സ്വന്തംലേഖകന്‍ കോഴിക്കോട്: കൊറോണ ഭീതി നിലനില്‍ക്കെ സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ടു കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നിന്ന് അന്തിമപരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് അതിജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിലെ മേഖലാ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി എന്ഐഎച്ച്എസ്എഡിയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുകയായിരുന്നു. പ്രാഥമിക പരിശോധനാ ഫലത്തിലും പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയതോടെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചതായും തുടര്‍നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഇന്നലെ ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആശങ്കപ്പെടാനില്ലെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നുമാണ് മൃഗസംരക്ഷണ…
Read MoreCategory: Editor’s Pick
സാമ്പത്തികത്തകര്‍ച്ച, കൊറോണ, വര്‍ഗീയത! ഇന്ത്യയുടെ ആത്മാവ് കത്തുമ്പോള്‍ നെഞ്ചു പിടയുന്നു; അത്യന്തം ഹൃദയവേദനയോടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറയുന്നു
ന്യൂഡൽഹി: വർഗീയതയിലും സാന്പത്തിക മാന്ദ്യത്തിലും കൊറോണ ഭീതിയിലും രാജ്യം എരിയുന്പോൾ തന്റെ ഹൃദയം പിടയുകയാണെന്ന് മുൻപ്രധാനമന്ത്രിയും സാന്പത്തിക വിദഗ്ധനുമായ മൻമോഹൻസിംഗ്. അത്യന്തം ഹൃദയവേദനയോടെയാണ് ഞാനിതു പറയുന്നത് എന്ന ആമുഖത്തോടെ ഇന്ന് ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. മൂന്നു കാര്യങ്ങളിൽ രാജ്യം അപകടാവസ്ഥയിലാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ: രാജ്യത്തെ സാമൂഹിക ഭിന്നിപ്പ്, കടുത്ത സാന്പത്തിക പ്രതിസന്ധി, കൊറോണാ ഭീതി എന്നിവയാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായതും രാജ്യം സാന്പത്തികമായി തകർന്നതും ഇവിടെത്തന്നെ സൃഷ്ടിച്ചതാണെങ്കിലും ആരോഗ്യരംഗത്തെ പ്രതിസന്ധി കൊറോണ വൈറസ് മൂലമാണ്. ഇതൊക്കെ നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ മുറിവേൽപ്പിക്കുമെന്നു മാത്രമല്ല, ജനാധിപത്യ-സാന്പത്തിക ശക്തിയായി ലോകത്തിനു മുന്നിലുള്ള സ്ഥാനത്തെ പിന്നോട്ടടിക്കുകയും ചെയ്യുമെന്നത് എന്നെ അത്യന്തം അസ്വസ്ഥനാക്കുന്നു. കഴിഞ്ഞയാഴ്ചകളിൽ ഡൽഹി കണ്ടത് ഭയാനകമായ അക്രമോത്സുകതയാണ്. ഒരു കാരണവുമില്ലാതെ 50 സഹോദരങ്ങൾക്കു ജീവൻ നഷ്ടമായി. നൂറുകണക്കിനാളുകൾക്കു മാരകമായ…
Read Moreതലവിറയ്ക്കും കണ്ണുകള്‍ കത്തും ! ശരീരം വലിഞ്ഞു മുറുകും; എല്ലുകള്‍ ഞെരിഞ്ഞ് പൊടിയുന്നതുപോലെ തോന്നും; കോറോണയില്‍ നിന്ന് വിമുക്തി നേടിയ രോഗിയുടെ അനുഭവങ്ങള്‍ കേട്ട് ലോകം…
ലോകത്തെ കൊറോണ വൈറസ് കാര്‍ന്നു തിന്നുമ്പോള്‍ ഏവരും പ്രാര്‍ഥനയിലാണ്. ഈ അവസരത്തില്‍ കൊറോണയില്‍ നിന്ന് രോഗമുക്തി നേടിയ ആളുകളുടെ വാക്കുകള്‍ ശ്രദ്ധയോടെ ശ്രവിക്കുകയാണ് മറ്റുള്ളവര്‍. ഇപ്പോഴിതാ നോര്‍ത്ത് വെയില്‍സ് സ്വദേശിയും ചൈനയിലെ വുഹാനില്‍ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന കോണോര്‍ റീഡ് എന്ന 25 കാരന് തന്റെ കൊറോണ നരകയാതനകള്‍ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നു. മരണമുഖത്തു നിന്നും അദ്ഭുതകരമായാണ് താന്‍ രക്ഷപ്പെട്ടതെന്ന് റീഡ് വെളിപ്പെടുത്തുന്നു. നവംബറില്‍ കൊറോണ ബാധിച്ച റീഡ് ഈ രോഗം ബാധിച്ച ആദ്യ ബ്രിട്ടീഷുകാരനുമാണ്. നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്നോ സ്വദേശിയാണ് ഈ ചെറുപ്പക്കാരന്. നവംബര്‍ 25നാണ് റീഡിന് രോഗം ബാധിക്കുന്നത്. ഈ സമയത്ത് താന്‍ തുടര്‍ച്ചയായി മൂക്ക് ചീറ്റിയിരുന്നുവെന്നും കണ്ണുകള്‍ വിളറാന്‍ തുടങ്ങിയിരുന്നുവെന്നും എന്നാലും തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിരുന്നുവെന്നും വുഹാനിലെ സ്കൂളിലെ മാനേജരായ റീഡ് ഓര്‍ക്കുന്നു. കൊറോണയുടെ ഉത്ഭവകേന്ദ്രമായ വുഹാനിലാണ് കഴിഞ്ഞ ഏഴ്…
Read Moreഅതീവ ജാഗ്രത! കൊറോണ വൈറസ് ഇന്ത്യയില്‍; ഡല്‍ഹിയില്‍ 18 പേര്‍ക്ക് രോഗം; വൈറസ് തടയാന്‍ ഹിന്ദു മഹാസഭയുടെ പാര്‍ട്ടി; പങ്കെടുക്കുന്നവര്‍ക്ക് ഗോമൂത്രവും ചാണക കേക്കും
വാഷിംഗ്ടൺ: കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് ലോകബാങ്ക് 1200 കോടി ഡോളറിന്റെ (87,912 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ഈ ധനസഹായം മെഡിക്കൽ ഉപകരണങ്ങൾക്കോ മറ്റു ആരോഗ്യ സേവനങ്ങൾക്കോ ഉപയോഗിക്കാം. ബാങ്ക് പല അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഏതു രാജ്യങ്ങൾക്കാണ് സഹായം നൽകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം വിശദമാക്കിയില്ല. രോഗബാധ 78 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തു. മൊറോക്കോ, അൻഡോറ, അർമീനിയ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. 90,000 ത്തിലധികം പേർക്കു ലോകമെന്പാടും വൈറസ് ബാധ സ്ഥിരീകരിച്ചു. 3110 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ 18 പേർക്ക് രോഗം ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ പൗരന്മാർക്ക് കോവിഡ്-19 കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഡൽഹി ചാവ്ല ക്യാന്പിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ…
Read Moreനിരോധിക്കണം!കുഞ്ഞാലിമരക്കാരെ വികലമായി ചിത്രീകരിച്ചുവെന്ന് കുടുംബം; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ കോടതി കയറുന്നു; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
പയ്യോളി : ധീരദേശാഭിമാനിയും സാമൂതിരി രാജാവിന്റെ പടത്തലവനുമായിരുന്ന കോട്ടക്കൽ കുഞ്ഞാലിമരക്കാർ നാലാമന്റെ ജീവിതകഥ ആസ്പദമാക്കി നിർമിച്ച് റിലീസിനൊരുങ്ങുന്ന മോഹൻലാൽ നായകനായ “മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ കോടതി കയറുന്നു . സിനിമയുടെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിമരക്കാർ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണങ്ങളുളളത്. നടൻ മോഹൻലാൽ കുഞ്ഞാലിമരക്കാരായി വേഷമിടുന്ന ചിത്രത്തിൽ മരക്കാരുടെ തലപ്പാവിന് താഴെ നെറ്റിയിൽ ഗണപതിയുടെ ചിഹ്നം പതിച്ചത് ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിച്ചതാണെന്നും തികഞ്ഞ സൂഫിവര്യനും യാഥാസ്ഥിക ഇസ് ലാമിക വിശ്വാസിയുമായ മരക്കാർ ഒരിക്കലും ഹൈന്ദവിശ്വാസവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ ധരിച്ചിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു . ഇത്തരത്തിൽ ചരിത്ര യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ സിനിമ പുറത്തിറങ്ങുന്നത് സമൂഹത്തിൽ തികഞ്ഞ തെറ്റിദ്ധാരണകളും മരക്കാർ കുടുംബ വംശത്തിൽപ്പെട്ട ആയിരത്തിലധികം കുടുംബങ്ങൾക്ക് മനോവേദനയുണ്ടാക്കുന്നതാണെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ പരസ്യങ്ങളിലും മറ്റും ഇതിനകം കണ്ടതിലൂടെ തികച്ചും കെട്ടിചമച്ച കഥയാണ് സിനിമയാക്കിയതെന്ന്…
