അതിരപ്പിള്ളി(തൃശൂർ): അതിരപ്പിള്ളി മേഖലയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാനയാക്രമണത്തിൽ മൂന്നു മരണം. ഞായറാഴ്ച രാത്രി അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഇന്നലെ രാത്രി അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. വാഴച്ചാലിൽ മരിച്ചത് ശാസ്താപൂവം ഊരിലെ അംബികയും (30), സതീഷും (34). രണ്ട് സുഹൃത്തുക്കൾക്കൊപ്പം തേൻ എടുക്കാൻ പോയി തിരിച്ചുവരുമ്പോൾ ഞായറാഴ്ച രാത്രി 10 നാണ് സെബാസ്റ്റ്യനെ കാട്ടാന ആക്രമിച്ചത്. മൂവരും കോളനിക്ക് സമീപം വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ടെടുത്ത് എറിഞ്ഞു. തുടർന്ന് ഒടി അടുത്തെത്തി ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്തുതന്നെ സെബാസ്റ്റ്യൻ മരിച്ചു. എല്ലുകൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന…
Read MoreCategory: Thrissur
മൂന്നു ലക്ഷം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 44കാരൻ പോലീസ് പിടിയിൽ
തൃശൂർ: യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ആണ് പിടിയിലായത്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകട്ടുപൂച്ചനില്നിന്ന് തൃശൂരിലെ കുറുവ സംഘത്തലവനെക്കുറിച്ച് വിവരം; കട്ടുപൂച്ചന് മോഷണം നടത്തിയിരുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച്
ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ…
Read Moreതൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; മന്ത്രി കെ. രാജന്റെയും എഡിജിപി അജിത്കുമാറിന്റെയും മൊഴിയെടുക്കും
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂർത്തിയായശേഷമാകും മന്ത്രി മൊഴി നൽകുക. കഴിഞ്ഞ ദിവസം അന്വേഷണസംഘം മന്ത്രി രാജന്റെ മൊഴിയെടുക്കാൻ സമയം ചോദിച്ചിരുന്നുവെങ്കിലും സഭാസമ്മേളനം കഴിഞ്ഞശേഷം മൊഴിനൽകാമെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഇതുപ്രകാരം രണ്ടു ദിവസത്തിനുള്ളിൽ രാജന്റെ മൊഴി രേഖപ്പെടുത്തും.തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ പോലീസ് ഇടപെടലിനെക്കുറിച്ച് സിപിഐ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് അഞ്ചുമാസം മുൻപ് പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അന്വേഷണം ഇഴയുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. കെ. രാജന്റെ മൊഴി എടുത്തശേഷം എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും എടുക്കും. അതേസമയം പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴയുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് മന്ത്രി രാജൻ പ്രതികരിച്ചു. അന്വേഷണ…
Read More“സാഹസികായീട്ടാട്ടാ പിടിച്ചത്…’ മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്
കുന്നംകുളം: മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് പെരുന്പിലാവിലെ അക്ഷയ് കൊലപാതകക്കേസിലെ മുഖ്യപ്രതി ലിഷോയ്. പ്രതിയെ പിടികൂടിയശേഷം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ജീപ്പിൽ കയറ്റുന്നതിനിടെയാണ് ലിഷോയ് അഭിനന്ദനം പ്രകടിപ്പിച്ചത്. “പോലീസ് സാഹസികായീട്ടാട്ടാ പിടിച്ചത്… നമ്മള് പഴയ ആളാണ്, അറിയില്ലേ’യെന്നു പ്രതി ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമങ്ങളോടു ചോദിച്ചു. പ്രതിയെ പോലീസ് ആശുപത്രിയിൽനിന്ന് വീൽചെയറിൽ ജീപ്പിൽ കയറ്റാൻ കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ് ജീപ്പിൽ കയറാൻ ബുദ്ധിമുട്ടുന്നതിനിടെ “തന്നെ കേറ്യേനില്ലേ, നമ്മളെ ഇങ്ങനെയാക്കീട്ടല്ലേ…’യെന്നു പ്രതി പോലീസിനോടു പറയുന്നുണ്ടായിരുന്നു. കൊലപാതകക്കേസിലെ പ്രതിയാണെന്നുള്ള യാതൊരു കൂസലുമില്ലാതെയായിരുന്നു ലിഷോയുടെ പ്രതികരണങ്ങൾ. ഇന്നു രാവിലെയാണു കേസിലെ മുഖ്യപ്രതിയായ ലിഷോയ്യെ പോലീസ് കൊലപാതം നടന്ന വീടിനുസമീപത്തെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ പിടികൂടിയത്. തെരച്ചിലിനെത്തിയ പോലീസിനെക്കണ്ട് പ്രതി ഒാടുകയായിരുന്നു. പിന്തുടർന്ന പോലീസ് മൽപ്പിടിത്തത്തിലൂടെ സാഹസികമായാണു കീഴ്പ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇന്നലെ കൊല്ലപ്പെട്ട സാമാന്യം കായികശേഷിയുള്ള അക്ഷയ്യുടെ ചെറുത്തുനിൽപ്പിനിടെ…
Read Moreനവവധുവിന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; സംഭവം ഇന്നലെ രാത്രി കുന്നംകുളം പെരുമ്പിലാവിൽ; മുഖ്യപ്രതിയടക്കം നാലുപേർ പിടിയിൽ
കുന്നംകുളം: പെരുമ്പിലാവ് ആൽത്തറയിൽ ഇന്നലെ രാത്രി യുവാവിനെ നവവധുവിന്റെ മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. മരത്തംകോട് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കടവല്ലൂർ കൊട്ടിലിങ്ങൽ അക്ഷയ് കൂത്തനെ (27) കൊലപ്പെടുത്തിയ പെരുമ്പിലാവ് ആൽത്തറ സ്വദേശി ലിഷോയ് (30) ആണു പിടിയിലായത്. ഒരു മാസം മുൻപാണ് കൊല്ലപ്പെട്ട അക്ഷയ്യുടെ വിവാഹം കഴിഞ്ഞത്. ഇന്നു പുലർച്ചെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ നടക്കുന്നതിനിടെ കൊലപാതകം നടന്ന വീടിനു സമീപത്തെ വീട്ടിൽനിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇയാളെ കീഴ്പ്പെടുത്തി. നിഖിൽ, ആകാശ്, ബാദുഷ എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത് പിടിയിലായ ലിഷോയ്യുടെ വീട്ടിലേക്കാണ് ഇന്നലെ രാത്രി എട്ടരയോടെ കൊല്ലപ്പെട്ട അക്ഷയ്യും ഭാര്യയും എത്തിയത്. അവിടെവച്ചുണ്ടായ വാക്കുതർക്കം അടിപിടിയിലെത്തുകയും തുടർന്ന് അക്ഷയ്ക്കു വെട്ടേൽക്കുകയുമായിരുന്നു. വെട്ടേറ്റു വീടിനു പുറത്തേക്കോടിയ അക്ഷയ്യെ അവിടെവച്ചും ഭാര്യയുടെ മുന്നിലിട്ടും വെട്ടുകയായിരുന്നു. കൊലപാതകത്തിൽ ലിഷോയ്ക്കൊപ്പം…
Read Moreകുറ്റ്യാടി ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന; കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാളാട് പുത്തൂർ വള്ളിയിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്നുതന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്തൃശൂർ: കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകരുവന്നൂർ കേസിൽ ഇഡിയുടെ നോട്ടീസ്; ഏത് അന്വേഷണവും നേരിടാമെന്ന് കെ. രാധാകൃഷ്ണൻ എംപി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഇഡി നോട്ടീസ് ലഭിച്ച കെ. രാധാകൃഷ്ണൻ എംപി. പാർലമെന്റ് സമ്മേളനം കഴിയും വരെ ഹാജരാകാൻ സാധിക്കില്ലെന്ന് ഇഡിയെ അറിയിച്ചിരുന്നതായും സമൻസിൽ ഏതു കേസാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സ്വത്ത് സന്പാദനം സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളതെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇഡിയുടെ സമൻസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമുണ്ട്. ഇഡിയെ ഭയമില്ല, ഏതന്വേഷണവും നേരിടാം. ദേശീയതലത്തിൽതന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുന്നുണ്ട്. ഡൽഹിയിൽനിന്ന് ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ട്. പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്റുകൾ ഹാജരാക്കാനാണ്…
