഇര നൽകി പരിപാലിക്കുന്ന ചിങ്ങത്ത് പുത്തൻ വീട്ടിൽ തങ്കമണി അമ്മ (79) ക്കിപ്പോൾ മയിലൂട്ട് നടത്തുന്നത് ദിനചര്യയുടെ ഭാഗമാണ്. നിത്യവും രണ്ട് നേരം തങ്കമണിയമ്മ നൽകുന്ന പങ്ക് പറ്റാൻ മുടങ്ങാതെ എത്തുന്ന മയിൽ കാഴ്ച്ച കൗതുകകരമാണ്.മയിലുകൾ സാധാരണ മനുഷ്യനുമായി അടുക്കുക പതിവില്ല. മറ്റ് പക്ഷികളെ പോലെ ഇവ ഇണക്കം കാണിക്കുന്ന കൂട്ടത്തിലല്ല. എന്നാൽ ഇവിടെ കാര്യങ്ങൾ മറിച്ചാണ്. തങ്കമണി അമ്മക്ക് മുന്പിൽ മയിൽ അനുസരണയുള്ള ഇണക്കക്കാരിയാണ് ഇവരുടെ കയ്യിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചാണ് മയിലിന്റെ ദിവസവുമുള്ള മടക്കം. എന്നാൽ വീട്ടിലെ മറ്റാരോടും അടുപ്പമില്ല. അമ്മയുടെ കൂടെ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ ഇത്തിരി അകലം പാലിക്കും. അമ്മ തനിച്ചെങ്കിൽ പറന്നെത്തും. രാവിലെയും വൈകിട്ടുമാണ് മയിലിന്റെ…
Read Moreപറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്..! കൃഷിഭവനിൽ നിന്നും കിട്ടിയത് അത്യുൽപാദനശേഷിയുള്ള ഉമ വിത്ത്; ഉത്പാദന ശേഷിയോടെ വളർന്ന കളകണ്ട് ഞെട്ടി കർഷകർ…
പാലക്കാട്: അത്യുൽപാദനശേഷിയുള്ള ഉമ നെൽ വിത്തെന്ന് പറഞ്ഞ് കൃഷിഭവനിൽ നിന്നും വാങ്ങിയ നെൽവിത്ത് കൃഷി ചെയ്തപ്പോൾ പാടത്ത് നിറഞ്ഞത് അത്യുൽപാദനശേഷിയുള്ള കളകൾ. മലന്പുഴ കൃഷിഭവന് കീഴിലുള്ള തൂപ്പള്ളം പാടശേഖരത്തിലെ കൂട്ടാല വീട്ടിൽ കെ.കൃഷ്ണനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. കഴിഞ്ഞ മേയ് മാസത്തിൽ പൊടി വിതയായി നടത്തിയ നെൽവിത്താണ് കതിര് നിറയേണ്ട പ്രായത്തിൽ കളയായി മാറിയത്. നെല്ല് മുളച്ചപ്പോൾ തന്നെ നെല്ലിനേക്കാൾ കൂടുതൽ മുളച്ചത് കളകളായിരുന്നു. പൊള്ള കള, ചേങ്ങോൽ, തവട്ട, വരി തുടങ്ങിയവയും പേരറിയാത്തതുമായ നിരവധി കളകളായിരുന്നു കൃഷിയിടത്തിൽ. എങ്കിലും അവിടവിടെയായി നെൽച്ചെടി ഉണ്ടാകുമെന്ന് കരുതി എല്ലാവരെയും വളരാൻ അനുവദിച്ചു. കണ്ടങ്ങളെല്ലാം പാടശേഖരത്തിന് നടുവിലായതിനാൽ ട്രാക്ടർ ഇറക്കി നശിപ്പിക്കാനും കഴിഞ്ഞില്ലെന്ന് കൃഷ്ണൻ പറഞ്ഞു. പാടശേഖരത്തിലെ മറ്റു കൃഷിയിടങ്ങളിലെല്ലാം ഇപ്പോൾ നെല്ല് കതിര് വന്ന് നിരന്നപ്പോൾ തന്റെ കണ്ടങ്ങളിൽ പൂവിട്ടു നിരന്നത് പലയിനം കളകളായി. ഇത്തരത്തിൽ…
Read Moreകോട്ടയത്തുനിന്നും ഷൊർണൂരിലേക്ക് ചേക്കേറിയ സിഎ എബ്രഹാമിന്റെ മയിൽ വാഹന സർവീസിന് പറയാനുള്ളത് അരനൂറ്റാണ്ടി ചരിത്രം
ഷൊർണൂർ: ഷൊർണൂരിനൊരു ബസ് ചരിത്രമുണ്ട്. ഈ ചരിത്രം പാലക്കാടിന്റെകൂടി യാത്രാചരിത്രമാണ്. പോയ കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ചരിത്രമെങ്കിൽ ഷൊർണൂർ മയിൽവാഹനം ബസ് സർവീസും ഈ ചരിത്രത്തിന്റെ ഭാഗമാണ്. കോട്ടയത്തുനിന്ന് ഷൊർണൂരിലെത്തിയ ക്രൈസ്തവ കുടുംബമായ ചെമ്മരിക്കാട്ട് സി.എ. എബ്രഹാം തുടങ്ങിവച്ച മയിൽവാഹനം സർവീസ് കുടുംബ പരന്പരകളിലൂടെ പടർന്നുപന്തലിച്ചതാണ് മയിൽവാഹനത്തിന്റെ ചരിത്രം. കാലങ്ങൾക്കപ്പുറത്തേക്കൊന്നു പിൻതിരിഞ്ഞുനോക്കിയാൽ വള്ളുവനാടൻ ഗ്രാമീണപാതകളിൽ രാജാക്കന്മാരായിരുന്നു ഇവർ. ഷൊർണൂരിലെ മയിൽവാഹനം കന്പനിയിൽ ജോലിയുള്ളവരെ ആദരവോടെ നോക്കിയിരുന്ന ഒരു പോയകാലം വള്ളുവനാടൻ ഗ്രാമങ്ങളിലുണ്ടായിരുന്നു. പട്ടാന്പിയും ഷൊർണൂരും ഒറ്റപ്പാലവും ചെർപ്പുളശേരിയുമടങ്ങുന്ന വള്ളുവനാടൻ ഗ്രാമീണപാതയിൽ പൊടിയിലും മണ്ണിലും ആറാടി കാട്ടുകുതിരയുടെ ശക്തിയും നാട്ടുരാജാവിന്റെ ഗമയുമായി മയിൽവാഹനങ്ങൾ നിരത്തിലോടിയിരുന്ന കാലം ഏറേ വിദൂരമല്ല. വീട്ടമ്മമാർക്കുപോലും ചിരപരിചിതമായ വള്ളുവനാടിന്റെ മാത്രം മയിൽവാഹനങ്ങൾ നാട്ടുകവലയിലെ നേരംകൊല്ലികൾക്കുപോലും സമയത്തിന്റെ വിലയോതിയെത്തിയിരുന്നു. പഴയ മയിൽവാഹനം ബസുകൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. ഗുരുവായൂരപ്പനെ കാണാൻ പാലക്കാട്ടുകാർ മയിൽവാഹനം കാത്തുനിന്നിരുന്ന കാലം…
Read Moreഉപ്പുകുളത്ത് കന്നുകാലികളെ പുലി അക്രമിച്ചു; ശബ്ദം ഉണ്ടാക്കിയതോടെ പശുക്കളെ വിട്ട് പുലി ഓടിപ്പോയതായി പ്രദേശവാസികൾ
മണ്ണാർക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് വീണ്ടും പുലിയുടെ ആക്രമണം. രണ്ടുപശുക്കളെ പുലി അക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഉപ്പുകുളം ആനക്കുണ്ടിൽ എൻഎൻഎസ് എസ്റ്റേറ്റിനു സമീപം മേയാൻവിട്ട കുളങ്ങര മമ്മിയുടെ രണ്ടു പശുക്കളെയാണ് പുലികൾ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്നവർ ശബ്ദം ഉണ്ടാക്കിയതോടെ പശുക്കളെ വിട്ട് ഓടുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വന്യജീവി ശല്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം അറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. ഉപ്പുകുളം മേഖലയിൽ ഒരു വർഷത്തിനിടെ ഇരുപതോളം കർഷകരുടെ കന്നുകാലികളേയും ആടുകളേയും പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. കൂടാതെ നിരവധി വളർത്തുനായ്ക്കളേയും പുലി കൊന്നിട്ടുണ്ട്. ഇതിനിടെ ഉപ്പുകുളത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവവും ഉണ്ടായി. തുടർന്ന് വനപാലകർ കെണികൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കടുവയോ, പുലിയോ കെണിയിൽ വീണിട്ടില്ല. അകത്തേത്തറയിലും പുലിയുടെ ആക്രമണം; മാൻകുട്ടിയും ആടും ചത്തു പാലക്കാട് : അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജിനു…
Read Moreകഷ്ടതകൾ നിറഞ്ഞ സ്കൂൾ കാലം; ഏഴാംക്ലാസിൽ തുടങ്ങിയ റബർ ടാപ്പിംഗ് നേട്ടങ്ങളുടെ നെറുകയിലും കൈവിടാതെ എൻജിനീയർ ഗോപാലകൃഷ്ണൻ
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി: അംഗീകാരങ്ങളും ആദരവുകളും മാതാപിതാക്കൾക്ക് സമർപ്പിച്ച് റബർ ടാപ്പർ കം എൻജിനീയറായ 27 കാരൻ ഗോപാലകൃഷ്ണൻ. പാലക്കാട്, തൃശൂർ ജില്ലകളിലായി മൂന്ന് സ്കൂളുകൾ ഹൈടെക് ആക്കുന്നതിന് 13 കോടി രൂപയുടെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത് കിഴക്കഞ്ചേരി കണിച്ചി പരുത സ്വദേശിയായ ഗോപാലകൃഷ്ണനാണ്. പത്തിരിപ്പാല സ്കൂളിൽ അഞ്ചുകോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.ഉദ്ഘാടന പരിപാടിയിൽ എംഎൽഎ അഡ്വ.കെ.ശാന്തകുമാരി, ഗോപാലകൃഷ്ണനെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. ഉപഹാരം ഏറ്റുവാങ്ങുന്പോൾ തന്റെ മനസ് നിറയെ അച്ഛനും അമ്മയുമായിരുന്നെന്നും തന്റെ മികവുകൾക്കെല്ലാം പിന്തുണയും പ്രചോദനവും അവരാണെന്നും ഗോപാലകൃഷണൻ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള വാപ്പ്കോസിലെ എൻജിനീയറാണ് യൂത്ത്ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ഈ ചെറുപ്പക്കാരൻ. കണിച്ചിപരുതക്കടുത്ത് പീച്ചി കാടിനോട് ചേർന്നുള്ള കുന്നേൽ എസ്റ്റേറ്റിലെ റബർടാപ്പിംഗ് തൊഴിലാളികളാണ് ഗോപാലകൃഷ്ണന്റെ അച്ഛൻ ആനന്ദനും അമ്മ ഈശ്വരിയും. പത്ത്…
Read Moreഇത് ഹാജിറ ഉമ്മ, ഒറ്റപ്പാലം നഗരത്തിന് സുപരിചിത..! മാനസിക വിഭ്രാന്തിയുടെ യാത്രക്കിടയിലും വാക്സിൻ സ്വീകരിച്ചു; ഈ ജീവിതം ആരും അറിയാതെ പോകരുത്…
