കണ്ടല സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് റെയ്ഡ് നടന്നത്. നാല് വാഹനങ്ങളിലാണ് ഇഡി സംഘം എത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. തട്ടിപ്പിന് നടത്തുന്നതിനു മുൻ നിരയിൽ നിന്ന ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം ചെയ്യുന്നതിനിടയിലാണ് ഇഡി റെയ്ഡ്. രണ്ടാഴ്ച മുമ്പ് സഹകരണ രജിസ്ട്രാര്‍ കണ്ടല ബാങ്ക് തട്ടിപ്പുകേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
Read MoreCategory: TVM
പാഴ്സലിന്റെ പേരിൽ പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ്
തിരുവനന്തപുരം: പാഴ്സലിന്റെ പേരിൽ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ്. പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന പേരിൽ അന്വേഷണോദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറയുന്നു. ഇത്തരമൊരു തട്ടിപ്പിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിക്ക് രണ്ടേകാൽ കോടി നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പു നൽകുന്നത്. പാഴ്സൽ അയയ്ക്കുന്നയാളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സ്ലിനുള്ളിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് പാഴ്സൽ അയച്ച ആൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും. കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ. ലഹരി കടത്തിയതിന്സിബിഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ഐഡി കാർഡ് ,…
Read Moreഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നവംബർ എട്ടിനു ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മിതമായ,ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.7 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 1.0 മുതൽ 1.6 മീറ്റർ…
Read Moreവെടിക്കെട്ട് നിരോധനം സർക്കാർ തലത്തിൽ അപ്പീലിനു പോകും; ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ തന്നെ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണെന്നും അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.
Read Moreവാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്
വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ്രെയിനിലിടിച്ച് വനിതാഡോക്ടർക്കും മകൾക്കും പരിക്ക്. കോട്ടയം സ്വദേശിയും തിരുവനന്തപുരം നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന, മകൾ ഷാരോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മിനി ക്രെയിനിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read Moreനിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട വയോധികയെ; രക്ഷകരായി ഫയർഫോഴ്സ്
പേരൂർക്കട: സെപ്റ്റിക് ടാങ്കിനുള്ളിൽ അകപ്പെട്ട വയോധികയെ ഫയർഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി.മണ്ണന്തല സ്റ്റേഷൻ പരിധിയിൽ കേരളാദിത്യപുരം വെങ്കുളം ചിറക്കോട്ടുകോണം തിരുവോണം വീട്ടിൽ വത്സലയാണ് (65) വീട്ടുമുറ്റത്തെ 15 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ അകപ്പെട്ടത് ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. തുടർച്ചയായുള്ള മഴയിൽ സെപ്റ്റിക് ടാങ്കിന്റെ മൂടി ദ്രവിച്ച് ഇളകിയിരിക്കുകയായിരുന്നു.ഈ ഭാഗത്ത് ചവിട്ടിയപ്പോഴാണ് ഉള്ളിലേക്ക് വീണത്. നിലവിളികേട്ട് വീട്ടിലുള്ളവർ സ്ഥലത്തെത്തുകയും ഫയർഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് ഗ്രേഡ് എ.എസ്.ടി.ഒ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷാണ് 15 മിനിറ്റോളം പരിശ്രമിച്ച് വയോധികയെ പുറത്തെത്തിച്ചത്. വീഴ്ചയിൽ നിസാര പരിക്കേറ്റ വത്സലയെ വീട്ടുകാർ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.
