പാ​ര​ഡി ഗാ​ന വിവാദം; പാട്ട് സൈ​റ്റു​ക​ളി​ല്‍ നി​ന്നു നീ​ക്കം ചെ​യ്യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പോ​റ്റി​യെ കേ​റ്റി​യേ… പാ​ര​ഡി ഗാ​നം സൈ​റ്റു​ക​ളി​ല്‍ നി​ന്നു നീ​ക്കം ചെ​യ്യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. യു ​ട്യൂ​ബ്, ഫേ‌​സ് ബു​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്നു ഗാ​നം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്ക് സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കും. ഗാ​ന​ത്തി​ലെ ഉ​ള്ള​ട​ക്കം വി​ശ്വാ​സ സ​മൂ​ഹ​ത്തെ ഇ​ള​ക്കി വി​ടാ​നും മ​ത​വി​ദ്വേ​ഷം വ​ള​ര്‍​ത്താ​നും ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഗാ​ന​ര​ച​യി​താ​വി​നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നു പോ​ലീ​സ് അ​ടു​ത്ത ദി​വ​സം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി പ്ര​സാ​ദ് കു​ഴി​ക്കാ​ല സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​ന്‍​മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ​തി​രെ സി​പി​എ​മ്മു​കാ​ര്‍ ഭ​ക്തി​ഗാ​ന​ത്തി​ന്‍റെ പാ​ര​ഡി​ഗാ​നം ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന്…

Read More

ലൈം​ഗി​കാ​തി​ക്ര​മം; നീ​ല​ലോ​ഹി​ത ദാ​സ​ന്‍ നാ​ടാ​രെ വെ​റു​തെവി​ട്ട കേ​സി​ല്‍ പ​രാ​തി​ക്കാ​രി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി നീല​ലോ​ഹി​ത ദാ​സ​ന്‍ നാ​ടാ​രെ വെ​റു​തെവി​ട്ട ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പ​രാ​തി​ക്കാ​രി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്.ഹൈ​ക്കോ​ട​തി എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണു പ​രാ​തി​ക്കാ​രി​യു​ടെ ആ​ക്ഷേ​പം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​ക്ഷേ​പം.ഇ.​കെ. നാ​യ​നാ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ വ​നം-​ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണു നീ​ല ലോ​ഹി​ത ദാ​സ​ന്‍ നാ​ടാ​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Read More

ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്; പരിക്കേറ്റവരിൽ രണ്ടുപേർ ഭക്ഷണം കഴിക്കാനെത്തിയവർ

നെ​ടു​മ​ങ്ങാ​ട്: അ​ഴി​ക്കോ​ട് ഒ​റോ​സ ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്.ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ അ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി, സി​മി എ​ന്നി​വ​ർ​ക്കും ചാ​യ കു​ടി​ക്കാ​ൻ എ​ത്തി​യ ന​വാ​സി​നും ആ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​ത്രി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ലീ​ക്ക് ആ​യ​തു ആ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. രാ​വി​ലെ ഹോ​ട്ട​ൽ തു​റ​ന്ന​ശേ​ഷം ചാ​യ ഇ​ടു​ന്ന​തി​നു വേ​ണ്ടി വെ​ള്ളം തി​ള​പ്പി​ക്കു​ന്ന​തി​നാ​യി ഗ്യാ​സ് ക​ത്തി​ക്കു​മ്പോ​ൾ ലീ​ക്കാ​യ ഭാ​ഗ​ത്ത് നി​ന്ന് തീ ​പ​ട​ർ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് തൊ​ട്ട​ടു​ത്ത ഗ്ലാ​സും പാ​ത്ര​ങ്ങ​ളും പൊ​ട്ടി​ച്ചി​ത​റു​ക​യാ​യി​രി​ന്നു.

