നിരോധിക്കണം!കുഞ്ഞാലിമരക്കാരെ വികലമായി ചിത്രീകരിച്ചുവെന്ന് കുടുംബം; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ കോടതി കയറുന്നു; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

പ​യ്യോ​ളി : ധീ​ര​ദേ​ശാ​ഭി​മാ​നി​യും സാ​മൂ​തി​രി രാ​ജാ​വി​ന്‍റെ പ​ട​ത്ത​ല​വ​നു​മാ​യി​രു​ന്ന കോ​ട്ട​ക്ക​ൽ കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ നാ​ലാ​മ​ന്‍റെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച് റി​ലീ​സി​നൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ “മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ എ​ന്ന സി​നി​മ കോ​ട​തി ക​യ​റു​ന്നു .

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹർജി​യി​ലാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ള​ള​ത്.

ന​ട​ൻ മോ​ഹ​ൻ​ലാ​ൽ കു​ഞ്ഞാ​ലി​മ​ര​ക്കാ​രാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ മ​ര​ക്കാ​രു​ടെ ത​ല​പ്പാ​വി​ന് താ​ഴെ നെ​റ്റി​യി​ൽ ഗ​ണ​പ​തി​യു​ടെ ചി​ഹ്നം പ​തി​ച്ച​ത് ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും തി​ക​ഞ്ഞ സൂ​ഫി​വ​ര്യ​നും യാ​ഥാ​സ്ഥി​ക ഇ​സ് ലാ​മി​ക വി​ശ്വാ​സി​യു​മാ​യ മ​ര​ക്കാ​ർ ഒ​രി​ക്ക​ലും ഹൈ​ന്ദ​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഗ്ര​ഹ​ങ്ങ​ൾ ധ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു .

ഇ​ത്ത​ര​ത്തി​ൽ ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത രീ​തി​യി​ൽ സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ തി​ക​ഞ്ഞ തെ​റ്റി​ദ്ധാ​ര​ണ​ക​ളും മ​ര​ക്കാ​ർ കു​ടും​ബ വം​ശ​ത്തി​ൽ​പ്പെ​ട്ട ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് മ​നോ​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ഹ​ർജി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സി​നി​മ​യു​ടെ പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും ഇ​തി​ന​കം ക​ണ്ട​തി​ലൂ​ടെ തി​ക​ച്ചും കെ​ട്ടി​ച​മ​ച്ച ക​ഥ​യാ​ണ് സി​നി​മ​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലാ​ണ് മ​ര​ക്കാ​രു​ടെ ചെ​റു​പ്പ​കാ​ല​ത്തെ പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ലും മ​റ്റും അ​ഭി​ന​യി​ക്കു​ന്ന​ത്. ചെ​റു​പ്പ​കാ​ല നാ​യി​ക​യാ​യി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നു​മാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വി​വാ​ഹം പോ​ലും ക​ഴി​ക്കാ​ത്ത മ​ര​ക്കാ​റി​നെ പ്ര​ണ​യ നാ​യ​ക​നാ​ക്കി ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ ചെ​യ്യു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

മ​ര​ക്കാ​ർ കു​ടും​ബ​വം​ശ​പ​ര​മ്പ​ര​യി​ൽ പെ​ട്ട കൊ​യി​ലാ​ണ്ടി ന​ടു​വ​ത്തൂ​ർ “ഫ​ല​സ്തീ​ൻ ഹൗ​സി ‘ ൽ ​മു​ഫീ​ദ അ​റ​ഫാ​ത്ത് മ​ര​ക്കാ​ർ ആ​ണ് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ പ​യ്യോ​ളി​യി​ലെ കെ.​നൂ​റു​ദ്ദീ​ൻ മു​സ​്‌ല്യാ​ർ മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​ഷ​യം സം​ബ​ന്ധി​ച്ച് സി​നി​മ​ക്ക് യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്ന് ക​ഴി​ഞ്ഞ 12 ന് ​ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡി​ന് ഹ​ർ​ജി​ക്കാ​രി പ​രാ​തി കൊ​ടു​ത്തു​വെ​ങ്കി​ലും ബോ​ർ​ഡ് ആ​രോ​പ​ണം പ​രി​ഗ​ണി​ക്കാ​തെ ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് 26 ന് ​ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർജി ന​ൽ​കു​ന്ന​ത്.

ഹ​ർജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി പ​രാ​തി​യി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​സ് മാ​ർ​ച്ച് നാ​ലി​ന് പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ് .

കേ​സി​ൽ 11 എ​തി​ർ​ക​ക്ഷി​ക​ളു​ണ്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ത​ൽ ജി​ല്ലാ ക​ള​ക്ട​ർ വ​രെ​യു​ള്ള ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള ക​ക്ഷി​ക​ളും, നി​ർ​മാ​താ​ക്കാ​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, മൂ​ൺ ഷോ​ട്ട് എ​ന്‍റെ​ർ ടൈ​ൻ​മെ​ന്‍റ് കോ​ട്ട​യം, കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ ഗ്രൂ​പ്പ് കൊ​ച്ചി , സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ, വി​ത​ര​ണ​ക്കാ​രാ​യ മാ​ക്സ് ലാ​ബ് സി​നി​മാ​സ് എ​ന്നി​വ​രെ​യ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചൈ​നീ​സ​ട​ക്കം നാ​ല് ഭാ​ഷ​ക​ളി​ൽ മാ​ർ​ച്ച് 26ന് ​പു​റ​ത്തി​റ​ങ്ങാ​ൻ ത​്യാ​റാ​യി​രി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ഇ​തോ​ടെ നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​ണ് .

Related posts

Leave a Comment