Read Moreകുടിവെള്ളമില്ലാതെ നാട്ടുകാർ; പായലും ചെളിയും നിറഞ്ഞ് അധികൃതരുടെ അവഗണനയിൽ നക്രാംചിറ കുളം
കാട്ടാക്കട : പായലും ചെളിയും പിന്നെ കാടും. ഒരു കാലത്ത് നിവാസികൾക്ക് കുടിവെള്ളം ചുരത്തിയിരുന്ന നക്രംചിറ കുളം ഇന്ന് അധികൃതരുടെ അവഗണനയിൽ. പൂവച്ചൽ പഞ്ചായത്തിലെ പ്രധാന കുളങ്ങളിലൊന്നായ ഇവിടെ പേരിന് പോലും അറ്റകുറ്റപണികൾ നടത്താറില്ല. മിനിനഗർ ജംഗഷ്നുസമീപമാണ് ഏതാണ്ട് മുക്കാൽ ഏക്കറിൽ പരന്നു കിടക്കുന്ന കുളം. ഒരു കാലത്ത് ഇവിടെ നിന്നും വെള്ളം ശേഖരിച്ച് സമീപത്തെ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആ സംവിധാനമില്ല. അതോടെ കുളത്തെയും പഞ്ചായത്ത് കൈവിട്ടു. പൈപ്പിലൂടെ വെള്ളം എത്തുമെന്ന് കരുതി വിവിധ ഭാഗങ്ങളിലുള്ള കുളങ്ങൾ നവീകരിക്കാനോ അതിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വിതരണം നടത്താനോ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. എന്നാൽ പൈപ്പുവെള്ളം എന്ന കനി കണ്ട് ആ സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്തു.ഇത്തരത്തിൽ പഞ്ചായത്തുവക കുളവും അതുമായി ബന്ധപ്പെട്ട സ്ഥലവും കാടുകയറി നശിക്കുകയാണ്. കുളത്തിൽ പായലും കാട്ടുവള്ളികളും നിറഞ്ഞിട്ടും അത് വൃത്തിയാക്കാനുള്ള…
Read Moreകേരളീയം ധൂര്‍ത്തല്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സര്‍ക്കാരെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളീയത്തിനുള്ള ചെലവ് ധൂര്‍ത്തല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തെ ബ്രാന്‍ഡ് ചെയ്യാന്‍ പരിപാടി സഹായിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കലാപരമായ മഹാമഹമൊന്നുമല്ല സംസ്ഥാനത്ത് നടത്തിയത്. കേരളത്തിന്റെ പൊതുവിലുള്ള നേട്ടങ്ങള്‍, വ്യവസായ രംഗത്തെ സാധ്യകള്‍ തുടങ്ങിയവ പുറത്തെത്തിക്കാന്‍ ഇത് സഹായിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തോട് മാത്രമുള്ള അനീതിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസ് വരെ പെന്ഷന് നീളില്ല. 18 മാസം വരെ ക്ഷേമപെന്ഷന് മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreകേരളീയം പരിപാടി ബഹിഷ്കരിച്ച് പ്രതിപക്ഷം; ധൂർത്തിനെതിരെ ബിജെപി മാർച്ച്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയ്ക്കെതിരെ ബഹിഷ്കരണവും പ്രതിഷേധവുമായി പ്രതിപക്ഷം. കോണ്‍ഗ്രസും യുഡിഎഫും കേരളീയം പരിപാടി ബഹിഷ്കരിച്ചു. കേരളീയം പരിപാടിയോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്പോൾ സർക്കാർ വലിയ ധൂർത്ത് നടത്തി ജനങ്ങളുടെ മേൽ അധിക നികുതിഭാരം ചുമത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തലസ്ഥാനത്തെ റോഡുകളിലും ജനവാസമേഖലകളിലും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കേരളീയത്തിലൂടെ സർക്കാർ വൻ ധൂർത്ത് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും കേരളീയം പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാർച്ച് നടത്തിയെങ്കിലും ഏജീസ് ഓഫീസിന് മുന്നിൽ വച്ച്പോലീസ് മാർച്ച് തടഞ്ഞു.
Read Moreപെരുമാതുറയിൽ വീടുകൾക്ക് നേരെ നാടൻ ബോംബേറ്;രണ്ട് പേർക്ക് പരിക്ക്, മൂന്നു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ അക്രമി സംഘം വീടുകൾക്കുനേരേ നാടൻ ബോംബേറ് നടത്തി. വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് കാറിലെത്തിയ നാലംഗ അക്രമി സംഘം വീടുകൾക്ക് നേരെ നാടൻ ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ ആക്രമിച്ചു. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അർഷിദിന്റെ കാലിനും ശരീരത്തിനും ഏറ്റ പരിക്ക് ഗുരുതരമാണ്. അക്രമി സംഘം സമീപത്തെ വീടുകളിലെ ജനൽ ഗ്ലാസുകളും വാഹനങ്ങളും വടിവാൾ കൊണ്ട് വെട്ടിപ്പൊളിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികൾ കാറിലെത്തിയ സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ്…
Read More