നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല; ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും നീ​ക്ക​ങ്ങ​ളു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം കേ​ര​ള നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തോ​ടെ നേ​രി​ട​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ നി​യോ​ഗി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​ല്‍ പ​ക​രം ചു​മ​ത​ല മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കാ​നും ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. കെ.​സി ജോ​സ​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഈ ​മാ​സം 27 ന് ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗം ചേ​രും. ഈ ​മാ​സം ത​ന്നെ യു​ഡി​എ​ഫി​ലു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് കെ​പി​സി​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More

അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: വി​പ​ണി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന​യ്ക്കെ​ത്തി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ര​വി​പു​രം, വ​ഞ്ചി​ക്കോ​വി​ൽ, ശ്രീ​ന​ഗ​ർ 73, മേ​ല​ച്ചു​വി​ള തൊ​ണ്ടി​ലി​ൽ വീ​ട്ടി​ൽ ദീ​പു(38)​വി​നെ​യാ​ണ് കൊ​ല്ലം എ​സി​പി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മും ഇ​ര​വി​പു​രം പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ20​ന് കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മും ഇ​ര​വി​പു​രം പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നാം പ്ര​തി​യാ​യ ആ​ദ​ർ​ശി​ന്‍റെ വ​ഞ്ചി​ക്കോ​വി​ലി​ലു​ള്ള വീ​ട്ടി​ലും ര​ണ്ട് കാ​റു​ക​ളി​ലും നി​ന്നാ​യി വി​പ​ണി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 66 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ദീ​പു ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ ആ​ളാ​ണ്. ഇ​യാ​ൾ വീ​ണ്ടും ക​ച്ച​വ​ടം തു​ട​ങ്ങി​യ​താ​യി യോ​ദ്ധാ​വ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.ഇ​ര​വി​പു​രം…

Read More

സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച: ര​ണ്ടു പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​മ​ട​ങ്ങി​യ ബാ​ഗും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. പ​ള്ളി​ച്ച​ല്‍ അ​രി​ക്ക​ട​മു​ക്ക് ചാ​ന​ല്‍​ക്ക​ര വീ​ട്ടി​ല്‍ ഷാ​ന​വാ​സ് (26), കു​ണ്ട​റ​ത്തേ​രി പ​ഴ​യ രാ​ജ​പാ​ദ​യി​ല്‍ തു​ള​സി വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഈ​മാ​സം 12നു ​രാ​ത്രി ഏ​ഴോ​ടെ നീ​റ​മ​ണ്‍​ക​ര​യി​ലെ ഇ​വി​എം ഷോ​റൂ​മി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ക​ര​മ​ന ആ​യി​ല്യ​ത്ത് ഫി​നാ​ന്‍​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ക​ര​മ​ന നെ​ടു​ങ്കാ​ട് ത​ളി​യ​ല്‍ കൊ​ല്ല​വി​ളാ​കം ടി.​സി 54/2762 രാ​ജ് നി​വാ​സി​ല്‍ കൃ​ഷ്ണ​ന്‍ ത​മ്പി​യു​ടെ മ​ക​ന്‍ രാ​കേ​ഷ് ത​മ്പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗും 40 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. രാ​കേ​ഷ് ത​മ്പി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ സി​ഗ്ന​ല്‍ പോ​യി​ന്‍റി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​വ​ന്നു സ്‌​കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​കേ​ഷ് ത​മ്പി​യു​ടെ സ്‌​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​മ​യം പ്ര​തി​ക​ള്‍ ചേ​ര്‍​ന്നു പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഷാ​ന​വാ​സി​നെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.…

Read More

എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് പോ​ക​ണ​മെ​ന്ന വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് പോ​ക​ണ​മെ​ന്ന വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​ർ. ഇ​ന്ന​ലെ വി​ളി​ച്ച് ചേ​ർ​ത്ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ക്സൈ​സ് മ​ന്ത്രി ത​ങ്ങു​ന്ന സ്ഥ​ല​ത്തും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി റൂ​ട്ടി​ലും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലും റൂ​ട്ടി​ലും പോ​ലീ​സാ​ണ് എ​സ്കോ​ർ​ട്ട് പോ​കു​ന്ന​ത്.

Read More

ഭാ​ര്യ​യെ ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം തീ ​കൊ​ളു​ത്തി‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്ത് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​നു (53) വി​നെ​യാ​ണ് ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ മു​നി​ശ്വ​രി​യെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ബി​നു ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം തീ ​കൊ​ളു​ത്തി​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മു​നീ​ശ്വ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബി​നു സം​ഭ​വ സ്ഥ​ല​ത്തുനി​ന്നു ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. നാ​ഗ​ർ​കോ​വി​ലി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബി​നു​വി​നെ ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

