പെരുമാതുറയിൽ വീടുകൾക്ക് നേരെ നാടൻ ബോംബേറ്;രണ്ട് പേർക്ക് പരിക്ക്, മൂന്നു പേർ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: പെ​രു​മാ​തു​റ മാ​ട​ൻ​വി​ള​യി​ൽ അ​ക്ര​മി സം​ഘം വീ​ടു​ക​ൾ​ക്കുനേ​രേ നാ​ട​ൻ ബോം​ബേ​റ് ന​ട​ത്തി. വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്തു. സംഭവത്തിൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ അ​ക്ര​മി സം​ഘം വീ​ടു​ക​ൾ​ക്ക് നേ​രെ നാ​ട​ൻ ബോം​ബേ​റ് ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു. മാ​ട​ൻ​വി​ള സ്വ​ദേ​ശി​ക​ളാ​യ അ​ർ​ഷി​ദ്, ഹു​സൈ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലു​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ർ​ഷി​ദി​ന്‍റെ കാ​ലി​നും ശ​രീ​ര​ത്തി​നും ഏ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി സം​ഘം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ജ​ന​ൽ ഗ്ലാ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടി​പ്പൊ​ളി​ച്ചു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം അ​ക്ര​മി സം​ഘം ക​ട​ന്ന് ക​ള​ഞ്ഞി​രു​ന്നു. പ്ര​തി​ക​ൾ കാ​റി​ലെ​ത്തി​യ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് പേ​രെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​ഠി​നം​കു​ളം പോ​ലീ​സി​ന് കൈ​മാ​റി.

അ​ണ്ടൂ​ർ ആ​ക്കോ​ട്ടു​വി​ള​യി​ലു​ള്ള കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ജി​ത്തു​ണ്ണി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് മൂ​ന്ന് പേ​രെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​ഠി​നം​കു​ളം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. അതേസമയം അ​ജി​ത്തു​ണ്ണി​യെ നാ​ട​ൻ ബോം​ബു​ക​ൾ നി​ർ​മി​ച്ച് സൂ​ക്ഷി​ച്ച​തി​ന് ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഠി​നം​കു​ളം പോ​ലീ​സി​ന് കൈ​മാ​റി​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. അ​ക്ര​മം ന​ട​ന്ന പെ​രു​മാ​തു​റ മാ​ട​ൻ​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജ​യ​കു​മാ​ർ, ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ ച​ന്ദ്ര​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാമ്പ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പെ​രു​മാ​തു​റ​യി​ലെ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​മാ​യി അ​ടി​പി​ടി ന​ട​ന്നി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് രാ​ത്രി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment