കേരളീയം പരിപാടി ബഹിഷ്കരിച്ച് പ്രതിപക്ഷം; ധൂർത്തിനെതിരെ ബിജെപി മാർച്ച്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര​ളീ​യം പ​രി​പാ​ടി​യ്ക്കെ​തി​രെ ബ​ഹി​ഷ്ക​ര​ണ​വും പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും കേ​ര​ളീ​യം പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചു.

കേ​ര​ളീ​യം പ​രി​പാ​ടി​യോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റും നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ സം​സ്ഥാ​നം ക​ട​ന്ന് പോ​കു​ന്പോ​ൾ സ​ർ​ക്കാ​ർ വ​ലി​യ ധൂ​ർ​ത്ത് ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക നി​കു​തി​ഭാ​രം ചു​മ​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.

ത​ല​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ലും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ കേ​ര​ളീ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ൻ ധൂ​ർ​ത്ത് ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രും പ്ര​വ​ർ​ത്ത​ക​രും കേ​ര​ളീ​യം പ​രി​പാ​ടി ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാർച്ച് നടത്തിയെങ്കിലും ഏജീസ് ഓഫീസിന് മുന്നിൽ വച്ച്പോലീസ് മാർച്ച് തടഞ്ഞു.

Related posts

Leave a Comment