തൃശൂർ: അട്ടപ്പാടിയിലെ മധുവിന്റെ മരണകാരണം തലയിലെ ആന്തരികരക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മധുവിന്റെ നെഞ്ചിലും മർദ്ദനമേറ്റെന്നും റിപ്പോർട്ട്. അതേസമയം മധുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. സംഭവം പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ ആക്രമികള്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; വെള്ളം ചോദിച്ചപ്പോള്‍ നക്കിക്കുടിക്കാന്‍ പറഞ്ഞു; ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക പാലക്കാട്: അട്ടപ്പാട്ടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി പറഞ്ഞു. മധുവിനെ അക്രമികള്‍ പിടിച്ചു കൊണ്ടു വരുമ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് അനുഗമിച്ചെന്നും…
Read MoreCategory: Editor’s Pick
ഭൂകമ്പമോ അതോ? കോട്ടയം കൂവപ്പള്ളിയില്‍ ആളുകള്‍ ഉറങ്ങിയിട്ട് ഒരാഴ്ച്ച, ഭൂമിക്കടിയിലെ മുഴക്കത്തില്‍ ഞെട്ടി നാട്ടുകാര്‍, ഉത്തരം കണ്ടെത്താനാകാതെ വിദഗ്ധരും
കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയില്‍ മുഴക്കമുണ്ടായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രദേശത്ത് തീവ്രത കുറഞ്ഞ ഭൂമികുലുക്കം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇന്ന് വലിയ ശബ്ദം ഭൂമിക്കടിയില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുഴക്കം അനുഭവപ്പെട്ടത്. അതിനാല്‍ അധികം പേര് അറിഞ്ഞിരുന്നില്ല. ഇന്ന് നിരവധി ആളുകള്‍ക്ക് മുഴക്കം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. കൂവപ്പള്ളി, പാലന്പ്ര, ചേറ്റുതോട്, ഇടക്കുന്നം, പാറത്തോട്, ആനക്കല്ല്, പിണ്ണാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം എന്ന് തോന്നിക്കുന്ന പ്രതിഭാസമുണ്ടായത്. എന്നാല്‍ ഭൂമിക്കടിയിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശങ്ങളില്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Read Moreവിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്, അട്ടപ്പാടിയില്‍ മധുവിനെ മര്‍ദിച്ചു കൊന്ന ആള്‍ക്കൂട്ടത്തിനെതിരേ വേദനയോടെ മമ്മൂട്ടി, പ്രതികള്‍ക്കെതിരേ പ്രതിഷേധം അലകളായ് ഉയരുന്നു
അട്ടപ്പാടിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ആളികത്തുമ്പോള് സംഭവത്തെ അപലപിച്ച് നടന് മമ്മൂട്ടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്.എന്ന് തുടങ്ങുന്ന കുറിപ്പില്‍ ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. എന്നും വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്നും അദ്ദേഹം പറയന്നു. മധു.. മാപ്പ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സോഷ്യല്‍മീഡിയായിലും സംസ്ഥാനത്തിനുള്ളിലും വലിയ പ്രതിഷേധ കടലായി രൂപപ്പെട്ടിരിക്കുകയാണ് മധുവിന്റെ മരണം. നടന് ജോയ് മാത്യുവും നിരവധി രാഷ്ട്രിയ നേതാക്കളും പ്രതികളെ നിയമത്തിനു മുമ്പില്‍…
Read More‘സാച്ചര’ കേരളം! വിശന്നിട്ട് ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ തല്ലിക്കൊന്നു; വിചാരണയുടെ സെല്‍ഫിയും; എന്റെ മകനെ തല്ലിക്കൊന്നു, അവന് മോഷണം നടത്താറില്ലെന്ന് മധുവിന്റെ അമ്മ
സ്വന്തം ലേഖകൻമാർ പാലക്കാട്/തൃശൂർ: തന്റെ മകനെ എല്ലാവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് അഗളിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി. എന്റെ മകനെ എല്ലാവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. അവന് യാതൊരു അസുഖങ്ങളുമുണ്ടായിരുന്നില്ല. അവൻ മോഷണം നടത്താറില്ല. ചെറിയൊരു മാനസികപ്രശ്നം ഉണ്ടായിരുന്നു. ഒൻപതു മാസമായി അവൻ കാട്ടിലാണ് താമസം. അവൻ എങ്ങിനെയെങ്കിലും ജീവിച്ചുപോകുമായിരുന്നു. നാട്ടുകാരാണ് അവനെ തല്ലിക്കൊന്നത്. പ്രദേശത്തെ ഡ്രൈവർമാരടക്കമുള്ളവർ ഇതിലുണ്ട് – മധുവിന്റെ അമ്മ മല്ലി അഗളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെയും മധുവിനെ മർദ്ദിച്ചവരെയും കസ്റ്റഡിയിലെടുക്കണമെന്നും മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കസ്റ്റഡിയിലെടുക്കണമെന്നും അതിനു ശേഷം മാത്രമേ മധുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊ്ണ്ടുപോകാൻ അനുവദിക്കുകയുള്ളുവെന്നും അഗളിയിൽ എത്തിയിരിക്കുന്ന വിവിധ ആദിവാസി സംഘടനകൾ പറഞ്ഞു. അഗളി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, മണ്ണാർക്കാട് തഹസീൽദാർ രാധാകൃഷ്ണൻ എന്നിവരുടെ…
Read Moreവെട്ടേറ്റ് പിടയുമ്പോഴും ഷുഹൈബ് ചോദിച്ചത് നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയോ റിയാസ്ക്കാ, ഷുഹൈബ് അരുംകൊലയ്ക്ക് ഇരയായ ദിവസം ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത് ഓര്‍ത്തെടുക്കുന്നു ആ നിമിഷങ്ങള്‍
കണ്ണൂര്‍ മട്ടന്നൂരില്‍ രാഷ്ട്രീയ എതിരാളികള്‍ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ സുഹൃത്തിന്റെ വാക്കുകള്‍ മലയാളത്തിന് നൊമ്പരമാകുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷവും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് എന്തെങ്കിലും പറ്റിയോ എന്ന ആധിയായിരുന്നു ഷുഹൈബിനെന്ന് വെട്ടേല്‍ക്കുന്ന സമയത്തും മരണസമയത്തും ഒപ്പമുണ്ടായിരുന്ന റിയാസ് പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റിയാസ് പറയുന്നതിങ്ങനെ- അന്ന് സംഭവദിവസം മട്ടന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി കാറില്‍ പെട്രോള്‍ അടിക്കുന്നതിനായി ചാലോടില്‍ പോയിരുന്നു. എന്നാല്‍ പെട്രോള്‍ കിട്ടാതിരുന്നപ്പോള്‍ എടയന്നൂരിലേക്ക് തിരിച്ചു വരുകയും ചെയ്തു. ശേഷം സമയം വൈകിയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാതെ വീട്ടിലേക്കു പോകാന്‍ തുടങ്ങിയപ്പോഴാണ് ചായ കുടിച്ചിട്ട് പോകാമെന്ന് ഷുഹൈബ് പറഞ്ഞത്. തുടര്‍ന്ന് ചായ കുടിക്കുന്നതിനായി തട്ടുകടയില്‍ പോയി. ചായ കുടിച്ച് പൈസ കൊടുക്കുന്നതിനായി കാത്തുനിന്നപ്പോഴാണ് കടയുടെ മുന്നില്‍ അതിവേഗത്തില്‍ രജിസ്ട്രേഷന് കഴിയാത്ത ഒരു വെള്ള വാഗണര്‍ നിര്‍ത്തുകയും കുറച്ച് മുന്നോട്ട് പോകുകയും ചെയ്തു. ഷുഹൈബെ ഇതൊരു…
