തിരുവനന്തപുരം: ആശ പ്രവർത്തകരുടെ രാപ്പകൽ സമരം ഇന്ന് അൻപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ആശാ പ്രവർത്തകരുടെ നിലപാട്. ഇന്നലെ ആശാ പ്രവർത്തകർ സമരപന്തലിൽ വച്ച് മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി ആശ പ്രവർത്തകരാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. കൂടാതെ ആശ പ്രവർത്തകരുടെ നിരാഹാര സമരവും തുടരുകയാണ്. ഓണറേറിയം വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ആശ സമര സമിതി നേതാക്കളുടെ അഭിപ്രായം. മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുടി മുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിലപാടിനോട് ആശ പ്രവർത്തകർ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. മുറിച്ച മുടി കേന്ദ്രസർക്കാരിന് അയച്ച് കൊടുക്കണമെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മന്ത്രിയുടെ നിലവാരമില്ലാത്ത അഭിപ്രായങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ആശാസമരസമിതി നേതാക്കൾ രോഷത്തോടെ പ്രതികരിച്ചത്. അതേസമയം ആശാ പ്രവർത്തകരുടെ വിഷയം ചർച്ച ചെയ്യാനായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്…
Read MoreCategory: TVM
“ആ തീരുമാനം ഇന്ന് എടുക്കുന്നു’… എൻ. പ്രശാന്ത് രാജിയിലേക്കോ? ആകാംക്ഷയുണർത്തി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വിവാദമായ ഐഎസ് ചേരിപ്പോരിനെ തുടർന്ന് ആറു മാസമായി സസ്പെൻഷനിൽ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആകാംക്ഷയുണർത്തുന്നു. “ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന ഒറ്റവരി മാത്രമാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കൊഴിഞ്ഞ റോസാ ദളങ്ങളുടെ ചിത്രവും ഇതോടൊപ്പം ഉണ്ട്. ഇതോടെ ഇതേപ്പറ്റിയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു. സിവിൽ സർവീസിൽ നിന്ന് രാജി വയ്ക്കാനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നാണ് ഒരു അഭ്യൂഹം. അതേസമയം ഏപ്രിൽ ഫൂൾ പ്രാങ്കാണോ എന്ന ചോദ്യവും ചിലർ കമന്റ് ബോക്സിൽ ഉന്നയിക്കുന്നുണ്ട്. പ്രശാന്ത് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നതിനാൽ ഈ പോസ്റ്റും ഗൗരവമായ എന്തിനെയോ സൂചിപ്പിക്കുന്നുവെന്നാണ് പലരും കരുതുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം…
Read Moreപൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍, മല്ലിക മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബി. ഗോപാലകൃഷ്ണന്
തിരുവനന്തപുരം: എമ്പുരാന് സിനിമാ വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജിന്റെ കുടുംബത്തെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍ ആണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടതെന്നാണ് ആദ്യം പറയാനുള്ളതെന്നും ഗോപാലകൃഷ്ണന് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന് ടീമിനും…
Read Moreരാപ്പകൽ സമരം 48-ാം ദിവസം; തിങ്കളാഴ്ച മുതൽ മുടിമുറിച്ച് സമരത്തിനൊരുങ്ങി ആശാപ്രവർത്തകർ
തിരുവനന്തപുരം: ഓണറേറിയം വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അൻപത് ദിവസം പൂർത്തിയാകുന്ന തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മുടി മുറിച്ച് പ്രതിഷേധിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് സമീപത്തെ സമര പന്തലലിലും വിവിധ പിഎച്ച്സി കളുടെ മുന്നിലും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആശമാർ മുടി മുറിയ്ക്കും. തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിയ്ക്കുകയും അനുകൂല നടപടികളൊ ചർച്ചകളൊ നടത്താൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് മുടി മുറിയ്ക്കൽ സമരവുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ധിപ്പിക്കാം എന്നതാണ് പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്ധിപ്പിച്ചിരിക്കുന്നതോടെ തെളിഞ്ഞതെന്നും ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്നും കേരള ആശ ഹെല്‍ത്ത്…
Read Moreമോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി. രഘുനാഥ്
തിരുവനന്തപുരം: എന്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം സി. രഘുനാഥ്. രാജ്യത്തിന്റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ട് നിന്ന മോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്നും മോഹൻലാലിനെ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയിൽ മോഹൻലാൽ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. തിരക്കഥ വായിക്കാതെ മോഹൻ ലാൽ സിനിമയില്‍ അഭിനയിക്കില്ലല്ലോ. കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreആശാ പ്രവർത്തകരുടെ രാപ്പകൽ സമരം 46-ാം ദിവസത്തിലേക്ക്; നിരാഹാരം അനുഷ്ഠിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം 46-ാം ദിവസത്തിലേക്ക്. നിരാഹാരം ഏറ്റെടുത്ത് ബീന പീറ്ററും അനിതകുമാരിയും ഷൈലജയും. കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരം അനുഷ്ഠിച്ചിരുന്ന അസോസിയേഷൻ നേതാക്കളായ എം.എ. ബിന്ദു, കെപി. തങ്കമണി എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് പകരക്കാരായി ബീനപീറ്ററും അനിതകുമാരിയും നിരാഹാര സമരം ഏറ്റെടുത്തിരിക്കുന്നത്. പുത്തൻതോപ്പ് പിഎച്ച്സിയിലെ ആശ വർക്കറാണ് ബീനാ പീറ്റർ. ഷൈലജ കുളത്തൂർ പിഎച്ച്സി, അനിതകുമാരി പാലോട് പിഎച്ച്സിയിലെ ആശ പ്രവർത്തകരാണ്. ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ജനസഭയിൽ ചലച്ചിത്ര നടൻ ജോയി മാത്യു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. സമരക്കാരുമായി ചർച്ച നടത്തി അന്തിമ പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. സിപിഎമ്മും സർക്കാരും ആശാ പ്രവർത്തകരുടെ സമരത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രസർക്കാരാണ് ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ്. അതേ സമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ആശവർക്കർമാർക്ക് ഓണറേറിയം…
Read Moreമദ്യപസംഘത്തെ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനു കുത്തേറ്റു
തിരുവനന്തപുരം: കുമാരപുരത്ത് പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ മദ്യപ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമാരപുരം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ കുമാരപുരം ചെന്നിലോടായിരുന്നു സംഭവം. മദ്യപാനത്തെ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് പ്രവീണിന്റെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ ഒരാളെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഐബി ജീവനക്കാരിയുടെ മരണം: അവസാന ഫോൺകോൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ജീവനക്കാരി മേഘയുടെ മരണത്തിൽ ഫോണ്‍കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസ് സംഘം നടപടി ആരംഭിച്ചു. യുവതിയുടെ ബന്ധുക്കളിൽ നിന്നും ഉടൻ മൊഴി രേഖപ്പെടുത്തും. യുവതി അവസാനം വിളിച്ചത് ആരെയാണെന്നും എന്ത് കാര്യങ്ങളാണ് സംസാരിച്ചതെന്നും അന്വേഷിക്കും. വിളിച്ച ആളിൽ നിന്നും പിന്നീട് മൊഴിയെടുക്കും. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയിൽവെ ട്രാക്കിൽ മേഘയെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അതിരങ്കൽ സ്വദേശിനിയായ മേഘ (25) ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ഇതിനിടെ റെയിൽവെ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വരികയായിരുന്ന മേഘ അതുവഴി വരികയായിരുന്ന ജയന്തി ജനത ട്രെയിനിന് മുന്നിൽ തല വച്ച്…
Read More“കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കറുത്ത നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചതിനു പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പിട്ടത്. കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്, കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ശാരദാ മുരളീധരന് പിന്തുണ നൽകി ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “”സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോവാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു”- വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റ് ശാരദ മുരളീധരൻ പിൻവലിച്ചുവെങ്കിലും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്തു. പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് അസ്വസ്ഥയായാണ്…
Read Moreജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ല; നിർമാണ പ്രവൃത്തികൾക്ക് എന്‍ഒസി വാങ്ങേണ്ടേണ്ടതുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ലെന്ന് മന്ത്രി റോഷി ആഗസ്റ്റിൻ. ഡാമുകൾ ചുറ്റുമുള്ള ബഫർസോൺ ഉത്തരവ് പിൻവലിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മാണ പ്രവൃത്തികള്‍ക്ക് എന്‍ഒസി വാങ്ങുക എന്നുള്ളത് മുന്‍പ് തന്നെ ഉള്ളതാണെന്നും മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയിൽ പറഞ്ഞു. ഡാമുകളുടെ അടുത്തുള്ള നിര്‍മാണങ്ങള്‍ ഏത് രീതിയിലുള്ളതാണ് എന്നതില്‍ ഒരു ധാരണ വേണം. പഴശ്ശി ഡാമിന്റെ സമീപത്തുള്ള വീടുകള്‍ക്ക് അനുമതി നല്‍കും. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. ഉത്തരവില്‍ മാറ്റം വരുത്തി പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ല. ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കും. ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ജനദ്രോഹപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ദ്രോഹം ഇല്ലാത്തതും ഡാമുകളെ സംരക്ഷിക്കുന്നതും ആയ നടപടി ഉണ്ടാകും. ഡിസംബറിലെ ഉത്തരവ് ഇനി ഇല്ല.…
Read More