കേരളത്തിന് അപമാനമായി മറ്റൊരു പീഡനവാര്‍ത്ത കൂടി പുറത്ത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 71-കാരനും രണ്ടു വിദ്യാര്‍ത്ഥികളുമടക്കം അഞ്ചു പേര് അറസ്റ്റിലായി. പെരിങ്ങോം സ്വദേശി കണ്ണമ്പിള്ളി കുഞ്ഞിരാമന്, മണക്കടവ് ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയര്‍ നിധിന് ജോസഫ്, ഒറ്റപ്ലാക്കല്‍ മനു തോമസ് എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരങ്ങളെയുമാണ് ആലക്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ ആണ് പീഡന വിവരം പുറത്തു വരുന്നത്. വ്യാഴാഴ്ച വല്യമ്മയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തായത്. മലയോരത്തെ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒറ്റെത്തൈ സ്വദേശികളായ സഹോദരങ്ങളാണ് കലുങ്കിനടിയില്‍ വച്ച് ആദ്യം പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഈ സംഭവം കുഞ്ഞിരാമന് കാണാനിടയായി. പെണ്‍കുട്ടിയെ ഇത് പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ ഭീഷണി ഭയന്നാണ് പെണ്‍കുട്ടി ഇയാളുടെ…
Read MoreCategory: Editor’s Pick
ത്രിപുരയില്‍ നിര്‍ണായകമായത് മോദിയുടെ റാലികള്‍ തന്നെ, സിപിഎം റാലികളില്‍ ആളു കുറഞ്ഞപ്പോള്‍ യുവാക്കള്‍ ബിജെപി റാലിയിലേക്ക് ഒഴുകി, ബിജെപി പണമൊഴുകിയപ്പോള്‍ സിപിഎം വിശ്വസിച്ചത് സര്‍ക്കാര്‍ മാജിക്കില്‍
കേവലമൊരു കൊച്ചു സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകള്‍ ഇത്രമാത്രം സൂക്ഷ്മതയോടെ അരിച്ചിറങ്ങിയത് എന്തിനാകാം. രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉത്തരത്തിന് അലയേണ്ടതില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസാണ് പ്രതിപക്ഷമെങ്കില്‍ ആശയപരമായി ആ കടമ നിര്‍വഹിക്കുന്നത് പലപ്പോഴും ഇടതു പാര്‍ട്ടികളാണ്. രാജ്യത്ത് അവശേഷിക്കുന്ന ചുവന്ന തുരുത്തുകളിലൊന്നായ ത്രിപുരയെ കാവിയണിയിക്കേണ്ടത് അതുകൊണ്ട് തന്നെ ബിജെപിക്കും മോദിക്കും അനിവാര്യമായിരുന്നു. ഇപ്പോള്‍ ത്രിപുരയും കൈപ്പിടിയിലായചതോടെ 20 സംസ്ഥാനത്തും ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുന്ന സ്ഥിതി വിശേഷമായി. എന്തുകൊണ്ട് സിപിഎം വീണു സാക്ഷരതയിലും ജീവിത നിലവാരത്തിലും മാതൃകയാണെങ്കിലും ത്രിപുരയില്‍ തൊഴിലില്ലായ്മ വളരെയധികമായിരുന്നു. പരമ്പരാഗത തൊഴിലവസരങ്ങളെ മാത്രം വളര്‍ത്തുന്ന നിലപാടായിരുന്നു മണിക് സര്‍ക്കാരിന്റേത്. കൃഷിയും സര്‍ക്കാര്‍ ജോലിയും മാത്രമായിരുന്നു ജനങ്ങളുടെ തൊഴിലിനു വേണ്ടിയുള്ള ആശ്രയം. പലപ്പോഴും യുവജനങ്ങള്‍ ഇതില്‍ അസംതൃപ്തരായിരുന്നു. പ്രത്യേകിച്ച് യുവജനങ്ങള്‍. സിപിഎം ഭരണത്തില്‍ ജനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്ര തൃപ്തരല്ലായിരുന്നു. എന്നാല്‍ ശക്തമായ…
Read Moreനിര്‍ധനരോഗികളെ അന്നമൂട്ടി അശോകന്! ഭക്ഷണവിതരണത്തില്‍ മാത്രം ഒതുങ്ങുന്നുതല്ല അശോകന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍
ഷൈബിന് ജോസഫ് വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുമെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണു കാഞ്ഞങ്ങാട് മഡിയന്‍ സ്വദേശി അശോകന്റെ ജീവിതം. കാസര്‍ഗോഡ് ഗവ. ജനറല്‍ ആശുപത്രിയിലെ 160 നിര്ധനരോഗികളാണു പ്രതിദിനം അശോകന്റെ സേവന തത്പരതയില്‍ വിശപ്പടക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി അശോകന് ഇവിടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. അതും മീന്‍കറി ഉള്‍പ്പെടെ അഞ്ചുതരം കറികള്‍ കൂട്ടി രുചികരമായ ഊണ് വയറു നിറച്ചും കഴിക്കാം. എല്ലാ ദിവസവും രാവിലെ 11ഓടെ ആശുപത്രിയിലെത്തുന്ന അശോകന് നഴ്സുമാരുടെയും മറ്റു ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെ ഓരോ വാര്‍ഡിലെയും നിര്ധനരോഗികളെയും ഭക്ഷണത്തിനു വകയില്ലാത്തവരെയും കണ്ടെത്തും. ഇവര്‍ക്ക് ആശുപത്രി കാന്റീനില്‍ നിന്നു ഭക്ഷണപ്പൊതി വാങ്ങി സൗജന്യമായി വിതരണം ചെയ്യും. ഭക്ഷണം നല്കുന്ന ഓരോരുത്തരുടെയും പേരു വിവരങ്ങള്‍ ഡയറിയില്‍ എഴുതിയെടുത്ത ശേഷം ഉച്ചയ്ക്കു രണ്ടോടെ മടങ്ങും. സഹായധനം നല്‍കുന്നവര്‍ക്കു കൃത്യമായ കണക്ക് ബോധിപ്പിക്കുന്നതിനാണിത്. എല്ലാ…
Read Moreകരുത്താര്‍ജിച്ച് കാവിപ്പട! ത്രിപുരയില്‍ ബിജെപി അത്ഭുതം കാട്ടിയത് മുന്‍ കോണ്‍ഗ്രസുകാരന്റെ തലയില്‍ നിറഞ്ഞ ബുദ്ധി; ഒപ്പം ആദിവാസി ദളിത് പാര്‍ട്ടിയായ ഐപിഎഫ്ഐയുടെ സാന്നിധ്യവും
ത്രിപുരയില്‍ ബിജെപി പൂജ്യത്തില്‍ നിന്ന് വിസ്മയം തീര്‍ക്കുമ്പോള്‍ തന്ത്രങ്ങള്‍ തീര്‍ത്ത് സിപിഎമ്മിനെ തുരത്തിയത് ഒരു മുന്‍ കോണ്‍ഗ്രസുകാരനാണ്. അസാം സ്വദേശിയായ ഹിമന്ദ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഭാവി നേതാക്കളുടെ പട്ടികയിലെ തലയെടുപ്പുള്ള താരമായിരുന്നു. അസാം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയിയുടെ വലംകൈ. 2001 മുതല്‍ 2015 വരെ എംഎല്‍എയും മന്ത്രിയുമൊക്കെ ആയ വ്യക്തിത്വം. എന്നാല്‍ മക്കള്‍ രാഷ്ട്രീയത്തിന് ഗോഗോയി തുനിഞ്ഞപ്പോള്‍ ഹിമന്ദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. തൊട്ടടുത്ത വര്‍ഷം ബിജെപിയെ അസാമില്‍ ചരിത്രത്തിലാദ്യമായി ഭരണത്തിലെത്തിച്ചു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വസ്തനായി മാറി. ത്രിപുര പിടിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഷാ നീക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ആര്‍എസ്എസിനൊപ്പം ഹിമന്ദയെയും അഗര്‍ത്തലയിലേക്ക് അയച്ചു. ഒറ്റയ്ക്ക് ഒരിക്കലും ഭരണം പിടിക്കാന്‍ ആകില്ലെന്ന തിരിച്ചറിവില്‍ കൂടെ കൂട്ടാവുന്നവരുമായി ആദ്യം ചര്‍ച്ച തുടങ്ങിയ ഹിമന്ദ എപിഎഫ്ഐയെ ഒപ്പംകൂട്ടി. ആദിവാസി മേഖലകളില്‍ സിപിഎമ്മിന്…
Read Moreലക്ഷ്യം പട്ടിണിക്കാരില്ലാത്ത കോട്ടയം! കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോധിധര്‍മ ട്രസ്റ്റിന് നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളുണ്ട്…
സി.സി. സോമൻ ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തിയാണ്. റോഡരികിലും ബസ് സ്റ്റാൻഡുകളിലും കട വരാന്തകളിലും കഴിയുന്നവർക്ക് അന്നം നല്‍കുക എന്നതാണ് ബോധി ധർമയുടെ ഏറ്റവും കാരുണ്യമേറിയ പ്രവൃത്തി. അഞ്ചു മാസമേ ആയിട്ടുള്ളു ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചിട്ട്. പുലർച്ചെ അഞ്ചിന് അടുക്കളയിൽ ഉച്ചഭക്ഷണത്തിനുള്ള ചിട്ടവട്ടങ്ങൾ ആരംഭി്ക്കും. ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് പി.എം.പ്രസന്നകുമാർ, സെക്രട്ടറി വി.സി.സുനിൽ, കൂടാതെ സഹായ സന്നദ്ധരായ ഏതാനും സ്ത്രീകളും ചേർന്നാണ് ഭക്ഷണം തയാറാക്കുന്നത്. വെള്ളം, വിറക്, ഭക്ഷണസാധനങ്ങൾ എല്ലാം എത്തിക്കേണ്ടത് പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും ഉത്തരവാദിത്വമാണ്. ഭക്ഷണപ്പൊതിയും ഒരു കുപ്പി വെള്ളവുമാണ് നല്‍കുന്നത്. കോട്ടയം നഗരത്തിൽ ഉച്ചയ്ക്ക് 12ന് പൊതിച്ചോർ വിതരണം ആരംഭിക്കും. സാന്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ആഴ്ചയിൽ മൂന്നു ദിവസമാണ് വിതരണം. മാർക്കറ്റ്, നാഗന്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കഴിയുന്ന നിരാലംബർക്ക് ഇവരുടെ പൊതിച്ചോർ ആശ്വാസമാണ്. ഏറ്റുമാനൂർ തവളക്കുഴി മുതൽ ചിങ്ങവനം വരെ…
Read Moreഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി, വിളപ്പില്‍ പഞ്ചായത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപിക്ക് ജയം, മലപ്പുറത്ത് യുഡിഎഫിന്റെ തേരോട്ടം, ഫലങ്ങള്‍ നല്കുന്ന സൂചനകള്‍ ഇതൊക്കെ
പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് നടന്ന രണ്ടാംഘട്ട ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി. സിപിഎമ്മില്‍ നിന്ന് യുഡിഎഫും ബിജെപിയും സീറ്റുകള്‍ പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കണ്ണൂരില്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതും ശ്രദ്ധേയമായിട്ടുണ്ട്. പേരാവൂരിലെ ടൗണ്‍ വാര്‍ഡിലാണ് സിപിഎമ്മിന് അടിതെറ്റിയത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡിലാണ് സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത് .110 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ആര്.എസ് അജിതകുമാരിയാണ് വിജയിച്ചത്. സിപിഎമ്മിലെ സുജാ സുരേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കെ എസ് മിനിയാണ് മത്സരിച്ചത്. യുഡിഎഫിനു വേണ്ടി പി ലേഖയും മത്സരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്കായിരുന്നു ആര്.എസ് അജിത കുമാരി പരാജയപ്പെട്ടത്. ഈ വിജയത്തോടെ വിളപ്പില്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്…
Read Moreആരും പട്ടിണി കിടക്കരുത്; ടീം സ്ട്രീറ്റ് ലൈറ്റ് ഇവിടുണ്ട്! മലപ്പുറത്തുനിന്ന് ഷെഫീക്ക് സൂറത്ത് പറയുന്നു…
നിയാസ് മുസ്തഫ അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അല്പം ആഹാരം വച്ചുനീട്ടുന്പോൾ അവരുടെ കണ്ണുകളിൽ ഉണ്ടാവുന്ന ഒരുതരം തിളക്കമുണ്ടല്ലോ. ആ തിളക്കം കാണുന്പോൾ മനസിനുണ്ടാകുന്ന കുളിർമ. അതു പറഞ്ഞറിയിക്കാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും വില കൂടിയ കാറിൽ സഞ്ചരിച്ചാലോ, ഏറ്റവും ഉയരമുള്ള കെട്ടിടത്തിൽ കിടന്നുറങ്ങിയാലോ കിട്ടില്ല, മറ്റൊന്നിനും പകരം വയ്ക്കാൻ കഴിയാത്ത ആ സുഖം. ഞാൻ അനുഭവിച്ചിട്ടുണ്ട്. നിങ്ങളും ചെയ്തുനോക്ക്. ആഴ്ചയിൽ ഒരിക്കലെങ്കിലും വിശക്കുന്ന ഒരു വയറു നിറയ്ക്കണം. സഹജീവികളെ സ്നേഹിച്ച് പച്ചമനുഷ്യനായി ജീവിക്കാനാവണം. – മലപ്പുറം തിരൂർ സ്വദേശി ഷെഫീക്ക് സൂറത്ത് എന്ന മനുഷ്യസ്നേഹിയുടെ വാക്കുകളാണിത്. ഷെഫീക്കും ഏറ്റവും അടുത്ത സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയതാണ് വിശക്കുന്നവന് അന്നം നൽകിയുള്ള യാത്ര. ആ യാത്ര ഇന്നു ചെന്നെത്തിനിൽക്കുന്നത് വലിയൊരു കൂട്ടായ്മയിലാണ്. ടീം സ്ട്രീറ്റ് ലൈറ്റ് എന്ന പേരിൽ തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവരുടെ കൂട്ടായ്മ ഇന്ന് ജീവകാരുണ്യമേഖലയിൽ…
Read Moreസാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ…! പലരും ചാത്തമംഗലത്തെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെടാറുണ്ട്; പണവും വാഗ്ദാനം ചെയ്യുന്നവരോട് ഒറ്റ മറുപടിയേ സുധീറിന് പറയാറുള്ളു…
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്ലുക, തികച്ചും പ്രാകൃതമായ ഇത്തരം സംഭവം സംസ്ഥാനത്തിനാകെ നാണക്കേടാകുമ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുന്നവരാണ് നാമേറെ. അതോര്‍ത്ത് ഇപ്പോഴും കണ്ണീര് തൂകുന്നവരുണ്ട് നാട്ടില്‍ . എന്റെ സഹായം ആ യുവാവിന് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത്, അവനെ പറ്റി അറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുകയാണിവര്‍ . അവര്‍ക്ക് മധുവെന്ന ആദിവാസി യുവാവിന്റെ മരണം ഉണ്ടാക്കിയ ഞെട്ടല്ചെറുതല്ല. തെരുവോരത്ത് കഴിയുന്നവരെയും എല്ലാമുണ്ടായിട്ടും അനാഥരായി സ്വന്തം പേരും ഊരും മറന്നുപോയവരെയും ജീവിതത്തിന്റെ നേര്‍വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് മധു എന്നയുവാവ് ഒരുനെരിപ്പോടാണ്. തങ്ങളുടെ സഹായഹസ്തങ്ങള്‍ വീണ്ടും കൂടുതല്ഇടങ്ങളിലേക്ക് ഉയരേണ്ടിയിരിക്കുന്നു എന്ന തോന്നല്‍ ഇവരില്‍ ജ്വലിക്കുന്നു. മെട്രോസിറ്റിയായി അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട്. എന്നാല്‍ ഈ വഴിയില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരും ഏറെ. കോഴിക്കോട് റെയില്വേസ്റ്റേഷന് , പുതിയ ബസ് സ്റ്റാന്‍ഡ്, പീടികത്തിണ്ണകള്‍ എന്നിവിടങ്ങളില്‍ രാത്രികാലങ്ങള്‍ കഴിച്ചുകൂട്ടുന്നവരെ എങ്ങും കാണാം. ഇത്തരക്കാരെ കണ്ടെത്തുകയും വേണ്ട പരിചരണം നല്കി…