Read Moreപഠിപ്പിച്ചതല്ല പഠിച്ചത്! ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയത് ശിഷ്യന്മാര്; മുഖ്യസൂത്രധാരന്‍ വിദേശത്ത്; പോലീസിന് തുമ്പായത് പ്രതികളിലൊരാളുടെ പിതാവിന്റെ സംശയം…
സ്വന്തം ലേഖകൻ ചീമേനി: നാടിനെ നടുക്കിയ ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടു പേരും ടീച്ചറുടെ ശിഷ്യൻമാരായിരുന്നു. റിട്ട. അധ്യാപിക പി.വി. ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും പണവും സ്വർണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ നാട്ടുകാരായ പുലിയന്നൂർ ചീർക്കുളത്തെ വിശാഖ്(26), റെനീഷ്(27) എന്നിവരെയാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ സൂത്രധാരൻ അരുണ്‍ ഈ മാസം നാലിന് കുവൈറ്റിലേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇയാളെ പിടികൂടാനായി പോലീസ് ഊർജിയശ്രമത്തിലാണ്. പുലിയന്നൂർ ഗവ.എൽപി സ്കൂൾ വിദ്യാർഥികളായിരുന്ന മൂവരും ഇവരുടെ കുടുംബവുമായി നിത്യസന്പർക്കത്തിലുമായിരുന്നുവെന്നാണ് അയൽവാസികൾ ഉൾപ്പെടെ പറയുന്നത്. കൊലപാതകികൾ സമീപവാസികൾ തന്നെയാണെന്നു അന്വേഷണസംഘം ഉറപ്പിച്ചിരുന്നെങ്കിലും വ്യക്തമായ ഒരു തുന്പും ഇവർക്കു ഇന്നലെ വരെ കണ്ടെത്താനായിരുന്നില്ല. നാട്ടുകാർക്കു ചെറു സംശയത്തിനു പോലും ഇടനൽകാത്ത രീതിയിലായിരുന്നു മൂവരുടെയും പ്രവർത്തനങ്ങൾ. അന്വേഷണത്തിൽ നാട്ടുകാരുടെ സഹകരണത്തിനൊപ്പവും ഇവരുണ്ടായിരുന്നു. പ്രമാദമായ…
Read Moreജിമ്മനായിരുന്നു അയാള്‍! ഫേസ്ബുക്ക് വഴി കണ്ടുമുട്ടി പ്രണയത്തിലായ ശേഷം അയാള്‍ എന്നെ ഭരിക്കാനും കളിയാക്കാനും തുടങ്ങി; ഒടുവില്‍ ശരീരിക ഉപദ്രവവും, പ്രണയത്തകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്
സൗഭാഗ്യ വെങ്കിടേഷിനെ അറിയാത്ത മലയാളികള്‍ കാണില്ല. ഡബ്മാഷിലൂടെ മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്. ഇപ്പോള്‍ തന്റെ പ്രേമത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയാണ് സൗഭാഗ്യ ഞെട്ടിക്കുന്നത്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് പ്രണയിച്ചയാളുടെ കൊള്ളരുതായ്മകള്‍ കാരണം പ്രണയം ഉപേക്ഷിച്ച കാര്യം തുറന്നുപറഞ്ഞത്. അദേഹത്തെ കണ്ടുമുട്ടുന്നത് ഫേസ്ബുക്ക് വഴിയാണ. ഒരു ജിമ്മനായിരുന്നു പുള്ളിക്കാരന്. അതാണ് എന്നെ ആകര്‍ഷിച്ചതും. അദ്ദേഹം നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു. ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫേസ്ബുക്ക് വേണ്ട, വാട്സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഗേള്‍സ് ഓണ്‍ലി സ്കൂളില്‍ പഠിച്ചതുകൊണ്ട് ആണുങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. എന്റെ വിചാരം എല്ലാ ആണുങ്ങളും അവര്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എന്നാണ്. അയാള്‍ക്ക് വേണ്ടി എല്ലാം ഞാന്‍ ഉപേക്ഷിച്ചു. ബന്ധം മുന്നോട്ട് പോകുന്തോറും വഷളായി. എന്നെ മൊത്തത്തില്‍…
Read Moreസോഫിയുടെയും കാമുകന്റെയും അഭിനയം ഏറ്റില്ല! സാം എബ്രഹാം വധക്കേസില്‍ ഭാര്യ സോഫിയയും കാമുകന് അരുണ്‍ കമലാസനനും കുറ്റക്കാര്‍; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സോഫിയ
