ത്രിപുരയില്‍ കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 45-50 സീറ്റ് നേടുമെന്നും സിപിഎമ്മിന് 9-10 സീറ്റു മാത്രമാണു ലഭിക്കുകയെന്നും ആക്സിസ് മൈ ഇന്ത്യ പറയുന്നു. ബിജെപിക്ക് 35-45 സീറ്റും സിപിഎമ്മിന് 14-23 സീറ്റുമാണു ന്യൂസ് എക്സിന്റെ പ്രവചനം. 60 സീറ്റാണു ത്രിപുരയിലുള്ളത്. അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന സംശയം ത്രിപുരയില്‍ നിന്നുള്ള പിബി അംഗം വസുദേവ് സര്‍ക്കാര്‍ ഉന്നയിക്കുകയും ചെയ്തു. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം 27 മുതല്‍ 32 വരെ സീറ്റ് നേടുമെന്നു ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍പിഎഫ് 20-25 സീറ്റു നേടുമെന്നാണു പ്രവചനം. മേഘാലയയില്‍ ബിജെപി 30 സീറ്റ് നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 20 സീറ്റു നേടുമെന്നാണു പ്രവചനം. ബിജെപി 8-12 സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 13-17 സീറ്റ് നേടുമെന്നു…
Read MoreCategory: Editor’s Pick
ചോറൂട്ടും കൈകള്‍! എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി; ഭക്ഷണ പൊതികളുടെ എണ്ണം കുറഞ്ഞുപോയാലും എല്‍സിയെ കാത്തിരിക്കുന്നവര്‍ പട്ടിണിയാകില്ല; വിശേഷ ദിവസങ്ങളില്‍ സദ്യയോ ബിരിയാണിയോ
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി, നല്ല വസ്ത്രങ്ങൾ ഇല്ലാതെ, നിത്യജീവിതത്തിനു വകയില്ലാതെ വിഷമിക്കുന്ന നൂറുകണക്കിനു പേർക്കു കൈത്താങ്ങാകുകയാണ് ഈ വീട്ടമ്മ. ഇവർക്കെല്ലാം ഇന്ന് എൽസി തങ്ങളുടെ സുഹൃത്തും അന്നദാതാവും മാത്രമല്ല….അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെയാണ്. പറഞ്ഞുവരുന്നതു പാലാരിവട്ടം പള്ളിച്ചാൽ റോഡ് സാബു ജോസിന്റെ ഭാര്യ എൽസിയെക്കുറിച്ചും തെരുവിൽ സ്നേഹത്തിന്റെ അന്നം വിളന്പി എൽസി തുടങ്ങിയ ലവ് ആൻഡ് കെയർ എന്ന സന്നദ്ധ സംഘടനയെക്കുറിച്ചുമാണ്. കൃത്യം പറഞ്ഞാൽ 2003 സെപ്തംബർ രണ്ടിനു മകന്റെ എട്ടാം പിറന്നാളിനാണ് എൽസി വിശക്കുന്നവരെക്കുറിച്ച് ചിന്തിച്ചത്. ആഘോഷം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് വീട്ടിൽ അതിഥികൾക്കായി ഒരുക്കിയ ഭക്ഷണത്തിൽ കുറച്ച് എടുത്തുമാറ്റി പൊതിച്ചോറുകളൊരുക്കി തെരുവിലേക്കിറങ്ങി. അവരുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ അയൽക്കാരും വീട്ടുകാരും സുഹൃത്തുക്കളും ഒപ്പം കൂടി. പിന്നീട് കേട്ടറിഞ്ഞ് പലരും. അങ്ങനെ, തെരുവിൽ സ്നേഹത്തിന്റെ അന്നം വിളന്പി തുടങ്ങിയ…
Read Moreശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തന്നെ, ബാത്ത് ടബില്‍ മുങ്ങി മരിക്കണമെങ്കില്‍ വെള്ളത്തിലിറങ്ങും മുമ്പേ അബോധാവസ്ഥയില്‍ ആകണമായിരുന്നു, ദുരൂഹത നീക്കാന്‍ ദുബായ് പോലീസ്
നടി ശ്രീദേവി ബോധരഹിതയായി ബാത്ത് ടബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും ദുബായ് പോലീസിന്റെ റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണത്തിന് കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി മുംബൈയില്‍ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ദുബായ് പോലീസ് അന്വേഷണം കൂടുതല്‍ വിപുലീകരിക്കുമെന്ന്…
Read Moreചോറൂട്ടും കൈകൾ; തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
ജോസ് ആൻഡ്രൂസ് മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാർത്തയായി മാറിയത് അയാൾ കൊല്ലപ്പെട്ടതുകൊണ്ടാണ്. കൊല്ലാക്കൊല ചെയ്ത് എത്രപേരെ നമ്മൾ അർധ പ്രാണരാക്കി കിടത്തിയിരിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എത്രപേരോടാണ് ഈയടുത്ത ദിവസങ്ങളിൽ നമ്മൾ ദയയില്ലാതെ പെരുമാറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നു പറഞ്ഞ് മലപ്പുറത്ത് ഉൾപ്പെടെ നിരവധി യാചകർ അടിയേറ്റു വീണു. പല കേസുകളും വെറും ആരോപണങ്ങൾ മാത്രമായി അവശേഷിച്ചു. ഒന്നിനും തെളിവില്ല. അടികൊണ്ടതു മിച്ചം. അടിച്ചവർക്കെതിരേ നടപടിയുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ മധുവിനെ തല്ലിക്കൊല്ലാൻ ഒരു പക്ഷേ, ഇവർ ധൈര്യപ്പെടില്ലായിരുന്നു. മധുവിനുവേണ്ടി ഇപ്പോൾ ശബ്ദമുയർത്തുന്ന നമ്മളൊക്കെ അന്നും ഇവിടെ ഉണ്ടായിരുന്നുവെന്നു മറക്കണ്ട. സങ്കടം മാത്രമല്ല, മധുവിന്റെ കാര്യത്തിൽ രോഷവുമുണ്ട് അശ്വതിക്ക്. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർ ഈ കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. പക്ഷേ, ദാരിദ്ര്യംകൊണ്ടു മാത്രം തെരുവിൽ ഇറങ്ങേണ്ടിവരുന്നവർ നിരവധിയാണ്. യാചകരെപ്പോലെ…
Read Moreമോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ച ചാണക്യന് വീണ്ടും ബിജെപി ക്യാമ്പിലേക്കെന്ന് സൂചന, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം താമരയുമായി ബന്ധം വേര്‍പ്പെടുത്തിയ പ്രശാന്ത് കിഷോറിന്റെ തിരിച്ചുവരവില്‍ എന്തു സംഭവിക്കും
നരേന്ദ്ര മോദിയെന്ന ഗുജറാത്തില്‍ മാത്രം വേരുകളുണ്ടായിരുന്ന നേതാവ് ദേശീയ ബ്രാന്‍ഡായി പ്രതിഷ്ടിക്കപ്പെട്ടത് എങ്ങനെയാണ്. അതിവിദഗ്ധമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടി ഒത്തുചേര്‍ന്നപ്പോഴാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിയെന്ന വികാരം ഇന്ത്യയെ ഇളക്കി മറിച്ചത്. ബിജെപിയുടെയും മോദിയുടെയും മാത്രം കഴിവായിരുന്നില്ല ഇത്തരമൊരു തരംഗത്തിനു പിന്നില്‍. തെരഞ്ഞെടുപ്പ് രംഗത്തെ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന പ്രശാന്ത് കിഷോറായിരുന്നു തിരശീലയ്ക്കു പിന്നിലിരുന്നു കരുക്കള്‍ നീക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി വഴിപിരിഞ്ഞ പ്രശാന്ത് വീണ്ടും താമരപ്പാളയത്തിലേക്ക് തിരികെയെത്തുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയുമായി പ്രശാന്ത് കഴിഞ്ഞ മാസം കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും അടുത്തു തന്നെ 2019ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുമായുള്ള ബന്ധം വിട്ടശേഷം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനായും പിന്നീട് കോണ്‍ഗ്രസിനായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ചു. ഇതിനുശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രശാന്ത് കിഷോര്‍…
Read Moreശ്രീദേവിയുടെ മരണത്തില്‍ അസ്വഭാവികതയോ? മരണകാരണം ഹൃദയാഘാതം അല്ല ബാത്ത് റൂമില്‍ തെന്നിവീണതെന്ന് അറബ് മാധ്യമങ്ങള്‍, താരറാണിയുടെ മരണത്തില്‍ അഭ്യൂഹങ്ങളേറെ