Read Moreദേവനന്ദ ഓർമയായി; പക്ഷേ രാഹുലോ? 15 വർഷം മുന്‍പ് ആലപ്പുഴ പൂന്തോപ്പിൽ നിന്നു കാണാതായ ഏഴു വയസുകാരൻ എവിടെ? അവർ ഇന്നും കാത്തിരിക്കുന്നു, അവനായി…
ആലപ്പുഴ: ദേവനന്ദ ഇന്ന് കേരള മനസിന്റെ വിങ്ങുന്ന ഓർമയാണ്. കാണാതായി പിറ്റേ ദിവസം പുലർച്ചെ ആ കുരുന്നിന്റെ മൃതദേഹം വീടിനടുത്തുള്ള പുഴയിൽ നിന്ന് കണ്ടെടുത്തപ്പോൾ ഹൃദയത്തിന് നൊന്പരമേൽക്കാത്തവർ ഉണ്ടാവില്ല. മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ടെങ്കിലും കുറെയധികം ചോദ്യങ്ങൾ അവശേഷപ്പിക്കുന്നുണ്ട് ഈ കുരുന്നിന്റെ വേർപാട്. ദേവനന്ദ നമ്മുടെ ഓർമകളിൽ നിന്നു മാഞ്ഞിട്ടില്ല. എന്നാൽ ഓർമയിൽ കത്തി നിൽക്കുന്ന മറ്റൊരു മുഖമുണ്ട്… രാഹുൽ .15 വർഷം മുന്‍പ് ആലപ്പുഴ പൂന്തോപ്പിൽ നിന്നു കാണാതായ ഏഴു വയസുകാരൻ. ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ മാതാപിതാക്കൾ. രാഹുൽ വരുന്നതും കാത്ത്. ഉച്ചയായപ്പോൾ ട്യൂഷൻ കഴിഞ്ഞുവന്ന് കളിക്കാൻ പോയതാണ് രാഹുൽ. ഉച്ചകഴിഞ്ഞ് മുന്നോടെ വെള്ളം കുടിക്കാനാണെന്നു പറഞ്ഞ് വീട്ടിലേയ്ക്കു പോയി എന്നാണ് കുട്ടുകാർ പറയുന്നത്. പക്ഷേ, പിന്നീട് രാഹുലിനെ കണ്ടിട്ടില്ല. 2005 മേയ് 18-നാണ് രാഹുലിനെ കാണാതായത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച് ഒരു…
Read Moreദുരൂഹത മാറ്റാന്‍ പഴുതടച്ചുള്ള അന്വേഷണം! ദേവനന്ദ ആറ്റിന്കരയില് എങ്ങനെയെത്തി? ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുക്കും
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ആറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ബന്ധുക്കൾ ഉൾപ്പടെയുള്ളവരിൽനിന്ന് പോലീസ് മൊഴിയെടുക്കും. ദേവനന്ദ മുങ്ങിമരിച്ചതായാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിലയിരുത്തൽ. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകാതെ എത്തും. ഇത് കൂടി ലഭിച്ചങ്കിലെ കേസന്വേഷണം വ്യക്തമായ പാതയിൽ എത്തുകയുള്ളു. കുട്ടിയുടെ ശ്വാസകോശത്തിലും ആമാശയത്തിലും ചെളിയും വെള്ളവും കാണപ്പെട്ടിരുന്നു. ഇതാണ് മുങ്ങിമരിച്ചതായുള്ള നിഗമനത്തിലെത്താൻ കാരണമായത്. ശരീരത്തിൽ മുറിവുകളോ ബലപ്രയോഗത്തിന്റെ സൂചനകളോ കണ്ടെത്താനായിട്ടില്ല. വീട്ടിൽനിന്ന് 100 മീറ്റർ അകലെയുള്ള പള്ളിമൺ ആറ്റിലേക്ക് കുട്ടി പോകാൻ ഇടയായ സാഹചര്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. വീട്ടിൽനിന്ന് 100 മീറ്റർ അകലെ താൽക്കാലികമായി നിർമിച്ച തടയണയുടെ ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ കുട്ടി ഈ ഭാഗത്തെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു. സമീപത്തെ വീടുകളിലുള്ളവരുടെയും പിതാവ് ഉൾപ്പടെയുള്ള മറ്റ് ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവെടുപ്പും നടത്തും. പോസ്റ്റുമോർട്ടം…
