പേരൂർക്കട: പൂന്തുറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം സ്വദേശി സുഗുണൻ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. തനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന 38-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഉണ്ടായത്. പൂന്തുറ സി.ഐ പ്രദീപ് കുമാർ, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പീഡനം: സംഗീത അധ്യാപകന് പിടിയിൽപേരൂര്ക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് അറസ്റ്റിൽ. കുളത്തൂര്‍ സ്വദേശി ജോയ് സുന്ദരം (53) ആണ് അറസ്റ്റിലായത്. തുമ്പ സ്റ്റേഷന് പരിധിയില്‍ താമസിച്ചുവരുന്ന 14-കാരിയാണ് പീഡനത്തിന് ഇരയായത്. തുമ്പ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Read MoreCategory: TVM
വെഞ്ഞാറമൂട്ടിൽ കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു
വെഞ്ഞാറമ്മൂട്: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കറി ഉടമ അമ്പലം മുക്ക് സ്വദേശി രമേശാണ് (49) മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45നായിരുന്നു അപകടം. രാവിലെ ഹോട്ടൽ തുറക്കാനെത്തിയ രമേശ് സ്ഥാപനം തുറന്നു കൊണ്ടിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി രമേശിനെയും ഇടിച്ച് തെറിപ്പിപ്പിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreമാറനല്ലൂരിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം; ഇരുപതോളം വാഹനങ്ങൾ അടിച്ചുതകർത്തു; വീടിന് നേരെയും ആക്രമണം
കാട്ടാക്കട: മാറനല്ലൂരില്‍ ഒരു സംഘം നടത്തിയ വ്യാപക ആക്രമണത്തിൽ ഇരുപതിലധികം വാഹനങ്ങൾ തകർന്നു. ഒരു വീടിന് നേരെയും ആക്രമണമുണ്ടായി. മാറനല്ലൂര്‍ പഞ്ചായത്തിൽ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് ആക്രമണങ്ങളുടെ തുടക്കം. മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ ശ്രീകുമാറിന്റെ വീടിന് നേരെയായിരുന്നു ആദ്യ ആക്രമണം സ്വിഫ്റ്റ് കാറിലെത്തിയ ആക്രമികള്‍ വീടിന്റെ ജനാല ചില്ലൂകള് പൂര്‍ണമായും തകര്‍ത്തു. അക്രമികള്‍ വണ്ടന്നൂര്‍, പാല്‍കുന്ന്, മേലാരിയോട്, ചെന്നിയോട്, മദര്‍തെരേസാ നഗര്‍ തുടങ്ങിയ മേഖലകളിൽ റോഡില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന കാറുകള്‍, ടിപ്പറുകള്‍, പെട്ടി ഓട്ടോകള്‍ തുടങ്ങിയ വാഹനങ്ങള്‍ തകര്‍ത്തു. പല വാഹനങ്ങളും വീടിനുളളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വീടിന് പുറത്ത് ഇട്ടിരുന്നവയാണ്. മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തിയാണ് അക്രമപരമ്പര അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘമാണ് സംഭവങ്ങൾക്ക്…
Read Moreപ്രഭാത സവാരിക്കിടെ കാറിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
പേരൂർക്കട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. പേരൂർക്കടയ്ക്ക് സമീപമാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച കാറാണ് ഇടിച്ചത്. സുഹൃത്തുക്കളായ ഇരുവരും രാവിലെ നടക്കുന്നതിനിടെ പിന്നിൽ നിന്ന് കാർ ഇടിയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം സംഭവിച്ചത്. ശബരിമല തീർഥാടകർ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആന്ധ്രയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. കാറിൽ ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
Read Moreആരോടും ചോദിച്ചില്ല, താത്കാലിക വിസിയെ നിയമിച്ച് ഗവർണർ; സർക്കാർ പ്രതിരോധത്തിൽ
തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്ന പരാമർശത്തോടെ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയതിനു പിന്നാലെ സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ വിസിയെ പുറത്താക്കി മണിക്കൂറുകൾക്കുള്ളിൽ ഗവർണർ താത്കാലിക വിസിയെ നിയമിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം ഒന്നും ചോദിച്ചിട്ടില്ല. സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ളവയിൽ വിസിയുടെ കാലാവധി അവസാനിച്ചപ്പോൾ സർക്കാരിന്റെ കൂടി അഭിപ്രായം തേടിയായിരുന്നു ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വിസിക്ക് ടെക്നിക്കൽ സർവകലാശാലയുടെ കൂടി അധിക ചുമതല നല്‍കിയത്. എന്നാൽ കണ്ണൂർ വിസി പുനർനിയമനകേസിൽ ഗവർണർക്കെതിരേയും സുപ്രീം കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ താത്കാലിക വി.സിയായി പ്രഫ. ബിജോയ് നന്ദനെ സ്വന്തമായ നിലയിൽ ഗവർണർ തീരുമാനിച്ചത്. കുസാറ്റിലെ പ്രഫസറായ ബിജോയ് ഇന്ന് ചുമതല ഏല്ക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്…
Read Moreവട്ടപ്പാറയിൽനിന്നു കാണാതായ മൂന്നുവിദ്യാർഥികളെ കണ്ടെത്തി; മൂവരേയും കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്ന്
തിരുവനന്തപുരം: വട്ടപ്പാറയിൽനിന്ന് കാണാതായ മൂന്ന് വിദ്യാർഥി കളെയും കണ്ടെത്തി. കന്യാകുമാരിയിൽനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കന്യാകുമാരിയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. കന്യാകുമാരി പോലീസുമായി കേരള പോലീസ് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. വട്ടപ്പാറ പോലീസ് സംഘം ഇന്നലെ രാത്രിയിൽ കന്യാകുമാരിയിലേക്ക് പോയി കുട്ടികളെ ഇന്ന് രാവിലെയോടെ തിരികെ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കളെ ഏൽപ്പിക്കും. സ്കൂളില്‍ പോയ വിദ്യാര്‍ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെ വട്ടപ്പാറ പോലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. കുട്ടികൾ തലസ്ഥാനത്തെ മാളുകളിൽ പോകാൻ സാധ്യതയുണ്ടെന്ന് കണ്ട് സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിച്ചിരുന്നു.
Read Moreവ്യാജ ഐഡി കാർഡ് നിർമിക്കൽ; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകും; നിയമോപദേശം തേടി അന്വേഷണ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരേ അന്വേഷണ സംഘം അപ്പീൽ പോകുന്നതിന് നിയമോപദേശം തേടും. നിയമോപദേശം തേടാനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് അഡ്വക്കേറ്റ് ജനറലിനെ കാണും . പത്തനംതിട്ട അടൂർ സ്വദേശികളായ ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ, അഭിവിക്രം എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കിയത്. കോടതി നാല് പേർക്കും ഇടക്കാല ജാമ്യം നൽകിയത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും നാണക്കേടായി മാറുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. പ്രതികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ…
Read Moreയൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജരേഖ കേസിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച രാഹുലിനെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളും രാഹുലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒളിവിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ രാഹുലിനോട് ചോദിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അത്തരത്തിലുള്ള വോട്ടുകൾ തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രാഹുൽ അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ രാഹുലിന്റെ മൊഴികളിലും പോലീസിന് ലഭിച്ച ശാസ്ത്രീയ തെളിവുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലാണ് രാഹുലിനെ വീണ്ടും ചോദ്യംചെയ്യുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങാൻ കാരണം. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചാൽ രാഹുലിനെ കൂടിപ്രതിയാക്കി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫെനിനൈനാൻ. ബിനിൽ ബിനു എന്നിവരാണ്…
Read Moreതോരാതെ പെയ്ത മഴയില്‍ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി; നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
മെഡിക്കല്‍ കോളജ്: തോരാതെ പെയ്ത മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഏറെയും വെളളത്തിനടിയിലായി. ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴി കരകവിഞ്ഞ് തേക്കുംമൂട് ബണ്ട് കോളനിയിലെ നിരവധി വീടുകളില്‍ വെളളം കയറി. കുമാരപുരം, തേക്കുംമൂട്, ഗൗരീശപട്ടം ഭാഗങ്ങളിലായി 250ഓളം വീടുകളില്‍ വെളളം കയറി. കണ്ണമ്മൂല പുത്തന്‍പാലം ഭാഗത്ത് പാര്‍വതി പുത്തനാര്‍ കരകവിഞ്ഞൊഴികിയതിനെത്തുടര്ന്ന് നൂറോളം പേരെ വിവിധ സ്ഥലങ്ങളിലായി മാറ്റി പാര്‍പ്പിച്ചു. കണ്ണമ്മൂല, വഞ്ചിയൂര്‍, പാറ്റൂര്‍, പുത്തന്‍പാലം, കുമാരപുരം, പോങ്ങുംമൂട് (അര്‍ച്ചന നഗര്‍), ഉളളൂര്‍ (കൃഷ്ണ നഗര്‍), ഗൗരീശപട്ടം ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ 2.15 മുതല്‍ തന്നെ ചാക്ക ഫയര്‍ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ഭാഗങ്ങളില്‍ അപകടകരമായ തരത്തില്‍ വീടുകളില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ധു വീടുകളിലേയ്ക്കും ക്യാംപുകളിലേയ്ക്കും മാറ്റി. കണ്ണമ്മൂല പുത്തന്‍പാലം സ്വാതിനഗറില്‍ കിടപ്പുരോഗിയായ ലീലാംബികയെയും ഗീത, പൊടിച്ചി, രാധ, തങ്കം,…
Read Moreവാഹനത്തിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ആക്രമണം: ടാക്സി ഡ്രൈവർക്ക് പരിക്ക്
പോത്തൻകോട്: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ കാറിലെത്തിയ നാലംഗ സംഘം മർദിച്ചു. നെയ്യാറ്റിൻകര മാവിളകടവ് സ്വദേശി അനൂപിനാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി പത്തരയ്ക്ക് പോത്തൻകോട് വാവറഅമ്പലത്തുവച്ചായിരുന്നു അക്രമം.രാത്രിയിൽ ടെക്നോപാർക്ക് ജീവനക്കാരെ വീട്ടിലേക്ക് കൊണ്ടാക്കാൻ പോകുമ്പോഴായിരുന്നു സംഭവം. കാറിനുള്ളിൽ ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. ആക്രമികളെ തടയാൻ ശ്രമിച്ച ടെക്നോപാർക്ക് ജീവനക്കാരനും മർദ്ദനമേറ്റു. ഇടിവളകൊണ്ടും കരിങ്കൽ കഷണം കൊണ്ടും അനൂപിനെ ക്രൂരമായി മർദിച്ചെന്നാണാരോപണം. യുവാവിന്റെ വാരിയെല്ലിനും തോളെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കാറും ആക്രമികൾ തല്ലി തകർത്തു. പോലീസ് എത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടിരുന്നു. അക്രമികൾ സഞ്ചരിച്ച കാർ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Read More