Read Moreതൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുന്പുകഷ്ണം; മോഷ്ടിച്ച ഇരുന്പു കഷ്ണം രണ്ടായി മുറിയാൻ ട്രാക്കിലിട്ടെന്നു മൊഴി
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു നൂറുമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ഇരുന്പുകഷ്ണം വച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തിരുവണ്ണാമല സ്വദേശി ഹരി (41) ആണ് പിടിയിലായത്. ട്രാക്കിനു സമീപമുണ്ടായിരുന്ന റെയിൽവേ പാളത്തിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണു നടന്നത്. ട്രെയിൻ കയറി ഇരുന്പു കഷ്ണം രണ്ടായി മുറിയുമെന്ന കണക്കുകൂട്ടലിലാണു ട്രാക്കിലിട്ടതെന്നും ഇയാൾ റെയിൽവേ പോലീസിനോടു പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം തൃശൂർ-എറണാകുളം ഡൗണ്‍ലൈൻ പാതയിലാണ് ഇരുന്പു റാഡ് കയറ്റിവച്ചത്. ട്രാക്ക് നിർമാണത്തിന്റെ ഭാഗമായി ബാക്കി വന്ന കഷ്ണമാണിത്. ഇന്നു പുലർച്ചെ 4.45ന് ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റാണു ഇരുന്പു കഷ്ണം കണ്ടെന്നും ട്രെയിൻ തട്ടി ഇതു തെറിച്ചുപോയെന്നും റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇരുന്പു കഷണം കണ്ടെത്തി.റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നതിനാൽ ഗുഡ്സ് ട്രെയിൻ വേഗമെടുത്തിരുന്നില്ല. ഇരുന്പു കഷ്ണത്തിൽ തട്ടിയയുടൻ ട്രെയിൻ നിർത്തുകയും ചെയ്തു.…
Read Moreമുതിർന്ന പൗരന്മാരേ… സൈബർ തട്ടിപ്പുകാർ നിങ്ങളെയാണു നോട്ടമിടുന്നത് ! ഭയക്കേണ്ട, ജാഗ്രതയോടെ കൈകാര്യം ചെയ്യാം
തൃശൂർ: മുതിർന്ന പൗരന്മാരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾ ഉദ്യോഗത്തിൽനിന്നു വിരമിച്ചയാളാണോ, നിങ്ങൾ ജോലിചെയ്തുണ്ടാക്കിയ സന്പാദ്യം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടോ… എങ്കിൽ സൈബർ തട്ടിപ്പുകാർ നിങ്ങളെയാണു നോട്ടമിട്ടിരിക്കുന്നത്. ഇതികേട്ടു ഭയക്കേണ്ട, ജാഗ്രതയോടെ കൈകാര്യം ചെയ്താൽമതി. നിങ്ങളുടെ ബാങ്ക് ഇടപാടുകളുമായോ എടിഎം നന്പറുകൾ സംബന്ധിച്ചോ വിവരങ്ങൾ ആർക്കും കൈമാറാതിരിക്കുക. ഇത്തരം വിവരങ്ങൾ ആരാഞ്ഞുവരുന്ന കോളുകൾക്കോ മെസേജുകൾക്കോ ബോധപൂർവംമാത്രം മറുപടി നല്‍കുക. അല്ലെങ്കിൽ തള്ളിക്കളയുക. മുതിർന്ന പൗരന്മാരെ കുറിച്ചുള്ള വാർത്തകൾ, അവരുടെ സന്പാദ്യം ചെയ്യേണ്ട വിധം പറഞ്ഞുള്ള പരസ്യങ്ങൾ, വാർധക്യകാല രോഗങ്ങൾ, പരിശോധനകൾ തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വ്യാജ അറിയിപ്പുകളിലെ ലിങ്കുകളിൽ അറിയാതെപോലും ക്ലിക്കു ചെയ്യാതിരിക്കുക. ഇവിടങ്ങളിലെല്ലാം സൈബർ തട്ടിപ്പുകാർ ഇരയെതേടി വലവീശി കാത്തിരിക്കുകയാണ്. മുതിർന്ന പൗരൻമാരെ തെറ്റിധരിപ്പിച്ചു സമ്പാദ്യം എളുപ്പത്തിൽ കൈക്കലാക്കാമെന്നാണു പൊതുവെ സൈബർ തട്ടിപ്പുകാരുടെ കണക്കുകൂട്ടൽ. അടുത്തകാലത്ത് സൈബർ പോലീസ് പിടികൂടിയ പല തട്ടിപ്പുകളും ഇക്കാര്യം വ്യക്തമാക്കുന്നു. സന്പാദ്യം എവിടെ…
Read More