ഒറ്റപ്പാലം: ബോധമണ്ഡലം മറച്ച മാനസിക വിഭ്രാന്തിയുടെ യാത്രക്കിടയിലും ഹാജിറുമ്മയും വാക്സിൻ സ്വീകരിച്ചു. ഒറ്റപ്പാലം നഗരസഭയുടെ ആശ്രയ ഭവനം അന്തേവാസിയായ ഹാജിറ (67) ഉമ്മക്ക് ആരോ പറഞ്ഞ് കേട്ട അറിവ് എപ്പോഴോ ഓർമ്മയുടെ ഇത്തിരി വെട്ടത്തുണ്ടായിരുന്നു. ഇതാണ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാനും കാരണമായത്. ഇത് ഹാജിറ ഉമ്മ ഒറ്റപ്പാലം നഗരത്തിന് ഇവർ സുപരിചിതയാണ്. മാനസിക അസ്വാസ്ഥ്യം കാണിക്കാറുണ്ടെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിലധികമായി ഒറ്റപ്പാലത്തിന്റെ തെരുവിലാണ് ഇവരുടെ ജീവിതം. തോന്നിയാൽ പേപ്പർ, അട്ടപ്പെട്ടി , പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ കടകളിൽ നിന്നും, ഓഫീസുകളിൽ നിന്നും ശേഖരിച്ച് ആക്രി കടയിൽ കൊണ്ടുപോയി വിൽപ്പന നടത്തും. സഹായിക്കാൻ മറ്റാരുമില്ലാതെ കട തിണ്ണയിലും, റോഡരികിലും, താലൂക്ക് ആശുപത്രിയുടെ വരാന്തയിലും ഭാണ്ഡകെട്ടുമായി അന്തിയുറങ്ങിയിരുന്ന ഹാജിറ ഉമ്മക്ക് അടുത്ത കാലത്താണ് ഒറ്റപ്പാലം നഗരസഭ ആശ്രയഭവനം നൽകിയത്. ഒറ്റക്കായതു കൊണ്ടു തന്നെ വാക്സിൻ എടുക്കുന്നതിനെ കുറിച്ചോ ,അതിന്റെ…
Read Moreകാലപ്പഴക്കത്തെ അതിജീവിച്ച് മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യവുമായി കവളപ്പാറ വായനശാല
ഷൊർണൂർ: മറ്റൊരു ഗ്രന്ഥശാലാദിനം കൂടി കടന്നു പോകുന്പോൾ മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യവുമായി ഇവിടെയൊരു വായനശാല. ഒരു നൂറ്റാണ്ടിലേറെ കാലത്തെ തലമുറകളുടെ സ്മരണകൾ ഏറ്റുവാങ്ങി, കാലപ്പഴക്കത്തെ അതിജീവിച്ചാണ് കവളപ്പാറ കൊട്ടാര മണ്ണിൽ യശസുയർത്തി ഈ വായനശാല കെട്ടിടമുള്ളത്. 1200 ഓളം ചതുരശ്രയടിയുള്ള ഈ ഗ്രന്ഥശാല നാട്ടുരാജ്യ ഭരണതലവനായിരുന്ന കവളപ്പാറ മൂപ്പിൽ നായർ നിർമ്മിച്ചതാണ്. മദിരാശി സർക്കാറിന്റെ സഹകരണത്തോടെ മൂപ്പിൽ നായർ സമാഹരിച്ച 700 മലയാള പുസ്തകങ്ങളും 300 ഇംഗ്ലീഷ് പുസ്തകങ്ങളുമടക്കം 1000ത്തോളം പുസ്തകങ്ങളുമായി തുടങ്ങിയ ഗ്രന്ഥശാലയിൽ ഇന്ന് വിവിധ ഭാഷകളിലായി 5000ത്തോളം പുസ്തകങ്ങളുണ്ട്. വായനശാലക്ക് ആവശ്യമായ അലമാരകൾ, കസേരകൾ, മേശകൾ, ബെഞ്ചുകൾ തുടങ്ങിയ സാമഗ്രികൾക്ക് പുറമേ, ഫുട്ബോൾ, ടേബിൾ ടെന്നീസ്, റൗണ്ടേഴ്സ് എന്നിവക്കുള്ള ഉപകരണങ്ങളും നൽകിയ മൂപ്പിൽ നായർ, അക്കാലത്തെ ജനത കേട്ടുകേൾവി പോലുമില്ലാത്ത ഒരു ജിംനേഷ്യവും സ്ഥാപിച്ചിരുന്നുവെന്നതാണ് അപൂർവ്വ സവിശേഷത. സ്വാതന്ത്ര്യ സമരകാലത്ത് ധാരാളം യോഗങ്ങൾ നടന്നിരുന്ന…
Read More