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സോഫിയയും കാമുകന് അരുണ്‍ കമലാസനനും കുറ്റക്കാരനാണെന്ന് മെല്‍ബണ്‍ കോടതി. പതിനാലുദിവസം നീണ്ട മാരണത്തണ് വാദത്തിന് അവസാനമാണ് കോടതിയുടെ കണ്ടെത്തല്‍. വീഡിയോ, ഓഡിയോ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ പൂട്ടുകയായിരുന്നു. ഭാര്യ സോഫിയും കാമുകന് അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന് അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം…
Read Moreതമിഴകം കീഴടക്കാൻ ഉലകനായകൻ! കമൽഹാസൻ രാഷ്ട്രീയ യാത്ര തുടങ്ങി; യാത്ര തുടങ്ങിയത് ലളിത ജീവിതം നയിച്ച ഒരു മഹാന്റെ വീട്ടില്‍നിന്നും
ചെന്നൈ: സൂപ്പർ താരം കമൽഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനം തുടങ്ങി. ബുധനാഴ്ച രാവിലെ രാമേശ്വരത്തെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ വസതിയിൽനിന്നുമാണ് പര്യടനത്തിനു തുടക്കമായത്. ലളിത ജീവിതം നയിച്ച ഒരു മഹാന്റെ വീട്ടിൽനിന്നും യാത്ര തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കമൽ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. വൈകിട്ട് മധുരയിൽവച്ചായിരിക്കും പാർട്ടി പ്രഖ്യാപനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മധുരയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സൂപ്പർതാരം രജനീകാന്തിനെയും ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെയും കമൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
Read Moreഅന്ന് വലിയൊരു അപകടത്തില്‍ നിന്നും എന്നെ രക്ഷിച്ചത് പ്രതാപ് പോത്തനാണ്, കോട്ടയംകാരി പെണ്‍കുട്ടിയാണ് നായികയെന്ന് പറഞ്ഞ് അവര്‍ വിളിച്ചു, വന്നപ്പോള്‍ കണ്ടത് സില്‍ക്ക് സ്മിതയെയും, അനുഭവം വിവരിച്ച് മുകേഷ്
ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് മുകേഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിന്റെ ആകര്‍ഷണവും മുകേഷ് തന്നെയാണ്. അത്തരത്തില്‍ പണ്ട് നടന്നൊരു സംഭവം അദേഹം തുറന്നുപറഞ്ഞു. ഒരു സിനിമയില്‍ സില്‍ക്ക് സ്മിതയുടെ നായകനായി അഭിനയിക്കേണ്ടി വന്നതില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് മുകേഷിന് പറയാനുള്ളത്. സംഭവം ഇങ്ങനെ- ഒരുകൂട്ടര്‍ ഒരു കഥയുമായി മുകേഷിനെ സമീപിക്കുന്നു. നല്ലൊരു പ്രണയ കഥയായിരുന്നു അത്. ഒരു ഭാര്യയും ഭര്‍ത്താവും. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബൈക്ക് യാത്ര നടത്തവെ അപകടത്തില്‍ ഭര്‍ത്താവിന് പരിക്ക് പറ്റുന്നു. അയാള്‍ തളര്‍ന്ന് കിടക്കുമ്പോഴും ഭാര്യ വിട്ടു പോവുന്നില്ല. സ്നേഹത്തോടുള്ള പരിചരണത്തിലൂടെ അവള് ഭര്‍ത്താവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. കഥ മുകേഷിന് ശരിക്കും ഇഷ്ടപ്പെട്ടു. അങ്ങനെ എല്ലാം ഭംഗിയായി നടക്കുന്നതിനിടെ മുകേഷ് നായിക ആരാണെന്ന് ചോദിച്ചു. കോട്ടയത്തുകാരിയായ ഒരു പുതുമുഖം ആണെന്നായിരുന്നു മറുപടി. അവര്‍…
Read More