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അപ്രതീക്ഷിതം ആയെത്തിയ മരണത്തില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള് ദുബായില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഹൃദയാഘാതമല്ല ബാത്ത് റൂമില്‍ തെന്നി വീണതാണ് ശ്രീദേവിയുടെ മരണത്തിന് കാരണമെന്ന് ഖലീജ് ടൈംസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതില്‍ പ്രധാന വസ്തുതകള്‍ ഇങ്ങനെ- ശ്രീദേവിയും കുടുംബവും താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസ മുറിയില്‍ ശുചിമുറിയില്‍ ശനിയാഴ്ച രാത്രി 11.30യ്ക്കാണ് ശ്രീദേവി വീണത്.. ഇവരെ റഷീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അതേസമയം ദുബായ് പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചു. ശ്രീദേവിയെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതിനാല്‍ തന്നെ ഫോറന്‍സിക് വിഭാഗത്തിലേക്കാണ്…
Read Moreഒരു പുതപ്പ് പാവപ്പെട്ടവന് കൊടുത്തിട്ട് പത്രമോഫീസിലേക്ക് ഫോട്ടോ അയച്ചുകൊടുക്കുന്ന നടന്മാരും സെലിബ്രിറ്റികളും അറിയണം സന്തോഷ് പണ്ഡിറ്റിന്റെ നിശബ്ദ സേവനങ്ങള്‍, സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുപങ്ക് പാവങ്ങള്‍ക്ക് നല്കുന്ന പണ്ഡിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ
അഗളിയില്‍ മധു എന്ന യുവാവ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പലരും ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ചിലര്‍ മധുവിനെ എന്റെ അനുജനാണെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ മേമ്പൊടിക്കു കരച്ചില് കൂടി ചേര്‍ത്തു. ഒരാള്‍ കൊച്ചിയിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ചോരവാര്‍ന്ന് നടുറോഡില്‍ കിടന്നപ്പോള്‍ ഒന്നും മിണ്ടാതെ നിന്നവരാണ് ഇപ്പോള്‍ രോഷവുമായി ഇറങ്ങിയതെന്നതാണ് ഏറെ രസകരം. സാമൂഹ്യ പ്രവര്‍ത്തനവും പ്രതികരണങ്ങളും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കാനുള്ള വഴികളാണ് പലര്‍ക്കും. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്ക്. സിനിമക്കാരാണെങ്കില്‍ തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന് കൂടി ഇതിനിടെ നടത്തും. ബിസിനസ് നടത്തുന്ന സിനിമക്കാരാകട്ടെ തങ്ങളുടെ കമ്പനിയുടെ വകയായി കുറച്ചു ഗുളികയോ ഒരു കമ്പിളിപ്പുതപ്പോ നല്കി ഫ്രീയായിട്ട് പബ്ലിസിറ്റിയും ഒപ്പിക്കും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു സെലിബ്രിറ്റിയും നമ്മുടെ ഇടയിലുണ്ട്. സന്തോഷ് പണ്ഡിറ്റ് എന്ന ഒരു സിനിമക്കാരന്. മുഖ്യധാര പ്രബുദ്ധ സിനിമക്കാര്‍…
Read Moreഒമര്‍ ലുലുവിനെതിരേ പ്രതിഷേധം കത്തുന്നു, സ്ത്രീകള്‍ക്കെതിരായ സംവിധായകന്റെ ഫേസ്ബുക്കിലെ പരാമര്‍ശത്തിനെതിരേ എന്‍.എസ്. മാധവനും
സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടനാണ് സംവിധായകന് ഒമര്‍ ലുലു എന്ന് എഴുത്തുകാരന് എന്‍എസ് മാധവന്. ഒമര്‍ ലുലു അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുറന്നുകാണിക്കുന്ന പത്രവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ട്വിറ്ററില്‍ മാധവന്റെ അഭിപ്രായപ്രകടനം. കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് മാധവന് ട്വീറ്റില്‍ പറഞ്ഞു. മലയാളികളുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ ഇരുണ്ട മുഖം വ്യക്തമാക്കുന്നതാണ് പത്രവാര്‍ത്തയെന്ന് ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമര്‍ ലുലു അംഗമായ ഫാന്‍ ഫൈറ്റിങ് ക്ലബ് എന്ന ഗ്രൂപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധവന് ഷെയര്‍ ചെയ്തിരിക്കുന്നത്. അധിക്ഷേപകരമായ ചര്‍ച്ചകള്‍ക്കു കുപ്രസിദ്ധമായ ഈ ഗ്രൂപ്പ് നേരത്തെ തന്നെ വിവാദമായിരുന്നു. ഗ്രൂപ്പില്‍ ഒമര്‍ ലുലു നടത്തിയ കമന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളെ ശരിവയ്ക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Moreശ്രീദേവി! ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍; രാജ്യത്തെ ചലച്ചിത്രാസ്വാദകര്‍ നെഞ്ചേറ്റിയ താരം
മുംബൈ: രാജ്യത്തെ ചലച്ചിത്രാസ്വാദകർ നെഞ്ചേറ്റിയ താരമായിരുന്നു ശ്രീദേവി. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് അവർ അഭിനയിച്ച ചിത്രങ്ങളെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരുവേള രാജ്യത്തെ വിവിധ ഭാഷകളിലെ ചിത്രങ്ങളുടെ വിജയ ഫോർമുലകളിൽ ആദ്യത്തേത് ശ്രീദേവി എന്നുവരെ വന്നു. അഭിനയിക്കുന്ന വേഷങ്ങൾ ഏതുമാകട്ടെ, അതില്ലെല്ലാം തന്റേതായ ഭാവപ്പകർച്ചകൾക്കൊണ്ട് അഭിനയവഴികളിലെ മുൻഗാമികളോടു കിടപിടിച്ചു ശ്രീദേവി. പ്രണയവും ദുഃഖവും ഹാസ്യവുമെല്ലാം ഒരുപോലെ അഭ്രപാളികൾ അഭിനയിച്ചു ഫലിപ്പിച്ച ശ്രീദേവിയെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറെന്ന് ആരാധകർ വിളിച്ചതിൽ അത്ഭുതപ്പെടാനില്ല. “തുണൈവൻ” എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസിൽ ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തു. 1971-ൽ “പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി. പതിമൂന്നാം വയസിലായിരുന്നു നായികപദവിയിലേക്ക് ഈ സൂപ്പർ താരം എത്തിയത്. അതും അഭിനയകലയിലെ അദ്ഭുതങ്ങളായ…
Read Moreചോറൂട്ടും കൈകള്‍! അവനെ എനിക്ക് തന്നേക്കാന്‍ മേലായിരുന്നോ ? തോമസ് ചേട്ടന് പറയുന്നു…
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടുക്കുന്നതിനുപകരം തല്ലിക്കൊന്നു കളഞ്ഞ ആദിവാസി യുവാവ് മധുവിന്റെ മുഖം എന്റെ മനസിൽനിന്നു മായുന്നില്ല. ഇതെനിക്കു സഹിക്കാവുന്നതിനപ്പുറമാണ്. അവന്റെ വേദന എനിക്കു മനസിലാകുന്നുണ്ട് അഞ്ചു പതിറ്റാണ്ടായി വിശക്കുന്നവന്റെ കൂടെ നടന്നു നടന്ന് എനിക്കിപ്പം അവരു പറയുന്നതു മനസിലാകും. മധു ഒരു ഓർമപ്പെടുത്തലാണ്. ഇങ്ങനെയൊന്നും ചെയ്യരുത്. ആരു വിശന്നാലും ആഹാരം കൊടുക്കണം. തല്ലിയവരിലും കളിയാക്കിയവരിലും ഫോട്ടോയെടുത്തവരിലും ആർക്കും ഒരാൾക്കുപോലും തോന്നിയില്ലല്ലോ. ഇത്തിരി ഭക്ഷണം കൊടുക്കാൻ. എന്താ നമുക്കു പറ്റിയത്. മധുവിന്റെ ദേഹത്തോട്ടു നോക്കിയാൽ നമുക്കു മനസിലാകില്ലേ അവന്റെ ശരീരത്തിന്റെയും മനസിന്റെയുമൊക്കെ രോഗകാരണം വെറും വിശപ്പു മാത്രമാണെന്ന്. എന്നിട്ടെന്താ ആരും അതൊന്നു ചോദിക്കുക പോലും ചെയ്യാതിരുന്നത്. അവന്റെ സഞ്ചിയിലെ മോഷണവസ്തുക്കൾ കണ്ടിട്ടുപോലും ഒരാളുടെയും ചങ്കു തകർന്നില്ലല്ലോ. ആ മുഖത്തെ ദൈന്യത നമ്മെ മാറ്റുന്നില്ലെങ്കിൽ എന്തൊരു കട്ടിയാണ്…
Read More