Read More

രാ​ഹു​ലിനെതിരേയുള്ള ബലാത്സംഗപരാതികൾ; അന്വേ​ഷ​ണത്തിന് പ്രത്യേകസംഘം

തി​രു​വ​ന​ന്ത​പു​രം : രാ​ഹു​ൽ മാ​ങ്കൂ​ട്ട​തി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നക്കേ​സു​ക​ളു​ടെ അ​ന്വേഷ​ണം എ​സ്ഐ​റ്റിക്ക്. ​എ​സ്പി. പൂ​ങ്കു​ഴ​ലിയു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ര​ണ്ട് കേ​സു​ക​ളും അന്വേഷി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ പീ​ഡ​ന കേ​സി​ൽ രാ​ഹു​ലി​ന് കോ​ട​തി മു​ൻ‌​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ജാ​മ്യം റദ്ദാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.നേ​ര​ത്തെ ഒ​ന്നാ​മ​ത്തെ പീ​ഡ​ന കേ​സ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റുടെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് വ​നി​താ ഐ​പിഎ​സ് ഉ​ദോ​ഗ​സ്ഥ​യെ അ​നേ​ഷ​ണ ചു​മ​ത​ല ന​ൽ​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഫേസ്ബുക്കിൽ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം പോ​സ്റ്റ് ചെ​യ്തു; പെ​രു​മാ​റ്റ​ച്ചട്ട​ലം​ഘ​നത്തിന് ആ​ർ. ശ്രീ​ലേ​ഖയ്ക്കെതിരേ പരാതി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ചട്ട​ലം​ഘ​നം ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ലേ​ഖ ഐ​പി​എ​സ്. പ്രീ ​പോ​ൾ സ​ർ​വേ ഫ​ല​മാ​ണ് ഫേസ്ബുക്കിലൂടെ ശ്രീ​ലേ​ഖ പോ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് സ്ഥാ​നാ​ർ​ഥിക​ളു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റ് നീ​ക്കം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ൽ പ്രീ ​പോ​ൾ ഫ​ലം പു​റ​ത്തുവി​ടു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. ഇന്നു രാ​വി​ലെ​യാ​ണ് ശ്രീ​ലേ​ഖ ഫേസ്ബുക്കിൽ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം പോ​സ്റ്റ് ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നെത്തു​ട​ർ​ന്ന് ശ്രീ​ലേ​ഖ​യും പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തു. അ​തേ സ​മ​യം ശ്രീ​ലേ​ഖ​യു​ടെ പോ​സ്റ്റ് ധാ​രാ​ളം പേ​ർ ഷെ​യ​ർ ചെ​യ്തി​രു​ന്നു.

Read More

രാ​ഹു​ലിനെ ബംഗളൂരുവിലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച ഡ്രൈ​വ​റും സ​ഹാ​യിയും പോലീസ് ക്സ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബാം​ഗ്ലൂ​രി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാം​ഗ്ലൂ​ര്‍ മ​ല​യാ​ളി​യാ​യ ജോ​സാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. രാ​ഹു​ലി​ന് താ​മ​സ സ്ഥ​ലം അ​റേ​ഞ്ച് ചെ​യ്ത് കൊ​ടു​ത്ത മ​റ്റൊ​രാ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ഇ​രു​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. രാ​ഹു​ലി​നെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ബാം​ഗ്ലൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ രാ​ഹു​ല്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബാം​ഗ്ലൂ​രി​ല്‍ രാ​ഷ്ട്രീ​യ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബ​ന്ധ​മു​ള്ള​വ​രു​ടെ സ​ഹാ​യം രാ​ഹു​ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. മൂ​ന്ന് സം​ഘ​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ചി​ല​രും പാ​ല​ക്കാ​ട്ടെ ചി​ല സു​ഹൃ​ത്തു​ക്ക​ളും രാ​ഹു​ലി​ന് ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യം ഒ​രു​ക്കി​യെ​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു.ഇ​തേ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണസം​ഘം ചി​ല സു​ഹൃ​ത്തു​ക്ക​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണ്.

Read More

വോട്ട് പെട്ടിയിൽ ആശങ്ക; രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ലിനെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ത

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തിലി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ത തു​ട​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. രാ​ഹു​ലി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ , കെ. ​മു​ര​ളീ​ധ​ര​ന്‍, വ​നി​താ നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, ബി​ന്ദു കൃ​ഷ്ണ, ജെ​ബി മേ​ത്ത​ര്‍, ഷ​മാ മു​ഹ​മ്മ​ദ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ്, ഷാ​ഫി പ​റ​മ്പി​ല്‍ എം​പി, കെ.​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട നേ​താ​ക്ക​ള്‍ രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ വേ​ണ്ടെ​ന്നും കോ​ട​തി​യു​ടെ തീ​രു​മാ​നം വ​ര​ട്ടെ​യെ​ന്ന നി​ല​പാ​ടു​കാ​രാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. രാ​ഹു​ലി​നെ​തി​രെ കു​ടു​ത​ല്‍ യു​വ​തി​ക​ള്‍ പീ​ഡ​ന​പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്ത് വ​രു​ന്ന​ത് പാ​ര്‍​ട്ടി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പാ​ര്‍​ട്ടി​യു​ടെ അ​ന്ത​സി​ന് കോ​ട്ടം ത​ട്ടു​മെ​ന്നുമാണ്…

Read More

അ​തി​ജീ​വി​ത​യു​ടെ പേ​രുപ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല; രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ പോ​ലീ​സ് എ​ടു​ത്ത​ത് ക​ള്ള​ക്കേ​സെ​ന്ന് ഭാ​ര്യ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ പോ​ലീ​സ് ക​ള്ള​ക്കേ​സാ​ണ് എ​ടു​ത്ത​തെ​ന്ന് രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ഭാ​ര്യ ദീ​പ. നോ​ട്ടീ​സ് പോ​ലും ന​ല്‍​കാ​തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന​തു ക​ള്ള​മാ​ണ്. രാ​ഹു​ല്‍ അ​തി​ജീ​വി​ത​യു​ടെ പേ​രുപ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​ല്‍ രാ​ഹു​ല്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത് ജാ​മ്യം നി​ഷേ​ധി​ച്ച​തുകൊ​ണ്ടാ​കാം. രാ​ഹു​ല്‍ഈ​ശ്വ​റി​നെ​തി​രേ അ​തി​ജീ​വി​ത ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ദീ​പ ആ​രോ​പി​ച്ചു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

മ​രി​ച്ച​വ​രു​ടെ ര​ണ്ടു കോ​ടി​യി​ല​ധി​കം ആ​ധാ​ർ കാ​ർ​ഡു​ക​ൾ നി​ർ​ജീ​വ​മാ​ക്കി

പ​ര​വൂ​ർ: മ​രി​ച്ച​വ​രു​ടെ ര​ണ്ടു കോ​ടി​യി​ല​ധി​കം ആ​ധാ​ർ കാ​ർ​ഡു​ക​ൾ നി​ർ​ജീ​വ​മാ​ക്കി കേ​ന്ദ്രം. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഡേ​റ്റ ക്ലീ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ആ​ധാ​ർ ന​മ്പ​രു​ക​ൾ യു​ണീ​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​ഐ​എ) നി​ർ​ജീ​വ​മാ​ക്കി​യ​ത്. ആ​ധാ​ർ ഡേ​റ്റ ബേ​സി​ന്‍റെ സ​മ​ഗ്ര​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ ദു​രൂ​പ​യോ​ഗാ ത​ട​യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ന​ട​പ​ടി. ആ​ധാ​ർ രേ​ഖ​ക​ൾ മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​ക​ളു​മാ​യി ഒ​ത്തു​നോ​ക്കി​യ ശേ​ഷ​മാ​ണ് നി​ർ​ജീ​വ​മാ​ക്ക​ൽ ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, വ​കു​പ്പു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ല​ഭി​ച്ച ഡേ​റ്റ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് കാ​ർ​ഡു​ക​ൾ നി​ർ​ജീ​വ​മാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​പ്ര​ക്രി​യ തു​ട​രാ​നാ​ണ് യു​ഐ​ഡി​എ​ഐ​യു​ടെ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചി​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മൈ ​ആ​ധാ​ർ പോ​ർ​ട്ട​ൽ ഉ​പ​യോ​ഗി​ച്ച് ഒ​രു ബ​ന്ധു​വി​ന്‍റെ…

Read More

ദി​യ കൃ​ഷ്ണ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 66 ല​ക്ഷം ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് ഇന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ദി​യ കൃ​ഷ്ണ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് 66 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്നു കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളും ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക​ളു​മാ​യ മൂ​ന്നു യു​വ​തി​ക​ളും ഒ​രാ​ളു​ടെ ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ല്‍ പ്ര​തി​ക​ള്‍ 66 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ദി​യ​യു​ടെ അ​ക്കൗ​ണ്ടി​ന്‍റെ ക്യൂ​ആ​ര്‍ കോ​ഡി​നു പ​ക​രം പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ക്യൂ​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മോ​ഷ​ണം, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പുവി​വ​രം ദി​യ ക​ണ്ടെ​ത്തി ജീ​വ​ന​ക്കാ​രി​ക​ളെ താ​ക്കീ​ത് ചെ​യ്ത​പ്പോ​ള്‍ ജീ​വ​ന​ക്കാ​രി​ക​ള്‍ ദി​യ​യ്‌​ക്കെ​തി​രെ​യും പി​താ​വും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ​യും വ്യാ​ജ​പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More