Read Moreകണ്ണീരൊഴുക്കി കേരളം! കാണാതായത് 15 മിനിട്ടിനുള്ളില്‍; ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ല; ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരിസരവാസികള്‍
കൊല്ലം: കഴിഞ്ഞ ഇരുപതു മണിക്കൂറിലേറെയായി കേരളം മുഴുവൻ കാണാതായ ഏഴു വയസുകാരിക്കുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ഉറക്കമൊഴിച്ചു തെരച്ചിൽ തുടർന്നപ്പോൾ മലയാളികൾ മുഴുവൻ സൈബർ ലോകത്ത് കുട്ടിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങി. ഒടുവിൽ എല്ലാ പ്രാർഥനകളും വിഫലമായി കുട്ടിയുടെ മരണവാർത്തയാണ് കേരളം രാവിലെ കേട്ടത്. നെടുമൺകാവിന് സമീപം ഇളവൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹമാണ് വീടിനു സമീപമുള്ള ഇത്തിക്കരയാറ്റിൽ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളായ ദേവനന്ദയാണ് മരിച്ചത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു കുട്ടിയെ കാണാതായത്. അമ്മ ധന്യ…
Read Moreകുളക്കാടന്‍കുഴിയില്‍ അലി ആളു ചില്ലറക്കാരനല്ല! ചില കാര്യങ്ങള്‍ പ്രത്യേക വീക്കനെസ്; മുമ്പും ഇത്തരത്തില്‍ കുടുങ്ങി, പലതും കേസില്ലാതെ പോയി; പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
മൂവാറ്റുപുഴ: വിവാഹ വാഗ്ദാനം നല്കി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ സ്ഥാപന ഉടമ ആള ചില്ലറക്കാരനല്ലെന്ന് പോലീസ്. ചില കാര്യങ്ങള്‍ വീക്കനെസ് ആയ പ്രതി മുമ്പും ഇത്തരത്തില്‍ കുടുങ്ങിയതായും പലതും കേസില്ലാതെ പോകുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. ഒന്നര വര്‍ഷത്തോളം വാഗമൺ, ഗോവ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കാഞ്ഞാര്‍ സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ അലീനാസ് ട്രാവല്‍ ഏജന്‍സി ഉടമ പേഴയ്ക്കാപ്പിള്ളി-പള്ളിപ്പടി കുളക്കാടന്‍കുഴിയില്‍ അലി (49)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ മുമ്പും ഇത്തരത്തില്‍ പലരെയും കീഴ്പ്പെടുത്താന്‍ ശ്രമിച്ചതായും പലതും പരാതിയില്ലാതെ പോകുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി ചെരിപ്പൂരി തല്ലിയ സംഭവവും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കയറിപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ചെരിപ്പൂരി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക്…
Read Moreമൂന്നു ദിവസത്തെ പരിചയം! വിദേശത്തുള്ള ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് വീടിന്റെ വയറിംഗ് ജോലിക്കു വന്ന ആസാം സ്വദേശിക്കൊപ്പം വീട്ടമ്മ മുങ്ങി; പോലീസ് കസ്റ്റഡിയിലെടുത്തത് ജീവൻ പണയം വച്ച്
തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം. ഭാഷ പോലും വശമില്ലാത്ത യുവതി ഇയാൾക്കൊപ്പം എത്തിയതാകട്ടെ ആസാമിലെ നക്സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്. ജീവൻ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പോലീസിനു സിആർപിഎഫാണ് സുരക്ഷയേകിയത്. തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ യുവതിയാണ് മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്. ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്. പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കു വന്ന മൈനയുമായി…
Read More