Read Moreമറയൂരിലെ കമിതാക്കളുടെ മരണത്തില്‍ ദുരൂഹത മാറുന്നില്ല, വിവാഹം ഉറപ്പിച്ചശേഷം പിന്മാറാന് പറഞ്ഞത് അരുണിന്റെയും മഞ്ജുളയുടെയും ആത്മഹത്യയ്ക്ക് കാരണമായി, രാഷ്ട്രദീപിക അന്വേഷണം
ഇടുക്കി മറയൂരിലെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ ചിന്നപപ്പനൂത്ത് ഭാഗത്ത് ദമ്പതികളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കളെ കാണാതായെങ്കിലും ഇവരുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. സംരക്ഷണ ഭിത്തിയില്ലാത്ത കനാലില്‍ കാര്‍ അബദ്ധത്തില്‍ വീണ് അപകടം സംഭവിക്കാമെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ നിന്നും ജീര്‍ണ്ണിച്ച നിലയില്‍ ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകന് അരുണ്‍ ശങ്കര്‍(35), ഉദുമലപേട്ട ബോഡിപെട്ടി റവനന നഗര്‍ രാമചന്ദ്രന്റെ മകള്‍ മഞ്ജുള (30) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ മാസം ഇരുപതു മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം ചിന്നപാപ്പനൂത്ത് ഭാഗത്തുള്ള പറമ്പിക്കുളം ആളിയാര്‍ പ്രോജക്റ്റ് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി…
Read Moreഭര്‍ത്താവിനൊപ്പം എന്നും മദ്യപിക്കാനെത്തുന്ന അയൂബ് അന്നെത്തിയത് ആരുമില്ലാത്തപ്പോള്‍, കന്യാകുമാരിയോട് അപമര്യാദയായി പെരുമാറിയതോടെ പ്രതി പ്രകോപിതനായി, മഞ്ചേരിയില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വെട്ടേറ്റതിന് കാരണം ഇതൊക്കെ
മലപ്പുറം മഞ്ചേരിയില്‍ അപമര്യാദയായി പെരുമാറിയതു ചെറുക്കാന്‍ ശ്രമിച്ചതിന് നാടോടി യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെയാണ് (40) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് കുട്ടിയെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചത്. മഞ്ചേരിയിലെ തെരുവില്‍ അന്തിയുറങ്ങുന്ന കുടുംബമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്. ഒരു വര്‍ഷത്തോളമായി കന്യാകുമാരി, ഭര്‍ത്താവ് മുരുകന്, മകള്‍ പ്രിയ, സഹോദരന് ധര്മന് എന്നിവരടങ്ങുന്ന നാടോടി കുടുംബം മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകനും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതും പതിവാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുരുകനില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോടു അപമര്യാദയായി പെരുമാറിയ അയ്യൂബിനോടു കന്യാകുമാരി കയര്‍ത്തു സംസാരിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധര്‍മനും പരിക്കേല്‍ക്കുകയുമായിരുന്നു.…
Read More