യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും


തി​രു​വ​ന​ന്ത​പു​രം:​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ​രേ​ഖ കേ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാഹു​ൽ മാ​ങ്കു​ട്ട​ത്തി​നെ വീണ്ടും ​അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും.​

കഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ഹു​ലി​നെ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ വി​ളി​ച്ചുവ​രു​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ​പ്ര​തി​ക​ളും രാ​ഹു​ലും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഒ​ളി​വി​ൽ​ ക​ഴി​യു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ഹു​ലി​നോ​ട് ചോ​ദി​ച്ചി​രു​ന്നു.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മി​ച്ച​ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള​ വോ​ട്ടു​ക​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ മൊ​ഴി​ക​ളി​ലും​ പോ​ലീ​സി​ന് ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ക​ണ്ടെത്തി​യ​തി​നാ​ലാ​ണ് രാ​ഹു​ലി​നെ വീണ്ടും ​ചോ​ദ്യം​ചെ​യ്യു​ന്ന​തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം നീ​ങ്ങാ​ൻ കാ​ര​ണം.

വ്യാ​ജ​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മിച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാഹു​ലി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ രാ​ഹു​ലി​നെ കൂടി​പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഫെ​നി​നൈ​നാ​ൻ. ബി​നി​ൽ ബി​നു എ​ന്നി​വ​രാ​ണ് ഒ​ന്നും രണ്ടും ​പ്ര​തി​ക​ൾ. ഇ​വ​ർ​സ​ഞ്ച​രി​ച്ചി​രു​ന്ന​ത് രാ​ഹു​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ കാ​റി​ലാ​യി​രു​ന്നു.

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ​ വാ​ഹ​നം പി​ന്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ നാ​ല് പേ​രും രാ​ഹു​ലി​ന്‍റെ​ അ​ടു​ത്ത അ​നു​യാ​യി​ക​ളാ​ണെ​ന്ന് ഇവർ ചോ​ദ്യം ചെ​യ്യ​ലി​ൽ​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്പി​ൽ​ നി​ന്നും മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ​ ഫോ​ട്ടോ​ക​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ക​ണ്ടെത്തി​യെ​ന്നാ​ണ്അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.​

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി​ വ്യാ​ജ​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് കാ​ട്ടി​അ​ന്വേ​ഷ​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട്സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment