വ്യാജ ഐഡി കാർഡ് നിർമിക്കൽ; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകും; നിയമോപദേശം തേടി അന്വേഷണ ഉദ്യോഗസ്ഥർ

 

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മിച്ച സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രേ അ​ന്വേ​ഷ​ണ സം​ഘം അ​പ്പീ​ൽ പോ​കു​ന്ന​തി​ന് നി​യ​മോ​പ​ദേ​ശം തേ​ടും. നി​യ​മോ​പ​ദേ​ശം തേ​ടാ​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നെ കാ​ണും .

പ​ത്ത​നം​തി​ട്ട അ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഫെ​നി നൈ​നാ​ൻ, ബി​നി​ൽ ബി​നു, വി​കാ​സ് കൃ​ഷ്ണ​ൻ, അ​ഭി​വി​ക്രം എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സിജെഎം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കോ​ട​തി നാ​ല് പേ​ർ​ക്കും ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി​യ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും പ്രോ​സി​ക്യൂ​ഷ​നും നാ​ണ​ക്കേ​ടാ​യി മാ​റു​ക​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്. പ്ര​തി​ക​ൾ രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ത​ന്നെ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment