വ​ട്ട​പ്പാ​റ​യി​ൽനി​ന്നു കാ​ണാ​താ​യ മൂ​ന്നുവി​ദ്യാ‍​ർ​ഥിക​ളെ​ കണ്ടെത്തി; മൂവരേയും കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്ന്

തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ൽനി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ‍​ർ​ഥി ക​ളെ​യും ക​ണ്ടെ​ത്തി. ക​ന്യാ​കു​മാ​രി​യി​ൽനി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് മൂ​ന്ന് പേ​രെ​യും ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ക​ന്യാ​കു​മാ​രി​യി​ലു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചിരുന്നു. ക​ന്യാ​കു​മാ​രി പോ​ലീ​സു​മാ​യി കേ​ര​ള പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തിയത്.

വ​ട്ട​പ്പാ​റ പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി​യി​ൽ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​യി കു​ട്ടി​ക​ളെ ഇ​ന്ന് രാ​വി​ലെ​യോ​ടെ തി​രി​കെ എ​ത്തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ​ക്ക​ളെ ഏ​ൽ​പ്പി​ക്കും.

സ്‌​കൂ​ളി​ല്‍ പോ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ത്രി വൈ​കി​യും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ വ​ട്ട​പ്പാ​റ പോ​ലീ​സ് ഇ​വ​ര്‍​ക്കാ​യി തെര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

രാ​വി​ലെ വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നി​ല്ല. കു​ട്ടി​ക​ൾ ത​ല​സ്ഥാ​ന​ത്തെ മാ​ളു​ക​ളി​ൽ പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളെ​ല്ലാം പോലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment