നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലം കാത്ത് പോലീസ്. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമന പ്രകാരം ഗോപന് സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. ഗോപന് സ്വാമിയുടെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുണ്ടായിരുന്നതായും ശരീരത്തില്‍ പ്രമേഹത്തിന്റെ വ്രണങ്ങളുണ്ടായിരുന്നതായും കണ്ടെത്തി.അതേസമയം, പോലീസ് ഈ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെയും തദ്ദേശീയരുടെയും മൊഴിയിലെ സൂചനകൾ പോലീസ് കൃത്യമായി പരിശോധിക്കും. മൃതദേഹത്തിലെ ആന്തരികാവയവങ്ങളിലെ രാസപരിശോധനാഫലം പുറത്തു വന്നാലേ തുടര്‍നടപടികള്‍ സംബന്ധിച്ച് പോലീസ് തീരുമാനം കൈക്കൊള്ളുകയുള്ളൂ. രാസപരിശോധനയിലൂടെ മരണകാരണവും അറിയാനാകും. നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ കേസുകളിലെ രാസപരിശോധനാഫലം പുറത്തു വരാന്‍ ബാക്കിയുണ്ടെന്ന സ്ഥിതിയാണ്. എന്നാല്‍ ഗോപന് സ്വാമിയുടെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം രാസപരിശോധനാഫലം ലഭ്യമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്‍പതിന് രാവിലെ പതിനൊന്നരയോടെ ഗോപന്…
Read MoreCategory: TVM
വലിയഅരീക്കമലയിലെ യുവാവിന്റെ മരണം കൊലപാതകം; അച്ഛനും മകനും അറസ്റ്റിൽ
ചെമ്പേരി: വലിയഅരീക്കമലയിലെ ബന്ധുവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ചപ്പിലി വീട്ടിൽ അനീഷാണ്(40) മരിച്ചത്. അനീഷിന്റെ ബന്ധുക്കളും അയവാസികളുമായ ചപ്പിലി പത്മനാഭൻ (55), മകൻ ജിനുപ് (25) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇന്നലെ രാത്രിയോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പത്മനാഭന്റെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി അനീഷ് അവിടേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ അനീഷിനെ മരിച്ച നിലയിൽ കണ്ട സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, കുടിയാന്മല സർക്കിൾ ഇൻസ്പെക്ടർ ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുളള ഫോറൻസിക് വിദഗ്ദരും, ഡോഗ്…
Read Moreഐവിഎഫ് ചികിത്സയിലൂടെ അഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രി
മെഡിക്കല്‍കോളജ് (തിരുവനന്തപുരം): ഐവിഎഫ് ചികിത്സയിലൂടെഅഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗം. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ്, ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇന്ജക്ഷന് തുടങ്ങി വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്എടി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്എടി ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്.വന്ധ്യതാ ചികിത്സാ രംഗത്ത് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വിജയകരമായ മാതൃക തീര്‍ത്ത എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിനിലെ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ. എസ്എടിയിലെ…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്ക്; പുലർച്ചെ ചൂണ്ടയിടാൻ ഇറങ്ങിയായിരുന്നു ശിവാനന്ദൻ
വതുര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വിതുര കൊമ്പ്രംകല്ല് തണ്ണിപ്പെട്ടി ശിവാഭവനിൽ ശിവാനന്ദൻ കാണി(46)യെയാണ് ഇന്നു രാവിലെ കാട്ടാന ആക്രമിച്ചത്. കല്ലാറിൽ രാവിലെ ചൂണ്ടയിടുന്നതിനിടയിലാണ് തലത്തൂതക്കാവ് പാലത്തിന് സമീപം വച്ച് വച്ച് കാട്ടാന ആക്രമിച്ചത്. വെളുപ്പിന് നാലിനാണ് സംഭവം. ആന ശിവാനന്ദൻ കാണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റി എറിയുകയായിരുന്നു. രാവിലെ അഞ്ചരയോടെ ടാപ്പിങ്ങിനു വന്ന തൊഴിലാളികളാണ് ശിവാനന്ദൻ കാണിയെ കണ്ടത്. വീഴ്ചയിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ വിതുര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്.
Read Moreടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവം: അപകടകാരണം അമിത വേഗത; ഡ്രൈവർ അറസ്റ്റിൽ
നെടുമങ്ങാട്: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത് അമിത വേഗത കാരണമാണെന്ന് പൊലീസ് പറഞ്ഞു . ഇന്നലെ രാത്രി 10.30യോട് യാണ് നെടുമങ്ങാട് കാട്ടാക്കട പെരിങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാര യാത്ര പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി രഞ്ജു എന്ന് വിളിക്കുന്ന അരുൾ ദാസ് (34)നെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ അപകടം നടന്ന സ്ഥലത്ത് നിന്നും ഓടി പോവുകയായിരുന്നു. ഇയാൾക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ ഇന്ന് പുലർച്ചെ പോലീസ് പിടികൂടുകയായിരുന്നു.ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇരിഞ്ചയത്തു വച്ച് നല്ല വേഗതയിൽ…
Read Moreസ്വത്തുതർക്കത്തിൽ ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്
തിരുവനന്തപുരം: സ്വത്തുതർക്കത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലെ ഒപ്പ് ഗണേഷ് കുമറിന്റെ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. സഹോദരി ഉഷാ മോഹൻദാസിന്റെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. കൊട്ടാരക്കര മുൻസിഫ് കോടതി വിൽപ്പത്രത്തിലെ ഒപ്പുകൾ പരിശോധനയ്ക്കായി സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും സംസ്ഥാന മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനായിരിക്കെയുള്ള രേഖകളിലുമുള്ള ഒപ്പുകൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയിൽ സമർപ്പിച്ചത്.
Read Moreഗോപന് സ്വാമിയുടെ മഹാസമാധിചടങ്ങുകള് ഇന്ന്
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മഹാസമാധി ചടങ്ങുകള്‍ ഇന്ന് നടക്കും. നേരത്തെ നിര്‍മിച്ചിരുന്ന സമാധി മണ്ഡപം ഇന്നലെ പൊളിച്ചതിനു സമീപത്തായിട്ടാണ് പുതിയ സമാധി സംവിധാനത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈകുന്നേരം മൂന്നോടെ മഹാസമാധി ചടങ്ങുകള്‍ ആരംഭിക്കും. മൂന്നിനും നാലിനും മധ്യേയാണ് മഹാസമാധി ചടങ്ങുകളെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ പഴയ സമാധി മണ്ഡപം പൊളിച്ച് ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഗോപന് സ്വാമിയുടെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ അഭിഭാഷകന് അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് എന്നിവരും ഗോപന് സ്വാമിയുടെ മക്കളോടൊപ്പമുണ്ടായിരുന്നു. ഗോപന് സ്വാമിയുടെ തിരോധാനം സംബന്ധിച്ച…
Read Moreസിപിഎം വൈതാളികസംഘമെന്നു ചെറിയാൻ ഫിലിപ്പ്; “സ്തുതിഗീതത്തിനു പിന്നിൽ സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഗ്രൂപ്പു മത്സരം’
തിരുവനന്തപുരം: വ്യക്തി പൂജയ്ക്ക് എതിരാണെന്ന് പറയുന്ന സിപിഎം ഒരു വൈതാളിക സംഘമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കമ്യൂണിസ്റ്റ് നേതാക്കളെ എപ്പോഴും ഏകാധിപതികളാക്കി മാറ്റിയത് സ്തുതിപാഠകരും വിദൂഷകന്മാരുമാണ്. റഷ്യയിലെ സ്റ്റാലിനും ചൈനയിലെ മാവോ സേതുങും ഉത്തര കൊറിയയിലെ കിം ഇൽ സുങും ചരിത്രത്തിലെ ചില ഉദാഹരണങ്ങൾ മാത്രം. പിണറായി വിജയനെ കത്തുന്ന സൂര്യൻ, കാരണഭൂതൻ, ഇതിഹാസ പുരുഷൻ, നാടിന്റെ വരദാനം, കാപ്റ്റൻ എന്നൊക്കെ വിശേഷിപ്പിച്ചത് പാർട്ടി സെക്രട്ടറിയും മന്ത്രിമാരുമാണ്. ഇവരൊക്കെ കണ്ണേ കരളേ എന്നൊക്കെ പണ്ട് വിളിച്ചിരുന്ന ആൾ ആരും തിരിഞ്ഞു നോക്കാതെ ഇപ്പോൾ വീട്ടിലിരിക്കുന്നു. മുഖ്യമന്ത്രിയെ ഇപ്പോൾ സ്തുതിക്കുന്നത് വാഴുന്ന കൈകൾക്ക് വളയിടുന്ന അവസരവാദികളാണ്. പ്രതികൂല ശത്രുക്കളേക്കാൾ അദ്ദേഹം ഭയക്കേണ്ടത് അനുകൂല ശത്രുക്കളെയാണ്. ആരോഗ്യകരമായ മാധ്യമ വിമർശനങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് ആത്മ പരിശോധനയിലൂടെ തെറ്റുതിരുത്താനുള്ള ഉപാധിയാണ്. ജനാധിപത്യ സംവിധാനത്തിന്റെ കാവലാളുകളായ മാധ്യമങ്ങളെ ഭയക്കുന്നവരും…
Read Moreകാട്ടാക്കട അശോകൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, ഏഴ്, പത്ത്,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ എട്ട് പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
Read Moreതൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ; തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. പൂവാർ, കല്ലിയവിളാകം, പനയിൽ വീട്ടിൽ സുരേഷ് കുമാറിനെയാണ് (51) തന്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസിലായത്. തുടർന്നു വിഴിഞ്ഞം തുറമുഖ അധികാരികളുടെ പരാതിയിൽ തന്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More