വ​ര്‍​ക്ക​ല​യ്ക്കു സ​മീ​പം അ​യി​രൂ​രി​ല്‍ എ​എ​സ്‌​ഐ ജീ​വ​നൊ​ടു​ക്കി; കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യ്ക്കുസ​മീ​പം അ​യി​രൂ​രി​ല്‍ എ​എ​സ്‌​ഐ ജീ​വ​നൊ​ടു​ക്കി. അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ. കെ.​ഷി​ബു​മോ​ന്‍ (48) ആ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ഹ​രി​ഹ​ര​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചുവ​ന്നി​രു​ന്ന​ത്. കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യ​‌യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പു​തി​യ വീ​ടി​ന്‍റെ പ​ണി​ക​ള്‍ ന​ട​ന്നുവ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​യി​രൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ- സ​ന്ധ്യ, മ​ക്ക​ള്‍- അ​ഭി​ഷേ​ക്, അ​പ​ര്‍​ണ.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള; ഡി. ​മ​ണി​ക്ക് സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സിൽ അ​ന്താ​രാ​ഷ്്ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്് പ്ര​വാ​സി വ്യ​വ​സാ​യി വെ​ളി​പ്പെ​ടു​ത്തി​യ ഡി. ​മ​ണി​ക്ക് കൊ​ള്ള​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​സ്പി. ശ​ശി​ധ​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഡി. ​മ​ണി​ക്ക് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ ഡി. ​മ​ണി​ക്ക് ബ​ന്ധ​മു​ള്ള​തി​നു തെ​ളി​വി​ല്ലെ​ന്നും മ​ണി​യു​ടെ കേ​ര​ള​യാ​ത്ര​യെ സ്വ​ര്‍​ണക്കൊ​ള്ള​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​യ്ക്കുപി​ന്നി​ല്‍ അ​ന്താ​രാ​ഷ്്ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്തുസം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. ത​ന്നോ​ട് പ്ര​വാ​സി​യാ​യ ഒ​രു വ്യ​വ​സാ​യി​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം എ​സ്‌​ഐ​ടി​ക്ക് മു​ന്‍​പാ​കെ വ്യ​വ​സാ​യി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് എ​സ്‌​ഐ​ടി പ്ര​വാ​സി വ്യ​വ​സാ​യി​യി​ല്‍ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഡി ​മ​ണി​യു​ടെ പേ​ര് വ്യ​ക്ത​മാ​ക്കി​യ​ത്. ഡി. ​മ​ണി​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ കാ​ര്യ​ങ്ങ​ളി​ല്‍ ബ​ന്ധ​മു​ള്ള ഒ​രു…

Read More

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ ; മ​ധു​സൂ​ദ​ന​ന്‍ മി​സ്ത്രി അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് എ​ഐ​സി​സി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന​ന്‍ മി​സ്ത്രി അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ര​ണ്ട് ദി​വ​സം അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ങ്ങി കെ​പി​സി​സി നേ​തൃ​ത്വ​വു​മാ​യി സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. മി​സ്ത്രി​ക്കു പു​റ​മെ കേ​ര​ള​ത്തി​ന്‍റെ നി​രീ​ക്ഷ​ക ചു​മ​ത​ല​യു​ള്ള നേ​താ​ക്ക​ളും മി​സ്ത്രി​യോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്നു​ണ്ട്. ഈ ​മാ​സം അ​വ​സാ​ന വാ​ര​ത്തോ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ക്ഷ്യ 2026 ല്‍ ​ഇ​ത്ത​വ​ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് മെ​ന​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളെ​യും ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.…

Read More

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ല: ശാ​ന്തി​ക​വാ​ട​ത്തി​ൽ എ​രു​ഞ്ഞ​ട​ങ്ങും​വ​രെ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​ണെ​ങ്കി​ലും, സ​പ്ത​തി ക​ഴി​ഞ്ഞ​തി​നാ​ൽ മ​ത്സ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെന്നു ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ‘ശാ​ന്തി​ക​വാ​ട​ത്തി​ലെ വൈ​ദ്യു​ത ശ്‌​മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കും. രാ​ഷ്ട്രീ​യ ചി​ന്താ​ശേ​ഷി​യി​ലും ഓ​ർ​മ​ശ​ക്തി​യി​ലും യു​വ​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​ർ​ട്ടി ഏ​ല്പി​ക്കു​ന്ന ഏ​തു ചു​മ​ത​ല​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​ർ​വ​ഹി​ക്കും.’

Read More

എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന സം​ഘ​പ​രി​വാ​ര്‍ ശൈ​ലി​യി​ലു​ള്ള​ത്; വ​ര്‍​ഗീ​യ​വി​ഭ​ജ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് വി .​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ വ​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​മാ അ​ത്തെ ഇ​സ്ലാ​മി ഭ​രി​ക്കു​മെ​ന്ന സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന സം​ഘ​പ​രി​വാ​ര്‍ ശൈ​ലി​യി​ലു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​പ്പു​ണ്ടോ​യെ​ന്ന് സി​പി​എ​മ്മും ബി​നോ​യ് വി​ശ്വ​വും വി​ശ​ദീ​ക​രി​ക്ക​ണം. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും എ.​കെ. ബാ​ല​നും ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ കൂ​ട്ടി​വാ​യി​ക്കേ​ണ്ട​തു​ണ്ട്. സി​പി​എം നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍. വ​ര്‍​ഗീ​യ​വി​ഭ​ജ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ള്‍ ചെ​റു​ത്തുതോ​ല്‍​പ്പി​ക്കും.ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​യി​ല്‍ കോ​ട​തി പോ​ലും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച സി​പി​എം നേ​താ​ക്ക​ളാ​യ പ​ത്മ​കു​മാ​റി​നെ​യും കൂ​ട്ട​രെ​യും സി​പി​എ​മ്മും സ​ര്‍​ക്കാ​രും സം​ര​ക്ഷി​ക്കു​ക​യാ​ണ്. പ​ത്മ​കു​മാ​റി​നെ എ​ന്തുകൊ​ണ്ട് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More